Thursday, March 22, 2012

വിള തിന്നുന്ന വേലികള്‍...

അദ്ദേഹം അങ്ങനെയാണ്...
വിധിക്ക് ഇനിയും തന്നെ തോല്പിക്കാനാവില്ലെന്ന ഉറച്ച വിശ്വാസത്തോടെ, ഇടതുവശത്തെ കൃത്രിമക്കാലിനു താങ്ങായ വളഞ്ഞ പിടിയുള്ള ഊന്നുവടിയുമായി, ലക്ഷ്യസ്ഥാനത്തെത്താന്‍ അദ്ദേഹം വേഗത്തില്‍ നടന്നു...

ഇരമ്പിപ്പാഞ്ഞുപോകുന്ന വാഹനങ്ങളെയും, തന്നെ നോക്കി വിനയപൂര്‍വ്വം കൈകൂപ്പി നടന്നു നീങ്ങുന്നവരെയും തണുപ്പ് പുതച്ചു നമ്രശിരസ്കരായ വൃക്ഷശിഖരങ്ങളിലിരുന്നു പാടുന്ന പക്ഷികളെയും അദ്ദേഹം ശ്രദ്ധിക്കുന്നുണ്ട്. കാണുന്നതൊക്കെയും എല്ലാ പ്രവൃത്തിയുടെയും ശുഭസൂചകമാണെന്ന ആത്മവിശ്വാസമുള്ള അദ്ദേഹം, എന്നിട്ടും ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന മകള്‍ ഇന്നു വീട്ടിലെത്താന്‍ വൈകുന്നതെന്തെന്നു കൂടി ഒരുനിമിഷം ചിന്തിച്ചത് സ്വാഭാവികം.
                       
 നല്ല ബലിഷ്ഠമായ ഉയരമുള്ള ശരീരം, തിളങ്ങുന്ന കണ്ണുകള്‍, ആവശ്യത്തിനുമാത്രം സംഭാഷണം.. ഇതുപോലെയൊരു വ്യക്തി ആ ഗ്രാമത്തില്‍ വേറെയില്ലെന്ന് പലരും പറയാറുണ്ട്‌ . പ്രത്യേകിച്ച് , ഒരു കാല് ഇല്ലെന്ന കാരണം അത് സത്യമാക്കുന്നുണ്ടല്ലോ... മാത്രമല്ല സ്വന്തവും ബന്ധവും മറക്കുന്ന, തിരക്കു പിടിച്ച ജീവിതത്തിലും സഹജീവികള്‍ക്കു വേണ്ടി തന്നാലാവുന്നത് ചെയ്യാനുള്ള മനസ്സ്, അയാളെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കി. മദ്യത്തിനും മയക്കു മരുന്നിനുമെതിരെയുള്ള പ്രവര്‍ത്തനം അയാളെ ബഹുമാന്യനാക്കി. ഒരുതരത്തില്‍ പറഞ്ഞാല്‍, പൊതുപ്രവര്‍ത്തനത്തിലേക്ക് ഇറങ്ങാന്‍ കാരണമായത് അച്ഛന്റെ മദ്യപാനം അയാള്‍ക്കു സമ്മാനിച്ച ചില കയ്പേറിയ അനുഭവങ്ങളും....... 


മനസ്സില്‍ കരുതിവച്ച വിശേഷങ്ങള്‍ പറയുവാന്‍  അല്ലെങ്കില്‍ ആ കൈകളില്‍ എന്തെങ്കിലും സമ്മാനം പ്രതീക്ഷിച്ചു, അച്ഛന്‍ വരുന്നതും കാത്തിരുന്നു, അവസാനം തന്നെ തിരിച്ചറിയാന്‍ പോലും ബോധമില്ലാതെ വരുന്ന അച്ഛനെ കണ്ടു നിരാശയോടെ കിടന്നുറങ്ങുന്ന മകന്‍... ഭര്‍ത്താവിനു ഭക്ഷണം ഒരുക്കി കാത്തിരുന്നു ,ഒടുവില്‍ അതൊക്കെ തിരിച്ചു അടുക്കളയില്‍ തന്നെ കൊണ്ടു വയ്ക്കുന്ന ഭാര്യ ..... അയലത്തെ കുട്ടികള്‍ അവരുടെ അച്ഛന്റെ കയ്യില്‍ തൂങ്ങി കളിച്ചു നടക്കുന്നതു നിറകണ്ണിലൂടെ കണ്ടു കൊതിച്ചു നിന്ന ബാല്യം, അയല്‍ വീട്ടുകാര്‍ പോലും അകറ്റി നിറുത്തിയ വീട്ടില്‍ നിന്നു പുറത്തിറങ്ങാന്‍ മടിക്കുന്ന അമ്മ... .. ഉള്ളില്‍ തറഞ്ഞു കിടന്ന ഓര്‍മ്മകള്‍ വളരുന്ന മനസ്സിനു ലക്ഷ്യബോധം നല്‍കി. 
തനിക്കു സംഭവിച്ചതു പോലെ ഇനിയൊരു ബാല്യവും മദ്യാസക്തിയില്‍ ഇല്ലാതാവരുത് ... തന്റെ അമ്മയെ പോലെ ഇനി ഒരമ്മയും കണ്ണീരുപ്പു കലര്‍ന്ന ചോറ് തിന്നാന്‍ ഇടവരരുത്..  അനുഭവങ്ങള്‍ മനസ്സില്‍ കോറിയിട്ട വരികള്‍ അയാളുടെ ലക്ഷ്യത്തിനു വളം നല്‍കി. മറ്റുള്ളവര്‍ക്കു കൂടി വേണ്ടി ജീവിക്കുമ്പോള്‍ മാത്രമാണ് ജീവിതം അര്‍ത്ഥപൂര്‍ണമാകുന്നത് എന്നു വിശ്വസിച്ച അയാള്‍, പഠന കാലത്തു തന്നെ ലഹരി വിരുദ്ധ മുദ്രാവാക്യങ്ങളുമായി സമൂഹത്തിലേക്കിറങ്ങിയിരുന്നു...

ഒരു നല്ല പോലീസ് ഓഫീസര്‍ ആകുക എന്ന  വിദൂര സ്വപ്നം എസ് ഐ  സെലക്ഷനിലൂടെ അപ്രതീക്ഷിതമായി സാക്ഷാത്കരിച്ചപ്പോള്‍ അയാളിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ കൂടുതല്‍ കരുത്തുനേടി.  അനില്‍ കുമാര്‍ എന്ന പേരിന്റെ കൂടെയുള്ള ''എസ് ഐ'' എന്ന രണ്ടക്ഷരത്തിന്റെ   പിന്‍ബലം അയാളുടെ പ്രവര്‍ത്തനങ്ങളെ ത്വരിതത്തിലാക്കി.  മുഖം നോക്കാതെയുള്ള നടപടികള്‍ അയാള്‍ നിരുപാധികം തുടര്‍ന്നു. താന്‍ ഒരാള്‍ വിചാരിച്ചാലൊന്നും ഈ നാട് നന്നാവില്ലെന്ന കൂടെയുള്ളവരുടെ  ഉപദേശം പോലും ചെവി കൊള്ളാതെ ഒരുപാടു കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞുവെങ്കിലും അനില്‍ ഉള്‍പടെയുള്ള സേന എന്നും വാര്‍ത്തകളില്‍ നിറഞ്ഞത്‌ അവരില്‍ തന്നെയുള്ള ചിലര്‍ ചെയ്ത കൊള്ളരുതായ്മയുടെ പേരിലായിരുന്നു. അതിലൊന്നും തളരാത്ത ആത്മാര്‍ഥത അയാള്‍ക്കു നേടികൊടുത്തതാകട്ടെ ഒരു പിടി ശത്രുക്കളെ മാത്രം.... 

