All the world's a stage,
And all the men and women merely players; They have their exits and their entrances,
And one man in his time plays many parts, His acts being seven ages.
കവിതയിലെ വരികള്‍ ഉറക്കെ വായിച്ചു, കയ്യിലിരുന്ന ബുക്ക് മേശമേല്‍ വച്ച്, സെബാസ്ത്യന്‍ മാഷ് പാഠ ഭാഗത്തിന്റെ വിശദീകരണത്തിലേക്കു കടന്നു. ജീവിത നാടകത്തിലെ ഏഴു വേഷങ്ങള്‍ പറഞ്ഞു തരാന്‍ തുടങ്ങിയിട്ടു ദിവസങ്ങളായെങ്കിലും, പകുതിയോളം ഇനിയും ബാക്കിയാണ്. ഞങ്ങളാണെങ്കില്‍ ഇതിപ്പോഴൊന്നും തീരല്ലെയെന്ന പ്രാര്‍ത്ഥനയിലും. അത്രയ്ക്ക് രസകരമാണ് മാഷിന്റെ ക്ലാസ്. ചെറിയ കാര്യങ്ങള്‍ പോലും, അതുമായി ബന്ധപ്പെട്ടു കിടക്കുന്ന ചരിത്രങ്ങളും, പുരാണങ്ങളും പറഞ്ഞു പറഞ്ഞു, ഒരു മാന്ത്രികനെ പോലെ ഞങ്ങളെ മറ്റൊരു ലോകത്തേക്കു കൈപിടിച്ചു നടത്തും. അതു കൊണ്ടു തന്നെ പാഠഭാഗങ്ങളെക്കാള്‍ പരിചയം ഗ്രീക്ക് ദേവന്മാരും ദേവതമാരുമായിരുന്നു..!
കാലങ്ങള്‍ക്കിപ്പുറം, എല്ലാം ഓര്‍മകള്‍ക്കു വെളിയിലായി. ഇടക്കൊക്കെ ഓര്‍ക്കാന്‍ ശ്രമിക്കുമെങ്കിലും, ദേവതമാരുടെയോന്നും പേരു പോലും ഓര്‍ത്തെടുക്കാന്‍ കഴിയാറില്ലെന്നതു സത്യം..! കഴിഞ്ഞ ദിവസമാണ് വീണ്ടും മാഷിന്റെ ഫോണ്‍ വന്നത്. പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ തീര്‍ച്ചയായും പങ്കെടുക്കണമെന്നോര്‍മിപ്പിച്ചു കൊണ്ട്. അപ്പോള്‍ തുടങ്ങിയതാണ് ആ വേഷങ്ങള്‍ ഓര്‍ത്തെടുക്കാന്‍. ഒത്തുവന്നാല്‍ ഈ വരികള്‍ വിവരിച്ചു, കൂട്ടുകാരുടെ മുന്നില്‍ ആളാവാലോ.. മാഷിനും വലിയ സന്തോഷമാകും..!
ഓര്‍മ കൂമ്പാരങ്ങളില്‍ ചിക്കിചികഞ്ഞിട്ടും ആറാമത്തെ വേഷം മാത്രം കണ്ടില്ല. പണ്ടും ഇങ്ങനെയായിരുന്നു. പരീക്ഷയില്‍ ഇതെഴുതുമ്പോള്‍, ബാല്യവും കൌമാരവുമെല്ലാം ആടിയതും ആടിക്കൊണ്ടിരിക്കുന്നതുമായ വേഷങ്ങളായതിനാല്‍ പെട്ടെന്ന് എഴുതാന്‍ കഴിഞ്ഞു. അല്ലെങ്കിലും ബാല്യ കൌമാരം മറക്കാന്‍ കഴിയുന്ന മനുഷ്യരുണ്ടോ...! പിന്നെ മൂന്നാമത്തെ വേഷം, അതായിരുന്നു മാഷ് ക്ലാസ്സില്‍ ഏറ്റവും കൂടുതല്‍ വിശദീകരിച്ചത്.. 'കാമുകന്റെ വേഷം'..!
ഇന്നിന്റെയും ഇന്നലകളുടെയും പ്രണയത്തെ കുറിച്ചു വാചാലനായപ്പോള്‍ പലരും മുഖത്തോടു മുഖം നോക്കി വായ പൊത്തി ചിരിച്ചു.
അന്ന് മാഷ് പറഞ്ഞു.. ''ആരും ചിരിക്കേണ്ട. പച്ചയായ സത്യങ്ങളാണ് ഷേക്സ്പിയര്‍ പറഞ്ഞിട്ട് പോയത്, ഇതും അതിലൊന്നാണ്. ഈ പ്രായത്തില്‍ ആണിനു പെണ്ണിനോടും, പെണ്ണിനു ആണിനോടും ആകര്‍ഷണം തോന്നും, അത് പ്രകൃതി നിയമമാണ്''.
അന്ന് മാഷ് പറഞ്ഞു.. ''ആരും ചിരിക്കേണ്ട. പച്ചയായ സത്യങ്ങളാണ് ഷേക്സ്പിയര്‍ പറഞ്ഞിട്ട് പോയത്, ഇതും അതിലൊന്നാണ്. ഈ പ്രായത്തില്‍ ആണിനു പെണ്ണിനോടും, പെണ്ണിനു ആണിനോടും ആകര്‍ഷണം തോന്നും, അത് പ്രകൃതി നിയമമാണ്''.
അതു കേട്ടും പലരും ചിരിച്ചു.. അതു കണ്ടു മാഷ് തുടര്‍ന്നു...
മാഷിന്റെ വാക്കുകള്‍ നല്‍കിയ ആത്മവിശ്വാസത്തിലാണെന്നു തോന്നുന്നു..., വിധിയാല്‍ വിധവയാകേണ്ടി വന്ന ഒരാളെ വിവാഹം ചെയ്തു, ജീവിതം കൊണ്ട് മറ്റുള്ളവര്‍ക്ക് മാതൃകയാവണമെന്ന ആഗ്രഹം പോലും മാറ്റി വച്ച്, എന്നും ഒളികണ്ണിട്ടു മാത്രം നോക്കിയിട്ടുള്ള, മൂന്നാമത്തെ ബെഞ്ചിലെ പര്‍ദക്കാരിയെ ഞാന്‍ ധൈര്യത്തോടെ നോക്കി തുടങ്ങിയത്..!
''ദേ.. കോളേജ് സ്റ്റോപ്പെത്തി.. ഇറങ്ങുന്നില്ലേ.. എത്ര സമയമായി വിളിക്കുന്നു.. '' .. കണ്ടക്ടറുടെ ദേഷ്യം മുഴുവന്‍ ആ വിളിയില്‍ ഉണ്ടായിരുന്നു.. എല്ലാവരുടെയും ശ്രദ്ധ ഞങ്ങളിലായിരിക്കുന്നു..!
പിടഞ്ഞെഴുന്നേറ്റു ഭാര്യയേയും കൂട്ടി വാതിലിലേക്കു നടക്കുമ്പോള്‍ പിന്നില്‍ നിന്നുള്ള കളിയാക്കല്‍ കേട്ടില്ലെന്നു നടിച്ചു.. തല തെറിച്ച ചില കോളേജ് പിള്ളേര്‍ ആണ്..
''കോളേജ് കുമാരന്‍ സ്വപ്നം കാണാതെ ഇറങ്ങാന്‍ നോക്ക്'' .. ആരോ വിളിച്ചു പറഞ്ഞപ്പോള്‍ ബസ്സില്‍ കൂട്ടച്ചിരി..!
''അമ്മാവന്‍ ഹണിമൂണിനു പോകുകയാണോ..'' പിന്നെയും കൂട്ടച്ചിരി..!
'' നിങ്ങളുമൊരിക്കല്‍ .. ''... ബസ്സില്‍ നിന്നിറങ്ങി തിരിഞ്ഞു നിന്നു എന്തോ പറയാന്‍ തുടങ്ങിയപ്പോഴേക്കും ഭാര്യ തടഞ്ഞു..
