Wednesday, November 23, 2011

ജനറേഷന്‍ ഗ്യാപ്‌.......!!

                  ച്ചയൂണും കഴിഞ്ഞു ,കുടവയറില്‍ തടവി കൊണ്ട് രവി മേനോന്‍ പതുക്കെ എഴുന്നേറ്റു. വലിയ ശബ്ദത്തില്‍ ഏമ്പക്കം വിട്ടു , നേരെ പോയി പൂമുഖത്തെ ചാരു കസേരയില്‍ മലര്‍ന്നു കിടന്നു. ഈര്‍ക്കില്‍ കൊണ്ട് പല്ലിട കുത്തി ചുറ്റുപാടും കണ്ണോടിച്ചു. ഉച്ച വെയിലിന്റെ കാഠിന്യം കൊണ്ടാണെന്ന് തോന്നുന്നു, റോഡിലൊന്നും ഒരു മനുഷ്യ ജീവിയെ പോലും കാണാനില്ല. വെയില്‍ വക വെക്കാതെ മുറ്റത്തിന്റെ കോണിലെ പേര മര ചുവട്ടില്‍ അപ്പു മോന്‍  മണ്ണില്‍ കളിക്കുന്നുണ്ട്. ഒറ്റയ്ക്ക് സംസാരിച്ചും , പാട്ട് പാടിയും ചിരട്ടയില്‍ മണ്ണ് നിറച്ചു കളിക്കുന്ന മകനെ കണ്ടപ്പോള്‍ മേനോന്  ഓര്‍മ വന്നത് തന്റെ തന്നെ കുട്ടികാലമായിരുന്നു. 
താനും ഒറ്റക്കായിരുന്നു. അച്ഛന്റെയും അമ്മയുടെയും ഒറ്റമോന്‍. അവധി ദിവസങ്ങളില്‍ ഇതേ മുറ്റമായിരുന്നു തന്റെയും കളിസ്ഥലം.  കൂട്ടുകാരൊക്കെ പാടത്ത് പോയി കളിക്കുമ്പോഴും,  ഈ മുറ്റം വിട്ടു പുറത്തു പോകരുതെന്ന അച്ഛന്റെ കല്പന തെറ്റിക്കാന്‍ ഭയമായിരുന്നു.  പൂമുഖത്തെ ചാരു കസേരയില്‍ ഇരിക്കുന്ന അച്ഛന്റെ കണ്ണ് വെട്ടിച്ചു പുറത്തു പോകുക എന്നതും എളുപ്പമായിരിന്നില്ല..  അച്ഛന്‍ മരിച്ചിട്ടും കസേര ഇവിടുന്നു മാറ്റാന്‍ എന്തോ മനസ്സനുവദിച്ചില്ല. ഇത് ഇവിടെ ഉള്ളപ്പോള്‍ അച്ഛന്‍ ഈ വീട്ടില്‍ ഉണ്ടെന്ന ഒരു തോന്നല്‍. താന്‍ മുറ്റത്ത്‌ കളിക്കുമ്പോള്‍ പുറം കാഴ്ചകളില്‍ മുഴുകി അച്ഛന്‍ ഇവിടെ ഇരിക്കുന്നുണ്ടാവും.. താന്‍ ഒറ്റയ്ക്ക് സംസാരിക്കുന്നതും പാടുന്നതുമൊക്കെ പറഞ്ഞു അച്ഛന്‍ കളിയാക്കുമായിരുന്നു.. ...... ............
രവി മേനോന്റെ ഓര്‍മ്മകള്‍ വര്‍ഷങ്ങള്‍ക്കു പുറകിലേക്ക് പാഞ്ഞു...

Tuesday, November 1, 2011

മല്ലൂസിന്റെ കൂടെ ഒരു രാത്രി യാത്ര..


               ശ്വന്ത്പൂര്‍ - കണ്ണൂര്‍ എക്സ്പ്രസ്സ്‌ ബംഗ്ലൂര്‍ സെന്‍ട്രല്‍  റെയില്‍വേ സ്റ്റേഷനില്‍ നിന്നും പുറപ്പെടുകയാണെന്ന അവസാന അറിയിപ്പും വന്നു.  പാതാള വഴിയിലൂടെ ഒരു തരത്തില്‍ ഓടി എട്ടാമത്തെ പ്ലാറ്റ്ഫോമും കടന്നു. ഒന്‍പതില്‍ നിന്നും നീങ്ങി തുടങ്ങിയ ട്രെയിനില്‍ സാഹസികമായി കയറിപറ്റി. കാലുകുത്താന്‍ ഇടമില്ലാത്ത തിരക്ക്, പാന്‍ മസാലയുടെയും വിയര്‍പ്പിന്റെയും വൃത്തികെട്ട മണം കംബാര്‍ട്ട്മെന്റില്‍ നിറഞ്ഞു നിന്നു . ചുമലില്‍ തൂങ്ങുന്ന ബാഗ്‌ എവിടെയെങ്കിലും ഇറക്കി വച്ചില്ലെങ്കില്‍ നടുവിനേറ്റ വളവു പിന്നെ നീര്‍ക്കാന്‍ കഴിഞ്ഞെന്നു വരില്ല. തിരക്കിനിയടയിലൂടെ പലരുടെയും കാലില്‍ ചവിട്ടി മുന്നോട്ടു നീങ്ങി. പലരും കണ്ണുരുട്ടി കാണിക്കുന്നുണ്ട്. ചിലര്‍ എന്തൊക്കെയോ പറയുന്നുണ്ട് . അവരുടെ ഭാഷ കന്നഡ ആയതു കൊണ്ടും , ഞാന്‍ മാന്യനായ ഒരു മലയാളി ആയതു കൊണ്ടും ഒന്നും തിരിച്ചു പറയാന്‍ നിന്നില്ല. ഇനി എന്തേലും പറഞ്ഞാല്‍ തന്നെ , എന്റെ തടി കേടാകും എന്നല്ലാതെ വേറൊന്നും സംഭവിക്കാന്‍ പോണില്ല എന്നെനിക്കു നന്നായി അറിയാം..  ബെര്‍ത്തില്‍ കിടക്കുന്ന ഒരുത്തന്റെ കാല്‍ക്കല്‍ ബാഗ് തിരുകി കയറ്റി. അവന്‍ തലയുയര്‍ത്തി കന്നടയില്‍ എന്തോ പറഞ്ഞു. '' ഡേയ്.. ജാസ്തി മാതാട് ബേഡാ'' ...  ഏതോ സിനിമയില്‍ കേട്ട ഡയലോഗ് എന്റെ ഉള്ളില്‍ നിന്നും അവനെ ലക്ഷ്യമാക്കി വന്നെങ്കിലും  ന്യുട്ടണ്‍ സാറിന്റെ പ്രതിപ്രവര്‍തന സിദ്ധാന്തം അറിയുന്നത് കൊണ്ടാണെന്ന് തോന്നുന്നു,  പറയാന്‍ വന്നത് വായില്‍ തങ്ങി നിന്നു എന്ന് മാത്രമല്ല പകരം പുറത്തു വന്നത് യാചന ഭാവത്തിലുള്ള ഒരു ചിരിയും. ആ ചിരിയില്‍ അവന്‍ തണുത്തു. ''പോടാ പുല്ലേ '' എന്ന് മനസ്സില്‍ പറഞ്ഞു ഞാന്‍  പിന്നെയും ഇഴഞ്ഞും തുഴഞ്ഞും കുറച്ചുകൂടി മുന്നോട്ടു പോയി. കാഴ്ചയില്‍ മലയാളികള്‍ ആണെന്ന് തോന്നിയ കുറെ ചേട്ടന്മാര്‍ ഇരിക്കുന്ന രണ്ടു സീറ്റുകളുടെ ഇടയിലേക്ക് കയറി നിന്നു.