എവിടെപ്പോകുന്നുവെന്നു കുശലം ചോദിച്ചവരോടൊക്കെ ''ഇവിടെ വക്കീല്‍ സാറിന്റെ വീട് വരെ'' എന്ന് മാത്രം മറുപടി പറഞ്ഞു വേഗത്തില്‍ നടക്കുമ്പോഴും അയാള്‍ ആലോചിച്ചത്, തന്റെ വക്കീല്‍ ഫോണിലൂടെ പറഞ്ഞ കാര്യങ്ങളായിരുന്നു. നാളെ കോടതിയില്‍ വരുന്ന തന്റെ കേസിനു അനുകൂലമായേക്കാവുന്ന ഏതോ തെളിവ് അയാള്‍ക്ക്‌ കിട്ടിയിട്ടുണ്ടെന്നും , അതിനെക്കുറിച്ച് സംസാരിക്കാന്‍ ഉടനെ വീടുവരെ വരണമെന്നും മാത്രമേ പറഞ്ഞുള്ളൂ.. കാര്യമായെന്തെങ്കിലും ഇല്ലാതെ തന്നെ ഈ നേരത്ത് അങ്ങോട്ട്‌ വിളിപ്പിക്കില്ലെന്നു അനിലിനു നന്നായി അറിയാം. ശക്തമായ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ നമുക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയുകയുള്ളൂ , എന്ന് ഇടയ്ക്കിടെ പറയാറുള്ള വക്കീലിന്റെ ഇന്നത്തെ സംസാരത്തില്‍ ആത്മവിശ്വാസം നിറഞ്ഞു നിന്നിരുന്നു. വക്കീലിന്റെ കഴിവില്‍ പൂര്‍ണവിശ്വാസമുണ്ടെങ്കിലും എതിരാളികള്‍ക്ക് ഭരണ പ്രതിപക്ഷ പാര്‍ട്ടികളുമായുള്ള ബന്ധം ഒരു വെല്ലുവിളിയായിരുന്നു. ഇതേ കേസ് കീഴ് കോടതിയില്‍ പരാജയപ്പെട്ടത് അങ്ങനെയായിരുന്നു. ശരീരം മുഴുവന്‍ വെട്ടി പരിക്കേല്പിച്ച നിലയില്‍ അറ്റു തൂങ്ങിയ കാലുമായി അബോധാവസ്ഥയില്‍ താന്‍ റോഡില്‍ കിടന്നത് , വാഹനാപകടമാണെന്നു വരുത്തി തീര്‍ക്കാന്‍  എതിരാളികള്‍ക്കു ബുദ്ധിമുട്ടേണ്ടി വന്നില്ല.

വക്കീല്‍ സാറിന്റെ വീട്ടിലേക്കു എത്താന്‍ പതിവ് കുറുക്കു വഴികള്‍ ഉണ്ടെങ്കിലും, മകള്‍ വീട്ടിലെത്തിയിട്ടുണ്ടാകുമോ എന്ന ചിന്ത അനിലിനെ സ്കൂള്‍ വഴി പോകാന്‍ പ്രേരിപ്പിച്ചു. വരാന്‍ വൈകുന്നതിനെ കുറിച്ച് അവള്‍ രാവിലെ ഒന്നും പറയാതിരുന്നത് എന്തെ എന്നു ചിന്തിച്ചെങ്കിലും, തക്കതായ കാരണമില്ലാതെ അവള്‍ വൈകി വരില്ലെന്ന് അയാള്‍ സമാധാനിച്ചു. യഥാര്‍ത്ഥ വിദ്യാഭ്യാസം തുടങ്ങുന്നത് മാതാപിതാക്കളില്‍ നിന്നാണ് എന്നറിയുന്ന അയാള്‍ , തന്റെ മകളെയും അതെ രീതിയിലാണ് വളര്‍ത്തിയത്‌. എന്തുകാര്യവും വീട്ടില്‍ തുറന്നു പറയാന്‍ അവളെ പഠിപ്പിച്ചിരുന്നു. പെണ്‍കുട്ടിയാണ് എന്നതുകൊണ്ടുതന്നെ പ്രായത്തിനനുസരിച്ചുള്ള അറിവുകള്‍ നല്‍കാനും, പതിയിരിക്കുന്ന ചതിക്കുഴികളെ പറ്റി പറഞ്ഞു കൊടുക്കാനും അവളുടെ അമ്മയും ശ്രദ്ദിച്ചിരുന്നു. ഇതൊക്കെ അയാള്‍ സ്വയം സമാധാനിക്കാനുള്ള കാരണങ്ങളാക്കിയെങ്കിലും കാലത്തിന്റെ പോക്കും, അനുദിനം കേള്‍ക്കുന്ന വാര്‍ത്തകളും അയാളുടെ മനസ്സില്‍ അസ്വസ്ഥത പടര്‍ത്തി....  അതെ, അയല്‍ക്കാരൊക്കെ പറയുന്നതു പോലെ അവള്‍ പ്രായത്തിനെക്കാള്‍ പക്വത ഉള്ളവളാണ്.. അയാളിലെ ശുഭാപ്തി വിശ്വാസക്കാരന്‍ ആശ്വസിച്ചു.. 

ദൂരെ നിന്നു തന്നെ അനില്‍ കണ്ടു, സ്കൂളിനു മുന്നിലെ ചെറുതല്ലാത്ത ആള്‍കൂട്ടത്തെ. അടുത്തെത്തിയിട്ടും ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നതല്ലാതെ വേറൊന്നും കാണാന്‍ കഴിഞ്ഞില്ല. കുറെ ആളുകള്‍ മൊബൈലില്‍ ഫോട്ടോ എടുക്കാന്‍ റെഡിയായി നില്‍ക്കുന്നുണ്ട്. ആരോ പറഞ്ഞു അയാള്‍ അറിഞ്ഞു, സ്കൂളിലെ ഏതോ ഒരു അദ്ധ്യാപകന്‍, ആണും പെണ്ണും അടക്കം കുറെ കുട്ടികളെ മാസങ്ങളായി എന്തൊക്കെയോ ചെയ്യാറുണ്ടെന്നും. അതറിഞ്ഞു നാട്ടുകാര്‍ അയാളെ സ്കൂളില്‍ പൂട്ടിയിട്ടെന്നും. ഇത്തരം വാര്‍ത്തകള്‍ പത്രങ്ങളിലൊക്കെ എന്നും കാണുന്നുണ്ടെന്നല്ലാതെ , കണ്മുന്നില്‍ നടന്നുവെന്നറിഞ്ഞപ്പോള്‍ അയാള്‍ക്കു വിശ്വസിക്കാനായില്ല. കുട്ടികള്‍ക്ക് മാതൃകയാവേണ്ട അദ്ധ്യാപകര്‍ തന്നെ ഇങ്ങനെ തുടങ്ങിയാല്‍ കുട്ടികളെ എങ്ങനെ വിശ്വസിച്ചു സ്കൂളില്‍ അയക്കും. അവരവരുടെ വീട് ആവണം ഓരോ വ്യക്തിയുടെയും ആദ്യ സ്കൂള്‍ എന്നും മാതാപിതാക്കള്‍ ആയിരിക്കണം ആദ്യ അദ്ധ്യാപകര്‍ എന്നും പണ്ടുള്ളവര്‍ പറഞ്ഞു വന്നത് വെറുതെയല്ല. ഇതൊക്കെ മുന്‍കൂട്ടി കണ്ടതു കൊണ്ടായിരിക്കണം. കലികാലം... അല്ലാതെന്ത്....... എന്തൊക്കെ കാണണം ഈ ഇത്തിരി ജീവിത യാത്രയില്‍......

