Wednesday, November 23, 2011

ജനറേഷന്‍ ഗ്യാപ്‌.......!!

                  ച്ചയൂണും കഴിഞ്ഞു ,കുടവയറില്‍ തടവി കൊണ്ട് രവി മേനോന്‍ പതുക്കെ എഴുന്നേറ്റു. വലിയ ശബ്ദത്തില്‍ ഏമ്പക്കം വിട്ടു , നേരെ പോയി പൂമുഖത്തെ ചാരു കസേരയില്‍ മലര്‍ന്നു കിടന്നു. ഈര്‍ക്കില്‍ കൊണ്ട് പല്ലിട കുത്തി ചുറ്റുപാടും കണ്ണോടിച്ചു. ഉച്ച വെയിലിന്റെ കാഠിന്യം കൊണ്ടാണെന്ന് തോന്നുന്നു, റോഡിലൊന്നും ഒരു മനുഷ്യ ജീവിയെ പോലും കാണാനില്ല. വെയില്‍ വക വെക്കാതെ മുറ്റത്തിന്റെ കോണിലെ പേര മര ചുവട്ടില്‍ അപ്പു മോന്‍  മണ്ണില്‍ കളിക്കുന്നുണ്ട്. ഒറ്റയ്ക്ക് സംസാരിച്ചും , പാട്ട് പാടിയും ചിരട്ടയില്‍ മണ്ണ് നിറച്ചു കളിക്കുന്ന മകനെ കണ്ടപ്പോള്‍ മേനോന്  ഓര്‍മ വന്നത് തന്റെ തന്നെ കുട്ടികാലമായിരുന്നു. 
താനും ഒറ്റക്കായിരുന്നു. അച്ഛന്റെയും അമ്മയുടെയും ഒറ്റമോന്‍. അവധി ദിവസങ്ങളില്‍ ഇതേ മുറ്റമായിരുന്നു തന്റെയും കളിസ്ഥലം.  കൂട്ടുകാരൊക്കെ പാടത്ത് പോയി കളിക്കുമ്പോഴും,  ഈ മുറ്റം വിട്ടു പുറത്തു പോകരുതെന്ന അച്ഛന്റെ കല്പന തെറ്റിക്കാന്‍ ഭയമായിരുന്നു.  പൂമുഖത്തെ ചാരു കസേരയില്‍ ഇരിക്കുന്ന അച്ഛന്റെ കണ്ണ് വെട്ടിച്ചു പുറത്തു പോകുക എന്നതും എളുപ്പമായിരിന്നില്ല..  അച്ഛന്‍ മരിച്ചിട്ടും കസേര ഇവിടുന്നു മാറ്റാന്‍ എന്തോ മനസ്സനുവദിച്ചില്ല. ഇത് ഇവിടെ ഉള്ളപ്പോള്‍ അച്ഛന്‍ ഈ വീട്ടില്‍ ഉണ്ടെന്ന ഒരു തോന്നല്‍. താന്‍ മുറ്റത്ത്‌ കളിക്കുമ്പോള്‍ പുറം കാഴ്ചകളില്‍ മുഴുകി അച്ഛന്‍ ഇവിടെ ഇരിക്കുന്നുണ്ടാവും.. താന്‍ ഒറ്റയ്ക്ക് സംസാരിക്കുന്നതും പാടുന്നതുമൊക്കെ പറഞ്ഞു അച്ഛന്‍ കളിയാക്കുമായിരുന്നു.. ...... ............
രവി മേനോന്റെ ഓര്‍മ്മകള്‍ വര്‍ഷങ്ങള്‍ക്കു പുറകിലേക്ക് പാഞ്ഞു...
..................... ...............
''ചേട്ടാ...മോനൂട്ടന്‍ വെയിലത്ത്‌ പോകുന്നുണ്ടോന്നു ഒന്ന് നോക്കണേ..'' .. അടുക്കളയില്‍ നിന്ന് പാത്രങ്ങളുടെ കലപിലകള്‍ക്കിടയില്‍ ശ്രീമതി വിളിച്ചു പറയുന്നത് അയാള്‍ കേള്‍ക്കുന്നുണ്ടായിരുന്നില്ല.  ഓര്‍മകളില്‍ അയാള്‍ ചിരട്ടയില്‍ മണ്ണ് വാരി കളിക്കുകയായിരുന്നു. രവി മേനോന്‍ ആയിട്ടല്ല, രവി എന്ന മൂന്നാം ക്ലാസ്സുകാരനായിട്ടു. 
ഇത് പോലൊരു വേനലവധിക്ക് മണ്ണില്‍ കളിച്ചു കൊണ്ടിരുന്ന രവിയെ അച്ഛന്‍ അടുത്ത് വിളിച്ചു.
''അവധിക്കാലം മുഴുവന്‍ ഇങ്ങനെ കളിച്ചു നടക്കരുത്. നല്ല നല്ല പുസ്തകങ്ങളൊക്കെ വായിക്കണം.. എന്നാലെ വലിയ ആളാകുകയുള്ളൂ.. ''
''ഞാന്‍ വായിക്കാറുണ്ടല്ലോ.. അച്ഛന്‍ കാണാത്തത് കൊണ്ടാണ്..''..
''ഓഹോ...എന്നാ അതായിരിക്കും.. ആട്ടെ..  എന്ത് പുസ്തകമാണ് മോന്‍ വായിക്കാറുള്ളത്..?'' .. 
''കഥാ പുസ്തകം..''.....
മകന്റെ കയ്യ് പിടിച്ചു അകത്തേക്ക് നടക്കുമ്പോള്‍  അയാള്‍ ചോതിച്ചു... ''മോന് കഥ എഴുതാന്‍ അറിയുമോ.....?..''
''അറിയാം...കുറെ കഥ അറിയാം...''
''എങ്കില്‍ മോന്‍ അച്ഛന് ഒരു കഥ എഴുതി തരുമോ...?..'' 
അച്ഛന്‍ കൊടുത്ത പേനയും പേപ്പറും വാങ്ങി എഴുതാനിരുന്നു. എഴുതാനുള്ള താത്പര്യത്തിന് വേറൊരു കാരണം കൂടിയുണ്ടായിരുന്നു, പേന കൊണ്ട് എഴുതാന്‍ കഴിയുന്നു എന്ന സന്തോഷം. പെന്‍സില്‍ കൊണ്ട് മാത്രം എഴുതാറുള്ള ആ എട്ടു വയസ്സുകാരന് പേന എന്നത് ഒരു സ്വപ്നമായിരുന്നു. ..
................... ......................
''അച്ഛാ... ഞാന്‍ എഴുതി കഴിഞ്ഞു...'' ഏതോ ആലോചനയില്‍ മുഴുകി ചാരു കസേരയില്‍ മലര്‍ന്നു കിടന്ന അയാള്‍ കണ്ണ് തുറന്നു. 
''ഇത്ര പെട്ടെന്ന് കഴിഞ്ഞോ.... അച്ഛന്‍ നോക്കട്ടെ...''... മകന്റെ കയ്യിലെ പേപ്പര്‍ വാങ്ങി കണ്ണോടിച്ചു.
         ............................. ദുഷ്ടനായ ഒരു സിംഹത്തിന്റെയും സഹായിയായ കുറുക്കന്റെയും കഥ......  സിംഹം ഓരോ ദിവസവും ഓരോ മൃഗങ്ങളെ സൂത്രത്തില്‍ കെണിയില്‍ പെടുത്തി ഭക്ഷണമാക്കും. സിംഹത്തിന്റെ ശല്യം സഹിക്ക വയ്യാതായപ്പോള്‍ കാട്ടിലെ മൃഗങ്ങള്‍ രഹസ്യ യോഗം ചേര്‍ന്നു. അതനുസരിച്ച് അടുത്തദിവസം തന്നെ കാട്ടിനു നടുവില്‍ ഉള്ള പുഴയ്ക്കു ഒരു പാലം പണിതു.  മൃഗങ്ങളെല്ലാം പാലം കടന്നു അക്കരെ വനത്തിലേക്ക് പോയെന്ന വാര്‍ത്ത സിംഹത്തിന്റെ ചെവിയിലും എത്തി. വിശന്നു വലഞ്ഞ സിംഹം പാലം കടന്നു അക്കരെ പോകാന്‍ തീരുമാനിച്ചു. സിംഹം പാലത്തിന്റെ ഒത്ത നടുക്കെത്തിയതും , പുഴയുടെ ഇക്കരയില്‍ ഒളിച്ചിരുന്ന മൃഗങ്ങളെല്ലാം കൂടി പാലം പിടിച്ചു കുലുക്കി , വെള്ളത്തില്‍ വീണ സിംഹത്തിനെ താഴെ കാത്തു നിന്ന മുതലകള്‍  കടിച്ചു കൊന്നു.  അതിനു ശേഷം ഒറ്റക്കായ കുറുക്കനെയും മൃഗങ്ങളെല്ലാം കൂടി വകവരുത്തി. ...................
    എവിടെയോ വായിച്ച കഥ അതേപടി എഴുതി കൊണ്ടു വന്നതാണെന്ന് അറിയാമായിരുന്നിട്ടും അച്ഛന്‍ മകന്റെ തോളിലൂടെ കയ്യിട്ടു ചേര്‍ത്ത് നിര്‍ത്തി.. '' മിടുക്കന്‍ ... നല്ല കഥയാണല്ലോ...'' ... എന്നിട്ട് അകത്തേക്ക് നോക്കി വിളിച്ചു.. '' എടിയെ .. നോക്കിയേ നമ്മുടെ മോന്‍ എഴുതിയ കഥ...'' ...
''ആഹാ... അസ്സലായിട്ടുണ്ടല്ലോ...''  അമ്മയ്ക്കും മകനെ കുറിച്ച് അഭിമാനം.
...............................        ...............   ......