Thursday, October 6, 2011

കഥ തുടരുന്നു...


             രാത്രി ഏറെയായിട്ടും പള്ളിയില്‍ നിന്നും ആരും പിരിഞ്ഞു പോയില്ല. പതിവിനു വിപരീതമായി പിന്നെയും ആളുകള്‍ വന്നു കൊണ്ടിരുന്നു. മരിച്ചു പോയവരുടെ ആത്മ ശാന്തിക്ക് വേണ്ടി എന്തോ പ്രത്യേക പ്രാര്‍ത്ഥന നടക്കുകയാണ്. പ്രാര്‍ത്ഥന പുരോഗമിക്കുന്നതിനു അനുസരിച്ച് ശബ്ദം കൂടി കൂടി വന്നു. ശബ്ദം അസഹനിയമായപ്പോള്‍ പള്ളിക്കാട്ടില്‍ നിന്നും മുഹമ്മദ്‌ പതിയെ എഴുന്നേറ്റു.   കൂടെയുള്ളവരെ ഉണര്‍ത്താതെ പതുക്കെ നടന്നു. ചുടല വളവില്‍ അയ്യപ്പന്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.

''ഇതാരാ പുതിയ ആള്‍.. മുന്‍പ് ഇവിടെ കണ്ടിട്ടില്ലല്ലോ...?''.
''ഇത് തോമ , പുതിയ ആളാണ്‌... '' അയ്യപ്പന്‍ കൂടെയുള്ളവനെ തൊട്ടു പറഞ്ഞു...

              മൂന്നു പേരും കൂടി നേരെ പോയത് കടല്‍ കരയിലെക്കായിരുന്നു...  കാലുറച്ച കാലം മുതല്‍ ഓടിനടന്ന , കാമിനിയെ കാത്തിരുന്ന, കാലം മാറിയപ്പോള്‍ വലയും തുഴയുമായി നടന്ന,  കരയില്‍ കാത്തിരിന്നവരുടെ കണ്ണീര്‍ നനഞ്ഞ , കാലനായി ഓടി നടന്നു രക്തം വാര്‍ന്നു തളര്‍ന്നു വീണ, ആ പഴയ തീരം. ...... പഴയ ഓര്‍മ്മകള്‍ അയവിറക്കി അങ്ങനെ ഇരുന്നു.

''ഓര്‍മയില്ലേ ഈ തീരം...?''

Friday, September 16, 2011

ചിരിയുടെ വില...

''' ബോസ്സിനെയും കമ്പനിയേയും പറ്റിച്ചു പണിയെടുക്കാതെ ചാറ്റിങ്ങും ചീറ്റിങ്ങുമായി സമയം പാഴാക്കുന്ന ഒരു കൂട്ടം ആള്‍ക്കാരുടെ കൂട്ടായിമയാണ് ഫേസ് ബുക്ക്‌..'''
                കൂട്ടുകാരന്‍റെ സ്റ്റാറ്റസ് അപ്ഡേറ്റ് വായിച്ചു ലൈക്‌ അടിച്ചു, ഫേസ് ബുക്കില്‍ ഇരുന്നു കൊണ്ടാണ് ആ മഹാന്‍ ഫേസ് ബുക്കിനെ  കുറ്റം പറയുന്നത്.. കമ്മന്റ്  അടിക്കണോ... എന്ത് കമെന്റും..? അവന്‍ പറഞ്ഞത് സത്യമാണ്, അപ്പൊ എതിര്‍ത്ത് കമന്റാന്‍ പറ്റില്ല. അപ്പൊ കമ്മന്റ് വേണ്ട.. ചുമ്മാ കമന്റടിച്ചു പോകാന്‍ എന്നെ കിട്ടില്ല... മറ്റുള്ളവരുടെ പോസ്റ്റിനെ കുത്തി കീറി പോസ്റ്റ്‌ മോര്‍ട്ടം നടത്തി അതിലെ കുറ്റം കണ്ടു പിടിച്ചു , അതിനെ എതിര്‍ത്ത് കമന്റിട്ടു വാക് പയറ്റ് നടത്താനാണ് എനിക്കിഷ്ടം, അതിനു മാത്രമാണ് ഞാന്‍ ഫേസ് ബുക്കില്‍ വരുന്നത് തന്നെ.. എന്നും ആരെയെങ്കിലും വട്ടു പിടിപ്പിക്കണം, അല്ലാതെ കിടന്നാല്‍ ഉറക്കം വരില്ലന്നെ, .. എന്നും ഏതെങ്കിലും ഒരു സുഹൃത്ത് എന്‍റെ ഇര ആവാറുണ്ട്, ഇന്നും ആരെയെങ്കിലും കിട്ടും, കിട്ടാതിരിക്കില്ല. അവരില്ലാതെ എനിക്കെന്താഘോഷം.....അല്ലെ... 
          ഓരോരുത്തരുടെയും വാള്‍ പോസ്റ്റുകള്‍ ചിക്കി ചികഞ്ഞു നടക്കുന്നതിനിടയിലാണ് ആത്മാര്‍ത്ഥ സുഹൃത്തിന്റെ പോസ്റ്റിങ്ങ്‌ കണ്ണില്‍ പെട്ടത്...

Monday, September 5, 2011

കഥയില്ലാത്തൊരു കഥ...

        രമണിയമ്മേ.......   രമണിയമ്മേ.......   റസിയാത്ത  നീട്ടി വിളിച്ചു......
വിളി കേട്ടു രമണിയമ്മ കതകു തുറന്നു വെളിയില്‍ വന്നു.... ''ആരാത് ...റസിയാത്തയോ,  രണ്ടീസായി ഈ വഴിക്ക് കാണഞ്ഞപ്പോള്‍ സുഖമില്ലായിമ  വല്ലതും ആണോന്നു ഞാന്‍ ശങ്കിച്ചു,  ആട്ടെ എവിടെയായിരുന്നു രണ്ടീസം''..?
         രമണിയമ്മയുടെ അയല്‍വാസിയാണ് റസിയാത്ത.  രണ്ടു വീട്ടിലാണ് താമസമെങ്കിലും ഒരു വീട്ടിലെ അംഗങ്ങളെ  പോലെയാണ് ഇരുവരും . കുശലം ചോതിച്ചു കൊണ്ട് രമണിയമ്മ അടുക്കള കോലായിലെ അരമതിലില്‍ ഇരുന്നു.  കൂടെ റസിയാത്തയും മതിലിന്റെ ഒരറ്റത്ത് ഇരുന്നു,
         ''എന്‍റെ രമണിയമ്മേ.. .. എന്നും ഉള്ള അസുഖങ്ങളൊക്കെ തന്നെ ഉള്ളൂ.. പുതുതായി ഒന്നും ഇല്ല,   എന്റെ കുട്ടി സുഹറാനെ പെണ്ണ് കാണാന്‍ ഒരു കൂട്ടര്‍ ഇന്ന് വരും നാളെ വരൂന്നും പറഞ്ഞു രണ്ടീസായി കാത്തിരിക്കണ്, ഓര് വരുമ്പോള്‍ ഞാന്‍ അവിടെ ഇല്ലാതിരിക്കുന്നത് ശരിയല്ലല്ലോന്നു കരുതി രണ്ടീസായി പുറതെക്കിറങ്ങിയതേ  ഇല്ല..''
        ''പെണ്‍ കുട്ട്യോളൊക്കെ എത്ര പെട്ടെന്നാ വളരുന്നത്, സുഹറ മോള് ഈ തൊടിയില്‍ ഓടി കളിക്കണതു ഇപ്പോഴും
   എന്‍റെ കണ്ണീന്ന് മറഞ്ഞിട്ടില്ല...  ആട്ടെ എന്നിട്ട് സുഹറാനെ അവര്‍ക്ക് ഇഷ്ടപെട്ടോ...''..? രമണിയമ്മ ചോതിച്ചു...