ആളുകളുടെ കൂക്കിവിളിയും, തെറി വിളിയും, ആക്രോശവും അനിലിനെ ചിന്തയില്‍ നിന്നുണര്‍ത്തി. സ്റ്റാഫ്‌ റൂമിന്റെ വാതില്‍ തുറന്നു അദ്ധ്യാപകനെയും കൊണ്ട് മൂന്നു പോലീസുകാര്‍ പുറത്തേക്കിറങ്ങി. പിന്നിലായി കൂടെ ഇറങ്ങുന്ന കുട്ടികളില്‍ തന്റെ മകള്‍....!  അപ്രതീക്ഷിതമായി കണ്ട കാഴ്ച തലയ്ക്കു പിന്നില്‍ ഒരടി കിട്ടിയപോലെ തോന്നി അയാള്‍ക്ക്‌.. ഒരേ ഒരു നിമിഷം ഭൂമി തനിക്കു ചുറ്റും കറങ്ങുന്നതു പോലെ  ... നിറം പിടിപ്പിച്ച പത്ര വാര്‍ത്തകള്‍, ശവത്തില്‍ കുത്തി രസിക്കുന്ന ചാനല്‍ ചര്‍ച്ചകള്‍, പച്ചക്ക് തൊലിയുരിയ്ക്കുന്ന അന്വേഷണ റിപ്പോര്‍ട്ടുകള്‍.. നിമിഷ നേരത്തേക്ക് നില തെറ്റിയ മനസ്സില്‍ നൂറു നൂറു ചിത്രങ്ങള്‍ മാറി മറിഞ്ഞു. എല്ലാത്തിലും നിറഞ്ഞു നില്‍ക്കുന്ന മകളുടെ മുഖം...!!  ..നിയന്ത്രണം വിട്ട അയാള്‍ ഒരു ഭ്രാന്തനെ പോലെ അലറി കൊണ്ട് മുന്നോട്ടാഞ്ഞു, അദ്ധ്യാപകനു നേരെ ഊന്നുവടി ഉയര്‍ത്തി വീശി .... ഊന്നു വടി പകുതിയില്‍ വച്ച് ഒടിഞ്ഞു, ബാലന്‍സ് തെറ്റി വീഴാന്‍ പോയ അയാളെ മുന്നില്‍ നടന്ന പോലീസുകാരന്‍ താങ്ങി പിടിച്ചു..
''ഹേ.. മിസ്റ്റര്‍  .. എന്തായിത്.. നിങ്ങള്‍ തന്നെ നിയമം കയ്യിലെടുക്കാന്‍  തുടങ്ങിയാല്‍...'' ...
'' സര്‍ .. എന്റെ മോളെ ഇയ്യാള്‍... അവളുടെ ജീവിതം ... ...''..
''.... ഇല്ലടോ, അവള്‍ക്കൊന്നും പറ്റിയിട്ടില്ല.. മിടുക്കിയാ അവള്‍ .. അവളുടെ മിടുക്ക്  കൊണ്ടാണ് ഈ മൃഗം ഇന്നെങ്കിലും പിടിയിലായത്... '' അനില്‍ വിശ്വാസം വരാതെ നിന്നു...
''അതേടോ... ഇയ്യാള്‍ മാസങ്ങളായി കുട്ടികളെ ഉപദ്രവിക്കാന്‍ തുടങ്ങിയിട്ട്, ഇതുവരെ ആരും പുറത്തു പറയാന്‍  ധൈര്യം കാണിച്ചില്ല... ഇന്ന് തന്റെ മകളോടു മോശമായി പെരുമാറി... ഉടനെ തന്നെ അവള്‍ പരാതിപെട്ടു... അപ്പോഴാണ്‌ മറ്റു കുട്ടികളും വിവരം പുറത്തു പറയുന്നത്'' പോലീസുകാരന്‍ പറഞ്ഞു നിര്‍ത്തി....
''ഈ കുട്ടി കാണിച്ച ധൈര്യം മറ്റു കുട്ടികള്‍ക്കില്ലാതെ പോയി... അല്ലെങ്കില്‍ ഇത്രയും കുട്ടികള്‍ അയാള്‍ക്കിരയാകില്ലായിരുന്നു...''.. പ്രധാനദ്ധ്യാപിക ആരോടെന്നില്ലാതെ പറഞ്ഞു... ................

അകന്നകന്നു പോകുന്ന പോലീസ് ജീപ്പിനെ കൂക്കി വിളികളോടെ യാത്രയാക്കിയ നാട്ടുകാര്‍, ഒറ്റയായും കൂട്ടമായും പല വഴി പിരിഞ്ഞു. നിറഞ്ഞ കണ്ണുകളോടെ അയാള്‍ മകളെ ചേര്‍ത്തു പിടിച്ചു നെറ്റിയില്‍ ചുംബിച്ചു... നിമിഷനേരത്തെക്കെങ്കിലും മകളെ അവിശ്വസിച്ച തന്നോടുള്ള അമര്‍ഷമെന്നോണം, കയ്യിലിരുന്ന പകുതിമാത്രമായ ഊന്നുവടി ദൂരേക്കു വലിച്ചെറിഞ്ഞു...  ശേഷം നടന്നു തന്റെ ലക്ഷ്യ സ്ഥാനത്തേക്ക്... ഇടതു വശത്ത് താങ്ങായി മകളും ........ ........

83 comments:

  1. ഇരിപ്പിടം കഥ മത്സര വിഷയത്തില്‍(നീല നിറത്തിലുള്ളത് വിഷയം) ഞാനെഴുതിയ കഥ. ഒരു വിഷയത്തെ അടിസ്ഥാനമാക്കി എഴുതുക എന്നതു എനിക്ക് പറഞ്ഞ പണിയല്ലാത്തത് കൊണ്ടും, ജീവിതത്തിലെ ആദ്യ സംഭവമായത് കൊണ്ടും ഇത് ഒരു കഥയായോ എന്ന സംശയത്തോടെ പോസ്റ്റുന്നു...
    വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍...
    ഇരിപ്പിടത്തിനു നന്ദി...

    ReplyDelete
    Replies
    1. നല്ല കഥ ..കരുത്തുള്ള വാക്കുകള്‍ അവസാനം ....തുടര്‍ന്നെഴുതു ...കാത്തിരിക്കുന്നു.
      (കമന്റാന്‍ സ്ഥലം കാണുന്നില്ല. ലിനക്സിന്റെ പ്രശ്നം ആണോ എന്നറിയില്ല...അത് കൊണ്ടിവിടെ ഇടുന്നു )

      Delete
  2. ഇരിപ്പിടം കഥാമല്‍സരത്തില്‍ ഒന്നാം സമ്മാനവും രണ്ടാം സമ്മാനവും കിട്ടിയ കഥ കണ്ടു. മറ്റു പലരും അവരുടെ പുറന്തള്ളിയ കഥകള്‍ ഇടുകയും ചെയ്തു.

    ശ്രീ. ഖാദു, വെറും ഭംഗി വാക്കല്ല, താങ്കളുടെ കഥയോട് കിടപിടിക്കുന്ന ഒരു കഥ പോലും ഞാന്‍ കണ്ടില്ല. സംഘാടകര്‍ തന്ന "ക്ലൂ" എല്ലാം തന്നെ നന്നായി ഉപയോഗിച്ചിരിക്കുന്നു.

    താങ്കളുടെ കഥയിലെ അവസാനത്തെ രണ്ടുവരികള്‍ ഉജ്ജ്വലമാണ്. ഇതിനോട് കിടപിടിക്കുന്ന വരികള്‍ സമ്മാനാര്‍ഹര്‍പോലും എഴുതിയിട്ടില്ല.

    ഈ കഥക്ക് എന്ത് കുഴപ്പമാണ് എന്ന് ഇരിപ്പിടത്തില്‍ നിന്നുതന്നെ അറിയാന്‍ കാത്തിരിക്കുന്നു. വായനക്കാരുടെ വോടിംഗ് ഉണ്ടായിരുന്നെങ്കില്‍ താന്കള്‍ വിജയിച്ചേനെയെന്നു തോന്നുന്നു.