'' രവിയേട്ടാ...മോന്‍ മണ്ണില്‍ കളിക്കുന്നത് കാണുന്നില്ലേ... എത്ര വട്ടമായി ഞാന്‍ അടുക്കളയില്‍ കിടന്നു തൊണ്ട കീറുന്നു... ?..... ശ്രീമതിയുടെ ശബ്ദം രവി മേനോനെ ചിന്തകളില്‍ നിന്നുണര്‍ത്തി. 
''ഏ...ആ... കുട്ടികളല്ലേ... കുറച്ചൊക്കെ മണ്ണില്‍ കളിക്കണം...''...
''എന്ന് വച്ച് ഈ പൊരി വെയിലത്ത്‌ ആണോ... അതിനൊക്കെ ഒരു സമയമില്ലേ... ചേട്ടന്‍ അവനെ ഇങ്ങു വിളിച്ചേ....''
''മോനെ...അപ്പു.....'' അയാള്‍ വിളിച്ചു..
   പെട്ടെന്നെന്തോ ഓര്‍ത്തത്‌ പോലെ  അയാള്‍ അകത്തേക്ക് പോയി. കയ്യില്‍ ഒരു പേനയും പേപ്പറും ആയി വന്നു , മകനെ അടുത്ത് വിളിച്ചു....
''മോനെ ,ഇനി വെയില്‍  മാറിയിട്ട് കളിക്കാം... മോന്‍ പോയി ഒരു കഥ എഴുതി കൊണ്ടു വന്നെ..''... 
..... കഥയെന്നു കേട്ടതും മകന്‍ ഉത്സാഹത്തോടെ പേപ്പര്‍ വാങ്ങി അകത്തേക്ക് ഓടി..
 '' അച്ഛാ.. പേന വേണ്ട.. എനിക്കെന്റെ സെല്ലോ പേന കൊണ്ടെഴുതിയാലെ വൃത്തിയാകുകയുള്ളൂ''... പോകുന്ന പോക്കില്‍ മകന്‍ പറഞ്ഞത് കേട്ട് ചെറുചിരിയോടെ  അയാള്‍ കസേരയിലേക്ക് അമര്‍ന്നിരുന്നു..  ........ ......
.. പേന കൊണ്ടെഴുതാനുള്ള ആഗ്രഹം കൊണ്ടു അച്ഛനില്ലാതപ്പോള്‍ അച്ഛന്റെ പേനയെടുത്തതും..  കയ്യോടെ പിടി കൂടിയ അച്ഛന്റെ കയ്യില്‍ നിന്നു അടി വാങ്ങിയതും.. പിന്നീടെപ്പോഴോ ഒരിക്കല്‍ കഥ എഴുതിയപ്പോള്‍ സമ്മാനമായി  സ്വര്‍ണ നിറമുള്ള ആ പേന അച്ഛന്‍ സമ്മാനിച്ചതും അയാള്‍ ഓര്‍മയില്‍ കാണുകയായിരുന്നു.....
'' അച്ഛാ ...കഥ എഴുതി കഴിഞ്ഞു.......''
''നോക്കട്ടെ...എന്ത് കഥയാ ...മോന്‍ എഴുതിയത്...''...
''അച്ഛന്‍ എന്നും പറയാറുള്ള സിംഹത്തിന്റെ കഥ...''..... പേപ്പര്‍ അച്ഛന്റെ നേരെ നീട്ടി കൊണ്ടു അപ്പു മോന്‍ പറഞ്ഞു.
രവി മേനോന്‍ മകനെ ചേര്‍ത്ത് പിടിച്ചു ,കഥയിലൂടെ കണ്ണോടിച്ചു... വായിക്കുംതോറും അയാള്‍ക്കെന്തോ വല്ലായ്മ തോന്നി.. താന്‍ പറഞ്ഞുകൊടുത്ത കഥ ചെറിയ ചില മാറ്റങ്ങളോടെ എഴുതിയിരിക്കുന്നു...  പ്രത്യേകിച്ച് സിംഹത്തെയും മൃഗങ്ങളെയുമോക്കെ കൊന്നു എന്നുള്ളിടത്ത് എല്ലാം സിംഹത്തെ പീഡിപ്പിച്ചു കൊന്നു, കുറുക്കനെ പീഡിപ്പിച്ചു കൊന്നു എന്നൊക്കെ.... 
'' എന്താ ..മോനെ ഇതൊക്കെ....?'' പറയാനുള്ള മടി കൊണ്ട് അയാള്‍ വിരല്‍ കൊണ്ട് തൊട്ടു കാണിച്ചു മകനോടെ ചോതിച്ചു...
''ഏതു... ഇതാ.... അയ്യേ അത് അച്ഛനറിയില്ലേ.... ഞാന്‍ പറഞ്ഞു തരാം..''...... മകന്റെ മറുപടി കേട്ട് അയാള്‍ക്ക്‌ തല കറങ്ങുന്നത് പോലെ തോന്നി.....
''ഈ അച്ഛന് ഒന്നും അറിയില്ല.. അച്ഛന്‍ ടി വീലും പത്രത്തിലുമൊക്കെ കാണാറില്ലേ... ഇപ്പൊ എല്ലാരും ഇങ്ങനെയാ കൊല്ലുന്നത്...'' ... എന്തോ വലിയ കാര്യം എഴുതിയ മട്ടില്‍ അഭിമാനത്തോടെയും അതിലേറെ നിഷ്കളങ്കതയോടുമുള്ള മകന്റെ മറുപടി കേട്ട് അയാള്‍ തരിച്ചിരുന്നു....
കണ്ണ് മിഴിച്ചിരുന്ന അയാളെ കുലുക്കി വിളിച്ചു മകന്‍ വീണ്ടും ചോതിച്ചു...
''അച്ഛാ...അച്ഛാ...പീഡിപ്പിച്ചു കൊല്ലുക എന്ന് പറഞ്ഞാല്‍.. എങ്ങെനെയാ കൊല്ലുന്നെ.... ...?''