'' നിങ്ങളുമൊരിക്കല്‍ .. ''... ബസ്സില്‍ നിന്നിറങ്ങി തിരിഞ്ഞു നിന്നു എന്തോ പറയാന്‍ തുടങ്ങിയപ്പോഴേക്കും ഭാര്യ തടഞ്ഞു..
''വേണ്ട.. അവരോടു മറുപടി പറയേണ്ട പ്രായമല്ല നമുക്ക്.. വേണ്ട... ഒന്നും മിണ്ടണ്ട..''
കോളേജ് മുറ്റത്തെ മരങ്ങള്‍കിടയിലൂടെ നടക്കുമ്പോഴും ഓര്‍ക്കുകയായിരുന്നു.. ശരിയാണ്.. യവ്വനവും, മധ്യവയസ്സും പിന്നിട്ടിരിക്കുന്നു.. മറ്റുള്ളവര്‍ക്കു കളിയാക്കി ചിരിക്കാന്‍ മാത്രമുള്ള വസ്തുവായി മാറിയിരിക്കുന്നു...!
''മറ്റുള്ളവര്‍ക്കു ചിരിക്കാനുള്ള വസ്തു'' ..
മങ്ങി തുടങ്ങിയ ഓര്‍മ താളുകളിലെവിടെയോ വാക്കുകള്‍ പ്രധിധ്വനിച്ചു. ആ.. ഇതു തന്നെയല്ലേ മാഷ് പറഞ്ഞു തന്ന ആറാമത്തെ വേഷം.. ബസ്സിലിരുന്നു ആലോചിച്ചതും ഇതായിരുന്നല്ലോ.. തേടി നടന്നതെന്തോ കിട്ടിയ പോലെ, ചുണ്ടിലൊരു ചിരി വിടര്‍ന്നു.. വേദനകള്‍ മറന്നു വേഗത്തില്‍ നടന്നു..
മങ്ങി തുടങ്ങിയ ഓര്‍മ താളുകളിലെവിടെയോ വാക്കുകള്‍ പ്രധിധ്വനിച്ചു. ആ.. ഇതു തന്നെയല്ലേ മാഷ് പറഞ്ഞു തന്ന ആറാമത്തെ വേഷം.. ബസ്സിലിരുന്നു ആലോചിച്ചതും ഇതായിരുന്നല്ലോ.. തേടി നടന്നതെന്തോ കിട്ടിയ പോലെ, ചുണ്ടിലൊരു ചിരി വിടര്‍ന്നു.. വേദനകള്‍ മറന്നു വേഗത്തില്‍ നടന്നു..
***************
ഒരിക്കല്‍ കൂടി ആ പഴയ ക്ലാസ്സ് റൂമില്‍...!
പലരും നേരത്തെ തന്നെ എത്തിയിട്ടുണ്ട്. കാലം പലരെയും പല കോലത്തിലാക്കിയിരിക്കുന്നു.
പിന്‍ ബെഞ്ചിലിരുന്നു ബാക്കിയുള്ളവരോടു ഉറക്കെ സംസാരിക്കുന്ന ജുബ്ബയിട്ട താടിക്കാരനെ ഒറ്റ നോട്ടത്തില്‍ തന്നെ മനസിലായി. അല്ലെങ്കിലും അവനെ എങ്ങനെ മനസിലാകാതിരിക്കും. ഖദര്‍ ജുബ്ബയും താടിയും പണ്ടു തൊട്ടേ അവന്റെ കൂടെയുണ്ടല്ലോ. വര്‍ഷമെത്ര കഴിഞ്ഞിട്ടും അവന്റെ സ്വഭാവത്തില്‍ പോലും മാറ്റമില്ലെന്നത് എന്നെ അത്ഭുതപെടുത്തി.! കുശലം പറച്ചിലിനിടയില്‍ ഞാനതു പറഞ്ഞപ്പോള്‍ അവന്റെ ചുണ്ടില്‍ കള്ളച്ചിരി... ആ പഴയ.. നാണത്തോടെ..!
ഓര്‍മകളില്‍ ആ നല്ല നാളുകള്‍....!
മുപ്പതു പെണ്‍കുട്ടികളുടെ കൂടെ നാല് ആണ്‍കുട്ടികളായിരുന്നു ഞങ്ങള്‍. അന്നും ഇവനാണ് ആദ്യം ക്ലാസ്സില്‍ എത്തുന്നത്. കയ്യില്‍ ലൈബ്രറിയില്‍ നിന്നെടുത്ത ഏതെങ്കിലും പുസ്തകവും കാണും, അതു അവനു വേണ്ടിയല്ല, മറിച്ചു അവനെപോലെ ക്ലാസ്സില്‍ ആദ്യം വരുന്ന പെണ്‍കുട്ടികളില്‍ പെട്ട ഒരാള്‍ക്കുള്ളതാണ്, ഒരു ബുദ്ധിജീവി പെണ്ണ്. ബാക്കിയുള്ളവരെ കയ്യിലെടുക്കാന്‍ അവന്റെ വാചകകസര്‍ത്ത് തന്നെ ധാരാളം മതിയായിരുന്നു.
ഞങ്ങള്‍ക്കിടയില്‍ പതിവു തമാശകളിലെ കൃഷ്ണനായി വിലസി നടക്കുന്നതിനിടയിലാണ് അവനൊരു പ്രണയത്തില്‍ കുടുങ്ങുന്നത്. തൊട്ടടുത്ത ക്ലാസ്സിലായിരുന്നു കക്ഷി. മാഷ് പറഞ്ഞതു പോലെ ഹൃദയം തലച്ചോറിനെ നിയന്ത്രിക്കുന്ന അവസ്ഥയിലെത്തി അവന്റെ പ്രണയം. കിട്ടിയ മറുപടിയോ .. ''സഹോദരിയെ പോലെ കാണണമെന്ന്''..! മാത്രമല്ല അധികം വൈകാതെ തന്നെ അവളുടെ കല്യാണവും കഴിഞ്ഞു, കോഴ്സ് നിറുത്തി പോയി. ഞങ്ങളുടെ മറ്റൊരു സുഹൃത്തിനും ഇതു തന്നെ സംഭവിച്ചു. അന്നു ഞാന്‍ തെല്ലൊന്നഹങ്കരിച്ചു, ഇവരേക്കാള്‍ മുന്‍പേ ഒരുത്തിയെ കണ്ണു വച്ചു നടക്കുന്ന എന്റെ തല ഇതുവരെ ഹൃദയത്തിനടിപ്പെട്ടില്ലല്ലോ എന്നോര്‍ത്ത്.
അവരൊക്കെ പറഞ്ഞതു പോലെ ''ഇഷ്ടമാണ്'' എന്നല്ല, ഒരക്ഷരം പോലും അവളോടു ഞാന്‍ മിണ്ടാറില്ല. മിണ്ടാനുള്ള ധൈര്യമുണ്ടായിട്ടില്ല. മുകളില്‍ പറഞ്ഞവന്മാരുടെ ഭാഷയില്‍ പറഞ്ഞാല്‍ എനിക്കതിനുള്ള 'ഗട്സ്' ഇല്ല. അല്ലെങ്കില്‍ ഇതൊന്നുമെവിടെയുമെത്തില്ലെന്ന മുന്‍വിധി.