Saturday, August 20, 2011

എന്‍റെ നഷ്ട സ്വപ്നം ....

        ഇന്നലെ ഉറക്കത്തിലും  കര്‍ത്താവ്‌ തമ്പുരാന്‍ എന്‍റെ അടുത്ത് വന്നു. ഇന്നലെ മാത്രമല്ല, എന്നും വരാറുണ്ട് .  ഞങ്ങള്‍ ഓരോ കാര്യങ്ങളും കഥകളും  പറഞ്ഞു അങ്ങനെ ഇരിക്കും  .. ചിലപ്പോള്‍ ഗൗരവമായ  കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.. ചിലപ്പോള്‍ ഒരുമിച്ചു പാട്ട് പാടും...   ഒരിക്കല്‍ കടിച്ചാല്‍ പൊട്ടാത്ത സംഗതികള്‍ ഉള്ള പാട്ട്  ഞാന്‍ പാടിയപ്പോള്‍ പുള്ളിക്കാരന്‍ ചോതിച്ചു...  ''നീ സന്തോഷ്‌ പണ്ടിറ്റിനു പഠിക്കുന്നുണ്ടോ''..  എന്ന്.  കഴിഞ്ഞ ദിവസം കര്‍ത്താവ്‌ എനിക്ക് ഒരു ഓഫര്‍ തന്നു. അറബി കഥകളിലൊക്കെ കാണുന്നത് പോലെ എനിക്കിഷ്ടമുള്ള വരം ചോതിക്കാനുള്ള അവസരം. വിശ്വാസം വരാത്ത പോലെ നിന്ന എന്നോട് കര്‍ത്താവ്‌ പറഞ്ഞു... ''കാര്യമായിട്ട് പറഞ്ഞതാണ്...  ചോതിച്ചോളൂ...''  കളി പറഞ്ഞതല്ലെന്നു മനസിലായപ്പോള്‍  .. തമാശ വിട്ട് ഞാന്‍ ചോതിക്കാന്‍ തീരുമാനിച്ചു... ഒരു പാട് കാലമായി മനസ്സിലുണ്ടായിരുന്ന ആഗ്രഹം ചോതിച്ചു...


            '''എനിക്ക് ഒരിക്കല്‍ കൂടി ആ പഴയ കുഞ്ഞു കുട്ടി ആകണം. നിറയെ പൂക്കളും  ചെടികളും ഉള്ള പഴയ മുറ്റത്ത്‌ എനിക്ക് ഓടി കളിക്കണം...  പേര മരത്തില്‍ കയറി ഇരുന്നു കുരങ്ങനെ പോലെ പേരക്ക പറിച്ചു കടിച്ചു തിന്നണം. ഉപ്പു ശോടി കളിക്കണം. അയലത്തെ പിള്ളേരുടെ കൂടെ മരം പിടിച്ചു കളിയും കണ്ണ് പൊത്തി കളിയും കളിക്കണം.  വെളിച്ചങ്ങയില്‍ ഈര്‍കില്‍ കുത്തി കറക്കി കളിക്കണം. .. കോലും വടിയും, കൊത്തം കല്ലും  കളിക്കണം.  ചിരട്ടയില്‍ ചോറും കറിയും വച്ച് കളിക്കണം.  മുറ്റത്തെ ചളിവെള്ളത്തില്‍ ചാടി കരയും കുളവും കളിക്കണം.. പ്ലാസ്റ്റിക്‌ കുപ്പി മുറിച്ചു വണ്ടിയാക്കി   എല്ലാവരെയും പിന്നില്‍ വരിവരിയായി നിറുത്തി വിലസണം..  വണ്ടിയില്‍ കേറാതവനോട് വഴക്ക് പിടിക്കണം  .. എല്ലാം കഴിഞ്ഞു തൊടിയിലെ കുളത്തില്‍ ചാടി കാക്ക കളിച്ചു രസിക്കണം.. ''''  ...........ഒന്ന് നിറുത്തി ..വിദൂരതയില്‍ നിന്ന് കണ്ണെടുത്ത്‌ കര്‍ത്താവിനെ ഒന്ന് നോക്കി..