    എനിക്ക് നിങ്ങളാണ് വിജയി. (പക്ഷെ സമ്മാനത്തുക അയച്ചു തരില്ല)

    ReplyDelete
  3. ഖാദൂ.;
    വിഷയം നല്‍കി കഥ വരുത്തിക്കുന പരിപാടി കഥയെ എത്ര മാത്രം പരിക്കെല്പ്പിക്കും എന്നതിന് വീണ്ടും വീണ്ടും ഉദാഹരണങ്ങള്‍ ആകുന്നു.ഒന്നാം സമ്മാനം കിട്ടിയ കഥയടക്കം ,നല്‍കിയ വിഷയം ആകട്ടെ തികഞ്ഞ പരിമിതികള്‍ ഉള്ളതും .അതിന്റെ പോരായ്മകള്‍ എല്ലാം ഈ കഥയിലും ഉണ്ട്

    ReplyDelete
  4. ഒരു ഓർമ്മൊ കുറിപ്പൊ, അനുഭവമോ ആയിരിയ്ക്കും എന്നാണ് തുടക്കം നൽകിയ ധാരണ..
    സാവധാനം കഥയിലേയ്ക്കും, കഥാ മത്സരത്തിന് ആവശ്യപ്പെട്ടിരുന്ന നിബന്ധനകളിലേയ്ക്കും എത്തിപ്പെട്ടു..
    അപാകതകൾ ഒന്നും തോന്നിയില്ല, നല്ല വായന നൽകി..!

    ഒരു അദ്ധ്യാപിക ആയതിനാലാകാം വിഷയം ഒരു ആന്തൽ നൽകി...!
    ആശംസകൾ ട്ടൊ...നല്ല എഴുത്തുകൾ സമ്മാനിയ്ക്കാൻ ഇടവരട്ടെ...!

    ReplyDelete
  5. കൂട്ടുകാരാ..അഭിനന്ദനങ്ങൾ..!
    ഈ ഉജ്വല വിജയത്തിന്..!
    അതെ താങ്കൾ വിജയിച്ചു.
    പശുവും ചത്തു മോരിലെ പുളിയും പോയി, എങ്കിലും പറയാതെവയ്യ.
    എന്തേ ഈ കഥയെ ആരും വേണ്ടവിധം പരിഗണിച്ചില്ല..?
    തന്നവിഷയവും തുടർഭാഗവും അതിവിദഗ്ധമായി സമന്വയിപ്പിച്ച് അതിമനോഹരമായ ആഖ്യാനത്തിലൂടെ നല്ലൊരു ക്ലൈമാക്സിൽ അവസാനിപ്പിച്ച ഈ കഥ മറ്റുള്ളവയിൽ നിന്നും എത്രയോ മുന്നിലാണ്..!!
    വിധികർത്താക്കളെ മാനിക്കുന്നു
    വിജയികൾക്ക് ആശംസകളൂം നേരുന്നു.
    എഴുത്ത് തുടരുക, ഇനിയും നല്ല സൃഷ്ടികൾ ഭാവനയിൽ വിരിയട്ടെ.
    ഒത്തിരി ആശംസകളോടെ..പുലരി

    ReplyDelete
  6. കഥ നന്നായി അവതരിപ്പിച്ചിരിക്കുന്നു.
    വിഷയം നല്‍കി കഥ അവതരിപ്പിച്ച് അതില്‍നിന്ന് വിജയികളെ തെരഞ്ഞെടുക്കുന്നത്
    ശ്രമകരമാണ്.സൂചന തരുന്ന കഥാപാത്രത്തിന്‍റെയും,ശൈലിയുടെയും ചുവടുപിടിച്ച്‌
    അന്ത്യംവരെ താളപ്പിഴ പറ്റാതെ എഴുതി എത്തിക്കണം.
    ശ്രീ.ഖാദുവിന്‍റെ കഥ ശൈലിയില്‍ ഏറ്റവും മികവ് പുലര്‍ത്തിയെങ്കിലുംപാത്രസൃഷ്ടിയില്‍
    പ്രത്യേകിച്ചും അന്ത്യഘട്ടത്തില്‍ അല്പം പാളിപ്പോയി എന്നാണ് എനിക്ക് തോന്നിയത്.
    അല്ലെങ്കില്‍ ഏറ്റവും നല്ല കഥ ഇതാകുമായിരുന്നു.നിരാശപ്പെടേണ്ട ആവശ്യമില്ല.
    കഥ മനോഹരമായിരുന്നു.
    ആശംസകള്‍

    ReplyDelete
  7. മുല്യച്യുതികളെ തുറന്നു കാട്ടാനും ,സമൂഹത്തിനു ഒരു മികച്ച സന്തേശം നല്‍കാനും ഖാദുവിനു കഴിഞ്ഞു ... കഥ നന്നായി .
    ആശംസകള്‍

    ReplyDelete
  8. ഹാ, ഇത് വളരെ നന്നായി. ആദ്യം നീലക്കഥ വായിച്ചു തുടങ്ങിയപ്പോള്‍ “ഇത് മുമ്പ് വായിച്ചതാണല്ലോ”ന്ന് തോന്നി. എന്തായാലും കഥയുടെ പരിണാമം വളരെ ഇഷ്ടപ്പെട്ടു.

    ReplyDelete
  9. സമൂഹഹത്തിന്‌ എന്തെങ്കിലും സന്ദേശം നൽകുക എന്നതാണ്‌ കഥാകാരന്റെ ഉത്തമ ധർമ്മം... അതിൽ താങ്കളാണ്‌ വിജയി...അല്ലാതെ നിറം പിടിപ്പിക്കുന്ന കഥകളല്ല വേണ്ടത്.. സമൂഹത്തെ നേരായ പാതയിലേക്ക് നയിക്കാനുള്ള ചില ഘടകങ്ങൾ താങ്കളുടെ കഥയിൽ നിറഞ്ഞു കിടപ്പുണ്ട്.. വീണ്ടും വീണ്ടും എഴുതുക...നന്മയുടെ നാരായം( ഇപ്പോൾ കീബോർഡിന്റെ അക്ഷരക്കട്ടകളാണെങ്കിലും) ചലിക്കട്ടേ.....സ്നേഹാശംസകൾ നേരുന്നു...

    ReplyDelete
  10. കഥ നന്നായി.വേലി തന്നെ വിള തിന്നുന്ന നാടായി നമ്മുടെ കേരളം.അടുത്തകാലത്ത് ഇത്തരക്കാര്‍ പിടിക്കപ്പെടുന്നുണ്ട്.അത്രയും ആശ്വാസം.

    ReplyDelete
  11. എന്റെ ഖാദു....

    എന്ത് പറയണം എന്നറിയില്ല... എനിക്കിഷ്ടപ്പെട്ടു... വളരെ വളരെ ഇഷ്ടപ്പെട്ടു... വലിയ സങ്കടം ഉണ്ട് ഇതിനു സമ്മാനം കിട്ടാതെ പോയതില്‍........... ... .... എനിക്ക് അത്രയ്ക്ക് പ്രതീക്ഷ ഉണ്ടായിരുന്നു... താങ്കള്‍ നാളെയുടെ വാഗ്ദാനമാണ്.....

    ReplyDelete
  12. പ്രിയ ഖാദു... ഒത്തിരി ഒത്തിരി ഇഷ്ട്റെപെട്ടു ... ഒറ്റയിരിപ്പിനു വായിച്ചു തീര്‍ത്തു
    വീണ്ടും വരാം .. സ്നേഹാശംസകളോടെ .. സസ്നേഹം ...

