അന്നും പതിവ് പോലെ അലയുകയായിരുന്നു. അപ്പോഴാണ് വഴിയില്‍ കിടന്ന പഴയ പത്രത്തിന്റെ ഒരു പേജ് കണ്ണില്‍ പെട്ടത്... ഒരു കൌതുകത്തിന് അതെടുത്തു വായിക്കാമെന്ന് കരുതി..പത്രം വായിച്ചിട്ട് കാലം കുറെ ആയെന്നെ...ഊഹം തെറ്റിയില്ല...നമ്മുടെ പേജ് തന്നെ...പണ്ട് ആരൊക്കെ നൂറടിച്ചു ..ആരൊക്കെ ഫിഫ്ടി അടിച്ചു എന്ന് നോക്കിയിരുന്ന പേജ് ..ഇന്നും അതൊക്കെ തന്നെയുള്ളൂ...ഒരു പുതുമയുമില്ല...മറുപുറം നോക്കി....
''അപകടത്തില്‍ പെട്ട് കൊമയിലായ യുവാവിന്റെ അവയവങ്ങള്‍ ദാനം ചെയ്തു ബന്ധുക്കള്‍ മാതൃകയാവുന്നു''...
''അപകടത്തില്‍ പെട്ട് കൊമയിലായ യുവാവിന്റെ അവയവങ്ങള്‍ ദാനം ചെയ്തു ബന്ധുക്കള്‍ മാതൃകയാവുന്നു''...
അപകടത്തെ തുടര്‍ന്ന് ജീവിതത്തിലേക്ക് തിരിച്ചു വരാനാവാത്ത വിതത്തില്‍ മരണം കാത്തു കഴിയുന്ന യുവാവിന്റെയും ബന്ധുക്കളുടെയും കുറിച്ചുള്ള ഒരു റിപ്പോര്‍ട്ട് ആയിരുന്നു അത്... ഒരു കദന കഥ ...ചുമ്മാ കണ്ണോടിച്ചപ്പോള്‍ പേര് കണ്ടു ...എന്റെ പേര് തന്നെ... മുഴുവന്‍ വായിച്ചപ്പോള്‍ ശരിക്ക് ഞെട്ടി... അത് എന്നെ കുറിച്ചുള്ള റിപ്പോര്‍ട്ട് ആയിരുന്നു... പാവം എന്റെ വീട്ടുകാര്‍, ഈ പുണ്യം കൊണ്ടെങ്കിലും എനിക്ക് മോക്ഷം കിട്ടട്ടെ എന്ന് കരുതി കാണും... ഞാനായിട്ട് എനിക്ക് വേണ്ടി ഒന്നും ചെയ്തില്ലല്ലോ...
ചിന്തകള്‍ കാട് കയറാന്‍ തുടങ്ങി. ചുമ്മാതല്ല ഞാന്‍ ഇങ്ങനെ ഗതി കിട്ടാതെ അലയേണ്ടി വരുന്നത്. എന്റെ ശരീര ഭാഗങ്ങള്‍ ഭൂമിയില്‍ ജീവിക്കുകയല്ലേ. എങ്ങനെയെങ്കിലും എന്റെ ശരീര ഭാഗങ്ങള്‍ എവിടെയാണ് ജീവിക്കുന്നു എന്ന് കണ്ടെത്താന്‍ കഴിഞ്ഞാല്‍ പതുക്കെ അവരുടെ കൂടെ നിഴല്‍ പോലെ കൂടാം. ..ഇനിയും ജീവിക്കാന്‍ ഒരു അവസരം കിട്ടുകയാണെങ്കില്‍ അത് ഞാനായിട്ട് എന്തിനാണ് നശിപ്പിക്കുന്നത്. എങ്ങനെയെങ്കിലും അവരെ കണ്ടെത്തിയാല്‍ അവര്‍ എന്നെ കൂടെ കൂട്ടും എന്നുറപ്പില്ല...എന്നാലും ...അവരെ കണ്ടെത്താന്‍ തന്നെ തീരുമാനിച്ചു....
എന്തിനാ ഇത്ര അഹങ്കാരം ..?.. എന്നെ പോലെ പുക വലിച്ചു കറുത്ത് തുടുത്ത ആണത്തമുള്ള ചുണ്ട് ഇല്ല അവന്... മയക്കു മരുന്ന് കുത്തിവച്ചു ഞാന്‍ ഇടയ്ക്കിടെ നിന്നെ സ്വര്‍ഗത്തില്‍ കൊണ്ട് പോകാറുണ്ട്... അവന്‍ അതും ചെയ്യുന്നില്ല...എന്നിട് ഇപ്പൊ...എന്നെ വേണ്ട ...?? എനിക്ക് ചോതിക്കാതിരിക്കാനായില്ല......