116 comments:

 1. പീഢനം...മലയാളഭാഷക്ക് പുത്തൻ ജനറെഷന്റെ സമ്മാനം...

  സസ്നേഹം,
  പഥികൻ

  ReplyDelete
 2. “പീഡനം” എന്ന വാക്ക് മലയാളിയുടെ മനസ്സില്‍ അലിഞ്ഞു ചേര്‍ന്നെന്ന് തോന്നുന്നു.. ഒരു ദിവസം ഒരു നൂറു പീഡനമെങ്കിലും കണ്ടേക്കാം അവിടെയും ഇവിടെയുമൊക്കെയായി..

  ReplyDelete
 3. കുട്ടികളുടെ മനസ്സില്‍ പോലും ആ വാക്ക് പതിഞ്ഞു പോയി !
  പക്ഷെ 'ജനറേഷന്‍ ഗ്യാപ്' ഈ ഒരു കാര്യത്തിലെ ഉള്ളോ ! 'ജനറേഷന്‍ ഗ്യാപ്' കൊണ്ടല്ലല്ലോ ഇങ്ങനെ സംഭവിക്കുന്നത്‌!
  ആ പേര് കഥയ്ക്ക്‌ ചേരാത്തപോലെ...
  (ഒരുപക്ഷെ എന്‍റെ മാത്രം തോന്നലാവാം കേട്ടോ... കഥ ഇഷ്ടായി. )

  ReplyDelete
 4. ശരിയാണ് . പീഡനം എന്ന പ്രയോഗം എത്രത്തോളം ഒരു സ്വാധീനമായോ ദുസ്വാധീനമായോ പതിഞ്ഞിരിക്കുന്നു എന്ന് കാണിക്കുന്ന കഥ.
  നന്നായി .

  ReplyDelete
 5. ഇന്നു ടി വി തുറന്നാലും പത്രം നോക്കിയാലും നമുക്ക് കാണാന്‍ കഴ്യുന്നത് പീടങ്ങളുടെഘോഷയാത്ര തന്നെയാണ്,വളര്‍ന്നു വരുന്ന കുട്ടികളിയില്‍ ഇതു തെറ്റായ രീതിയില്‍ വല്ലാതെ സ്വാതീനം ചെലുത്തിയിരിക്കുന്നു(കലികാലം)അത് അവര്‍ വാരത്തയാക്കുന്നതുതന്നെ ടിക്റ്ററ്റീവ് കഥകളെ പോലെയാ.

  ReplyDelete
 6. ഉന്നത നിലവാരം കത്ത് സൂക്ഷിച്ച മറ്റൊരു രചന.
  കുട്ടികളുടെ മനസ്സ് വളരെ നന്നായി മനസ്സിലാക്കിയിട്ടുണ്ടല്ലോ?
  പലയിടത്തും അത് നന്നായി മനസ്സിലാക്കാന്‍ പറ്റി
  ആശംസകള്‍

  ReplyDelete
 7. കഥാകാരന്റെ ഉദ്ദേശലക്ഷ്യം നന്നായി...പക്ഷേ കഥയെഴുതുമ്പോൾ,അത് റിയലിസ്റ്റിക്കായി തോന്നണം..ചിലയിടത്തുള്ള പാളിച്ചകൾ ചൂണ്ടിക്കാണിക്കട്ടെ...അച്ഛനായ കൊച്ച് രവിയുടെ അച്ഛൻ അയ്യാളുടെ കുട്ടിക്കാലത്ത് ചോദിക്കുന്ന ചോദ്യങ്ങൾ വല്ലാതെ മുഴച്ച് നിൽക്കുന്നില്ലേ?''അവധിക്കാലം മുഴുവന്‍ ഇങ്ങനെ കളിച്ചു നടക്കരുത്. നല്ല നല്ല പുസ്തകങ്ങളൊക്കെ വായിക്കണം.. എന്നാലെ വലിയ ആളാകുകയുള്ളൂ.. ''
  ''ഞാന്‍ വായിക്കാറുണ്ടല്ലോ.. അച്ഛന്‍ കാണാത്തത് കൊണ്ടാണ്..''..
  ''ഓഹോ...എന്നാ അതായിരിക്കും.. ആട്ടെ.. എന്ത് പുസ്തകമാണ് മോന്‍ വായിക്കാറുള്ളത്..?'' ..
  ''കഥാ പുസ്തകം..''.....
  മകന്റെ കയ്യ് പിടിച്ചു അകത്തേക്ക് നടക്കുമ്പോള്‍ അയാള്‍ ചോതിച്ചു... ''മോന് കഥ എഴുതാന്‍ അറിയുമോ.....?..''
  ''അറിയാം...കുറെ കഥ അറിയാം... ആ അച്ഛൻ, വിദേശത്തോ,അല്ലെങ്കിൽ പട്ടാളത്തിലോ ആയിരുന്നെങ്കിൽ ആ പറഞ്ഞതിൽ കാന്മൊണ്ടായിരുന്നൂ...കൂടെ താമസിക്കുന്ന അച്ഛനു മകന്റെ ചെയ്തികൾ അറിഞ്ഞുകൂടാ എന്ന് പറയുന്നത് ശരിയാണോ,അതും അന്നത്തെക്കാലത്ത്...അവിടെ ഒരുകൃത്രിമ ത്വം ഫീൽ ചെയ്യുന്നൂ...ഭാവിയിൽ എഴുതുമ്പോൾ ശ്രദ്ദ്ധിക്കാൻ വേണ്ടി പറഞ്ഞതാണു കേട്ടോ...പരിഭവിക്കരുത്....എല്ലാ ഭാവുകങ്ങളും....

  ReplyDelete
 8. @ചന്തു നായർ .....

  പരിഭവം ഒന്നുമില്ല....സന്തോഷം മാത്രം...വായനക്കാര്‍ക്ക് വേണ്ടിയാണല്ലോ കമ്മന്റ് ബോക്സ്...
  വെയിലില്‍ കളിക്കുന്ന മക്കളെ തന്ത്രത്തില്‍ അകത്തേക്ക് വിളിക്കുന്നതായിട്ടാണ് അതെഴുതിയത്...
  അപ്പൊ ചെറിയൊരു സോപിടല്‍ ....അത്രെയേ ഉള്ളൂ...