    ReplyDelete
  13. പ്രിയ ഖാദു,
    സമ്മാനത്തിന് വേണ്ടിയല്ല മനസിന്‍റെ തൃപ്തിക്കാണ് കഥയെഴുതെണ്ടത് എന്ന് തെളിയിച്ച താങ്കളാണ് യഥാര്‍ത്ഥ വിജയി . അഭിനന്ദനങ്ങള്‍ ..!

    ReplyDelete
  14. നിങ്ങളുടെ പോസ്റ്റുകള്‍ക്ക്‌ ഒരു പ്രത്യേക ഡിഫറന്‍സ് അനുഭവപെടുന്നു വായിക്കുമ്പോള്‍ .. അവതരിപ്പിച്ച വിഷയം വായനക്കാരിലേക്ക് അത് പോലെ മനസ്സിലാക്കി കൊടുക്കുവാനും കഴിഞ്ഞു ആശംസകള്‍

    ReplyDelete
  15. നല്ല വിഷയം ആനുകാലിക പ്രസ്ക്തം.ഇങ്ങനെ പ്രതികരിക്കുന്ന തലമുറയാണു നമുക്കാവശ്യം.ആശംസകൾ..

    ReplyDelete
  16. കഥ നന്നായി ഖാദു...

    ഇതിനു പുരസ്കാരങ്ങള്‍ ഒന്നും കിട്ടിയില്ലെങ്കിലും കഥ കാലിക പ്രസക്തിയുള്ള ഒരു വിഷയം പറയുന്നു.
    അത് വൃത്തിയായി എഴുതി വായനക്കാരില്‍ എത്തിക്കുന്നതില്‍ താന്കള്‍ വിജയിച്ചു.
    നല്ല കഥ. നല്ല ഇതിവൃത്തം.. ഇഷ്ട്ടമായി

    ReplyDelete
  17. കഥ ഇഷ്ടപ്പെട്ടു; രചനാരീതിയും. ഒഴുക്കും ഒതുക്കവുമുള്ള ഭാഷ. തുടരുക. എല്ലാവിധ ആശംസകളും.

    ReplyDelete
  18. അതെ അവരവരുടെ വീട് തന്നാവണം ആദ്യ സ്കൂള്‍, മാതാപിതാക്കള്‍ തന്നാവണം ആദ്യ അദ്ധ്യാപകരും ...!!
    ആഖ്യാനരീതി മനോഹരം ,കഥ ഇഷ്ടായി ...ക്ലൈമാക്സ് നന്നായി ട്ടോ ...!!!

    ReplyDelete
  19. ആനുകാലിക പ്രസക്തി ഉള്ള ഒരു വിഷയം വളരെ നന്നായി അവതരിപ്പിച്ചു

    അനുമോദനങ്ങള്‍

    ReplyDelete
  20. നല്ല കഥ, സാരമില്ല സമ്മാനം കിട്ടിയില്ല എന്ന വേദനയും വേണ്ട .വളരെ ഹൃദയ സ്പര്‍ശിയായ കഥ അത് പറയുന്ന ശൈലി അതിലും മനോഹരം നിങ്ങള്‍ എഴുതികൊണ്ടിരിക്ക് എല്ലാവിധ ഭാവുഗങ്ങളും നേരുന്നു

    ReplyDelete
  21. വളരെ നന്നായി അവതരിപ്പിച്ച ഈ കഥയ്ക്ക് അഭിനന്ദനങ്ങള്‍.

    ReplyDelete
  22. വായനയുടെ ആദ്യഭാഗത്ത് ഖാദു കഥക്കുവേണ്ടി കഥ എന്ന മട്ടിലലലുള്ള ഒരു സംശയം വന്നു.ഒരുപാട് കാര്യങ്ങളെ ഒരേ സമയം പറയാനുള്ള ശ്രമമാണോ എന്നും തോന്നി. പക്ഷേ പതിയെ കഥ കൃത്യമായ പന്ഥാവിലൂടെ നല്ല ഒരു അന്തയത്തിലേക്കു വളര്ത്തിയെടുത്തു ഖാദുവിലെ കഥാകൃത്തിന്റെ കരവിരുത്....

    അംഗീകരിക്കപ്പെടേണ്ടിയിരുന്ന മികച്ച രചന.

    ReplyDelete
  23. കാലിക പ്രസക്തിയുള്ള ഒരു വിഷയത്തെ(കഥയിലെ) അതിഭയങ്കരമായി വായനക്കാരിലേക്ക് സന്നിവേശിപ്പ് ഒരു നെടുവീർപ്പിലേക്ക് തള്ളിവിടിടാൻ തക്ക വിഭവങ്ങൽ ഇതിലുണ്ടായിരുന്നു. അത് വളരെ നിയന്ത്രണമായ ർതിയിൽ ഖാദു ഉപയോഗിക്കുകയും,വിജയിക്കുകയും ചെയ്തു. ആശംസകൾ ഖാദൂ.

    ReplyDelete
  24. ഖാദു,
    കഥ മനോഹരമായി കേട്ടോ.. നല്ല അവതരണം
    അഭിനന്ദനങ്ങള്‍

    ReplyDelete
  25. ഇന്നു നാം നേരിടേണ്ടി വരുന്ന സാമൂഹിക പ്രസക്തിയുള്ള വിഷയം നന്നായി അവതരിപ്പിച്ചു..കഥ അവസാനിപ്പിച്ചത് മനോഹരമാക്കി..അഭിനന്ദനങ്ങള്‍..

    ReplyDelete
  26. ആശംസകള്‍ അവതരണം കൊണ്ട് ശ്രദ്ധേയമായി ഇനിയും എഴുതുക

    ReplyDelete
  27. നല്ല ലക്‌ഷ്യം തന്നെ ..പോസ്സ്റ്റില്‍ കണ്ടത്..കഥയായി വായിക്കണോ? ഒന്നാം തരം ...

    ReplyDelete
  28. ഖാദു ആദ്യം ഭാഗം കാട് കയരിയെങ്കിലും അവസനിപ്പിച്ചത് ഗംഭീരമായി തന്നെ സമ്മാനങ്ങളായി ഇതാ കുറച്ചു പൂമൊട്ടുകള്‍ ***************************

    ReplyDelete
  29. ആദ്യഭാഗം വായിച്ചപ്പോള്‍ എവിടെയോ വായിച്ചു എന്ന് തോന്നി.
    ആനുകാലിക സംഭവം കഥയാക്കിയപ്പോള്‍ കൂടുതല്‍ ശോഭിച്ചു. കാണുമ്പോള്‍ അപ്പപ്പോള്‍ തന്നെ പ്രതികരണശേഷി പുറത്തെടുക്കുന്ന ആ കുട്ടിയെപ്പോലെ....വീട്ടില്‍ നിന്നുള്ള പഠിപ്പിക്കല്‍...എല്ലാം ഇന്ന് എല്ലാരും കരുതിയിക്കേണ്ട മനസ്സിലാക്കേണ്ട വിഷയങ്ങള്‍.

    ReplyDelete
  30. ഏതാനും ചില വാക്കുകള്‍ക്ക് യോജിച്ച രീതിയില്‍ ഒരു കഥയുണ്ടാക്കുക വളരെ ശ്രമകരമാണ്.താങ്കള്‍ നന്നായി എഴുതി.നന്നായി അവതരിപ്പിച്ചു.

    ReplyDelete
  31. നന്നായി എഴുതി

    ReplyDelete
  32. ഇരുപ്പിടത്തിലെക്ക് അയച്ച കഥയാല്ലെ? ഞാനും ചുമ്മ ഒന്ന് ശ്രമിച്ചിരുന്നൂട്ടൊ.. അത് ഒരു പൊട്ടകഥയായി എനിക്കും തോന്നിയത് കൊണ്ട് ഞാന്‍ ബ്ലൊഗില്‍ ഇട്ടില്ല...പിന്നീടെപ്പഴെങ്കിലും ഇത് പോലെ ഇടാന്‍ തോന്നുമ്പൊ ഇടാല്ലെ? ...വിഷയം നന്നായിരുന്നൂട്ടൊ...

