Friday, September 16, 2011

ചിരിയുടെ വില...

''' ബോസ്സിനെയും കമ്പനിയേയും പറ്റിച്ചു പണിയെടുക്കാതെ ചാറ്റിങ്ങും ചീറ്റിങ്ങുമായി സമയം പാഴാക്കുന്ന ഒരു കൂട്ടം ആള്‍ക്കാരുടെ കൂട്ടായിമയാണ് ഫേസ് ബുക്ക്‌..'''
                കൂട്ടുകാരന്‍റെ സ്റ്റാറ്റസ് അപ്ഡേറ്റ് വായിച്ചു ലൈക്‌ അടിച്ചു, ഫേസ് ബുക്കില്‍ ഇരുന്നു കൊണ്ടാണ് ആ മഹാന്‍ ഫേസ് ബുക്കിനെ  കുറ്റം പറയുന്നത്.. കമ്മന്റ്  അടിക്കണോ... എന്ത് കമെന്റും..? അവന്‍ പറഞ്ഞത് സത്യമാണ്, അപ്പൊ എതിര്‍ത്ത് കമന്റാന്‍ പറ്റില്ല. അപ്പൊ കമ്മന്റ് വേണ്ട.. ചുമ്മാ കമന്റടിച്ചു പോകാന്‍ എന്നെ കിട്ടില്ല... മറ്റുള്ളവരുടെ പോസ്റ്റിനെ കുത്തി കീറി പോസ്റ്റ്‌ മോര്‍ട്ടം നടത്തി അതിലെ കുറ്റം കണ്ടു പിടിച്ചു , അതിനെ എതിര്‍ത്ത് കമന്റിട്ടു വാക് പയറ്റ് നടത്താനാണ് എനിക്കിഷ്ടം, അതിനു മാത്രമാണ് ഞാന്‍ ഫേസ് ബുക്കില്‍ വരുന്നത് തന്നെ.. എന്നും ആരെയെങ്കിലും വട്ടു പിടിപ്പിക്കണം, അല്ലാതെ കിടന്നാല്‍ ഉറക്കം വരില്ലന്നെ, .. എന്നും ഏതെങ്കിലും ഒരു സുഹൃത്ത് എന്‍റെ ഇര ആവാറുണ്ട്, ഇന്നും ആരെയെങ്കിലും കിട്ടും, കിട്ടാതിരിക്കില്ല. അവരില്ലാതെ എനിക്കെന്താഘോഷം.....അല്ലെ... 
          ഓരോരുത്തരുടെയും വാള്‍ പോസ്റ്റുകള്‍ ചിക്കി ചികഞ്ഞു നടക്കുന്നതിനിടയിലാണ് ആത്മാര്‍ത്ഥ സുഹൃത്തിന്റെ പോസ്റ്റിങ്ങ്‌ കണ്ണില്‍ പെട്ടത്...

Monday, September 5, 2011

കഥയില്ലാത്തൊരു കഥ...

        രമണിയമ്മേ.......   രമണിയമ്മേ.......   റസിയാത്ത  നീട്ടി വിളിച്ചു......
വിളി കേട്ടു രമണിയമ്മ കതകു തുറന്നു വെളിയില്‍ വന്നു.... ''ആരാത് ...റസിയാത്തയോ,  രണ്ടീസായി ഈ വഴിക്ക് കാണഞ്ഞപ്പോള്‍ സുഖമില്ലായിമ  വല്ലതും ആണോന്നു ഞാന്‍ ശങ്കിച്ചു,  ആട്ടെ എവിടെയായിരുന്നു രണ്ടീസം''..?
         രമണിയമ്മയുടെ അയല്‍വാസിയാണ് റസിയാത്ത.  രണ്ടു വീട്ടിലാണ് താമസമെങ്കിലും ഒരു വീട്ടിലെ അംഗങ്ങളെ  പോലെയാണ് ഇരുവരും . കുശലം ചോതിച്ചു കൊണ്ട് രമണിയമ്മ അടുക്കള കോലായിലെ അരമതിലില്‍ ഇരുന്നു.  കൂടെ റസിയാത്തയും മതിലിന്റെ ഒരറ്റത്ത് ഇരുന്നു,
         ''എന്‍റെ രമണിയമ്മേ.. .. എന്നും ഉള്ള അസുഖങ്ങളൊക്കെ തന്നെ ഉള്ളൂ.. പുതുതായി ഒന്നും ഇല്ല,   എന്റെ കുട്ടി സുഹറാനെ പെണ്ണ് കാണാന്‍ ഒരു കൂട്ടര്‍ ഇന്ന് വരും നാളെ വരൂന്നും പറഞ്ഞു രണ്ടീസായി കാത്തിരിക്കണ്, ഓര് വരുമ്പോള്‍ ഞാന്‍ അവിടെ ഇല്ലാതിരിക്കുന്നത് ശരിയല്ലല്ലോന്നു കരുതി രണ്ടീസായി പുറതെക്കിറങ്ങിയതേ  ഇല്ല..''
        ''പെണ്‍ കുട്ട്യോളൊക്കെ എത്ര പെട്ടെന്നാ വളരുന്നത്, സുഹറ മോള് ഈ തൊടിയില്‍ ഓടി കളിക്കണതു ഇപ്പോഴും
   എന്‍റെ കണ്ണീന്ന് മറഞ്ഞിട്ടില്ല...  ആട്ടെ എന്നിട്ട് സുഹറാനെ അവര്‍ക്ക് ഇഷ്ടപെട്ടോ...''..? രമണിയമ്മ ചോതിച്ചു...