  @Lipi Ranju......

  പണ്ടത്തെ കുട്ടികള്‍ക്കും ഇപ്പോഴത്തെ കുട്ടികള്‍ക്കും പേനയോടുള്ള സമീപനം എഴുതാനാണ് ഇരുന്നത്... എഴുതി വന്നപ്പോള്‍ വിഷയം മാറി... എന്നിട്ടും കഥയ്ക്ക് പെരിടുമ്പോഴും എന്റെ മനസ്സ് ആ പേനയില്‍ തന്നെയായിരുന്നു... അതാ അങ്ങനെയൊരു പേര്...

  ReplyDelete
 9. valare kalika prasakthamaya vishayam..... bhavukangal..........

  ReplyDelete
 10. എഴുത്തിന്റെ മര്‍മ്മം അറിയുന്ന ഖാദുവിന്റെ മറ്റൊരു ലളിത സുന്ദരമായ ഒരു രചന ,,ഇപ്പോഴത്തെ കുട്ടികള്‍ക്ക് പീഡനം എന്താണ് എന്ന് പറഞ്ഞു കൊടുക്കേണ്ടതുണ്ടോ എന്നൊരു ചോദ്യം ബാക്കിയായി മനസ്സില്‍ ....ആശംസകള്‍

  ReplyDelete
 11. നാം പോലുമറിയാതെ നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന ഓരോ വാക്കുകള്‍ ആ വാക്കുകള്‍ നമ്മളില്‍ മാറ്റം സൃഷ്ട്ടിക്കാന്‍ തുടങ്ങിയാല്‍ ഇപ്പത്തെ കാല ഘട്ടത്തില്‍ സുയിപ്പായി പോകും
  നല്ലൊരു ആശയത്തെ തന്മയത്ത്വ ത്തോടെ നിങ്ങള്‍ പറഞ്ഞു ആശംസകള്‍

  ReplyDelete
 12. നല്ല കഥ... ഇന്ന് കൂടുതലായി കേട്ടുവരുന്ന പലവാക്കുകളും ഒരു ചോദ്യമായി വന്നാല്‍ ഉത്തരം ലളിതമായി പറയാന്‍ സാധിക്കില്ല. അതില്‍ ഒരു വാക്ക് പീഢനം.

  ReplyDelete
 13. പുതിയ ഒരു നിഘണ്ടു ഉണ്ടാക്കാം... ശുംബന്‍, പീഡനം, എല്ലാം ഉള്‍പ്പെടുത്തണം... പിള്ളേരും പഠിക്കട്ടെ...

  ReplyDelete
 14. തുടങ്ങിയപ്പോള്‍..എന്താ. ഉധേശംന്നു മനസ്സിലായില്ല ..പെട്ടന്ന് കഥ മാറി ...നര്‍മ്മം കൊള്ളാട്ടോ ഇഷ്ട്ടായി ...സ്കൂളില്‍ പിള്ളേരെ പിഡിപ്പിക്കാന്‍ പഠിപ്പിക്കുന്ന കാലം വരും ഖദേര്‍...

  ReplyDelete
 15. എവിടെയും ഇപ്പോള്‍ ഇതാണല്ലോ പ്രശനം
  നല്ല ചിന്തകള്‍

  ReplyDelete
 16. കുട്ടിയെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ഇപ്പോൾ പത്രം തുറന്നാൽ ഈ വാക്കല്ലേയുള്ളൂ.

  ReplyDelete
 17. വളരെ ഇഷ്ടായി ട്ടൊ..
  ഞാന്‍ സ്കൂളില്‍ പഠിയ്ക്കുമ്പൊ ടീച്ചര്‍ എന്‍റെ കയ്യില്‍ ഒരു പേപ്പര്‍ തന്ന് കഥ എഴുതാന്‍ പറഞ്ഞത് ഓര്‍ത്തു പോയി..കഥയെല്ലാം ഉഷാറായി തുടങ്ങി വെച്ചു, പക്ഷേ അതെങ്ങനെ അവസാനിപ്പിയ്ക്കണം എന്നറിയാതെ അന്തം വിട്ടിരുന്നു പോയി..അങ്ങനെ മുഴുമിപ്പിയ്ക്കാനാവാത്ത ഒരു കഥയും എഴുതി.. :)

  മക്കള്‍ കഥയും കവിതയുമെല്ലാം എഴുതാന്‍ വാസനയുള്ളവരാണെന്ന് മാതാപിതാക്കള്‍ അറിഞ്ഞിരിയ്ക്കണം എന്ന് നിര്‍ബന്ധം ഇല്ലാ ട്ടൊ, എന്‍റെ അനുഭവം വെച്ച് പറഞ്ഞതാ..കുഞ്ഞു നാള്‍ മുതല്‍ക്കുള്ള ഒരു സ്വകാര്യമായിരുന്നു ഈ കലാപരിപാടികള്‍...ഈയടുത്ത് ഞങ്ങളുടെ ഒരു സുഹൃത്ത് പറഞ്ഞറിഞ്ഞാണ്‍ അവരത് അറിയുന്നത്..അതു കേട്ടതും എന്‍റെ ചെറിയമ്മ പറഞ്ഞു, ഇവളുടെ കൂട്ടു തന്നെയാ എന്‍റെ മോളും..അവള്‍ക്ക് എഴുത്തിലെല്ലാം നല്ല താത്പര്യം ആണെന്ന്..
  നോക്കിയ്ക്കേ..ഇവിടെ രണ്ട് തരത്തിലുള്ള മാതാപിതാക്കളെയും കാണാം...!

  പീഡനത്തെ കുറിച്ച് ഞാന്‍ എന്തു പറയാന്‍...മുകളിലെ അഭിപ്രായങ്ങള്‍ക്ക് കൂട്ടു പിടിച്ച് ഖേദം അറിയിയ്ക്കുന്നൂ...!

  ReplyDelete
 18. നന്നായി എഴുതി ഖാദു.....
  മാധ്യമങ്ങള്‍ എഴുതുന്നതും പറയുന്നതും കുട്ടികള്‍ അതെ പോലെ പകര്‍ത്തുന്ന ഒരു കാലഘട്ടം ...
  അതാണിപ്പോള്‍ നിലവിലുള്ളത് . അത് വരച്ചു കാട്ടാന്‍ ഈ കഥയ്ക്ക് കഴിഞ്ഞു ...
  ആശംസകള്‍ ...

  ReplyDelete
 19. കഥയാണെങ്കിലും കഥ എഴുതാന്‍ പറഞ്ഞ ഒരച്ചനെ കിട്ടിയല്ലോ ......പുണ്യം ......കലികാലം കുട്ടികളിലും സ്വാധീനിച്ചു തുടങ്ങിയിരിക്കുന്നു ..നന്നായി കേട്ടോ എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞുമയില്‍പീലി

  ReplyDelete
 20. നിങ്ങളില്‍ പീഡിപ്പിക്കാത്ത്തവര്‍ കമന്റിടട്ടെ!