Saturday, August 13, 2011

ഒരിക്കല്‍ കൂടി എഴുതട്ടെ ......നിനക്കായ്

പ്രിയപ്പെട്ട സഫിയ.....
                          ഇങ്ങനെ വിളിക്കുന്നതില്‍ തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുക. കാരണം ഇനി ഈ ജന്മത്തില്‍ എനിക്ക് ഇങ്ങനെ വിളിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ഇന്ന് നീ ഏറ്റവും കൂടുതല്‍ വെറുക്കുന്നത് ചിലപ്പോള്‍ എന്നെയായിരിക്കും.. അത്രമാത്രം നീ എന്നെ സ്നേഹിച്ചിരുന്നെന്നു എനിക്കറിയാം. എന്നോടുള്ള വെറുപ്പ്‌ കൊണ്ട് ഇത് വായിക്കാതെ കളയരുത് . വായിക്കുമെന്ന പ്രതീക്ഷയില്‍ ഞാന്‍ എഴുതട്ടെ.. .എന്നെ എത്ര വെറുത്താലും ഞാന്‍ നിന്നെ കുറ്റപെടുത്തില്ല .. അത്ര വലിയ തെറ്റാണു ഞാന്‍ നിന്നോട് ചെയ്തത്. പിന്നാലെ നടന്നു സ്നേഹം പിടിച്ചു വാങ്ങി പ്രതീക്ഷകളും സ്വപ്നങ്ങളും തന്നു ..ഒടുവില്‍ കയ്യിയോഴിഞ്ഞവനാണ്. .. സ്നേഹിച്ചിരുന്ന കാലത്ത് പറഞ്ഞ തേനൂറും വാക്കുകളും, ഒരുമിച്ചിരുന്നു കണ്ട സ്വപ്നങ്ങളും ഇന്നും മറന്നിട്ടില്ല.. എന്നിട്ടും നിന്നെ വെറുപ്പാണെന്നും എന്നെ മറക്കണമെന്നും ഞാന്‍ പറയാനുണ്ടായ സാഹചര്യം നീ അറിയണം. നിന്റെ ബാപ്പ പറഞ്ഞത് കൊണ്ടാണ് ഞാന്‍ അന്ന് അങ്ങനെ പറഞ്ഞത്.. നിന്റെ കല്യാണം ഏതോ വലിയ വീട്ടിലെ പയ്യനുമായി നടത്തണമെന്നും .. അതിനു വേണ്ടി ഞാന്‍ നിന്നെ മറക്കണമെന്നും നിന്റെ ബാപ്പ എന്നോട് പറഞ്ഞു... എങ്ങെനെയെങ്കിലും നീ എന്നെ വെറുക്കാന്‍ വേണ്ടിയാണ് ഞാന്‍ അന്ന് എന്തൊക്കെയോ പറഞ്ഞു ഒഴിഞ്ഞു മാറിയത്.. അന്ന് ഞാന്‍ അങ്ങനെ ചെയ്തില്ല എങ്കില്‍ നിന്റെ ബാപ്പ എന്റെ പെങ്ങളുടെ കല്യാണം മുടക്കുമായിരുന്നു. അങ്ങനെ വല്ലതും സംഭവിച്ചാല്‍ എന്റെ കുടുംബത്തെയും .., ചിലപ്പോള്‍ .. സുഖമില്ലാത്ത എന്റെ ഉപ്പയെ തന്നെ എനിക്ക് നഷ്ടപെടുമെന്നു ഞാന്‍ ഭയന്നു. നിന്റെ ബാപയുടെ പിടിവാശി സ്വഭാവവും .. അയാള്‍ക് പള്ളി കമ്മിടിയിലും..നാട്ടിലും ഉള്ള പിടിപാടും നിനക്കറിയാവുന്നതല്ലേ.. പറഞ്ഞാല്‍ പറഞ്ഞത് പോലെ ചെയ്യും... എനിക്ക് വേറെ വഴിയില്ലാത്തത് കൊണ്ടാണ് ഞാന്‍ നിന്നെ വേദനിപ്പിച്ചത്.. ഇതൊന്നും ഒരിക്കലും നീ അറിയില്ലെന്ന് നിന്റെ ബാപ്പക്ക് ഞാന്‍ വാക്ക് കൊടുത്തിരുന്നു... എന്നാലും എന്നെങ്കിലും നിന്റെ ബാപ്പക്ക് നല്ലത് തോന്നുമെന്നും.. നമ്മള്‍ ഒന്നാവുമെന്നും ഞാന്‍ സ്വപ്നം കണ്ടിരുന്നു. പിന്നെ ആരോ പറഞ്ഞു നിന്റെ കല്യാണ വിവരം ഞാന്‍ അറിഞ്ഞു... ഈ ജീവിതം തന്നെ വേറുത്തുപോയ നിമിഷം.. .........ഒറ്റക്കിരുന്നു ഒരുപാട് കരഞ്ഞു... സകല ദൈവങ്ങളെയും പഴിച്ചു... ഈ ജീവിതം എനിക്കെന്തിനു തന്നെന്ന് ചോതിച്ചു..... ഉള്ളില്‍ തട്ടിയുള്ള എന്റെ ചോദ്യം ദൈവം കേട്ടു എന്ന് തോന്നുന്നു... അത് കൊണ്ടാണ് നിന്റെ ബാപ്പക്ക് കൊടുത്ത വാക്ക് തെറ്റിച്ചു കൊണ്ട് ഞാനിതൊക്കെ നിന്നെ അറിയിക്കുന്നത്... ചിലപ്പോള്‍ നിന്റെ സ്നേഹത്തെ തട്ടി തെറിപ്പിച്ചതിനുള്ള ശിക്ഷയായിരിക്കും... അല്ലെങ്കില്‍ നീയില്ലാത്ത ഈ ജീവിതം വേണ്ടെന്നു എന്നെപോലെ ദൈവത്തിനും തോന്നി കാണും ..... അന്ന് ഇത്തിരി വേദനിച്ചെങ്കിലും ..നമ്മള്‍ പിരിഞ്ഞത് നന്നായെന്നു എനിക്ക് തോന്നുന്നു.... അല്ലെങ്കില്‍ ഈ ജീവിതത്തില്‍ നീ തനിച്ചായേനെ... കാരണം ഇന്ന് ഞാനിതെഴുതുന്നത് മെഡിക്കല്‍ കോളേജിലെ കാന്‍സര്‍ വാര്‍ഡില്‍ നിന്നാണ്... കഴിഞ്ഞ നാല് മാസമായി പല ആശുപത്രികളിലും കയറി ഇറങ്ങുകയാണ്. തിരിച്ചു വരാനാവാത്ത വിതത്തില്‍ രോഗം എന്നില്‍ പടര്‍ന്നു കഴിഞ്ഞു. ശരീരം നുറുങ്ങുന്ന വേദനയിലും എന്നെ അലട്ടിയത് മനസിന്റെ വേദനയായിരുന്നു... ഇതൊക്കെ നിന്നോട് പറഞ്ഞു കഴിഞ്ഞപ്പോള്‍ തന്നെ മനസിന്റെ വേദന മാറിയപോലെ തോന്നുന്നു.... മരിക്കുന്നതിന്റെ മുന്‍പ് നീ ഇതൊക്കെ അറിയണം എന്നാ ആഗ്രഹം മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ...അത് സാദ്യമായി.... എനിക്ക് സമാദാനമായി... എന്നെ മറന്നു സന്തോഷമായി ജീവിക്കുക... നീ എനിക്ക് സമ്മാനിച്ച നല്ല ഓര്‍മ്മകള്‍ മനസ്സില്‍ കണ്ടു കൊണ്ട് ഇനി എനിക്ക് കണ്ണടക്കാം... ഇനി ഒരു ജന്മം ഉണ്ടെങ്കില്‍ നമുക്ക് ഒന്നിക്കാം ... നിര്‍ത്തുന്നു... എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക....
                                                                                                                              സ്നേഹത്തോടെ....
                                                                                                                                          ജാബിര്‍ ..