    ReplyDelete
  33. സമകാലിക വാര്‍ത്തയിലൂടെ പടച്ചെടുത്ത കഥ വളരെ നന്നായി ഇരിക്കുന്നു ഇരിപ്പിടം തള്ളി എങ്കിലും ഞാന്‍ ഇത് തള്ളൂല കാരണം മനോഹരമായി എയുതിയിരിക്കുന്നു

    ReplyDelete
  34. വളരെ നല്ല കഥ.... മനോഹരമായ രീതിയില്‍ അവതരിപ്പിച്ചു...
    സമ്മാനം കിട്ടിയാലും ഇല്ലെങ്കിലും ഇത്തരം കഥകള്‍ എന്നും വായനക്കാരന്റെ മനസ്സിനെ സ്പര്‍ശിക്കും...
    ആശംസകള്‍....

    ReplyDelete
  35. നന്നായിരിക്കുന്നു.

    ReplyDelete
  36. ഖാദു,

    കഥയുടെ ആദ്യഭാഗം തന്നിട്ട് ബാക്കി എഴുതാന്‍ പറയുന്നത് മറ്റൊരാളുടെ തലയില്‍ കയറി ചിന്തിക്കുന്നപോലെ ബുദ്ധിമുട്ടുള്ള പണിയാണ്. അതുകൊണ്ട് കഥാതന്തുവിനെ ഇണക്കി ചേര്‍ക്കാനുള്ള പ്രയാസം ആദ്യഭാഗത്ത്‌ കണ്ടു എങ്കിലും ഖാദു കഥയെ സ്വന്തം വഴിക്ക് കൊണ്ട് വരിക തന്നെ ചെയ്തു. സമ്മാനിതമായ കഥ ഞാന്‍ കണ്ടില്ല. ഏതായാലും ഈ കഥ ഇഷ്ടമായി.

    ReplyDelete
  37. വായിച്ചു ഒരു പാട് ഇഷ്ടപ്പെട്ടു ..വിഷയം തന്നും , ചുരുങ്ങിയ സമയം തന്നും ഒക്കെ നടത്തുന്ന കഥാ മല്സരങ്ങളോട് എനിക്ക് ഒട്ടും തന്നെ താല്പര്യം ഇല്ല . ആശയം ആണ് ഒരു കഥയുടെ ജീവാ വായു .. അത് മറ്റൊരാള്‍ പറയുന്നത് അനുസരിച്ച് എഴുതുക എന്നുള്ളത് ഒരു കഥാകൃത്തിനെ സംബന്ധിച്ചിടത്തോളം വേദനാ ജനകം ആണ് എന്ന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് .. ഈ പരിമിതികളെ മിക്കവാറും വിദഗ്ധമായി തന്നെ മറികടക്കാന്‍ താങ്കളുടെ ഈ കഥയ്ക്ക് കഴിഞ്ഞിരിക്കുന്നു .. അഭിനന്ദങ്ങള്‍ ... പിന്നെ ഒരു കാര്യം പറയാന്‍ മറന്നു " കണ്ണീരുപ്പ് കലര്‍ന്ന ചോറ് എന്നുള്ള പ്രയോഗം എന്തോ പോലെ ... കണ്ണുനീരിന്റെ ഉപ്പ് കലര്‍ന്ന ചോറ് എന്നതല്ലേ കുറച്ചു കൂടി നല്ലത് ???

    ReplyDelete
  38. പ്രിയ ഖാ .........അഭിനന്ദനം ....ഈ മുല്ലപ്പൂമാല സ്വീകരിക്കുക ....മത്സര ചിട്ട വട്ടങ്ങളില്‍ നിന്ന് കൊണ്ട് തന്നെ എഴുത്തിനോട് നീതി പുലര്‍ത്തിയ രചന ..........നമോവാകം ..............

    ReplyDelete
  39. നല്ല കഥ എന്ന് വായനക്കാര്‍ എല്ലാവരും പറയുമ്പോള്‍ വിജയിച്ചു എന്ന് തന്നെയാണ് അര്‍ത്ഥം.
    തീര്‍ച്ചയായും ഇതൊരു മികച്ച കഥയാണ്‌ ഖാദു. ഭംഗിയായി പറഞ്ഞിട്ടുണ്ട്.
    അഭിനന്ദനങ്ങള്‍

    ReplyDelete
  40. @പഥികന്‍ .. @പൊട്ടന്‍...
    @സിയാഫ് @വര്‍ഷിണി
    @പ്രഭാന്‍ @തങ്കപ്പന്‍ ചേട്ടന്‍
    @സതീശന്‍ @അജിത്‌
    @മനവധ്വനി @വെട്ടത്താന്‍
    @ഹരി @ആഷ്
    @അംജത് @റഷീദ്
    @സങ്കല്പങ്ങള്‍ @വേണുജി
    @അജിത്‌ @കൊച്ചുമോള്‍
    @ഇന്ത്യ ഹെരിറ്റേജ് @കവിയൂര്‍ സര്‍
    @കുസുമം @പ്രദീപ്‌ മാഷ്‌
    @മണ്ടൂസന്‍ @സഹയാത്രികന്‍
    @ദേജ @ഷാജി
    @പൈമ @ശിവാനന്ദ്
    @രംജി.. @മഹമ്മദ് സര്‍
    @അനാമിക @അനശ്വര
    @കൊമ്പന്‍ @അബ്സര്‍
    @വി പി @സേതു ലക്ഷ്മി..
    @ശരത് ശങ്കര്‍.. @അത്തോളി
    @മന്‍സൂര്‍...

    പ്രിയ സുഹൃത്തുക്കളെ.... നിങ്ങളുടെയൊക്കെ അഭിപ്രായം അറിയുന്നത് വരെ എനിക്ക് തന്നെ ഈ കഥയെ വിശ്വാസമില്ലായിരുന്നു ...
    എന്തായാലും എന്നത്തേയും പോലെ എല്ലാരും വന്നു , വായിച്ചു അഭിപ്രായം അറിയിച്ചല്ലോ..ഇതിലും വല്യ സമ്മാനം എനിയ്ക്ക് വേറെന്തുണ്ട്‌....
    എല്ലാരും സ്ഥിരമായി വരുന്നവര്‍... എങ്ങനെ ഞാന്‍ നന്ദി പറയണമെന്നറിയില്ല... ഒരു വാക്കില്‍ തീരില്ലെന്നുമറിയാം..

    എങ്കിലും പ്രിയരേ... സ്നേഹത്തോടെ നന്ദി... ഈ സ്നേഹത്തിനു...പിന്തുണയ്ക്ക്‌...

    ReplyDelete
  41. കഥയ്ക്ക് സമ്മാനമുണ്ടെങ്കിലും ഈ സമ്മാനത്തിലൊന്നും കഥയില്ലെന്നേ! അതുകൊണ്ട് ഇനിയും എഴുതിക്കൊണ്ടേ ഇരിയ്ക്കൂ. നല്ല വർണ്ണാഭമായ ബ്ലോഗ്.

    ReplyDelete
  42. കുഴപ്പമില്ലാതെ പറഞ്ഞിരിക്കുന്നു ഖാദര്‍,,, വിള തിന്നുന്ന വേലികളെ സംരക്ഷിക്കുന്നവരാണ്‌ സാമൂഹ്യ ദ്രോഹികള്‍...

    ReplyDelete
  43. പരിമിധികളുടെ ചുറ്റുവട്ടത്തില്‍ നിന്ന്...നന്നായി അവതരിപ്പിച്ചു...
    കാദൂ.....വരും കാലങ്ങളില്‍ പുരസ്കാരങ്ങള്‍ നിന്നെ തേടി വരും...തീര്‍ച്ച...
    അഭിവാദ്യങ്ങള്‍..