പക്ഷെ എന്റെ അഹങ്കാരത്തിനായുസ് കോളേജ് ഡേ വരെ മാത്രമായിരുന്നു. കോളേജ് ഡേ പ്രമാണിച്ചിറക്കിയ പത്രികയില്‍ എന്റെ കഥ അച്ചടിച്ചു വന്നു. എന്റെ ജീവിതത്തിലെ തന്നെ ആദ്യത്തെ കഥ. പക്ഷെ ഏതോ ഒരു നിമിഷത്തില്‍ തോന്നിയ ബുദ്ധിമോശം, കഥയ്ക്ക് തൂലികാനാമമായി കൊടുത്തത് അവളുടെ പേരിലെ ആദ്യത്തെ രണ്ടക്ഷരം. ..! ഇതായിരിക്കും ഷേക്സ്പിയര്‍ പറഞ്ഞ ''തലച്ചോര്‍ ഹൃദയത്തിനടിപ്പെടുന്ന അവസ്ഥ''. എന്റെ ഉള്ളിലിരിപ്പ് ക്ലാസ്സില്‍ മൊത്തമറിഞ്ഞു. പലര്‍ക്കും അര്‍ഥം വച്ചുള്ള ചിരിയും കളിയാക്കലും സംശയവും. കഥയ്ക്കുള്ള അഭിനന്ദനങ്ങള്‍ മുഴുവന്‍ അവള്‍ക്കും, പെണ്ണായതു കൊണ്ടു തന്നെ സീനിയേര്‍സില്‍ നിന്നും ജുനിയെര്‍സില്‍ നിന്നുമൊക്കെ അഭിനന്ദനങ്ങള്‍ ഒഴികി കൊണ്ടിരുന്നു. ഹൃദയത്തിന്റെ മുന്നില്‍ മാത്രമല്ല മറ്റുള്ളവരുടെ മുന്നിലും എന്റെ തല കുനിഞ്ഞു പോയ ദിവസങ്ങള്‍...!!
വിധവാ വിവാഹമെന്ന വിചിത്രമായോരാഗ്രഹം മനസ്സിലുണ്ടായിരുന്നതു കൊണ്ടാണെന്നു തോന്നുന്നു, ഒരിക്കല്‍ കോളേജിന്റെ ഇടനാഴിയിലൂടെ നടക്കുമ്പോള്‍ ഞാനെന്റെ ജുബ്ബക്കാരന്‍ സുഹൃത്തിനോട് ചോതിച്ചു.. ''ഇനിയൊരവസരം കിട്ടിയാല്‍ താനവളെ കല്യാണം കഴിക്കുമോ?''.. അവന്റെ പ്രണയത്തിന്റെ ആഴമളക്കാന്‍ നിന്ന എനിക്കു കിട്ടിയ മറുപടി.. ''അവളുടെ ഭര്‍ത്താവ് എയിഡ്സ് വന്നു മരിച്ചാലും ഞാന്‍ കേട്ടണോ ?'' എന്നായിരുന്നു.
*************
എല്ലാവര്‍ക്കും പറയാനുണ്ടായിരുന്നു, ഒരുപാടു വിശേഷങ്ങള്‍.. കലാലയ ജീവിതം മുതലുള്ള കാര്യങ്ങള്‍..!
ചിലര്‍ നാണിച്ചു നിന്നപ്പോള്‍ മറ്റു ചിലര്‍ ചുരുങ്ങിയ വാക്കുകളില്‍ പറഞ്ഞൊപ്പിച്ചു.
വിശദമായി തന്നെ പറയാനുണ്ടായിരുന്നു എനിക്ക്, പണ്ട് രഹസ്യമാക്കി വച്ച പലതും ഇന്നു പറയാന്‍ മടിയില്ലാതായിരിക്കുന്നു. ഞാന്‍ പറഞ്ഞില്ലെങ്കിലും ആരില്‍ നിന്നെങ്കിലും ചോദ്യം വരുമെന്നറിയുന്നതു കൊണ്ട്, എല്ലാം പറഞ്ഞു .. തൂലിക നാമത്തിന്റെ പിന്നിലെ കഥ വരെ..!!
വിധവയെ വിവാഹം ചെയ്യണമെന്ന ആഗ്രഹം അവളെ കണ്ടതു മുതല്‍ ഇല്ലാതായതും, അവളുടെ വിവാഹം കഴിഞ്ഞപ്പോള്‍ അതെ ആഗ്രഹം വീണ്ടുമുണ്ടായതുമടക്കം.. കുമ്പസാര കൂട്ടിനു മുന്നിലെന്ന പോലെ പഴയ സഹപാഠികള്‍ക്കു മുന്നില്‍ ഏറ്റുപറഞ്ഞു എല്ലാം.
ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഓരോരുത്തരും അവരവരുടെ ജീവിതം പറഞ്ഞപ്പോള്‍ അവള്‍ക്കുമുണ്ടായിരുന്നു പറയാന്‍, എന്റെ പര്‍ദക്കാരിക്ക്.. പഠനം കഴിഞ്ഞതു മുതലുള്ള കാര്യങ്ങള്‍.. പട്ടാളക്കാരനായ ഭര്‍ത്താവിന്റെ മരണവും, വര്‍ഷങ്ങള്‍ മാത്രം നീണ്ടു നിന്ന ദാമ്പത്യവും..!!
അറിഞ്ഞപ്പോള്‍ മുതല്‍ വല്ലാതൊരവസ്ഥയിലായിരുന്നു ഞാന്‍. എന്തോ.. അവളുടെ ആ അവസ്ഥക്ക് കാരണം ഞാനാണെന്ന തോന്നല്‍ എന്നെ വേട്ടയാടികൊണ്ടിരുന്നു.. വിധവയായിട്ടാണെങ്കിലും അവളെ തനിക്കു തന്നെ കിട്ടണമെന്ന സ്വാര്‍ത്ഥ മോഹം പണ്ടെങ്ങോ എന്റെയുള്ളില്‍ ഉണ്ടായിരുന്നുവെന്നതു സത്യം.. അതൊക്കെ ഈ കോളേജിന്റെ പടിയിറങ്ങുമ്പോള്‍ തന്നെ ഇവിടെ ഉപേക്ഷിച്ചതുമാണ്. ജീവിത യാത്രയില്‍ ഒരു തമാശയായി പോലും അതൊന്നും ഓര്‍ത്തതുമില്ല.. അവളെ കുറിച്ചന്വേഷിച്ചതുമില്ല.. പക്ഷെ അതിങ്ങനെയൊക്കെ സംഭവിക്കുമെന്ന്.. എന്തോ .. അങ്ങനെയല്ലെന്നു വിശ്വസിക്കാന്‍ കഴിയുന്നില്ല...!
പിന്നീടു സംസാരിച്ചവരെയൊന്നും ഞാന്‍ കേട്ടില്ല, ആരെയും ഞാന്‍ കണ്ടില്ല. ഒരു നിമിഷം കൊണ്ടെനിക്കെല്ലാം നഷ്ടപെട്ടിരുന്നു.. ജീവിത നാടകത്തിലെ അവസാന വേഷക്കാരനെ പോലെ, കാഴ്ച നഷ്ടപ്പെട്ട്, കേള്‍വി നഷ്ടപ്പെട്ട്, ചുറ്റുമുള്ളതിനെ തിരിച്ചറിയാന്‍ പോലുമാവാതെ നിസ്സഹായനായി ഞാനിരുന്നു..!
''പണ്ട് രഹസ്യമാക്കി വച്ച പലതും ഇന്നു പറയാന്‍ മടിയില്ലാതായിരിക്കുന്നു''
ReplyDeleteഅത് തന്നെയാണ് ഇത്... ജീവിതം കൊണ്ടൊരു കഥ...!
വാക്കുകള്‍ 'അറംപറ്റുക' യെന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല...
എങ്കിലും ഇപ്പോള്‍ ഞാന്‍ പ്രാര്‍ഥിക്കുന്നു എന്റെ വാക്കുകള്‍ അറം പറ്റാതിരിക്കട്ടെയെന്നു.. !
പഴയ സതീര്‍ത്ഥ്യര്‍ ഒത്തു കൂടുന്നതിന്റെ സുഖം ഒന്നു വേറെ തന്നെയാണ്.2005ല്‍ ആതിരപ്പള്ളി റിച്ച്മണ്ട് കാസ്കേഡില്‍ ഞങ്ങള്‍ ഒത്തുകൂടിയിരുന്നു.2008ല്‍ ഇടുക്കിയിലെ ഗ്രീന്‍ബര്‍ഗിലും.എന്നൊപിരിഞ്ഞുപോയവരെ കണ്ടുപിടിച്ച് ഒത്തു കൂടുമ്പോള്‍ നമ്മള്‍ നമ്മുടെ ചെറുപ്പത്തിലേക്ക് ഊളിയിടുകയാണ്.ഖാദു മറന്നുകിടന്ന പലതും ഓര്‍മ്മിപ്പിച്ചു.