        കയ്യില്‍ കിടന്ന കടലാസ് വിറച്ചു... ഭൂമി തനിക്കു ചുറ്റും കറങ്ങുന്നത് പോലെ തോന്നി.. കണ്ണുകള്‍ നിറഞ്ഞൊഴുകി.. പാതി ജീവന്‍ പറിഞ്ഞു പോകുന്നവേധനയോടെ അവള്‍ പൊട്ടി കരഞ്ഞു...
'' എന്താടി ..നിന്നെ കെട്ടിയവന്‍ ചത്തോ... എന്തിനാ ഇങ്ങനെ നിലവിളിക്കുന്നത്...'' അവളുടെ ഭര്‍ത്താവ് നൌഫല്‍ മുറിയിലേക്ക് കടന്നു വന്നു. അവളുടെ കയ്യിലുള്ള കത്ത് പിടിച്ചു വാങ്ങി..
''ഓഹോ.. അവന്റെ കത്താണല്ലേ... കല്യാണത്തിന് മുന്‍പ് അഴിഞ്ഞാടിയതൊന്നും പോരെ... കല്യാണം കഴിഞ്ഞാലെങ്കിലും നിറുത്തികൂടെ... ഇപ്പോഴും അവനെ ഉള്ളില്‍ വച്ച് നടക്കുകയാണോ..''... നൌഫലിന്റെ ശബ്ദം ഉയര്‍ന്നു....
''ഇക്ക... നിങ്ങള്‍ കരുതന്നത് പോലെ അവന്‍ എന്റെ ഉള്ളില്‍ ഇല്ല.... നിങ്ങള്‍ ആ കത്തൊന്നു വായിക്കു.... അവന്‍ മരിച്ചു കൊണ്ടിരിക്കുന്ന ഒരു രോഗിയാണ്.... എന്നെ അവിടെ വരെ ഒന്ന് കൊണ്ട് പോകുമോ... എനിക്കാ കാലില്‍ വീണു മാപ് പറയണം... ''... അവള്‍ കരഞ്ഞു കൊണ്ട് പറഞ്ഞു.....
നൌഫല്‍ കയ്യ് ചൂണ്ടികൊണ്ട്‌ ചീറി അടുത്തു..... ''അവന്‍ ചത്താലും വേണ്ടില്ല, നീ ഈ വീട് വിട്ടു പുറത്തിറങ്ങരുത്... മിണ്ടാതെ അവിടെ ഇരുന്നോണം..'' പിന്നെ മുറി വിട്ടിറങ്ങി ബൈക്കുമെടുത്ത്‌ എങ്ങോട്ടോ പോയി....
                       ഇത്രയും ശബ്ദ കോലാഹലം ഉണ്ടായിട്ടും.. ഉപ്പയോ ഉമ്മയോ ഒന്ന് വന്നു നോക്കുക പോലും ചെയ്തില്ല. അതില്‍ അവള്‍ക്കു അത്ഭുതവും തോന്നിയില്ല... ആദ്യമൊക്കെ അവര്‍ ഇറങ്ങി വന്നു ചോദിക്കുമായിരുന്നു .. എന്താ ശബ്ദമെന്ന്... എന്നും എന്തെങ്കിലും കാരണം പറഞ്ഞു വഴക്കുണ്ടാക്കി ഇറങ്ങിപോക്ക് പതിവായതോടെ ഉമ്മയും ഉപ്പയും മുറിയില്‍ നിന്നും ഇറങ്ങാതായി.... അവര്‍ക്കും അവനെ പേടിയാണ്... കല്യാണം വരെ ഉപ്പയുടെ ശബ്ദമാണ് ഈ വീട്ടില്‍ ഉയര്‍ന്നു കേട്ടിരുന്നത്... ഇപ്പോള്‍ ഉപ്പ പുറത്തിറങ്ങാറെ ഇല്ല... ആരെയും നേരിടാനുള്ള ആത്മവിശ്വാസം ഇല്ല... അവളെ കാണുമ്പോഴൊക്കെ ആ കണ്ണുകള്‍ നിറയുമായിരുന്നു.... അവളുടെ വിധി ഓര്‍ത്തായിരിക്കും എന്നാണ് അവള്‍ കരുതിയത്... ഇന്നിപ്പോള്‍ തോന്നുന്നു ആ കണ്ണില്‍ കണ്ടത് തന്നെ കയ്യ് പിടിച്ചു കൊടുതതിലുള്ള  കുറ്റബോധമായിരുന്നെന്നു... ഈ കല്യാണം നടന്നതില്‍ ഇന്നേറ്റവും വേദനിക്കുന്നത് ആ മനുഷ്യനാണ്...
                       അവള്‍ പതിയെ കണ്ണ് തുടച്ചു കൊണ്ട് എഴുന്നേറ്റു... അവന്‍ ചുരുട്ടി എറിഞ്ഞ കത്ത് കയ്യിലെടുത്തു... എത്ര തവണ വായിച്ചു എന്നറിയില്ല. ... ഓരോ വാക്കും ഓരോ മുള്ളുകളായി തറചിറങ്ങി...  അവന്റെ  കണ്ണടയുന്നതിനു മുന്‍പേ ഈ ജീവിതം  അവസാനിച്ചു പോയിരുന്നെങ്കില്‍  എന്നവള്‍ ആഗ്രഹിച്ചു...   കരഞ്ഞു കരഞ്ഞു ..പിന്നീടെപ്പോഴോ തളര്‍ന്നുറങ്ങി ..... മാനത്തു നിന്നൊരു നക്ഷത്രം മാടിവിളിക്കുന്നതായി സ്വപ്നം കണ്ടുറങ്ങി... ഒരു പാട് കാലത്തിനു ശേഷം മനസമാദാനത്തോടെ അവള്‍ ഉറങ്ങി... ..ഉണരാത്ത.... ഒരിക്കലും ഉണരാത്ത ഉറക്കം........


Monday, August 1, 2011

ഡയറി കുറിപ്പുകള്‍...

         29 JUNE 1980
...............................................................
                       എന്നും എഴുതാറുള്ളത് പോലെ ഇന്നെനിക്കെഴുതാന്‍ കഴിയുന്നില്ല. എന്തെഴുതണം എവിടെ തുടങ്ങണം എന്നെനിക്കറിയില്ല.  ഇന്നത്തെ ദിവസം ഭൂമിയിലെ ഏറ്റവും സന്തോഷവതി ചിലപ്പോള്‍ ഞാനായിരിക്കും. സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും ധന്യമായ മുഹൂര്‍ത്തം എന്നൊക്കെ കഥകളിലും കവിതകളിലും വായിച്ചപ്പോഴും , മറ്റുള്ളവര്‍ പറഞ്ഞപ്പോഴൊന്നും ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല. ഒരു സ്ത്രീക്കും ജീവിതത്തില്‍ മറക്കാനാവാത്ത ദിവസം. സ്ത്രീകള്‍ക് മാത്രമായി കിട്ടിയ അനുഗ്രഹം. ജന്മം നല്‍കുകയെന്ന മഹാഭാഗ്യം. അതെ ഇന്ന് ഞാനൊരു അമ്മയായി.  ഇന്നലെ വരെ ഞാന്‍ ഇതില്‍ എന്നെക്കുറിച്ച് മാത്രമാണ് എഴുതിയത്. ഇന്ന്  മുതല്‍ എനിക്ക് കൂട്ടിനു ഒരാളുണ്ട്, ഞാന്‍ ആഗ്രഹിച്ചത് പോലെ ... തങ്ക കുടം പോലെ ഒരു ആണ്‍ കുഞ്ഞ്. ......................
............................................................
                വാര്‍ധക്യം ചുക്കി ചുളിച്ച വിരലുകളിലൂടെ ഡയറി താളുകള്‍ മാറി മാറി വന്നു.  എന്നോ കുറിച്ചിട്ട  നിറമുള്ള ബാല്യവും , സ്വോപ്നം കണ്ട കൌമാരവും  അനുഗ്രഹീതമായ മാതൃത്വവും   മറ്റും വരികള്കിടയിലൂടെ കണ്ടു . അവന്‍ ഉറങ്ങാന്‍ വേണ്ടി   ഉറങ്ങാതിരുന്ന രാത്രികളും, അവനു വേണ്ടിയുള്ള വഴിപാടുകളും നേര്‍ച്ചകളും, അവനു വേണ്ടി മാത്രമായി വന്ന ഉദയാസ്തമായങ്ങളും കണ്മുന്നില്‍ താളുകളായി മറിഞ്ഞപ്പോള്‍ താരാട്ടിന്റെ ഈണങ്ങളും അവന്റെ കൊച്ചു വര്‍ത്തമാനങ്ങളും കാതില്‍ വന്നലച്ചു...  കയ്യ് വളര്‍ന്നതും  കാലു വളര്‍ന്നതും , ആദ്യമായ് ചിരിച്ചതും , ആദ്യ പല്ല് മുളച്ചതും , ആദ്യമായ്  അമ്മെ  എന്ന്  വിളിച്ചതും,        ആദ്യ പിറന്നാള്‍  വന്നതും,  ഇന്നെന്ന പോലെ കണ്മുന്നില്‍ കണ്ടു.  ആദ്യമായ് സ്കൂളിലയച്ചപ്പോള്‍   അമ്മ  കൂടെയിരിക്കണംമെന്നു  വാശി പിടിച്ചതും,  പിന്നെ പിന്നെ  വൈകുന്നെരങ്ങളില് ‍  വഴി കണ്ണുമായ്  കാത്തു നിന്നതും, പനിച്ചു വിറച്ചപ്പോള്‍ കരളു പിടയുന്ന വേദനയോടെ ഓടിനടന്നതും ,  പരീക്ഷകളില്‍  വിജയിച്ചപ്പോള്‍   അവന്റെ അമ്മയെന്ന് അഭിമാനിച്ചതും, അവന്‍ കണ്ടെത്തിയ പെണ്ണിനെ നിലവിളക്കുമായി സ്വീകരിച്ചതും, ഒന്നിന് പുറകെ ഒന്നായി ...തുളുംബിയ കണ്ണുനീരില്‍ പ്രതിഫലിച്ചു കണ്ടു....  കണ്ണീരിനിടയില്‍ പലതും കാണാതെ പോയപ്പോള്‍ മറ്റു ചിലത് കാണാത്തത് പോലെ മറച്ചു പിടിച്ചു..... പിന്നെ നിറ കണ്ണുമായി പേന കയ്യിലെടുത്തു.....