    ReplyDelete
  44. നല്ല ഭാഷ, വായിക്കുമ്പോള്‍ ഒരു തരം റ്റെന്‍ഷന്‍ ഇനിയെന്ത് എന്ന ചിന്ത. വായിച്ച് തീരും വരെ ഒരേ നിലയില്‍ കൊണ്ടു പോകാനായി.മേന്മയുള്ള ഒരു കഥ. മത്സരത്തിനായി എഴുതി സമ്മനം കിട്ടിയാലും ഇല്ലങ്കിലും ബൂലോകത്തിന് ഒരു നല്ല കഥ കിട്ടി. അടുത്ത കാലത്ത് വയിച്ചതില്‍ ഏറെ ഇഷ്ടപ്പെടുന്ന കഥകളിലൊന്നായി "വിള തിന്നുന്ന വേലികള്‍..." അഭിനന്ദനങ്ങള്‍

    ReplyDelete
  45. വളരെ നന്നായിത്തന്നെ എഴുതിയിരിക്കുന്നു. അഭിനന്ദന്‍സ്....

    ReplyDelete
  46. ഖാദൂ കഥ കൊള്ളാട്ടോ ....ജീവിത ഗന്ധിയായ കഥ ,
    തിരഞ്ഞെടുകാതെ പോയതില്‍ ഒട്ടും വിഷമംവേണ്ട .....

    ReplyDelete
  47. ഖാദൂ.. മനോഹരമായി എഴുതീട്ടോ. മനസ്സിന്റെ നൊമ്പരങ്ങളും, കാലികമായ വിഷയങ്ങളും എല്ലാം നല്ല രീതിയില്‍ പ്രതിഫലിപ്പിച്ച്ചു. അഭിനന്ദനങ്ങള്‍..

    ReplyDelete
  48. നല്ല കഥ. നന്നായി തന്നെ അവതരിപ്പിച്ചു.

    ReplyDelete
  49. കഥ തുടക്കമുതൽ മനോഹരം
    നല്ല പോസ്റ്റ്

    ReplyDelete
  50. നന്നായി എഴുതി.. ആശംസകള്‍.

    ReplyDelete
  51. ഖാദൂ .. ഒരു സംശയത്തിനും ഇട നല്‍കണ്ട
    എഴുതാനുള്ള കഴിവും , ആഴവും ഈ വരികള്‍
    തുറന്നു കാട്ടുന്നുണ്ട് , ഈ മനസ്സും ....
    ഇന്നിന്റെ ഒരു പതിവ് ആയി മാറുമെന്ന്
    കരുതിയ കഥയേ അഭിമാനത്തിന്റെ , ധീരമായ
    നേരുകളിലേക്ക് കൊണ്ടെത്തിച്ചു മിത്രം ..
    കുറച്ചു കൂടി വിപുലപെടുത്താമായിരുന്നു
    എന്നൊരു തൊന്നലുണ്ട് , കാരണം അനിലിലൂടെ
    കഥക്ക് സഞ്ചാരഗതി തുടങ്ങിയപ്പൊള്‍ തന്നെ
    അതിനെ പെട്ടെന്ന് നിര്‍ത്തി കളഞ്ഞു , കേട്ടൊ ..
    വേലികള്‍ വിളവ് തിന്നുന്ന കാഴ്ച പതിവാകുന്നു
    ഇന്ന്.. വിദ്യ നല്‍കേണ്ടവരില്‍ നിന്ന് , ഗുരുവില്‍
    നിന്ന് വിദ്യക്ക് പകരം മറ്റ് പലതും കിട്ടുമ്പൊള്‍
    ഒന്നും അറിയാത്ത നിഷ്കളങ്ക മനസ്സുകളീലെക്ക്
    വിഷം കുത്തി നിറക്കുമ്പൊള്‍ , അവസ്സാനം സ്വയം
    നശിച്ച് സമൂഹത്തിന്റെ മുന്നില്‍ പരിഹാസ്യയാകുമ്പൊള്‍
    കുഞ്ഞു കുട്ടികള്‍ക്ക് പൊലും ഇന്ന് രക്ഷയില്ലാത്ത നിമിഷങ്ങള്‍ ..
    സ്വന്തം അച്ഛനില്‍ നിന്നും വരെ അവര്‍ സുരക്ഷിതയല്ലാന്ന്
    വന്നാല്‍ തന്നെ പെണ്‍കുട്ടികള്‍ എത്രത്തൊളം അരക്ഷിതരാണേന്ന്
    നമ്മുക്ക് മനസ്സിലാകും .. ഇന്നിന്റെ ആകുലതയാണ് പങ്കു വച്ചത്
    അധികം വിശദീകരണം നല്‍കിയില്ലെങ്കിലും
    രാഷ്ട്രീയ ചരടുകളില്‍ വീണു ഉരളുന്ന ഒരു സാധാ നിയമപാലകനേയും
    അതു കൊണ്ടുള്ള പ്രശനങ്ങളില്‍ തളര്‍ന്നു പൊകാതെ
    നില്‍ക്കുന്ന മനസ്സിനേയും , ഒരു അച്ഛന്റെ സ്നേഹം കാംഷിച്ചിരുന്ന
    കുഞ്ഞു കുട്ടിയേയും ഒക്കെ വരച്ചു കാട്ടീ ..
    ആദ്യ ഭാഗം നന്നായി , അവസ്സാനം അഭിമാനമായീ
    ഇങ്ങനെയുള്ള പെണ്‍കുട്ടികള്‍ വളര്‍ന്നു വരട്ടെ
    ധൈര്യത്തൊടെ .. ഒരു അച്ഛന്റെ ഉള്ള് പറയുന്ന പൊലെ ..
    സ്നേഹപൂര്‍വം .. റിനീ ..

    ReplyDelete
  52. മനോഹരം , ഗംഭീരം .. അഭിനന്ദനങ്ങള്‍ ..!

    ReplyDelete
  53. കഥ ഇഷ്ടമായി കാദു,
    സമ്മാനാര്‍ഹമായ മറ്റുകഥകള്‍ വായിക്കാത്തകൊണ്ട് താരതമ്യം ചെയ്യാനാവുന്നില്ല. എങ്കിലും സമകാലിക സംഭവങ്ങള്‍ ചേര്‍ത്ത് നിയന്ത്രിക്കപ്പെട്ട വലയത്തിനുള്ളില്‍ നിന്ന് നടത്തിയ രചനയില്‍ കുറവുകള്‍ കാണാനായില്ല.

    ReplyDelete
  54. എല്ലാവരും മനസ്സിലാക്കിയിരിക്കേണ്ട വിഷയങ്ങൾ നല്ല
    കഥയാക്കി മെനഞ്ഞുവെച്ചിരിക്കുകയാണല്ലോ ഇവിടെ ഖാദു അല്ലേ
    ഇത്രയധികം നല്ലയഭിപ്രായങ്ങൾ വന്നത് തന്നെയാണ് കേട്ടൊ ഏറ്റവും നല്ല സമ്മാനം

    ReplyDelete
  55. കഥ വായിച്ചു വിലയിരുത്താനുള്ള അറിവൊന്നും ഇല്ലാട്ടോ ..എങ്കിലും ഇഷ്ടപ്പെട്ടു ..സുഖമുള്ള വായന സമ്മാനിച്ചു ..താങ്കളിലെ എഴുത്തുകാരന് ആശംസകള്‍

    ReplyDelete
  56. പ്രിയ സുഹൃത്തേ,അഭിനന്ദനങ്ങള്‍.താങ്കളുടെ കഥയില്‍ ഒരുപാട് നല്ലവിഷയങ്ങള്‍, ധാര്‍മ്മിക മന:സാക്ഷിയെ ഉണര്‍ത്തും വിധം അവതരിപ്പിച്ചു.നന്നായി.വീണ്ടും അഭിനന്ദനങ്ങള്‍.