ReplyDeleteഒരു ഒത്തുകൂടല്‍ ഒത്താല്‍ ഏകദേശം പത്തു വര്‍ഷം ആയുസ്സ് നീട്ടി കിട്ടും
ReplyDeleteഅത്ര സന്തോഷകരമായ അനുഭവം ആണ്. ഇനി ആയുസ്സ് നീണ്ടില്ലെങ്കിലും പത്തു കൊല്ലം കൊണ്ട് അനുഭവിക്കാനുള്ള സന്തോഷം ആ ഒരു ദിവസം കൊണ്ടു തന്നെകിട്ടും
ജീവിതത്തിലെ ഈ കഥ നല്ല വയനാ സുഖം നല്ക്കുന്നു ......
ReplyDeleteപഴയ കൂട്ടുകാരുമായുള്ള ഓരോ സംഗമവും അത്യധികം സന്തോഷം നിരയ്ക്കുന്നതാണ് , ഹെരിട്ടെജ്ജു സാര്‍ പറഞ്ഞപോല്ലേ അത്ര മാത്രം വല്യ സന്തോഷം ....അതുകൊണ്ടു തന്നെ എന്റെ പഴ സുഹൃത്തുകളെ കണ്ടെത്താനും അവരുമായി സമയം ചിലവഴിക്കാനും ഞാന്‍ എപ്പോഴും ബന്ധപെടാന്‍ ശ്രമിക്കാറുണ്ട്...
എഴുത്ത് പുണ്യവാളനു ഒരു പാട് ഇഷ്ടമായി ഖാദു .....സ്നേഹാശംസകള്‍
ജീവിതത്തില്‍ നിന്നുള്ള ഒരേട്....
ReplyDeleteഅറം പറ്റുകയൊന്നുമില്ല ഖാദു. വെറും കോ-ഇന്‍സിഡന്‍സ് എന്ന് കരുതൂ.
ഇത്തിരി പരന്നു പോയോ കാദൂ .......എങ്കിലും കാദുവിനു നന്നായി കഥ പറയാനറിയാം .എനിക്ക് പഴയ സകൂള്‍ കാലം ഓര്‍മ്മയില്‍ വന്നു .ഇപ്പുറത്തെ അറബി ക്ലാസ്സിലിരുന്നു ഞാന്‍ പഠിച്ചത് അപ്പുറ ക്ലാസ്സിലെ മലയാളം കവിതയായിരുന്നു .
ReplyDeleteഅത് കൊണ്ട് മലയാളവും അറബിയും പഠിച്ചില്ല എന്നൊരു സങ്കടം ബാക്കി ..........
ആശംസകള്‍ ,നല്ല എഴുത്തിനു .............
ഓര്‍മ്മകളില്‍ ഒളിച്ചിരിക്കുന്നവ ചിലപ്പോള്‍ പുറത്തെക്കേണ്ടി വരുമ്പോള്‍ അതിനു കൂടുതല്‍ തെളിച്ചവും അര്‍ത്ഥവും കിട്ടുന്നു.
ReplyDeleteകോളേജ് മുറ്റത്തെ മരങ്ങള്‍ക്കിടയിലൂടെ നടക്കുമ്പോഴും ഓര്‍ക്കുകയായിരുന്നു..
ReplyDeleteശരിയാണ്...യൌവനവും,മധ്യവയസ്സും പിന്നിട്ടിരിക്കുന്നു.മറ്റുള്ളവര്‍ക്ക്
കളിയാക്കി ചിരിക്കാന്‍ മാത്രമുളള വസ്തുവായി മാറിയിരിക്കുന്നു.
ആറാമത്തെ വേഷം.
തിളക്കമാര്‍ന്നതും,സംഭവബഹുലവുമായ ഗതകാലസ്മരണകള്‍ നഷ്ടബോധത്തിന്‍റെ വ്യഥയോടെ ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചിരിക്കുന്നു.
ആശംസകളോടെ
ഹൃദയത്തില്‍ തൊട്ടൊരു തോന്നല്‍ .. നന്നായിട്ടുണ്ട് ..കൊള്ളാം
ReplyDeleteഖാദുവിനു കഥ പറയാനറിയാം എന്ന് മുന്‍ കഥകളില്‍ തെളിയിച്ചു കഴിഞ്ഞതാണ്.
ReplyDeleteഓര്‍മ്മകളുടെ ആ പഴയ കാലത്തിലേക്ക് ഒന്ന് പോയി വന്നു. ആശംസകള്‍ .
ഖാദു വീണ്ടും ഹൃത്തിലേക്ക്, ഓര്‍മകളുടെ-
ReplyDeleteതെളിനീരു വീഴ്ത്തുന്നു ..
ഉള്ളില്‍ ആഗ്രഹിച്ചിരുന്നത്, എന്നാലൊ
ഒരിക്കലുമത് വരിലെന്ന് കരുതിയത്
കാലം ഒരൊന്നും കൊണ്ടു വരുന്നു ..
ചിലപ്പൊള്‍ നാം പൊലും അറിയാതെ, അല്ലേ ..?
ആദ്യ പാദത്തിലേ അവസ്സാനം വല്ലാതെ തൊട്ട് ഖാദൂ ..
ഏഴ് പ്രായത്തിലൂടെ നാം കടന്നു പൊകുമ്പൊഴും
തുടങ്ങിയത് തൊട്ട് , മറയുന്നതിനും മുന്നും
ഒരു മൂടല്‍ മഞ്ഞു പൊതിഞ്ഞിരിക്കും ..
അതിനു മുന്‍പും , അതിനു ശേഷവും നമ്മുക്ക്
അന്യമായി പൊകുന്നുണ്ട് .. മനസ്സില്‍ എന്തിന്റെയൊക്കെയോ
വികാരങ്ങളേ വരിച്ചിടാന്‍ ഖാദുവിന്റെ ഈ കഥക്ക് കഴിഞ്ഞു ..
സ്നേഹപൂര്‍വം .. റിനീ ..
ജീവിതത്തില്‍ നിന്നും വീണ്ടും ഇത്തിരി അല്ലെ >മനോഹരമായി കഥ പറയുന്ന ഖാദുവിന്റെ ഈ രചനയും ഹൃദ്യമായി ..
ReplyDeleteവായനക്കാരെ തങ്ങളുടെ പൂർവ്വകാല മധുരത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി, അഭിനന്ദനങ്ങൾ ഖാദൂ.
ReplyDeleteകലാലയ വിദ്യാഭ്യാസ കാലഘട്ടം. ജീവിതത്തിലെ ഏറ്റവും ഇഷ്ട്ടപെട്ട കാലം ഏതെന്നു ചോദിച്ചാല്‍ മടിയെതുമില്ലാതെ ഞാന്‍ പറയും കോളേജ് ജീവിത ഘട്ടം എന്ന്. ഒരു ജന്മം ഓര്‍ക്കാനുള്ള ഒരുപാട് അനുഭവങ്ങളും കൊണ്ടാണ് നാം ആ പടി ഇറങ്ങുക. അതില്‍ ചിലത് ഇങ്ങിനെയൊക്കെയാണ് ...
ReplyDeleteഇപ്പോഴും അലുംനി അസോസിയേഷന്‍ കൂടിചെരലുകള്‍ക്കു വിളിക്കുമ്പോള്‍ പ്രവാസം തട തീര്‍ക്കുന്നതിനാല്‍ എത്താന്‍ കഴിയുന്നില്ല എന്നതും വലിയ സങ്കടം തന്നെ.. കഥ നന്നായി പറഞ്ഞു
ആശംസകള്‍
പഴയ കാമ്പസ് കാലം കഥകളുടെ കൂടാണ്.
ReplyDeleteപിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടു മുട്ടുമ്പോള്‍ എന്തെല്ലാം പുതിയ കഥകളാണ് നമ്മെ കാത്തിരിക്കുക..
മരിച്ചു പോയ സഹപാഠി,വിവാഹ മോചനം നേടിയ മറ്റൊരുവള്‍ അങ്ങനെ ഒരിക്കലും സംഭവിക്കാന്‍ ഇഷ്ടപ്പെടാത്ത പലതരം കഥകള്‍.
എഴുത്ത് ഇഷ്ടപ്പെട്ടു.
ഖാദു മനോഹരമായി കഥ പറഞ്ഞിരിക്കുന്നു ...!!
ReplyDeleteജീവിതയാത്രയില്‍ തമാശയായി പോലും ഓര്‍ക്കാത്ത കാര്യം ഇപ്പോള്‍ ഓര്‍ത്തതെണ്ടേ...?
മറക്കാന്‍ പറ്റാത്ത നല്ല കാലഘട്ടം ആണ് കോളേജ് ജീവിതം ...!
ആ കാലഘട്ടത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി ...!
ജീവിതത്തില്‍ നിന്നുള്ള കഥ വായിച്ചു. മനോഹരം.
ReplyDeleteകലാലയത്തിന്റെ സ്വപ്നക്കൂടില്‍ മങ്ങിയും തെളിഞ്ഞും നില്‍ക്കുന്ന അദ്ധ്യായങ്ങള്‍.
ആശംസകള്‍
ഖാദൂ..... നല്ല കഥക്കെന്റെ എല്ലാ നന്മകളും....
ReplyDeleteഎനിക്കീ കോളേജ് കൗമാരഘട്ടത്തെ കുറിച്ച് ആര് എന്തെഴുതിയാലും അതിനെ കുറ്റപ്പെടുത്താൻ കഴിയില്ല,ചെയ്യില്ല. കാരണം ഞാനാ കാലത്തെ അത്രയ്ക്ക് സ്നേഹിക്കുന്നു. പിന്നല്ലേ ഇത്രയ്ക്കും മനോഹരമായി കഥകളെഴുതുന്ന ഖാദു ആ കോളേജ് കാലം എഴുതിയാൽ ഞാൻ കുറ്റം പറയുക.! ഒരിക്കലും കഴിയില്ല, ആ പർദ്ദക്കാരിയോട് തോന്നിയ സ്നേഹം എന്തായി ? ഹ ഹാ ഹാ ഹ ഹാ നല്ല രസികൻ പ്രണയമല്ലാത്ത വിശെഷങ്ങളുമായി ഇനിയും പോസ്റ്റുകൾ പ്രതീക്ഷിക്കുന്നു. ഇത് പ്രണയത്തിലും ആ മാഷിന്റെ ക്ലാസ്സിലും മാത്രമായി വായനക്കാരുടെ ശ്രദ്ധ ഒതുങ്ങിപ്പോയില്ലെ.ന്നാലും നല്ല രസമുണ്ട് വായിക്കാൻ ട്ടോ ഖാദൂ. ആശംസകൾ.
ReplyDeleteനല്ല ജീവിത കഥയ്ക്കും കഥാകൃത്തായ കാദു വിനും സ്നേഹാശംസകള്‍
ReplyDeleteജീവിതത്തില്‍ നിന്ന് പര്ഞ്ഞതോണ്ടാകാം, കഥ കൂടുതല്‍ ഉള്ളു തൊട്ട പോലെ തോന്നി .
ReplyDeleteആശംസകള കാധൂ
സുപ്രഭാതം...
ReplyDeleteജീവിതത്തില്‍ നിന്നും ഒരേട് പറിച്ചെടുത്തിവിടെ ചേര്‍ത്ത പോലെ...
വിചാര വികാരങ്ങളിലൂടെ സഞ്ചരിപ്പിച്ച് ഉലയിച്ച നൊമ്പരങ്ങള്‍...
കഥ പറച്ചലിനേക്കാള്‍ പങ്കുവെയ്ക്കലുകളായി അനുഭവപ്പെട്ടു...
നല്ല വായന....നന്ദി..
ഇഷ്ടായി, ആശംസകള്‍ ട്ടൊ...!
നല്ല അനുഭവം. ഇഷ്ടമായി.
ReplyDeleteനെഗറ്റീവ് കമന്‍റുകള്‍ ലഭിക്കാത്ത അപൂര്‍വ്വം ബൂലോക കഥാകൃത്തുകളില്‍ ഒരാളാണ് ശ്രീ. ഖാദു. ലാളിത്യവും തെളിമയും മൌലീകതയും ഒരുപോലെ കാത്തുസൂക്ഷിക്കുന്ന വിരുത് തന്റെ കഥകളില്‍ എപ്പോഴും പ്രകടമാക്കുന്നതിനാലാല്‍ ആകാം ഇത്. ഈ കഥ അദ്ദേഹത്തിന്റെ ഏറ്റവും നല്ല കഥ ആണെന്നാണ് എന്റെ അഭിപ്രായം. മനോഹരമായ് തുടക്കം. ഒഴുക്കോടെ പുരോഗമിക്കുന്ന കഥയുടെ മദ്ധ്യം. എല്ലാപേരുടെ ഉള്ളിലും കാണും പറയാതെ പോയ പ്രണയങ്ങള്‍. ഗോപ്യമായി ഹൃദയത്തില്‍ ക്ഷേത്രം നിര്‍മ്മിച്ച് കുടിയിരുത്തപ്പെട്ട വിഗ്രഹങ്ങള്‍. നിഷ്കളങ്കമായ സ്വാര്‍ത്ഥതയിലും മുട്ടി നില്‍ക്കുന്ന ദയാര്‍ദ്ര ഭാവങ്ങള്‍. കേന്ദ്ര കഥാപാത്രത്തിന്റെ ആന്തല്‍ വായനക്കാരനില്‍ എത്തിക്കുന്ന കഥാന്ത്യം. സൈബര്‍ എഴുത്തിടങ്ങളില്‍ തനിക്കുള്ള സ്ഥാനം ഒന്ന് കൂടി ഊട്ടി ഉറപ്പിച്ചിരിക്കുന്നു.
ReplyDeleteഇടവേളകള്‍ കഴിഞ്ഞു ബ്ലോഗ് വായനയില്‍ എത്തിയപ്പോള്‍ ആദ്യം തന്നെ ഒരു ഉത്തമമായ രചന വായിക്കാനായത്തില്‍ സന്തോഷം തോന്നുന്നു.
നന്ദി, എഴുത്തുകാരാ.
നന്നായെഴുതി ഖാദൂ.. ഇതൊരു അനുഭവത്താളാണല്ലേ.. ഉള്ളില്‍ തട്ടി...
ReplyDeleteഖാദൂ.. ആകെ മൊത്തം ക്ലാസ്മേറ്റ്സ് സിനിമ കണ്ട പോലെയാണ് എനിക്ക് തോന്നിയത്. തുടക്കം എനിക്കൊരുപാട് ഇഷ്ടപ്പെട്ടു. ഷേക്ക് സ്പിയരെ ഓര്‍മിപ്പിച്ചതും നന്നായി. പക്ഷെ പിന്നീടു അങ്ങോട്ട്, പ്രത്യേകിച്ചു ആ പര്‍ദ്ദക്കാരിയെ കുറിച്ചുള്ള ആദ്യ സൂചന വായിച്ചത് മുതല്‍ ഞാന്‍ തന്നെ അറിയാതെ ഈ കഥയെ ക്ലാസ്മേറ്റ്സ് സിനിമയിലെ ഓരോ കഥാപാത്രങ്ങളുമായി താരതമ്യം ചെയ്തു തുടങ്ങി.
