ഉച്ചയൂണും കഴിഞ്ഞു ,കുടവയറില്‍ തടവി കൊണ്ട് രവി മേനോന്‍ പതുക്കെ എഴുന്നേറ്റു. വലിയ ശബ്ദത്തില്‍ ഏമ്പക്കം വിട്ടു , നേരെ പോയി പൂമുഖത്തെ ചാരു കസേരയില്‍ മലര്‍ന്നു കിടന്നു. ഈര്‍ക്കില്‍ കൊണ്ട് പല്ലിട കുത്തി ചുറ്റുപാടും കണ്ണോടിച്ചു. ഉച്ച വെയിലിന്റെ കാഠിന്യം കൊണ്ടാണെന്ന് തോന്നുന്നു, റോഡിലൊന്നും ഒരു മനുഷ്യ ജീവിയെ പോലും കാണാനില്ല. വെയില്‍ വക വെക്കാതെ മുറ്റത്തിന്റെ കോണിലെ പേര മര ചുവട്ടില്‍ അപ്പു മോന്‍ മണ്ണില്‍ കളിക്കുന്നുണ്ട്. ഒറ്റയ്ക്ക് സംസാരിച്ചും , പാട്ട് പാടിയും ചിരട്ടയില്‍ മണ്ണ് നിറച്ചു കളിക്കുന്ന മകനെ കണ്ടപ്പോള്‍ മേനോന് ഓര്‍മ വന്നത് തന്റെ തന്നെ കുട്ടികാലമായിരുന്നു.
താനും ഒറ്റക്കായിരുന്നു. അച്ഛന്റെയും അമ്മയുടെയും ഒറ്റമോന്‍. അവധി ദിവസങ്ങളില്‍ ഇതേ മുറ്റമായിരുന്നു തന്റെയും കളിസ്ഥലം. കൂട്ടുകാരൊക്കെ പാടത്ത് പോയി കളിക്കുമ്പോഴും, ഈ മുറ്റം വിട്ടു പുറത്തു പോകരുതെന്ന അച്ഛന്റെ കല്പന തെറ്റിക്കാന്‍ ഭയമായിരുന്നു. പൂമുഖത്തെ ചാരു കസേരയില്‍ ഇരിക്കുന്ന അച്ഛന്റെ കണ്ണ് വെട്ടിച്ചു പുറത്തു പോകുക എന്നതും എളുപ്പമായിരിന്നില്ല.. അച്ഛന്‍ മരിച്ചിട്ടും കസേര ഇവിടുന്നു മാറ്റാന്‍ എന്തോ മനസ്സനുവദിച്ചില്ല. ഇത് ഇവിടെ ഉള്ളപ്പോള്‍ അച്ഛന്‍ ഈ വീട്ടില്‍ ഉണ്ടെന്ന ഒരു തോന്നല്‍. താന്‍ മുറ്റത്ത് കളിക്കുമ്പോള്‍ പുറം കാഴ്ചകളില്‍ മുഴുകി അച്ഛന്‍ ഇവിടെ ഇരിക്കുന്നുണ്ടാവും.. താന്‍ ഒറ്റയ്ക്ക് സംസാരിക്കുന്നതും പാടുന്നതുമൊക്കെ പറഞ്ഞു അച്ഛന്‍ കളിയാക്കുമായിരുന്നു.. ...... ............
രവി മേനോന്റെ ഓര്‍മ്മകള്‍ വര്‍ഷങ്ങള്‍ക്കു പുറകിലേക്ക് പാഞ്ഞു...
രവി മേനോന്റെ ഓര്‍മ്മകള്‍ വര്‍ഷങ്ങള്‍ക്കു പുറകിലേക്ക് പാഞ്ഞു...