പ്രിയപ്പെട്ട സഫിയ.....
ഇങ്ങനെ വിളിക്കുന്നതില്‍ തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുക. കാരണം ഇനി ഈ ജന്മത്തില്‍ എനിക്ക് ഇങ്ങനെ വിളിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ഇന്ന് നീ ഏറ്റവും കൂടുതല്‍ വെറുക്കുന്നത് ചിലപ്പോള്‍ എന്നെയായിരിക്കും.. അത്രമാത്രം നീ എന്നെ സ്നേഹിച്ചിരുന്നെന്നു എനിക്കറിയാം. എന്നോടുള്ള വെറുപ്പ് കൊണ്ട് ഇത് വായിക്കാതെ കളയരുത് . വായിക്കുമെന്ന പ്രതീക്ഷയില്‍ ഞാന്‍ എഴുതട്ടെ.. .എന്നെ എത്ര വെറുത്താലും ഞാന്‍ നിന്നെ കുറ്റപെടുത്തില്ല .. അത്ര വലിയ തെറ്റാണു ഞാന്‍ നിന്നോട് ചെയ്തത്. പിന്നാലെ നടന്നു സ്നേഹം പിടിച്ചു വാങ്ങി പ്രതീക്ഷകളും സ്വപ്നങ്ങളും തന്നു ..ഒടുവില്‍ കയ്യിയോഴിഞ്ഞവനാണ്. .. സ്നേഹിച്ചിരുന്ന കാലത്ത് പറഞ്ഞ തേനൂറും വാക്കുകളും, ഒരുമിച്ചിരുന്നു കണ്ട സ്വപ്നങ്ങളും ഇന്നും മറന്നിട്ടില്ല.. എന്നിട്ടും നിന്നെ വെറുപ്പാണെന്നും എന്നെ മറക്കണമെന്നും ഞാന്‍ പറയാനുണ്ടായ സാഹചര്യം നീ അറിയണം. നിന്റെ ബാപ്പ പറഞ്ഞത് കൊണ്ടാണ് ഞാന്‍ അന്ന് അങ്ങനെ പറഞ്ഞത്.. നിന്റെ കല്യാണം ഏതോ വലിയ വീട്ടിലെ പയ്യനുമായി നടത്തണമെന്നും .. അതിനു വേണ്ടി ഞാന്‍ നിന്നെ മറക്കണമെന്നും നിന്റെ ബാപ്പ എന്നോട് പറഞ്ഞു... എങ്ങെനെയെങ്കിലും നീ എന്നെ വെറുക്കാന്‍ വേണ്ടിയാണ് ഞാന്‍ അന്ന് എന്തൊക്കെയോ പറഞ്ഞു ഒഴിഞ്ഞു മാറിയത്.. അന്ന് ഞാന്‍ അങ്ങനെ ചെയ്തില്ല എങ്കില്‍ നിന്റെ ബാപ്പ എന്റെ പെങ്ങളുടെ കല്യാണം മുടക്കുമായിരുന്നു. അങ്ങനെ വല്ലതും സംഭവിച്ചാല്‍ എന്റെ കുടുംബത്തെയും .., ചിലപ്പോള്‍ .. സുഖമില്ലാത്ത എന്റെ ഉപ്പയെ തന്നെ എനിക്ക് നഷ്ടപെടുമെന്നു ഞാന്‍ ഭയന്നു. നിന്റെ ബാപയുടെ പിടിവാശി സ്വഭാവവും .. അയാള്‍ക് പള്ളി കമ്മിടിയിലും..നാട്ടിലും ഉള്ള പിടിപാടും നിനക്കറിയാവുന്നതല്ലേ.. പറഞ്ഞാല്‍ പറഞ്ഞത് പോലെ ചെയ്യും... എനിക്ക് വേറെ വഴിയില്ലാത്തത് കൊണ്ടാണ് ഞാന്‍ നിന്നെ വേദനിപ്പിച്ചത്.. ഇതൊന്നും ഒരിക്കലും നീ അറിയില്ലെന്ന് നിന്റെ ബാപ്പക്ക് ഞാന്‍ വാക്ക് കൊടുത്തിരുന്നു... എന്നാലും എന്നെങ്കിലും നിന്റെ ബാപ്പക്ക് നല്ലത് തോന്നുമെന്നും.. നമ്മള്‍ ഒന്നാവുമെന്നും ഞാന്‍ സ്വപ്നം കണ്ടിരുന്നു. പിന്നെ ആരോ പറഞ്ഞു നിന്റെ കല്യാണ വിവരം ഞാന്‍ അറിഞ്ഞു... ഈ ജീവിതം തന്നെ വേറുത്തുപോയ നിമിഷം.. .........