16 MAY 2010
.......................................................................
         നാല് വര്‍ഷം മുന്‍പ് , അവന്റെ പിറന്നാള്‍ ദിവസത്തിലാണ് ഞാന്‍ ഇവിടെ എത്തിയത്. അതിഥികളും വലിയ വലിയ ആള്കാരും വരുമ്പോള്‍  അതെനിക്ക് ബുദ്ധിമുട്ടാകും  എന്നാണ് അന്നവന്‍ കാരണമായി പറഞ്ഞത്. തിരികെ കൂടികൊണ്ടുപോകാന്‍ അവന്‍ വരുമെന്ന് അന്ന് പ്രതീക്ഷിച്ചിരുന്നു. അതുണ്ടായില്ല. പിന്നെ പിന്നെ ഇവിടെയുള്ള കുറെ അമ്മമാരുടെ ഇടയില്‍ ഒരാളായി ഞാന്‍.   മാസാമാസം പതിവ് തെറ്റാതെ പണം വന്നതല്ലാതെ... നാല് വര്‍ഷമായി  ഞാനെന്റെ മോനെ  കണ്ടിട്ട്.  ഒത്തിരി അസുഖവും  കൂട്ടിനുണ്ട് . മനസും ശരീരവും തളര്‍ന്നു.   എന്തോ... എനിക്കിനി  അതികം   ആയുസില്ലെന്നു മനസു പറയുന്നു...  മോനെ കാണണം...  അവനു സുകമാണോ  എന്നറിയണം .   ഒത്തിരി വിശേഷങ്ങള്‍ അറിയണം..പേരകുട്ടികളെ കാണണം...  അത് കൊണ്ടാണ് ഇന്നലെ  വാര്‍ഡനോട്  പറഞ്ഞു അവനെ കാണണമെന്നറിയിച്ചത്.. ഇന്ന്  രാവിലെ മുതല്‍ കാത്തിരുന്നു... വൈകുന്നേരം അവന്റെ  ഫോണ്‍ ഉണ്ടായിരുന്നു... നാല് വര്‍ഷത്തിനിടയില്‍ അപൂര്‍വമായി  മാത്രമാണ്  അവനുമായി സംസാരിക്കാന്‍ അവസരം കിട്ടിയിടുള്ളത്..   ഇന്ന്  ഒന്നും  സംസാരിക്കാനും   പറ്റിയില്ല ..അവന്‍ തിരക്കിലായിരുന്നു .. നാല് വര്‍ഷമായിട്ടും തീരാത്ത തിരക്ക്.... നാളെ അവന്റെ ഇളയകുട്ടിയുടെ ആദ്യ പിറന്നാളാണ്...  ആഘോഷത്തിനുള്ള  ഒരുക്കങ്ങളുടെ  തിരക്കിലാണ് എല്ലാവരും..  പിന്നൊരിക്കല്‍ വരാമെന്ന് പറഞ്ഞു.....    അവന്‍ വരും ..എന്റെ പോന്നു മോന്‍ വരും... അത് വരെ എന്റെ കണ്ണടയാതിരുന്നാല്‍ മതിയായിരുന്നു......

Friday, July 29, 2011

ആത്മാവിന്റെ ആവലാതികള്‍.....

            ന്നും പതിവ് പോലെ  അലയുകയായിരുന്നു. അപ്പോഴാണ്‌ വഴിയില്‍ കിടന്ന പഴയ പത്രത്തിന്റെ  ഒരു പേജ് കണ്ണില്‍ പെട്ടത്... ഒരു കൌതുകത്തിന് അതെടുത്തു വായിക്കാമെന്ന് കരുതി..പത്രം വായിച്ചിട്ട് കാലം കുറെ ആയെന്നെ...ഊഹം തെറ്റിയില്ല...നമ്മുടെ പേജ് തന്നെ...പണ്ട് ആരൊക്കെ നൂറടിച്ചു ..ആരൊക്കെ ഫിഫ്ടി അടിച്ചു എന്ന് നോക്കിയിരുന്ന  പേജ് ..ഇന്നും അതൊക്കെ തന്നെയുള്ളൂ...ഒരു പുതുമയുമില്ല...മറുപുറം നോക്കി.... 
      ''അപകടത്തില്‍ പെട്ട് കൊമയിലായ യുവാവിന്റെ അവയവങ്ങള്‍ ദാനം ചെയ്തു ബന്ധുക്കള്‍ മാതൃകയാവുന്നു''...
      അപകടത്തെ തുടര്‍ന്ന് ജീവിതത്തിലേക്ക് തിരിച്ചു വരാനാവാത്ത വിതത്തില്‍ മരണം കാത്തു കഴിയുന്ന യുവാവിന്റെയും ബന്ധുക്കളുടെയും കുറിച്ചുള്ള ഒരു റിപ്പോര്‍ട്ട്‌ ആയിരുന്നു അത്...  ഒരു കദന കഥ  ...ചുമ്മാ കണ്ണോടിച്ചപ്പോള്‍ പേര് കണ്ടു  ...എന്റെ പേര്  തന്നെ... മുഴുവന്‍ വായിച്ചപ്പോള്‍ ശരിക്ക് ഞെട്ടി... അത് എന്നെ കുറിച്ചുള്ള റിപ്പോര്‍ട്ട്‌ ആയിരുന്നു...  പാവം എന്റെ വീട്ടുകാര്‍, ഈ പുണ്യം കൊണ്ടെങ്കിലും എനിക്ക് മോക്ഷം കിട്ടട്ടെ എന്ന് കരുതി കാണും... ഞാനായിട്ട് എനിക്ക് വേണ്ടി ഒന്നും ചെയ്തില്ലല്ലോ...

