അദ്ദേഹം അങ്ങനെയാണ്...
നല്ല ബലിഷ്ഠമായ ഉയരമുള്ള ശരീരം, തിളങ്ങുന്ന കണ്ണുകള്‍, ആവശ്യത്തിനുമാത്രം സംഭാഷണം.. ഇതുപോലെയൊരു വ്യക്തി ആ ഗ്രാമത്തില്‍ വേറെയില്ലെന്ന് പലരും പറയാറുണ്ട് . പ്രത്യേകിച്ച് , ഒരു കാല് ഇല്ലെന്ന കാരണം അത് സത്യമാക്കുന്നുണ്ടല്ലോ... മാത്രമല്ല സ്വന്തവും ബന്ധവും മറക്കുന്ന, തിരക്കു പിടിച്ച ജീവിതത്തിലും സഹജീവികള്‍ക്കു വേണ്ടി തന്നാലാവുന്നത് ചെയ്യാനുള്ള മനസ്സ്, അയാളെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കി. മദ്യത്തിനും മയക്കു മരുന്നിനുമെതിരെയുള്ള പ്രവര്‍ത്തനം അയാളെ ബഹുമാന്യനാക്കി. ഒരുതരത്തില്‍ പറഞ്ഞാല്‍, പൊതുപ്രവര്‍ത്തനത്തിലേക്ക് ഇറങ്ങാന്‍ കാരണമായത് അച്ഛന്റെ മദ്യപാനം അയാള്‍ക്കു സമ്മാനിച്ച ചില കയ്പേറിയ അനുഭവങ്ങളും.......
വിധിക്ക് ഇനിയും തന്നെ തോല്പിക്കാനാവില്ലെന്ന ഉറച്ച വിശ്വാസത്തോടെ, ഇടതുവശത്തെ കൃത്രിമക്കാലിനു താങ്ങായ വളഞ്ഞ പിടിയുള്ള ഊന്നുവടിയുമായി, ലക്ഷ്യസ്ഥാനത്തെത്താന്‍ അദ്ദേഹം വേഗത്തില്‍ നടന്നു...
ഇരമ്പിപ്പാഞ്ഞുപോകുന്ന വാഹനങ്ങളെയും, തന്നെ നോക്കി വിനയപൂര്‍വ്വം കൈകൂപ്പി നടന്നു നീങ്ങുന്നവരെയും തണുപ്പ് പുതച്ചു നമ്രശിരസ്കരായ വൃക്ഷശിഖരങ്ങളിലിരുന്നു പാടുന്ന പക്ഷികളെയും അദ്ദേഹം ശ്രദ്ധിക്കുന്നുണ്ട്. കാണുന്നതൊക്കെയും എല്ലാ പ്രവൃത്തിയുടെയും ശുഭസൂചകമാണെന്ന ആത്മവിശ്വാസമുള്ള അദ്ദേഹം, എന്നിട്ടും ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന മകള്‍ ഇന്നു വീട്ടിലെത്താന്‍ വൈകുന്നതെന്തെന്നു കൂടി ഒരുനിമിഷം ചിന്തിച്ചത് സ്വാഭാവികം.