ഒറ്റക്കിരുന്നു ഒരുപാട് കരഞ്ഞു... സകല ദൈവങ്ങളെയും പഴിച്ചു... ഈ ജീവിതം എനിക്കെന്തിനു തന്നെന്ന് ചോതിച്ചു..... ഉള്ളില്‍ തട്ടിയുള്ള എന്റെ ചോദ്യം ദൈവം കേട്ടു എന്ന് തോന്നുന്നു... അത് കൊണ്ടാണ് നിന്റെ ബാപ്പക്ക് കൊടുത്ത വാക്ക് തെറ്റിച്ചു കൊണ്ട് ഞാനിതൊക്കെ നിന്നെ അറിയിക്കുന്നത്... ചിലപ്പോള്‍ നിന്റെ സ്നേഹത്തെ തട്ടി തെറിപ്പിച്ചതിനുള്ള ശിക്ഷയായിരിക്കും... അല്ലെങ്കില്‍ നീയില്ലാത്ത ഈ ജീവിതം വേണ്ടെന്നു എന്നെപോലെ ദൈവത്തിനും തോന്നി കാണും ..... അന്ന് ഇത്തിരി വേദനിച്ചെങ്കിലും ..നമ്മള്‍ പിരിഞ്ഞത് നന്നായെന്നു എനിക്ക് തോന്നുന്നു.... അല്ലെങ്കില്‍ ഈ ജീവിതത്തില്‍ നീ തനിച്ചായേനെ... കാരണം ഇന്ന് ഞാനിതെഴുതുന്നത് മെഡിക്കല്‍ കോളേജിലെ കാന്‍സര്‍ വാര്‍ഡില്‍ നിന്നാണ്... കഴിഞ്ഞ നാല് മാസമായി പല ആശുപത്രികളിലും കയറി ഇറങ്ങുകയാണ്. തിരിച്ചു വരാനാവാത്ത വിതത്തില്‍ രോഗം എന്നില്‍ പടര്‍ന്നു കഴിഞ്ഞു. ശരീരം നുറുങ്ങുന്ന വേദനയിലും എന്നെ അലട്ടിയത് മനസിന്റെ വേദനയായിരുന്നു... ഇതൊക്കെ നിന്നോട് പറഞ്ഞു കഴിഞ്ഞപ്പോള്‍ തന്നെ മനസിന്റെ വേദന മാറിയപോലെ തോന്നുന്നു.... മരിക്കുന്നതിന്റെ മുന്‍പ് നീ ഇതൊക്കെ അറിയണം എന്നാ ആഗ്രഹം മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ...അത് സാദ്യമായി.... എനിക്ക് സമാദാനമായി... എന്നെ മറന്നു സന്തോഷമായി ജീവിക്കുക... നീ എനിക്ക് സമ്മാനിച്ച നല്ല ഓര്‍മ്മകള്‍ മനസ്സില്‍ കണ്ടു കൊണ്ട് ഇനി എനിക്ക് കണ്ണടക്കാം... ഇനി ഒരു ജന്മം ഉണ്ടെങ്കില്‍ നമുക്ക് ഒന്നിക്കാം ... നിര്‍ത്തുന്നു... എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക....
സ്നേഹത്തോടെ....
ജാബിര്‍ ..
കയ്യില്‍ കിടന്ന കടലാസ് വിറച്ചു... ഭൂമി തനിക്കു ചുറ്റും കറങ്ങുന്നത് പോലെ തോന്നി.. കണ്ണുകള്‍ നിറഞ്ഞൊഴുകി.. പാതി ജീവന്‍ പറിഞ്ഞു പോകുന്നവേധനയോടെ അവള്‍ പൊട്ടി കരഞ്ഞു...
'' എന്താടി ..നിന്നെ കെട്ടിയവന്‍ ചത്തോ... എന്തിനാ ഇങ്ങനെ നിലവിളിക്കുന്നത്...'' അവളുടെ ഭര്‍ത്താവ് നൌഫല്‍ മുറിയിലേക്ക് കടന്നു വന്നു. അവളുടെ കയ്യിലുള്ള കത്ത് പിടിച്ചു വാങ്ങി..
''ഓഹോ.. അവന്റെ കത്താണല്ലേ... കല്യാണത്തിന് മുന്‍പ് അഴിഞ്ഞാടിയതൊന്നും പോരെ... കല്യാണം കഴിഞ്ഞാലെങ്കിലും നിറുത്തികൂടെ... ഇപ്പോഴും അവനെ ഉള്ളില്‍ വച്ച് നടക്കുകയാണോ..''... നൌഫലിന്റെ ശബ്ദം ഉയര്‍ന്നു....
''ഇക്ക... നിങ്ങള്‍ കരുതന്നത് പോലെ അവന്‍ എന്റെ ഉള്ളില്‍ ഇല്ല.... നിങ്ങള്‍ ആ കത്തൊന്നു വായിക്കു.... അവന്‍ മരിച്ചു കൊണ്ടിരിക്കുന്ന ഒരു രോഗിയാണ്.... എന്നെ അവിടെ വരെ ഒന്ന് കൊണ്ട് പോകുമോ... എനിക്കാ കാലില്‍ വീണു മാപ് പറയണം... ''... അവള്‍ കരഞ്ഞു കൊണ്ട് പറഞ്ഞു.....