  (ഖാദൂ, നന്നായി പറഞ്ഞല്ലോ നാട്ടുകാരാ. ഇനിയും വരും)

  ReplyDelete
 21. രസകരമായ രചന.. താഴെവീണ ചോക്കു കഷ്ണം എടുക്കാൻ ടീച്ചർ കുനിഞ്ഞപ്പോൾ അതു മൊബൈലിൽ പകർത്തി യുറ്റ്യൂബിൽ ഇട്ട സ്കൂൾ വിദ്യാർത്ഥികൾ നമുക്കു ചുറ്റും ഉള്ളതല്ലെ. പിന്നെയാണോ പീഢനം എന്ന സാർവ്വത്രികമായി ഉപയോഗിക്കപ്പെടുന്ന വാക്ക് കുട്ടികളിലെത്താൻ വിഷമം. നല്ല രീതിയിൽ അവതരിപ്പിച്ചു.. അഭിനദനങ്ങൾ..

  ReplyDelete
 22. നല്ല അവതരണ ശൈലി നല്ല പ്രമേയം മികച്ചു നില്‍ക്കുന്നു ഈ കഥാനുഭവം .....ആശംസകള്‍.....

  http://pradeep-ak.blogspot.com/2011/11/blog-post.html#comment-form സമയം അനുവദിക്കുമ്പോള്‍ ഇതൊന്നു ശ്രദ്ദികുമല്ലോ.....

  ReplyDelete
 23. നല്ല അവതരണം ,,അധികം വലിച്ചു നീട്ടാതെ കയ്യടക്കത്തോടെ പറഞ്ഞു ..അഭിനന്ദനങ്ങള്‍..

  ReplyDelete
 24. പീഡനത്തിനു ഇപ്പോള്‍ ഒരര്‍ത്ഥമേയുള്ളൂ. കഥ നന്നായി.

  ReplyDelete
 25. കഷ്ടം. നമ്മുടെ കുട്ടികളുടെ ഭാഷ പോലും ഈ രീതിയില്‍ പിടിചെടുക്കപ്പെട്ടിരിക്കുന്നു. നന്നായി അവതരിപ്പിച്ചു.

  ReplyDelete
 26. ഹ ഹ ഹ കഥ ഇഷ്ടപ്പെട്ടു അവസാനത്തെ അ ചോദ്യമാ കലക്കിയത്‌ പീഡിപ്പിച്ചു കൊന്നു എന്നെഴ്തിയ ആള്‍ പിന്നെ പീഡനം എന്നു വച്ചാല്‍ എന്താ? :)

  ReplyDelete
 27. വളരെ നല്ലൊരു പ്രമേയവും സന്ദേശവും ഉള്ള കഥ.നല്ല ഭാഷ.എങ്കിലും ചിലയിടത്തൊക്കെ ഒരു അസ്വഭാവീകതയുള്ളത് പോലെ തോന്നി.

  ReplyDelete
 28. കൊള്ളാം. നല്ല കഥ. പീഡനം ഇപ്പോള്‍ കേരളത്തിലെ പ്രചുര പ്രചാര ഭാഷയായി മാറിയില്ലേ. പിന്നെ കുട്ടികള്‍ അര്‍ത്ഥം ചോദിക്കുന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല.

  ReplyDelete
 29. :)
  എന്താ ഐസ് ക്രീം കേസ് എന്ന് ചോദിച്ച കുട്ടിയോടെ എന്ത് മറുപടി പറയണം എന്നറിയാതെ നിന്ന ഒരു സുഹൃത്തിനെ ഓര്‍ത്തു
  Best wishes

  ReplyDelete
 30. കൊള്ളാം നന്നായി എഴുതീ...ഓരോരുത്തര്‍ക്കും കഴിവുകള്‍ ഉണ്ട് പലരീതിയില്‍ ആയിരിക്കുമെന്ന് മാത്രം ...അത് തിരിച്ചറിഞ്ഞു മക്കളെ പ്രോത്സാഹിപ്പിക്കുകയാണ് മാതാപിതാക്കള്‍ ചെയ്യണ്ടത് ....മക്കളുടെ കഴിവുകള്‍ തിരിച്ചറിയുന്ന മാതാപിതാക്കള്‍ ഇപ്പോള്‍ വളരെ കൂടുതലാണ് ....പീഡനത്തിന്‍റെ കാര്യം ഇപ്പോളത്തെ കുട്ടികള്‍ അത് തന്നെ എന്നും കേള്‍ക്കുകയും ,പത്രത്തില്‍ വായിക്കുകയും ചെയ്യുന്നു അപ്പോള്‍ കുട്ടികള്‍ അങ്ങനെ ചോദിച്ചാല്‍ ഒന്നു മറുപടി കൊടുക്കാന്‍ പോലും വാക്കുകള്‍ കിട്ടാറില്ല...രസകരമായ അവതരിപ്പിച്ചുട്ടോ ..അഭിനന്ദനങ്ങള്‍..

  ReplyDelete
 31. ആരറിയാന്‍,

  രണ്ടു തലമുറയുടെ ജീവിതാനുഭവം ഭംഗിയായി താരതമ്യം ചെയ്തു. കാലികപ്രസക്തിയുള്ള വിഷയം...

  നാടോടുമ്പോള്‍ നടുവേ ഓടി നാം പലതും മറക്കുന്നു.

  നന്നായെഴുതി, ആശംസകള്‍.

  ReplyDelete
 32. ഖാദു, നന്നായി പറഞ്ഞു..
  അഭിനന്ദനങ്ങൾ..!

  ReplyDelete
 33. ഇപ്പോഴത്തെ കുട്ടികള്‍ സംസാരിക്കുന്നത് (പ്രവര്‍ത്തിക്കുന്നതും)മാധ്യമ ഭാഷയിലാണ്. അവര്‍ കണ്ടും കേട്ടും വളരുന്നത് അതാണല്ലോ...ഇത് ഒരു ജനറേഷന്‍ ഗ്യാപ്പിന്റെ പ്രശ്നമല്ല വേണമെങ്കില്‍ കാലത്തിന്റെ മാറ്റം എന്നു പറയാം. ആശംസകള്‍....

  ReplyDelete
 34. നന്നായി അവതരിപ്പിച്ചു ...
  ചിന്താഗതികളുടെ വ്യത്യസ്ത ചൂണ്ടി കാട്ടിയത് സൂപ്പര്‍ ...

  ReplyDelete
 35. @ പഥികൻ
  @ കൊച്ചുമുതലാളി
  @ Lipi Ranju
  @ ചെറുവാടി
  @ ഇടശ്ശേരിക്കാരന്(വെടിവട്ടം)
  @ പൊട്ടന്‍
  @ ചന്തു നായർ
  @ jayarajmurukkumpuzha
  @ സിയാഫ് അബ്ദുള്‍ഖാദര്‍
  @ കൊമ്പന്‍
  @ ഷബീര്‍ - തിരിച്ചിലാന്‍
  @ Arunlal Mathew || ലുട്ടുമോന്‍
  @ Pradeep paima
  @ Typist | എഴുത്തുകാരി
  @ വര്‍ഷിണി* വിനോദിനി... വിശദമായ അഭിപ്രായത്തിനു നദി.. മകനോട്‌ കഥയെഴുതാന്‍ പറഞ്ഞ ഒരു അച്ഛനെ അറിയാം... അതില്‍ നിന്നാണ് ഈ കഥ എഴുതിയത്.. അന്ന് അവന്‍ എഴുതിയത് കാക്കയുടെയും കുരുക്കന്റെയും കഥയായിരുന്നു... ഇന്ന് വിദേശത്ത് ജോലി ചെയ്യുന്ന ആ മകനെ ഫോണ്‍ വിളിച്ചാല്‍ അച്ഛന്‍ ആദ്യം ചോദിക്കുന്നത്, പുതിയ കഥയൊന്നും ആയില്ലേ എന്നാണ്... മകന്റെ കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്ന അച്ഛനും അമ്മയും... എനിക്ക് ഒരു അത്ഭുതമായി തോന്നി... ബ്ലോഗ്ഗില്‍ സജീവമല്ലെങ്കിലും അവന്‍ ഒരു ബ്ലോഗ്ഗര്‍ ആണ്... കവിതയിലാണ് കമ്പം എന്ന് മാത്രം.....

  http://kulirchilla.blogspot.com/

  അഭിപ്രായ നിര്‍ദേശങ്ങള്‍ അറിയിച്ച പ്രിയ സുഹൃത്തുക്കള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി...