.'' കണ്ണില്ലാതിരുന്നപ്പോള്‍ പോലും ഇവനെ ജീവന് തുല്യം സ്നേഹിച്ച ഒരു പെണ്ണ് ഉണ്ട് ...അവള്‍ സുന്ദരിയൊന്നും അല്ല... എന്നാല്‍ അവളുടെ ആ നല്ല മനസ്സ് ..അതില്‍ ഞാന്‍ മറ്റെന്തിനെകാളും ഭംഗി കാണുന്നു.. എന്നിലൂടെ ഇവന്‍ അവളെ സ്നേഹത്തോടെ നോക്കുമ്പോള്‍ ..സ്നേഹം ചാലിച്ച അവളുടെ പുഞ്ചിരിയില്‍ ഈ ഭൂമിയിലെ സ്വര്‍ഗം ഞാന്‍ കാണുന്നു.. സ്ത്രീകളോടുള്ള ഇവന്റെ പെരുമാറ്റത്തില്‍ നിന്ന് ആണത്തം എന്താണെന്നു ഇന്ന് ഞാനറിയുന്നു....''.. കണ്ണിന്റെ ഈ മറുപടി കേട്ട് എനിക്കൊരു കാര്യം ഉറപ്പായി. ഇവിടെ നിന്നിട് കാര്യമില്ല. ഇവന്റെ കൂടെ കൂടി കണ്ണിന്റെ മനസ്സ് മാറിയിരിക്കുന്നു. മാത്രമല്ല ഇന്ന് എന്റെ കണ്ണ് ശരിയായ സ്വര്‍ഗത്തിലാണ്....
ബാക്കിയുള്ള ശരീര ഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള എന്റെ തിരച്ചില്‍ വെറുതെയായി.. എനിക്ക് കണ്ടെത്താനായില്ല... എന്റെ ജീവിത രീതി കൊണ്ട് ചിലപ്പോള്‍ അവയൊക്കെ എന്റെ കൂടെ തന്നെ നശിച്ചു കാണും.. ആകെയുണ്ടായിരുന്ന കണ്ണ് എന്നെ ചതിച്ചു... എല്ലാ പ്രതീക്ഷയും നശിച്ച ഞാന്‍ നിരാശനായി നടന്നു... എങ്ങോട്ടെന്നില്ലാതെ ....അപ്പോഴാണ് ഒരു പെണ്ണിന്റെ ചിരി കേട്ടത് ..ആ ഭാഗത്തെക്ക് നോക്കി. .ഒരു പെണ്ണ് എല്ലാം മറന്നു ചിരിക്കുന്നു... പഴയ സ്വഭാവം കൊണ്ടാണോ എന്നറിയില്ല. .ഒന്ന് കൂടി നോക്കി .ഒരു മിന്നല്‍ എന്റെ തലയിലൂടെ പോയി ..ഇത് അവളല്ലേ.. എന്നെ സ്നേഹിച്ചിരുന്നവള്‍. ഇവള്‍ക് ഇങ്ങനെ ചിരിക്കാനൊക്കെ കഴിയുന്നോ.. എന്റടുത്തു വരുമ്പോഴൊക്കെ എന്തിനാ ഇങ്ങനെ നശിക്കുന്നത് എന്ന് പറഞ്ഞു കണ്ണീരോഴുക്കുന്നവള്‍.. അന്ന് ഇവളുടെ കണ്ണീര്‍ ഞാന്‍ ചിരിച്ചു തള്ളി ... അവളുടെ ഇഷ്ടം കണ്ടില്ലെന്നു നടിച്ചു . ഒരിക്കല്‍ പോലും ഇവള്‍ ഇങ്ങനെ ചിരിച്ചു കണ്ടിട്ടില്ല... കണ്ണ് കയ്യ് വിട്ട വേദന ഞാന്‍ മറന്നു... ചിലപ്പോള്‍ ഇവള്‍ എന്നെ കൂടെ കൂട്ടിയാലോ......
അവളുടെ മാറ്റത്തിന്റെ കാരണം ഞാന്‍ അന്വേഷിച്ചു... എന്റെ മരണ ശേഷം കല്യാണമേ വേണ്ട എന്നവള്‍ പറഞ്ഞുവത്രേ .. അത്രമാത്രം അവള്‍ എന്നെ സ്നേഹിച്ചിരുന്നെന്നു ഇന്നാണ് ഞാന്‍ അറിയുന്നത്... .വീട്ടുകാര് നിര്‍ബന്ദിച്ചു എല്ലാം അറിയുന്ന ഒരാളുടെ കൂടെ കെട്ടിച്ചു വിട്ടതാണ്. ..അവന്റെ ആത്മാര്‍ഥമായ സ്നേഹത്തിനു മുന്നില്‍ അവള്‍ ഇന്ന് എല്ലാം മറന്നു സന്തോഷത്തോടെ ജീവിക്കുന്നു.... .എനിക്കിവിടെയും സ്ഥാനമില്ലെന്ന് ഞാനറിഞ്ഞു..
ജീവിച്ചിരിക്കുമ്പോള്‍ ഞാനറിയാതെ പോയ കണ്ണിന്റെയും എന്റെ പെണ്ണിന്റെയും മറ്റു പലതിന്റെയും വില ഇന്ന് ഞാനറിയുന്നു... സ്നേഹത്തിന്റെ ശക്തി എന്താണെന്ന് ഇന്ന് ഞാനറിയുന്നു... എന്റെ ജീവിതം എത്ര വൃത്തികെട്ടതായിരുന്നെന്നും ഇന്ന് ഞാന്‍ അറിയുന്നു.. ഈ തിരിച്ചറിവ് കൊണ്ടൊന്നും ഇനി കാര്യമില്ലെന്നും ഞാന്‍ തിരിച്ചറിയുന്നു..എന്റെ ആത്മാവിനു നിത്യ ശാന്തി നേര്‍ന്നു കൊണ്ട്..