                   ചിന്തകള്‍ കാട് കയറാന്‍ തുടങ്ങി. ചുമ്മാതല്ല ഞാന്‍ ഇങ്ങനെ ഗതി കിട്ടാതെ അലയേണ്ടി വരുന്നത്. എന്റെ ശരീര ഭാഗങ്ങള്‍ ഭൂമിയില്‍ ജീവിക്കുകയല്ലേ. എങ്ങനെയെങ്കിലും എന്റെ ശരീര ഭാഗങ്ങള്‍ എവിടെയാണ് ജീവിക്കുന്നു എന്ന് കണ്ടെത്താന്‍ കഴിഞ്ഞാല്‍ പതുക്കെ അവരുടെ കൂടെ നിഴല്‍ പോലെ കൂടാം. ..ഇനിയും ജീവിക്കാന്‍ ഒരു അവസരം കിട്ടുകയാണെങ്കില്‍ അത് ഞാനായിട്ട് എന്തിനാണ് നശിപ്പിക്കുന്നത്. എങ്ങനെയെങ്കിലും അവരെ കണ്ടെത്തിയാല്‍ അവര്‍ എന്നെ കൂടെ കൂട്ടും  എന്നുറപ്പില്ല...എന്നാലും ...അവരെ കണ്ടെത്താന്‍ തന്നെ തീരുമാനിച്ചു....

         ഒരു പാടൊന്നും അലയേണ്ടി വന്നില്ല...ഞാനെന്റെ കണ്ണായ കണ്ണിനെ കണ്ടെത്തി...എന്റെ കണ്ണിന്റെ മട്ടും ഭാവവും കണ്ടു ഞാന്‍ ഞെട്ടി തരിച്ചു പോയി.. .എന്നും മദ്യത്തില്‍ ചാലിച്ച് ... ചുവന്നു തുടുത്ത ചാമ്പക്ക പോലെ ഭംഗിയാക്കി ഞാന്‍ കൊണ്ട് നടന്ന എന്റെ കണ്ണ് ഇന്ന് വെള്ളാരം കല്ല്‌ പോലെ വെളുത്ത്‌ കോലം കെട്ട് പോയിരിക്കുന്നു... പണ്ട്   പെണ്‍കുട്ടികളെ കാണുമ്പോള്‍ ഒരു കണ്ണടച്ച് മറു കണ്ണുകൊണ്ട് ഒരു നോട്ടം ഉണ്ടായിരുന്നു...  ആരെയും വെറുതെ വിടാറില്ല. എല്ലാത്തിനും എന്റെ കൂടെ നില്കാറുള്ള എന്റെ കണ്ണ് ഇന്നെന്നെ കണ്ട ഭാവം നടിക്കുന്നില്ല.. മാത്രമല്ല ഇത്തിരി അഹങ്കാരവും ആ കണ്ണില്‍ ഞാന്‍ കണ്ടു... 


എന്തിനാ ഇത്ര അഹങ്കാരം ..?.. എന്നെ പോലെ പുക വലിച്ചു കറുത്ത് തുടുത്ത ആണത്തമുള്ള ചുണ്ട് ഇല്ല അവന്... മയക്കു മരുന്ന് കുത്തിവച്ചു ഞാന്‍ ഇടയ്ക്കിടെ നിന്നെ സ്വര്‍ഗത്തില്‍ കൊണ്ട് പോകാറുണ്ട്... അവന്‍ അതും ചെയ്യുന്നില്ല...എന്നിട് ഇപ്പൊ...എന്നെ വേണ്ട ...??  എനിക്ക് ചോതിക്കാതിരിക്കാനായില്ല......


.'' കണ്ണില്ലാതിരുന്നപ്പോള്‍ പോലും ഇവനെ ജീവന് തുല്യം സ്നേഹിച്ച ഒരു പെണ്ണ് ഉണ്ട്  ...അവള്‍ സുന്ദരിയൊന്നും അല്ല...  എന്നാല്‍ അവളുടെ ആ നല്ല മനസ്സ് ..അതില്‍ ഞാന്‍ മറ്റെന്തിനെകാളും ഭംഗി കാണുന്നു.. എന്നിലൂടെ ഇവന്‍ അവളെ സ്നേഹത്തോടെ നോക്കുമ്പോള്‍ ..സ്നേഹം ചാലിച്ച അവളുടെ പുഞ്ചിരിയില്‍ ഈ ഭൂമിയിലെ സ്വര്‍ഗം  ഞാന്‍ കാണുന്നു..  സ്ത്രീകളോടുള്ള ഇവന്റെ പെരുമാറ്റത്തില്‍ നിന്ന് ആണത്തം എന്താണെന്നു ഇന്ന് ഞാനറിയുന്നു....''.. കണ്ണിന്റെ ഈ മറുപടി കേട്ട്‌ എനിക്കൊരു കാര്യം ഉറപ്പായി. ഇവിടെ നിന്നിട് കാര്യമില്ല. ഇവന്റെ കൂടെ കൂടി കണ്ണിന്റെ മനസ്സ് മാറിയിരിക്കുന്നു.     മാത്രമല്ല ഇന്ന് എന്റെ കണ്ണ് ശരിയായ സ്വര്‍ഗത്തിലാണ്....


                     ബാക്കിയുള്ള  ശരീര ഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള എന്റെ തിരച്ചില്‍ വെറുതെയായി.. എനിക്ക് കണ്ടെത്താനായില്ല...  എന്റെ ജീവിത രീതി കൊണ്ട് ചിലപ്പോള്‍ അവയൊക്കെ എന്റെ കൂടെ തന്നെ നശിച്ചു കാണും..  ആകെയുണ്ടായിരുന്ന കണ്ണ് എന്നെ ചതിച്ചു...  എല്ലാ പ്രതീക്ഷയും നശിച്ച ഞാന്‍ നിരാശനായി നടന്നു...  എങ്ങോട്ടെന്നില്ലാതെ ....അപ്പോഴാണ്‌ ഒരു പെണ്ണിന്റെ ചിരി കേട്ടത് ..ആ ഭാഗത്തെക്ക് നോക്കി. .ഒരു പെണ്ണ് എല്ലാം മറന്നു ചിരിക്കുന്നു... പഴയ സ്വഭാവം കൊണ്ടാണോ എന്നറിയില്ല. .ഒന്ന് കൂടി നോക്കി .ഒരു മിന്നല്‍ എന്റെ തലയിലൂടെ പോയി ..ഇത് അവളല്ലേ..  എന്നെ സ്നേഹിച്ചിരുന്നവള്‍. ഇവള്‍ക്  ഇങ്ങനെ ചിരിക്കാനൊക്കെ കഴിയുന്നോ.. എന്റടുത്തു വരുമ്പോഴൊക്കെ എന്തിനാ ഇങ്ങനെ നശിക്കുന്നത് എന്ന് പറഞ്ഞു കണ്ണീരോഴുക്കുന്നവള്‍..  അന്ന് ഇവളുടെ കണ്ണീര്‍ ഞാന്‍ ചിരിച്ചു തള്ളി ... അവളുടെ ഇഷ്ടം കണ്ടില്ലെന്നു നടിച്ചു  . ഒരിക്കല്‍ പോലും ഇവള്‍ ഇങ്ങനെ ചിരിച്ചു കണ്ടിട്ടില്ല... കണ്ണ് കയ്യ്  വിട്ട വേദന ഞാന്‍ മറന്നു... ചിലപ്പോള്‍ ഇവള്‍ എന്നെ കൂടെ കൂട്ടിയാലോ...... 