  ReplyDelete
 36. @ വേണുഗോപാല്‍
  @ ഒരു കുഞ്ഞുമയില്‍പീലി
  @ K@nn(())raan*കണ്ണൂരാന്‍!
  @ Jefu Jailaf
  @ പ്രദീപ്‌ കുറ്റിയാട്ടൂര്‍
  @ faisalbabu
  @ Vp Ahmed
  @ MINI.M.B
  @ ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage
  @ ആറങ്ങോട്ടുകര മുഹമ്മദ്‌
  @ കുസുമം ആര്‍ പുന്നപ്ര
  @ the man to walk with
  @ kochumol(കുങ്കുമം)
  @ ഒറ്റയാന്‍
  @ majeedalloor
  @ മനോജ് കെ.ഭാസ്കര്‍
  @ nandini
  @ പ്രവാഹിനി

  അഭിപ്രായ നിര്‍ദേശങ്ങള്‍ അറിയിച്ച പ്രിയ സുഹൃത്തുക്കള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി...

  ReplyDelete
 37. കാലിക പ്രസക്തിയുള്ള ഒരു നല്ല വിഷയം ..നന്നായി പറഞ്ഞു ആശംസകള്‍

  ReplyDelete
 38. പീഡനം എവിടെ ഉണ്ടോ നമ്മുടെ ചാനലുകാരും അവിടെ ഉണ്ട് പിന്നെ എങ്ങനെയാ കുട്ടികള്‍ വഴി തെറ്റാതെ ഇരിക്കുന്നത്

  ReplyDelete
 39. നല്ല കഥ...പുതിയ തലമുറ താരാട്ട് പാട്ടിനോടൊപ്പം കേട്ടുറങ്ങുന്നതും ഉണരുന്നതും ഇത്തരം പീഢനകഥകളാണെന്നത് സങ്കടകരമായ സത്യം തന്നെ...നന്നായി പറഞ്ഞൂട്ടോ

  ReplyDelete
 40. ഇതു താന്‍ ജെനറേഷന്‍ ഗ്യാപ്....
  പക്ഷെ ഈ പീഡനം എല്ലാ ജെനറേഷനിലും ഉണ്ടായിരുന്നു...ഇപ്പോഴാണ് അത് വാണിജ്യവല്ക്കരിക്കപ്പെട്ടത്‌ എന്ന് മാത്രം!!!

  ReplyDelete
 41. അല്ലെങ്കിലും ഇപ്പോള്‍ പീഡനം എന്ന് പറഞ്ഞാല്‍ ലൈംഗിക പീഡനം ആണല്ലോ. വേറെ എന്തെല്ലാം പീഡനങ്ങള്‍. ഈ പോസ്റ്റ്‌ നന്നായിട്ടുണ്ട്. രണ്ടു തലമുറയെ അവതരിപ്പിച്ചതില്‍ അഭംഗിയായി ഒന്നും തോന്നിയില്ല. ജനറേഷന്‍ ഗാപ്പ് എന്നതിന് പകരം ജനറേഷന്‍ വ്യത്യാസം എന്നര്‍ത്ഥം വരുന്ന ഏതെങ്കിലും വാക്ക് ഉപയോഗിക്കുന്നതായിരുന്നു ഉചിതം എന്നാണു എനിക്ക് തോന്നിയത്.

  ReplyDelete
 42. നല്ല വായനാനുഭവം...
  ഇനിയും എഴുതുക...

  ReplyDelete
 43. കുട്ടിക്കാലത്ത്‌ ഞാന്‍ ഒരു കവിത എഴുതിയപ്പോള്‍ എന്റെ അമ്മ പറഞ്ഞത്‌ മിക്ക എഴുത്തുകാരും മദ്യപാനികള്‍ ആണെന്നും അതുകൊണ്ട് നീ എഴുത്തുകാരന്‍ ആവന്ടെന്നും ആണ്. എഴുതാന്‍ പറയുന്ന അച്ചനുണ്ടാകുക എന്നത് ഒരു പുണ്യം ആണ്. താങ്കള്‍ നന്നായി പറഞ്ഞു ..... അഭിനന്ദനങ്ങള്‍ .

  ReplyDelete
 44. പീഡനം പുതിയ വാക്കല്ല, അതു പുതിയ അനുഭവവുമല്ല. ശക്തൻ ദുർബലനെ എന്നും പീ‍ഡിപ്പിച്ചിട്ടുണ്ട്.ദുർബലന്റെ ദുരിതത്തെയും ശക്തന്റെ ക്രൂരതയെയും ഒരു പോലെ നിസ്സാരമാക്കുവാനുള്ള ഒരു തന്ത്രമാണ് പീഡനം എന്ന വാക്ക് പുതിയതാണെന്ന വിലയിരുത്തലും അതിനു കൊടുക്കുന്ന അർഥ സങ്കോചവും......

  കഥ വായിച്ചു. ഇനിയും എഴുതുക. ആശംസകൾ.

  ReplyDelete
 45. “..പറയാനുള്ള മടി കൊണ്ട് അയാള്‍ വിരല്‍ കൊണ്ട് തൊട്ടു കാണിച്ചു മകനോടെ ചോതിച്ചു...“

  ഇതില്‍ നിന്നും പീഡനമെന്ന വാക്കിനെ ആ അച്ഛനും എത്രയേറെ തെറ്റിദ്ധരിച്ചിരിക്കുന്നെന്നു എന്നു മനസ്സിലാക്കുന്നു..!

  കഥയില്‍
  ഉദ്ദേശിച്ച ജനറേഷന്‍ ഗ്യാപ്പ് ഉണ്ടോ എന്നു ചോദിച്ചാല്‍.....ഇല്ല എന്നു പറയേണ്ടിവരും. ഈ ത്രെഡ് വച്ച് ഇതിലും ഭംഗിയാക്കാന്‍ താങ്കള്‍ക്കു കഴിയും.
  ആശംസകളോടെ...പുലരി

  ReplyDelete
 46. @Echmukutty & @ പ്രഭന്‍ ക്യഷ്ണന്‍

  സൂഷ്മമായി വായിച്ചു, അഭിപ്രായ നിര്‍ദേശങ്ങള്‍ തന്നതിന് സ്നേഹം നിറഞ്ഞ നന്ദി..