ReplyDeleteജുബ്ബയിട്ട താടിക്കാരനെ കുറിച്ച് പറഞ്ഞപ്പോള്‍ , ക്ലാസ്മേറ്റ്സിലെ പഴം തുണി എന്ന കഥാപാത്രത്തെ ഓര്‍മ വന്നു പോയി. അയാളുടെ നിരാശ കാമുകന്‍ വേഷം ഇവിടെയും ഒരിത്തിരി നേരം പറഞ്ഞിരിക്കുന്നു.
മുരളി - റസിയ പ്രേമം പോലെ അദൃശ്യമായ ഒരു പ്രേമം കഥയിലും ഒളിഞ്ഞു വിവരിക്കപ്പെടുന്നു.
പിന്നെ, കോളേജ് ഡേയ്ക്ക് അവളുടെ പേരില്‍ കഥ അടിച്ചു വരുന്നതിനു സമാനമായി സിനിമയില്‍ "എന്‍റെ ഖല്‍ബിലെ .." എന്ന ഗാനം മനസ്സില്‍ തെളിഞ്ഞു വന്നു.
വിധവയെ കല്യാണം കഴിക്കണം എന്ന ആഗ്രഹവുമായി വന്ന നായകനെ എനിക്ക് ഒരുപ്പാട് ഇഷ്ടമായി. പിന്നെ ആ ക്ലൈമാക്സ് ആണ് എടുത്തു പറയേണ്ട ഒന്ന്. അവിടെ കാര്യങ്ങള്‍ വളരെ വ്യത്യസ്തമായി തന്നെ അവതരിപ്പിച്ചിരിക്കുന്നു. തികച്ചും യാദൃശ്ചികം ആണ് ജീവിതം എന്ന് വെളിവാക്കപ്പെടുന്ന രീതിയില്‍ മാഷ് വിവരിച്ചു തരാതിരുന്ന ആറാമത്തെ വേഷത്തെ സ്വന്തം ജീവിത യാത്രയിലൂടെ തന്നെ ഓര്‍മിപ്പിച്ചു കൊണ്ട് തന്നെ കഥാവസാനം വളരെ നന്നായി വിവരിച്ചിരിക്കുന്നു.
കഥയുടെ ആദ്യവും ആവസാനവും ഒത്തിരി ഇഷ്ടപ്പെട്ടു. നടു ഭാഗം എന്നെ മുഷിമിപ്പിക്കാന്‍ ഉണ്ടായ കാരണങ്ങളാണ് മേലെ ചൂണ്ടി കാണിച്ചത്.
വീണ്ടും വരാം..ആശംസകള്‍.
വിശദമായ വായനക്കും തുറന്ന അഭിപ്രായത്തിനും നന്ദി...
ReplyDeleteതികച്ചും വ്യക്തിപരമായ ഒരു പോസ്റ്റ് ആയതു കൊണ്ടാണ് ആര്‍ക്കും മെയില്‍ അയക്കുക പോലും ചെയ്യാതിരുന്നത്.. താങ്കള്‍ പറഞ്ഞപ്പോള്‍ ഞാനും ഓര്‍ത്തു നോക്കി... ആ സിനിമയുമായി കഥാപാത്രങ്ങള്‍ക്ക് സാദ്രശ്യമുണ്ടല്ലേ... :)
ജുബ്ബക്കാരന്‍ സുഹൃത്ത് എനിക്കുണ്ടായിരുന്നു.. ഇന്നവന്‍ അധ്യാപകനാണ്..
മധ്യ ഭാഗം ഇത്തിരി പൈങ്കിളിയായെന്നരിയാം.. അതായിരിക്കും മുഷിപ്പിച്ചത്.. എനിക്കും മുഷിപ്പ് തോന്നി.. പക്ഷെ പറയാതിരിക്കാന്‍ വയ്യല്ലോ..
കോളേജ് ലൈഫിനെ കുറിച്ച് കഥയില്‍ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണ്..
ആ വിചിത്രമായ ആഗ്രഹമടക്കം... :)
എല്ലാ പ്രിയ സുഹൃത്തുക്കള്‍ക്കും നന്ദി.. ഈ സ്നേഹത്തിനു.. പിന്തുണയ്ക്ക്..
വ്യക്തിപരമായത് കൊണ്ട് തന്നെ എന്റെ സ്നേഹിതര്‍ പ്രതീക്ഷിച്ച നിലവാരത്തിലെത്തിയില്ലായിരിക്കാം..
ക്ഷമിക്കുമല്ലോ...
ഒരിക്കല്‍ കൂടി നന്ദി..
ഖാദൂ, നല്ല ഒരു വായനാനുഭവമായിരുന്നു ഈ കഥ. മധ്യവയസ്സിലെത്തി നില്‍ക്കുന്ന ഒരാളെ ഈ കഥ വല്ലാതെ സ്പര്‍ശിക്കും. ക്യാമ്പസ് അനുഭവങ്ങള്‍ ഇല്ലാത്തവര്‍ ആരുമുണ്ടാകില്ലല്ലോ. പലവിധ പ്രണയങ്ങളുടെ ഒരു കൂടയാണല്ലോ കലാലയ വര്‍ഷങ്ങള്‍. സഫലമായവ, പരാജയപ്പെട്ടവ, ലോകമറിഞ്ഞവ, ഇടപെട്ടവര്‍ മാത്രമറിഞ്ഞവ, പറയാതെ പോയവ, മനസ്സുകള്‍ മാത്രം അറിഞ്ഞവ. അങ്ങനെയങ്ങനെ പ്രണയാനുഭവങ്ങളുടെ ഏതെങ്കിലും തലം അനുഭവിക്കാത്തവര്‍ കുറവായിരിക്കും.
ReplyDeleteഅഭിനന്ദനങ്ങള്‍ ഖാദൂ, ഈ മനോഹരമായ ഭാഷയ്ക്ക്. പുതിയ പോസ്റ്റ് ഇടുമ്പോള്‍ മെയ്ല്‍ ചെയ്യുക.
ഓര്‍മ്മകള്‍ .. ഓര്‍മ്മകള്‍ ....ഓടക്കുഴല്‍ ഊതി ....
ReplyDeleteനന്നായിരിക്കുന്നു കദാരെ ..പതിവിലും വത്യസ്ത്യം ആണ് ഈ പോസ്റ്റ് ..
സുന്ദരമായ ഒരു വായനാനുഭവം. ഓർമ്മകളിൽ ഒരു നീണ്ടവിർൽസ്പർശമായി അനുഭവപ്പെട്ടു മനോഹരമായ ഈ പോസ്റ്റ്. അഭിനന്ദനങ്ങൾ..
ReplyDeleteഓര്‍മ്മകളും അനുഭവങ്ങളും ഹൃദയത്തില്‍ തട്ടുന്നു. ആശംസകള്‍
ReplyDeleteപച്ചയായ ജീവിതത്തെ പകര്‍ത്തിയെടുക്കുമ്പോള്‍ വായിക്കാനൊരു സുഖവും ചിന്തിക്കാനും തിരുത്താനും കുറെ സംഗതികളും ഉണ്ട് ബാല്യത്തിന്റെയും കൌമാരത്തിന്റെയും ഇടയിലെ ഓര്‍മകളിലേക്ക് ഖാ ദു നടത്തിയ യാത്രക്ക് ആശംസകള്‍
ReplyDeleteജീവിതത്തില്‍ നിന്നുമുള്ള ഏട് ഹൃദയസ്പര്‍ശിയായി തന്നെ അവതരിപ്പിച്ചു.
ReplyDeleteഅനുഭവ കഥകള്‍ വായിക്കാന്‍ എപ്പോഴും ഒരു പ്രത്യേക സുഖമാണ്...
ആശംസകള്‍...
ഖാദു എന്താ പറയാ ..
ReplyDeleteഎനിയ്ക്കു
ഇതൊരു കഥയായി തോന്നിയില്ല ,ഒരു ജീവിത അനുഭവം ആയി തോന്നി,
അങ്ങിനെ തോന്നാന്‍ കാരണങ്ങള്‍ ഉണ്ട് .