            അവളുടെ മാറ്റത്തിന്റെ കാരണം ഞാന്‍ അന്വേഷിച്ചു...   എന്റെ മരണ ശേഷം കല്യാണമേ വേണ്ട എന്നവള്‍ പറഞ്ഞുവത്രേ .. അത്രമാത്രം അവള്‍ എന്നെ സ്നേഹിച്ചിരുന്നെന്നു ഇന്നാണ് ഞാന്‍ അറിയുന്നത്...  .വീട്ടുകാര് നിര്‍ബന്ദിച്ചു എല്ലാം അറിയുന്ന ഒരാളുടെ കൂടെ കെട്ടിച്ചു വിട്ടതാണ്. ..അവന്റെ ആത്മാര്‍ഥമായ സ്നേഹത്തിനു മുന്നില്‍ അവള്‍ ഇന്ന് എല്ലാം മറന്നു സന്തോഷത്തോടെ ജീവിക്കുന്നു....  .എനിക്കിവിടെയും സ്ഥാനമില്ലെന്ന് ഞാനറിഞ്ഞു..

 ജീവിച്ചിരിക്കുമ്പോള്‍ ഞാനറിയാതെ പോയ കണ്ണിന്റെയും എന്റെ പെണ്ണിന്റെയും മറ്റു പലതിന്റെയും വില ഇന്ന് ഞാനറിയുന്നു...  സ്നേഹത്തിന്റെ ശക്തി എന്താണെന്ന് ഇന്ന് ഞാനറിയുന്നു...  എന്റെ ജീവിതം എത്ര വൃത്തികെട്ടതായിരുന്നെന്നും ഇന്ന് ഞാന്‍ അറിയുന്നു..  ഈ തിരിച്ചറിവ് കൊണ്ടൊന്നും ഇനി കാര്യമില്ലെന്നും ഞാന്‍ തിരിച്ചറിയുന്നു..എന്റെ ആത്മാവിനു നിത്യ ശാന്തി നേര്‍ന്നു കൊണ്ട്..
ഞാന്‍ പിന്നെയും നടന്നു എങ്ങോട്ടെന്നില്ലാതെ, ഗതി കിട്ടാതെ .....

Wednesday, July 27, 2011

ഇവരുടെ കണ്ണുനീര്‍ നമ്മുടെത് കൂടിയാവണം..

ന്നത്തെ ന്യൂസ്‌ പേപ്പറില്‍ വന്ന ഒരു ഫോട്ടോ....ഞാനറിയാതെ എന്റെ കണ്ണുകള്‍ നിറഞ്ഞു....
ഒന്നും സംസാരിക്കാന്‍ പറ്റാത്ത ഒരു അവസ്ഥ.....തൊണ്ടയില്‍ എന്തോ കുരുങ്ങി കിടക്കുന്നു....
.ജീവിതത്തില്‍ സന്തോഷവും സങ്കടവും തന്ന ഒരു പാട്  നിമിഷങ്ങള്‍ മനസ്സില്‍ മിന്നി മറഞ്ഞു.....
സ്നേഹത്തെ കുറിച്ച് നമ്മള്‍ ഒരുപാട് സംസാരിക്കുന്നു ..വാ തോരാതെ ............അതും
സത്യമായ സ്നേഹത്തിന്റെ വില അറിയാതെ.... ദുക്കതെ  കുറിച്ചോര്‍ത്തു ദുക്കിക്കുന്നു....
സത്യത്തില്‍ നമ്മളൊക്കെ അനുഭവിക്കുന്ന ദുക്കങ്ങള്‍ ഒരു ദുക്കമാണോ.....വീടുകാര്‍ വഴക്ക് പറഞ്ഞാല്‍
അല്ലെങ്കില്‍...പരീക്ഷയില്‍ തോറ്റാല്‍ ...ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്ന കുഞ്ഞു മക്കള്‍....കണ്ടിട്ട്
ചിരിക്കാതെ പോയ കൂടുകാരിയെ ഓര്‍ത്തു വിലപിക്കുന്നു....ഒരിക്കല്‍ പോലും തമ്മില്‍ കണ്ടിട്ടില്ലാത്ത
ഏതോ പെണ്ണിന് വേണ്ടി മരിക്കാന്‍ പോലും തയ്യാറാകുന്നു....
ഒരിക്കലെങ്കിലും ഒന്നോര്‍ത്തു നോകിയിടുണ്ടോ....ഇങ്ങനെയുള്ളവരെ കുറിച്ച്.....ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ
ജീവന്റെ പാതി നഷ്ടപെട്ടവരെ കുറിച്ച്.....അച്ഛാ ..എന്ന് വിളിക്കനവുന്നതിനു മുമ്പേ  അച്ഛനെ നഷ്ടപെട്ടവരെ കുറിച്ച്....
കുടുംബം പച്ചപിടിച്ചു വരുമ്പഴേക് ..കുടുംബ നാഥനെ നഷ്ടപെട്ടവരെ കുറിച്ച്......ജീവന് തുല്യം സ്നേഹിച്ച മകന്‍ അല്ലെങ്കില്‍
കുഞ്ഞു നാളില്‍ തോളിലേറ്റിയ ..കരയുമ്പോള്‍ കണ്ണുനീര്‍ തുടച്ചു തന്ന....പോന്നു സഹോദരനെ നഷ്ടപെട്ടവരെ കുറിച്ച്..... 
വരാമെന്ന് പറഞ്ഞു പോയ....അത് പണക്കാരനായാലും പട്ടാളക്കരനയാലും...പ്രവാസിയായാലും....പട്ടിണികാരനയാലും..
.ചലനമറ്റു തിരിച്ചു വരുന്നതിനെ കുറിച്ച്........
ഉണ്ടെന്നു ഞാനടക്കമുല്ലവര്ക് നെഞ്ചില്‍ കയ്യ് വച്ച് പറയാന്‍ കഴിയുമോ......??????....ഇല്ല......
രാജ്യത്തിന് വേണ്ടി ജീവന്‍ കൊടുത്ത ഭര്‍ത്താവിന്റെ ഓര്‍മയില്‍ അഭിമാനത്തോടെ... സന്തോഷത്തോടെ ജീവിക്കണോ....അതോ...
ജീവിതത്തില്‍ ഒറ്റക്കായ വേദനയോടെ ജീവിക്കണോ...? സഹായധനമായ ലക്ഷങ്ങള്‍ ഉറക്കമില്ലാത്ത രാത്രികള്‍ക് പകരമാകുമോ....?
സ്വന്തന വാക്കുകള്‍ കണ്ണീരണിഞ്ഞ പകലുകല്ക് പകരമാകുമോ...?.എന്തായിരിക്കും അവരുടെ മാനസികാവസ്ഥ.........
അവരുടെ അവസ്ഥ നമുക്കാനെങ്കിലോ എന്ന്....എന്നെങ്കിലും ആലോജിചിടുണ്ടോ.....??? 
......മര്ഭൂമിയില്‍ നിന്ന് അല്ലെങ്കില്‍ മഞ്ഞുറഞ്ഞ മലനിരകളില്‍ നിന്ന്....വര്‍ഷങ്ങള്‍ കൂടുമ്പോള്‍ വീണു കിട്ടിയ ഇടവേളകളില്‍
കൂടെ കഴിഞ്ഞ ഇത്തിരി നാളുകള്‍ ..നെയ്ത് കൂടിയ ഒത്തിരി സ്വോപ്നങ്ങള്‍....നല്ല ഓര്‍മ്മകള്‍....ഇവയൊക്കെ ഇവരുടെ 
മുന്നോടുള്ള ജീവിതത്തിനു ഉര്‍ജമാവട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം....... ഇവരുടെ കണ്ണുനീര്‍ നമ്മുടെത് കൂടിയാവണം....ഈ കണ്ണുനീര്‍ നമുക്ക് വേണ്ടിയായിരുന്നില്ലേ......