നൌഫല്‍ കയ്യ് ചൂണ്ടികൊണ്ട് ചീറി അടുത്തു..... ''അവന്‍ ചത്താലും വേണ്ടില്ല, നീ ഈ വീട് വിട്ടു പുറത്തിറങ്ങരുത്... മിണ്ടാതെ അവിടെ ഇരുന്നോണം..'' പിന്നെ മുറി വിട്ടിറങ്ങി ബൈക്കുമെടുത്ത് എങ്ങോട്ടോ പോയി....
ഇത്രയും ശബ്ദ കോലാഹലം ഉണ്ടായിട്ടും.. ഉപ്പയോ ഉമ്മയോ ഒന്ന് വന്നു നോക്കുക പോലും ചെയ്തില്ല. അതില്‍ അവള്‍ക്കു അത്ഭുതവും തോന്നിയില്ല... ആദ്യമൊക്കെ അവര്‍ ഇറങ്ങി വന്നു ചോദിക്കുമായിരുന്നു .. എന്താ ശബ്ദമെന്ന്... എന്നും എന്തെങ്കിലും കാരണം പറഞ്ഞു വഴക്കുണ്ടാക്കി ഇറങ്ങിപോക്ക് പതിവായതോടെ ഉമ്മയും ഉപ്പയും മുറിയില്‍ നിന്നും ഇറങ്ങാതായി.... അവര്‍ക്കും അവനെ പേടിയാണ്... കല്യാണം വരെ ഉപ്പയുടെ ശബ്ദമാണ് ഈ വീട്ടില്‍ ഉയര്‍ന്നു കേട്ടിരുന്നത്... ഇപ്പോള്‍ ഉപ്പ പുറത്തിറങ്ങാറെ ഇല്ല... ആരെയും നേരിടാനുള്ള ആത്മവിശ്വാസം ഇല്ല... അവളെ കാണുമ്പോഴൊക്കെ ആ കണ്ണുകള്‍ നിറയുമായിരുന്നു.... അവളുടെ വിധി ഓര്‍ത്തായിരിക്കും എന്നാണ് അവള്‍ കരുതിയത്... ഇന്നിപ്പോള്‍ തോന്നുന്നു ആ കണ്ണില്‍ കണ്ടത് തന്നെ കയ്യ് പിടിച്ചു കൊടുതതിലുള്ള കുറ്റബോധമായിരുന്നെന്നു... ഈ കല്യാണം നടന്നതില്‍ ഇന്നേറ്റവും വേദനിക്കുന്നത് ആ മനുഷ്യനാണ്...
അവള്‍ പതിയെ കണ്ണ് തുടച്ചു കൊണ്ട് എഴുന്നേറ്റു... അവന്‍ ചുരുട്ടി എറിഞ്ഞ കത്ത് കയ്യിലെടുത്തു... എത്ര തവണ വായിച്ചു എന്നറിയില്ല. ... ഓരോ വാക്കും ഓരോ മുള്ളുകളായി തറചിറങ്ങി... അവന്റെ കണ്ണടയുന്നതിനു മുന്‍പേ ഈ ജീവിതം അവസാനിച്ചു പോയിരുന്നെങ്കില്‍ എന്നവള്‍ ആഗ്രഹിച്ചു... കരഞ്ഞു കരഞ്ഞു ..പിന്നീടെപ്പോഴോ തളര്‍ന്നുറങ്ങി ..... മാനത്തു നിന്നൊരു നക്ഷത്രം മാടിവിളിക്കുന്നതായി സ്വപ്നം കണ്ടുറങ്ങി... ഒരു പാട് കാലത്തിനു ശേഷം മനസമാദാനത്തോടെ അവള്‍ ഉറങ്ങി... ..ഉണരാത്ത.... ഒരിക്കലും ഉണരാത്ത ഉറക്കം........

superB
ReplyDeleteകഥ നന്നായിട്ടുണ്ട്. ഇനിയും നന്നാവണം. താങ്കള്‍ക്കതിനു കഴിയും.
ReplyDeleteഎല്ലാ ഭാവുകങ്ങളും നേരുന്നു.
ഹരിലാല്‍....
ReplyDeleteപ്രഭന്‍ ...വന്നതിനും വായിച്ചതിനും ..നന്ദി..
മരിക്കാന്‍ നേരത്തും അവന്‍ അവള്‍ക്കു സമാധാനം കൊടുത്തില്ല എന്ന് ഞാന്‍ പറഞ്ഞു കൊള്ളട്ടെ !!
ReplyDeleteoru vyathyastha bhaasha...aashamsakal
ReplyDeleteനന്നായിട്ടുണ്ട് കാദു, ആശംസകള്‍ ..
ReplyDeleteഇവിടെ വരാന്‍ അല്പം വൈകി.
എത്തിപ്പെടാന്‍ വൈകിയെങ്കിലും നല്ലൊരു കഥ വായിച്ചു.
ReplyDeleteആശംസകള്‍.