  തീര്‍ച്ചയായും പീഡനം എന്നാ വാക്കിന് ഇന്നത്തെ സമൂഹം പുതിയ ഒരു അര്‍ഥം നല്‍കിയിരിക്കുന്നു... പണ്ടേ ഉള്ള വാക്കാനെന്കില്‍ കൂടി ഇന്നത്തെ ഇത്ര വ്യാപകമായി ആരും ഉപയോഗിച്ച് കാണില്ല... ഇന്നത്തെ കാലത്ത് കുറച്ചു ഉറക്കെ പറയാന്‍ കൊള്ളാത്ത വാക്കായി അത് മാറി എന്നത് സത്യമല്ലേ... അല്ലെങ്കില്‍ നമ്മള്‍ മാറ്റി എന്ന് പറയാം... അത് തെറ്റിദ്ദാരണ കൊണ്ടാണോ...? നമുക്ക് അതിന്റെ അര്‍ഥം അറിയാമെന്കിലും നമുക്ക് ആ വാക്ക് ഉപയോഗിക്കാന്‍ ദൈര്യമുണ്ടോ...അത് തന്നെയാണ് കഥയിലെ അച്ഛന് സംഭവിച്ചതും..

  ഒരിക്കല്‍ കൂടി ഹൃദയം നിറഞ്ഞ നന്ദി..

  ReplyDelete
 47. താങ്കള്‍ ഉദ്യേശിച്ച പ്രമേയം വളരെ നന്നായി..പക്ഷെ അത് വരികളില്‍ ഫലിപ്പിചെടുക്കുവാന്‍ പൂര്‍ണ്ണമായി കഴിഞ്ഞില്ല എന്ന് തോന്നി....എന്തായാലും ആശംസകള്‍

  ReplyDelete
 48. പീഡിപ്പിച്ചു കൊല്ലുന്ന കഥ വായിച്ച് അച്ചനെ പേടിപ്പിച്ചല്ലോ കുട്ടീ....
  :)

  ReplyDelete
 49. കാലം കേട്ടുന്ന കോലം.......... നന്നായിരുന്നു

  ReplyDelete
 50. ടീവിയും മാറ്റ് മാധ്യമങ്ങളും മനുഷ്യന്റെ മനസ്സില്‍ ശ്രഷ്ടിക്കുന്ന (പ്രത്യേകിച്ചും കുട്ടികളില്‍)തെറ്റായ ചില ധാരണകള്‍ കെട്ടിപ്പൊക്കുന്നതിനെ നന്നായി പറഞ്ഞിരിക്കുന്നു.

  ReplyDelete
 51. വായിച്ചു...കുഞ്ഞു മനസ്സിലെ നിഷ്കളങ്കമായ ചോദ്യം ഇത്തിരി പേടിപ്പിച്ചു.

  ReplyDelete
 52. വരും തലമുറ എങ്ങിനെയെന്നത് ആ വരികളിലുണ്ട്
  നോക്കു അടുത്ത തലമുറ എന്തായിരിക്കും

  ReplyDelete
 53. വായിച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ കമന്റ്‌ ചെയ്യും മുന്‍പ് കമന്റ്‌ ബോക്സ്‌ ഒന്ന് നോക്കി. എന്റെ മനസ്സിലുള്ളത് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നറിയണമല്ലോ. ചന്തു നായര്‍- കമന്റിയ കണ്ടപ്പോള്‍ സന്തോഷമായി.

  ഈ കഥ കുറച്ചുകൂടി റിയാലിസ്ടിക് ആക്കിയിരുന്നെങ്കില്‍ നന്നാകുമായിരുന്നു.ഇത് വായിച്ചപ്പോള്‍ ആദ്യം തോന്നിയത് അച്ഛന്‍ എഴുതിയ കഥ തന്നെ മകന്‍ എഴുതുമോ എന്നാണു. പക്ഷെ കഥയുടെ ത്രെഡ് നല്ലതായിരുന്നു. പറഞ്ഞത് പോസിറ്റീവ് ആയി എടുക്കുമെന്ന വിശ്വാസത്തോടെ ,

  ശ്രീജിത്ത്‌

  ReplyDelete
 54. ആദ്യ വരവിനും അഭിപ്രായത്തിനും ഹൃദയം നിറഞ്ഞ നന്ദി... വിമര്‍ശനങ്ങലെയാണ് എനിക്കിഷ്ടം.. അത് കൊണ്ട് തന്നെ പോസിടീവ് ആയെ എടുക്കുകയുള്ളൂ...

  പിന്നെ അച്ഛന്‍ എഴുതിയ കഥ തന്നെ മകന്‍ എഴുതി എന്നതിനെ ന്യായീകരിക്കാന്‍ ഞാന്‍ ഒരു ശ്രമം നടത്തിയിരുന്നു... അത് എത്രത്തോളം വിജയിച്ചു എന്നെനിക്കു അറിയില്ല... ആ വരികള്‍..
  <<'' അച്ഛാ ...കഥ എഴുതി കഴിഞ്ഞു.......''
  ''നോക്കട്ടെ...എന്ത് കഥയാ ...മോന്‍ എഴുതിയത്...''...
  ''അച്ഛന്‍ പറയാറുള്ള സിംഹത്തിന്റെ കഥ...''..... പേപ്പര്‍ അച്ഛന്റെ നേരെ നീട്ടി കൊണ്ടു അപ്പു മോന്‍ പറഞ്ഞു.''>>
  മറ്റുള്ളവര്‍ പറഞ്ഞു കൊടുക്കുന്ന കഥയാണല്ലോ കുട്ടികള്‍ക്ക് അറിയുന്നത്..

  സുഹൃത്തെ... ഒരിക്കല്‍ കൂടി നന്ദി...

  ReplyDelete
 55. അതെന്റെ മനസ്സിലേക്ക് ഇറങ്ങിയില്ല, അത്രേയുള്ളൂ. ആ ഒരു കഥ എഴുതാന്‍ തിരഞ്ഞെടുക്കാന്‍ കുട്ടിയെ പ്രേരിപ്പിച്ചത് എന്താണ് എന്നാണു ഞാന്‍ ആലോചിച്ചത്. ഒന്നുകില്‍ അച്ഛന്‍ 'എപ്പോഴും' പറയാറുള്ള ഒരു കഥയായിരിക്കണം. അങ്ങനെ എനിക്ക് തോന്നിയില്ല. അല്ലെങ്കില്‍ കുട്ടിക്ക് ആ ഒരു കഥ മാത്രമേ അറിയൂ. അങ്ങനെയും എനിക്ക് തോന്നിയില്ല.

  ഞാന്‍ വീണ്ടും പറയുന്നു, ഇതെന്റെ ഒരു അഭിപ്രായം മാത്രമാണ്. അഹങ്കാരമായി കാണരുത്. ഇനിയും ധാരാളം എഴുതൂ.

  ReplyDelete
 56. കാലികം.. ഈ കഥ. സമൂഹത്തിന്റെ ജീര്‍ണതകള്‍ക്കെതിരെ എഴുതുമ്പോള്‍ മാത്രമേ ഒരു കല അതിന്റെ പൂര്‍ണ രൂപത്തില്‍ ആകുന്നു.. അവിടെ നിങ്ങള്‍ വിജയിച്ചിരിക്കുന്നു.. നല്ല കഥ. തുടരുക..