കൂടുതല്‍ ഇവിടെ പറയാന്‍ വയ്യാ,
നേരിട്ട് പറയാം
മനസ്സിനെ സ്പര്‍ശിച്ച ഒരു അനുഭവം
nannaayittund. ethu kadha ano jeevithamano. vazhichapol jeevitha anubhavam pole thonni. snehathode
ReplyDeletewww.pravaahiny.blogspot.com
nannaayittund. vazhichapol ethu jeevithanubhavamaayi thonni. snehathode pravaahiny
ReplyDeleteപഴയ നല്ല ഓര്‍മ്മകള്‍ ചികഞ്ഞെടുക്കാന്‍ ആരാണ് ഇഷ്ടപ്പെടാത്തത് .
ReplyDeleteകലാലയ ജീവിതം എല്ലാവര്ക്കും മധുരമുള്ള ഓര്‍മ്മകളുടെ ഒരു വിരുന്നായിരിക്കും .
കുറെ കാലത്തിനു ശേഷം കണ്ടുമുട്ടുന്നത് ഇരട്ടിമധുരവും ..നന്നായി എഴുതി ..
നന്മകള്‍ ഉണ്ടാകട്ടെ പ്രിയ സുഹൃത്തേ ...
പ്രിയ ഖാദൂ,
ReplyDeleteമൂടിപ്പുതച്ചുറങ്ങിക്കിടന്ന പഴയ ഓര്‍മ്മകള്‍ ക്കു മീതേ താങ്കള്‍ തണുത്ത വെള്ളമൊഴിച്ചു..!!
ദാ ഇപ്പോള്‍ കുത്തിയിരുന്ന് അയവിറക്കുന്നു..!ശ്യാമള..ഷേര്‍ളി..മായ, പ്രമോദ്, രാജുമോന്‍...!
പ്രിയ കൂട്ടുകാരേ, എയര്‍ ഇന്‍ഡ്യസമരംതീര്‍ന്നാലും,എമിറേറ്റ്സ് ഫ്ലൈറ്റു പിടിച്ചാലും അങ്ങോട്ടോടിയെത്താനാവില്ലല്ലോ..മനസ്സില്‍ മധുരംവിതറിയ ആ നല്ലനാളുകളിലേക്ക്..!
സത്യത്തില്‍ ഈ വായന നമ്മെ മറ്റൊരു തലത്തിലേക്കെത്തിക്കുന്നു. ചില വിചിത്ര സത്യങ്ങളുടെ പര്‍ദ്ദയിളക്കിയ ഈ എഴുത്തിലൂടെ വായനക്കാരന്റെ മനസ്സിളാക്കാന്‍ താങ്കള്‍ക്കു കഴിഞ്ഞതില്‍ അഭിമാനിക്കാം..!
വേറിട്ട ചിന്തകളും,വിചിത്രമായ ആഗ്രഹങ്ങളും മനസ്സില്‍ സൂക്ഷിക്കുന്ന പ്രിയകൂട്ടുകാരാ.
താങ്കളുടെ എഴുത്തും അതുപോലെ വ്യത്യസ്ഥതകൊണ്ട് ജനശ്രദ്ധനേടട്ടെ..!
ആശംസകളോടെ..പുലരി
ഖാധൂ, പലപ്പോഴും റീയുണിയനുകള്‍ സന്തോഷത്തിന്റെയും സന്താപത്തിന്റെയും ഒക്കെ കഥകളായിരിക്കും നമുക്ക് തരുന്നത് എന്നത് വളരെ ശരിയാണ്. വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടുമുട്ടുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടാകും.... അത് ദുഖത്തിന്റെതാണെങ്കില്‍ എന്താ പറയാ?
ReplyDeleteഎന്തായാലും ഈ എഴുത്ത് ഇഷ്ട്ടപെട്ടു.. മനസ്സില്‍ ഒളിഞ്ഞു കിടന്നിരുന്ന ആ നല്ല കാലം ഓര്‍മയില്‍ കൊണ്ട് വന്നതിനു നന്ദി...സസ്നേഹം മനു
മനോഹരമായ ഒരു കലാലയ കഥ ,,ശെരിക്കും ആ കലാലയ ക്യാമ്പസില്‍ ആയിരുന്നു പോസ്റ്റിന്റെ കുറെ ഭാഗങ്ങളില്‍,,
ReplyDeleteഒരു ക്ലാസ്മേറ്റ് റീ ലോഡ് ആയിരുന്നുവല്ലേ പൂര്‍വാശ്രമത്തിലെ ഖാദു?? അഭിനന്ദനങ്ങള്‍ ഹൃദയത്തില്‍ നിന്നും ..
വ്യത്യസ്തമായ എഴുത്തും പ്രമേയവും.
ReplyDeleteഹൃദയഹാരിയായ കഥ എന്ന് നിസ്സംശയം പറയാവുന്നത് !
ReplyDeleteഒരു ഓര്മ കുറിപ്പ് ,,,ഒരു കഥയെ കാള്‍ ചേരുന്നത് അതാണ് ...നന്നായി തന്നെ പറഞ്ഞു പക്ഷെ അതി മോനോഹാരം എന്ന് പറയാന്‍ വയ്യ
ReplyDeleteകലാലയത്തിലേക്ക് കൊണ്ടുപോയി. അത്രക്കും ഭംഗിയുണ്ട് ബ്ലോഗിന്.
ReplyDeleteവായനാ സുഖം നല്‍കിയ ജീവിതം. അഭിനന്ദനങ്ങള്‍
ReplyDeleteകഥ വളരെ നന്നായിട്ടുണ്ട്........... ബ്ലോഗില്‍ പുതിയ പോസ്റ്റ്....... പ്രിത്വിരാജ് സിംഹാസ്സനത്തില്‍, മുല്ല മൊട്ടും മുന്തിരി ചാറുമായി ഇന്ദ്രജിത്ത്....... വായിക്കണേ...........
ReplyDeleteഇത് ശരിക്കുമുള്ള അനുഭവമാണെങ്കില്‍ ഖാദുവെന്ന ആങ്കുട്ടിക്ക് എന്റെ അഭിനന്ദനങ്ങള്‍..
Deleteകഥയാണെങ്കില്‍ നല്ലൊരു കഥ സമ്മാനിച്ചതിനും..
കാദൂ മനോഹരമായിരിക്കുന്നു.. ആശംസകൾ നേരുന്നു...വൈകിയതിൽ ക്ഷമിക്കുമല്ലോ?
ReplyDeleteകഥ നന്നായിട്ടുണ്ട് കാദൂ..
ReplyDeleteശരിക്കുമുള്ള അനുഭവമാണോ?
കഥ നന്നായി......ഖാദൂന് ഇനിയും നന്നാക്കാമായിരുന്നു ഈ കഥ എന്നെഴുതിയാൽ ദേഷ്യപ്പെടരുത്. എങ്കിലും അഭിനന്ദനങ്ങൾ.
ReplyDeleteകലാലയ ജീവിതത്തിനു പകരം വയ്ക്കാൻ മറ്റൊന്നില്ല. ഓർമ്മകളുടെ ലോകത്തെത്തി ഞാൻ. നനായി എഴുതി. ആശംസകൾ.
ReplyDeleteഈ കഥ പറച്ചില്‍ അസ്സലായി....... ഭാവുകങ്ങള്‍...... പിന്നെ ബ്ലോഗില്‍ പുതിയ പോസ്റ്റ്........ ഇതെല്ലാം കോപിയടിയോ.......?..... വായിക്കണേ........
ReplyDeleteജനുവരി /ഫെബ്രുവരിയില്‍ നാം ചര്‍ച്ച ചെയ്ത വിഷയത്തിന്റെ പരിണിതി വീണ്ടും ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു.