    ReplyDelete
  57. ഖാദു ,,
    നാന്നായി എഴുതി ,അവസാനം വരെ ആകാംക്ഷ നില നിര്‍ത്താന്‍ കഴിഞു എന്നതിനാല്‍ ഇതിനു ഒന്നാം സ്ഥാനം വായനക്കാര്‍ നല്‍കും ,,,ആശംസകള്‍!!

    ReplyDelete
  58. കഥ ഒരുപാട് ഇഷ്ടമായി ...ആശംസകള്‍!

    ReplyDelete
  59. കഥ ഇഷ്ടമായി മാഷേ.
    നന്നായി എഴുതി.

    ReplyDelete
  60. നല്ല വിഷയം നന്നായിപ്പറഞ്ഞു.ജട്ജസിന്റെ ഇഷ്ടാനിഷ്ടങ്ങളാനല്ലോ സമ്മാനത്തിനു മാനദണ്ഡം

    ReplyDelete
  61. ഒരു സന്ദേശം നിറഞ്ഞ കഥ. നന്നായിട്ടുണ്ട്.

    ഇത് പോലത്തെ കഥകള്‍ സമൂഹത്തിന്റെ വിവിധ തലങ്ങളിലേക്ക് ഇറങ്ങി ചെല്ലേണ്ടതുണ്ട്.

    ReplyDelete
  62. അനില്‍ കുമാര്‍ എന്ന കഥാപാത്രത്തിന്റെ കണ്ണിലൂടെ കഥ പറഞ്ഞത് കൊണ്ട് അവസാനം നന്നാക്കാന്‍ കഴിഞ്ഞു.. നല്ല കഥ. സമ്മാനങ്ങള്‍ കിട്ടിയല്ലോ ഒരുപാട്.

    ReplyDelete
  63. വൈകിയെത്തിയ ഈയുള്ളവന്റെ വക അനുമോദനത്തിന്റെ ഒരു കൈയൊപ്പ്‌.

    ReplyDelete
  64. ഗൊള്ളാട്ടാ...

    ReplyDelete
  65. ഖാദു , കഥ മനോഹരം , ഈ കഥ ഞാന്‍ രണ്ടു തവണ വായിച്ചിരിക്കുന്നു ഒരികല്‍ വായന മാത്രമേ സാധിച്ചുള്ളൂ ശേഷം ഇപ്പോള്‍ വായനയും കമ്മന്റു നല്ക്കാനും സാധിച്ചു സന്തോഷം വീണ്ടും കാണാം !!

    ReplyDelete
  66. കൊള്ളാം മാഷെ,
    ആദ്യഭാഗത്തെ വിരസമായ വിവരണമൊഴിച്ചാല്‍ ലളിതമായ ഒരു കഥ.
    പ്രതീക്ഷിയ്ക്കപ്പുറത്തെ ഒരു അവസാനിപ്പിക്കല്‍..

    ReplyDelete
  67. പ്രിയ സ്നേഹിതര്‍ക്കു... നല്കാന്‍ സ്നേഹം മാത്രം...
    ഈ സ്നേഹത്തിനു, പരിഗണനക്ക്, പ്രോത്സാഹനത്തിനു നന്ദി...

    ReplyDelete
  68. ഇതു കഥയാണെങ്കിലും, എന്നും പത്രങ്ങളിൽ കാണുന്നതു് ഇതൊക്കെ തന്നെ.

    ReplyDelete
  69. വ്യത്യ്സ്ഥമായ രീതിയില്‍ അവതരിപ്പിച്ചു എന്നതാണ് ഈ കഥയുടെ വിജയം.തുടക്കത്തിലെ വരികളില്‍ നിന്നും ഈ നിലയിലേക്ക് കഥയെത്തും എന്ന് കരുതിയില്ല.സമകാലീന സംഭവങ്ങള്‍ ഈ മത്സരകഥയുടെ ഇതിവൃത്തവുമായി കൂട്ടിച്ചേര്‍ക്കുന്നതില്‍ താങ്കള്‍ കാണിച്ച മിടുക്കിന് അഭിനന്ദനങ്ങള്‍

    ReplyDelete
  70. കാലികമായ കഥ,,പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് നേരിടേണ്ടി വരുന്ന ഭയപ്പാട് തുറന്നു കാട്ടി. ആശംസകള്‍

    ReplyDelete
  71. കഥ പറഞ്ഞ രീതി നന്നായിരിക്കുന്നു...
    ഇഷ്ടായി....

    ReplyDelete
  72. സമൂഹം കേള്‍ക്കേണ്ട കഥ.

    ReplyDelete
  73. ഓരോ ദിവസം പുലരുന്നതും ഓരോരോ അശുഭ വാർത്തകൾ കേട്ടു കൊണ്ടാണ്.. നേർവഴി കാട്ടേണ്ട അധ്യാപകർ തന്നെ ഇത്തരം കൃത്യങ്ങളിലേർപെടുന്നത് നിത്യേന വാർത്തയാകുന്നത് നെഞ്ചിടിപ്പോടെയാണ് രക്ഷിതാക്കൾ കേൾക്കുന്നത്.. നന്നായി അവതരിപ്പിച്ചു ഖാദു

    ReplyDelete
  74. ഇഷ്ടായി മച്ചൂ..

    ReplyDelete
  75. ഖാദു പറഞ്ഞത് കൊണ്ട് നന്നായ കഥ എന്ന് ഞാന്‍ പറയും .. ഒരു വിഷയം തന്നിട്ട് എഴുതുമ്പോഴുള്ള ബുദ്ധിമുട്ട് ശരിക്കും അനുഭവിച്ചു അല്ലെ ?
    എങ്കിലും ഇത്രയും അഭിപ്രായങ്ങളില്‍ നിന്ന് തന്നെ മനസിലാക്കാം അത് പാഴായില്ല എന്ന് ...
    ഒരുപാട് എഴുതാനുള്ള മടി കൊണ്ടാവാം കഥ എഴുതലിനു ഞാന്‍ നിന്ന് കൊടുക്കാറില്ല .. മടി തന്നെ .. എന്നാലും ഇത് വായിച്ചപ്പോള്‍ ഒരു തോന്നല്‍ ഒന്ന് എഴുതിയാലോ എന്ന് ..
    ആശംസകള്‍ ...

    ReplyDelete
  76. ദിനം പ്രതി കണ്ടും കേട്ടും മനസ്സ് മരവിപ്പിക്കുന്ന വാര്‍ത്തകളിലെ ...
    ഒരേടിന്റെ നേര്‍ ചിത്രം ... അനിലിനെ പോലെ ഓരോ രക്ഷിതാവും ഭയക്കേണ്ടിയിരിക്കുന്നു കാലത്തിന്റെ കറുപ്പ് പുരണ്ട കാമത്തിന്റെ മുഖം മൂടികളെ ....
    ശക്തം..... പ്രിയ സുഹൃത്തേ ഈ കഥ ..... മടികൂടാതെ അറിയിക്കട്ടെ അഭിനന്ദനങ്ങള്‍.............:)

    ReplyDelete
  77. മറ്റുള്ളവര്‍ക്ക് കൂടി എഴുതുവാന്‍ പ്രചോതനമാകും വിതം നന്നായി അവതരിപ്പിച്ചിരിക്കുന്നു

    ReplyDelete
  78. നന്നായി എഴുതി.. ആശംസകള്‍ ഇപ്പോള്‍ ബ്ളോഗില്‍ അങ്ങനെയൊന്നും കാണുന്നില്ലല്ലോ...പുതിയ പോസ്റ്റിനായി കാത്തിരിക്കുന്നു

    ReplyDelete

മിണ്ടിയാല്‍ സന്തോഷം... :)