ReplyDeleteഅന്ന് ചര്‍ച്ചയില്‍ ഇടപെട്ടവരെ അറിയിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇവിടെ ഈ ലിങ്ക് ഇടുന്നത്. താല്പര്യമില്ല എങ്കില്‍, എന്തെങ്കിലും അസൌകര്യമോ താല്പര്യ കുറവോ തോന്നുന്നുവെങ്കില്‍ സാദരം ക്ഷമിക്കണമെന്നും ലിങ്ക് ഡിലിറ്റ് ചെയ്യണമെന്നും വിനീതമായി അപേക്ഷിക്കുന്നു.
അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു. വിയോജിപ്പുകള്‍ ഏറെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു.
നിങ്ങളുടെയൊക്കെ ബ്ലോഗ് രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗു തുടങ്ങി.കഥപ്പച്ച...കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്.അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു
ReplyDeleteചിലപ്പോള്‍ ജീവിതം തന്നെ കഥയെ വെല്ലുന്നതായി മാറാറുണ്ട്. കഥയ്ക്ക് ഒരു ഫീലിംഗ് ഉണ്ടാക്കാന്‍ കഴിഞ്ഞില്ല എന്നാണു എനിക്ക് തോന്നിയത്. കഥയുടെ ക്രാഫ്റ്റില്‍ ചെറിയൊരു മാറ്റം വരുത്തിയിരുന്നെങ്കില്‍ അത് ലഭിക്കുമായിരുന്നു. പൂര്‍വ വിദ്യാര്‍ഥികളുടെ ഒത്തു ചേരലില്‍ വെച്ച് നായികയുടെ ദുരന്തകഥ അറിയുന്നതിലൂടെ ഒരു ഫ്ലാഷ് ബാക്കിലേക്ക് പോയിരുന്നെങ്കില്‍ ഒരു പക്ഷെ ഇത് മനോഹരമാകുമായിരുന്നു എന്ന് എനിക്ക് തോന്നുന്നു.
ReplyDeleteപ്രിയ ഖാദു, ഇത് വിമര്‍ശനമല്ല. കഴിവുള്ള എഴുത്തുകാരനോട് ഒരു വായനക്കാരന്റെ ഓര്‍മ്മപ്പെടുത്തല്‍ മാത്രമായി കാണുമല്ലോ. സസ്നേഹം
എന്നുമെന്റെ ഓര്മകളില് ഓടിവരും,. നൊമ്പരമാനുരാഗസുന്ദരം അതിരൂപ ഗോപുരം,. എന് ജീവിതാമൃദം..... ഈ കലാലയം............
ReplyDelete'ആരറിയാന്‍'ഇങ്ങിനെ ഒരു പോസ്ടിട്ടത് എന്ന് എന്നോട് ഞാന്‍ ചോദിക്കുന്ന ചോദ്യം.അറിഞ്ഞില്ല ഖാദൂ...വൈകിയത് അതാണ്.ജീവിതത്തില്‍ നിന്ന് നല്ലൊരു കാമ്പസ് ചിത്രം പറിചെടുത്തു കുറിച്ചിട്ടത്തിനു കയ്പും മധുരവുമുണ്ട്.അല്ല ,അതു തന്നെയല്ലേ ജീവിതം.അതില്‍ ഏറ്റവും സുവര്‍ണവും സുഭഗവും കോളേജ് ഘട്ടം തന്നെ.കലാലയ ജീവിതം.ഒരു അധ്യാപകനാവാനുള്ള ഭാഗ്യമുണ്ടായതിനാല്‍ എനിക്ക് ഖേദിക്കേണ്ടി വന്നിട്ടില്ല.എങ്കിലും .....ഓര്‍മ്മകള്‍ ...!!
ReplyDeleteകലാലയ ജീവിതത്തിൽ നിന്നും അടർത്തിയെടുത്ത ജീവിത ലീലകളുടെ അത്യുഗ്ഗൻ ആവിഷ്കാരമാണല്ലൊ ഇത്..
ReplyDeleteഅഭിനന്ദനങ്ങൾ കേട്ടൊ ഖാദു
വളരെ നന്നായി . അവസാനം കഥയുടെ ഗതിക്ക് വേഗം കൂടിയതിനാല്‍ വായനക്കാരന്‍ ചിലപ്പോള്‍ അല്പം കുഴങ്ങും. എങ്കിലും നല്ല അവതരണം. ആശംസകള്‍
ReplyDeleteഅനുഭവം അക്ഷരങ്ങളില്‍ ഇഷ്ടായി ട്ടോ
ReplyDeleteഅനുഭവം പറയുമ്പോഴും തന്നില്‍ നിന്നും ഒട്ടും അകലാതെയും തന്നില്‍ മാത്രം ചുരുങ്ങാതെയും ഒരു നേര്‍ത്ത നൂല്‍ വ്യത്യാസത്തില്‍ അവതരിപ്പിക്കപ്പെട്ട 'ഇക്കഥ' എനിക്കും ഇഷ്ടപ്പെട്ടു. നല്ല കഥക്കെന്റെയും ആശംസകള്‍..
ReplyDeleteനന്നായി @PRAVAAHINY
ReplyDeleteഇപ്പോഴിതാ 2012 ഉം നമ്മെ വിട്ടു പോയിരിക്കുകയാണ്.
ReplyDeleteഎങ്കിലും പുത്തന്‍ പ്രതീക്ഷകളുമായി 2013 കയ്യെത്തും
ദൂരത്ത് നമ്മെ കാത്തിരിയ്ക്കുന്നുണ്ട്.
ആയത് ഖാദുവിനടക്കം എല്ലാവര്‍ക്കും നന്മയുടെയും
സന്തോഷത്തിന്റേയും നാളുകള്‍ മാത്രം സമ്മാനിയ്ക്കട്ടെ എന്ന് ആശംസിയ്ക്കുന്നു...!
ഈ അവസരത്തിൽ ഐശ്വര്യവും സമ്പല്‍ സമൃദ്ധവും
അനുഗ്രഹ പൂര്‍ണ്ണവുമായ നവവത്സര ഭാവുകങ്ങൾ നേർന്നുകൊണ്ട്
സസ്നേഹം,
മുരളീമുകുന്ദൻ
ഒന്നുരണ്ടു ബ്ലോഗില്‍ ഖാദൂന്റെ കമന്റ് കണ്ടപ്പോള്‍ വന്ന് ഒരു ഹായ് പറയാമെന്ന് കരുതി
ReplyDeleteസുഖമല്ലെ? തിരക്കിലാണോ? എഴുത്തിനൊക്കെ അവധി കൊടുത്തിരിയ്ക്കുകയാണോ?
ഹായി ഖാദു. എവിടെയാ താങ്കൾ. ബ്ലോഗിൽ വന്നു നോക്കി. പുതുതായി ഒന്നും കണ്ടില്ല. തിരക്കിലാണോ
ReplyDeleteസസ്നേഹം
ഖാദുവിനെപ്പോലൊരാള്‍ എഴുതാതിരിക്കുന്നത് എന്തുകൊണ്ടാണ് എന്ന് മനസിലാവുന്നില്ല......
ReplyDeleteഅല്ല മാഷെ എവിടെ ... തിരക്കിലാണോ അതോ ബോലോകം വിട്ടോ... കാത്തിരിക്കുന്നു ....
ReplyDeleteസസ്നേഹം
ആഷിക്ക് തിരൂർ
INN
ReplyDeleteഈ പോസ്റ്റിനെക്കുറിച്ച് 'വരികള്‍ക്കിടയില്‍ -ബ്ലോഗ് അവലോകനത്തില്‍ പറയുന്നത് ശ്രദ്ധിക്കുമല്ലോ
ReplyDeleteoru nalla sandesham koodi nalki.. aashamsakal !
ReplyDeleteനന്നായിരിക്കുന്നു ...ഇനിയും പ്രതീക്ഷിക്കുന്നു ...
ReplyDeleteസമയമുണ്ടെങ്കിൽ എന്റെ ബ്ലോഗ്ഗിലേക്കും സ്വാഗതം