  ReplyDelete
 57. മാധ്യമങ്ങളിലൂടെയുള്ള ഇത്തരം പദങ്ങള്‍ കുട്ടികള്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്തും. എന്റെ ഏട്ടന്റെ യു.കെ.ജി.കാരിയായ മകള്‍ ദേഷ്യം വരുമ്പോള്‍ ചത്തുകളയും ചത്തുകളയും എന്നിടയ്ക്കിടെ പറയാറുണ്ടായിരുന്നു.വീട്ടിലാരും അങ്ങനെ പറയാറില്ല. ഒടുക്കം വാക്ക് വന്ന വഴി കണ്ടെത്തിയപ്പോള്‍ ഞെട്ടിപ്പോയി-ആയിടയ്ക്ക് ടെലിവിഷനിലെ ഒരു ഹിറ്റ്‌ സീരിയലിലെ നായിക സ്ഥിരമായി അങ്ങനെ പറയാറുണ്ടായിരുന്നത്രേ...നല്ല പോസ്റ്റ്‌.അഭിനന്ധനങ്ങള്‍.

  ReplyDelete
 58. ടിവിചാനലുകളുടെയും പത്രമാധ്യമങ്ങളുടെയും
  അതിപ്രസരത്തില്‍ കുറ്റകൃത്യങ്ങളെ
  അതിഭാവുകത്വത്തോടെ അവതരിപ്പിക്കുന്നത്
  കാരണം കുട്ടികളിലും അതിന്റെ സ്വാധീനം
  ചെലുത്തുന്നത് ഈ ചെറിയ കഥയിലൂടെ
  കാണിക്കാന്‍ കഴിഞ്ഞു..ആശംസകള്‍

  ReplyDelete
 59. പീഡനം എന്നാ വാക്കിന് ഇന്നത്തെ സമൂഹം പുതിയ ഒരു അര്‍ഥം നല്‍കിയിരിക്കുന്നു...

  ആശംസകള്‍

  ReplyDelete
 60. പാവം പീഡനം എന്ന വാക്ക് ..........അസ്ഥിത്വ ദുഃഖം വല്ലാതെ അലട്ടുന്നുണ്ടാവും ആ വാക്കിനെ....നമ്മുടെ വാക്കുകളെയും പ്രയോഗങ്ങളേയും ദൈവം കാക്കട്ടെ എന്നല്ലാതെ എന്താണ് പറയുക....
  ആശംസകള്‍ .......

  ReplyDelete
 61. പീഡനം എന്ന വാക്ക് നമ്മുടെ പിഞ്ചു കുഞ്ഞുങ്ങള്‍ വരെ പറയാന്‍ തുടങ്ങുന്നു .ആ അവസ്ഥയിലാണ് നമ്മുടെ നാട്ടിലെമാധ്യമങ്ങളിലൂടെ ഉള്ള പ്രചരണം എന്തായാലും കഥയില്‍ നല്ലൊരു ആശയം ഉണ്ട് ആശംസകള്‍ ....

  ReplyDelete
 62. കുട്ടികള്‍ പത്രം വായിക്കുമ്പോള്‍ തലതാഴ്ത്തിയിരിക്കേണ്ട അവസ്ഥയുണ്ട്. അഭിനന്ദനങ്ങള്‍

  ReplyDelete
 63. ശരിയാ, ഇപ്പോഴത്തെ കുട്ടികള്‍...
  ഞാനും പലതും കേള്‍ക്കാറുണ്ട്.
  എന്നാലും ഇതൊരു വല്ലാത്ത നിരീക്ഷണം ആയിപ്പോയി...

  ReplyDelete
 64. ഇപ്പോഴെത്തെ കുട്ടികൾ അശ്ലീല സീഡികൾ കണ്ട്.. അച്ഛനെ വിളിച്ചു ചോദിക്കും “ അച്ഛാ അച്ഛാ ഇതൊക്കെ അച്ഛൻ പഠിച്ചിട്ടുണ്ടോ എന്ന്…“..


  കാലം കലികാലമാണ്… ഈയ്യിടെ ഒരു അവതാരക പെൺകുട്ടി…(.ഡാൻസു പരിപാടിയിൽ ഏഷ്യാനെറ്റിലാണെന്നു തോന്നുന്നു) ഡാൻസു കാരന്റെ വസ്ത്രത്തെ കുറിച്ചു തമാശയായെങ്കിലും സ്റ്റേജിൽ വെച്ചു വിളിച്ചു പറഞ്ഞത് എല്ലാവരും കേട്ടു കാണുമെന്ന് തോന്നുന്നു. പറഞ്ഞതു പകർത്തുന്നു

  ”.. ഞാൻ കരുതി അടിയിൽ ഒന്നും ഇട്ടിട്ടില്ലെന്ന്..ഒരു പാട് ആശിപ്പിച്ച് നശിപ്പിച്ചു !.." എന്ന്!

  ചില നല്ല സിനിമകൾ ഇറങ്ങുന്നില്ല എന്നല്ല…എങ്കിലും മൊത്തത്തിൽ നോക്കിയാൽ ഏതെങ്കിലും ഒരു സിനിമ( ഹിന്ദിയാണെങ്കിൽ പറയുകയും വേണ്ട) ഇന്ന് മക്കളുടെ മുന്നിലിരുന്ന് മാതാ പിതാക്കൾക്ക് കാണാൻ പറ്റുന്നതാണോ?.. കഥയില്ലാത്തതു കൊണ്ട് തുണിയില്ലാതെ എടുത്ത് പൈസ വാരാമെന്നു തന്നെയാണ് നിർമ്മിക്കുന്നവരുടെ പുതിയ ട്രെൻഡ്!..
  -------
  കാര്യങ്ങളുടെ പോക്ക് ഇതിലപ്പുറത്താണെന്ന് പറഞ്ഞതാണ്..

  കഥ നന്നായിട്ടുണ്ട്..ചെറിയ മിനുക്കു പണികൾ ചെയ്യണമായിരുന്നു.. ഭാവുകങ്ങൾ നേരുന്നു

  ReplyDelete
 65. അവസാനത്തെ twist ഇല്ലാതിരുന്നെങ്കിൽ ഒരു സാധാരണ കഥ യാകുമായിരുന്നു. ഇതു നന്നായി.

  ReplyDelete
 66. 'പീഡിപ്പിക്കുക' എന്ന വാക്കിന് കഷ്ടപ്പെടുത്തുക, ഉപദ്രവിക്കുക, ദുരിതമനുഭവിപ്പിക്കുക എന്നൊക്കെയുള്ള നിരുപദ്രവമായ അർത്ഥമേ ഉണ്ടായിരുന്നുള്ളൂ പണ്ടൊക്കെ. പക്ഷേ ഇന്ന് ആ വാക്കിന്റെ അർത്ഥം പാടേ മാറിപ്പോയിരിക്കുന്നു അല്ലേ?
  കുഞ്ഞുങ്ങൾ എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ട്.

  ReplyDelete
 67. ഇത് വരെ ഇവിടെ വരാഞ്ഞതിനു ക്ഷമാപണം. പോസ്റ്റിടുമ്പോള്‍ ഒരു മെയിലയക്കൂ..

  കഥ നന്നായിട്ടുണ്ട്. ഇപ്പോഴത്തെ കുട്ടികള്‍ക്ക് നമ്മോട് സംസാരിക്കാന്‍ പോലും നേരമില്ല, ഭയങ്കര ഫാസ്റ്റാണു അവരുടെ ലോകം,എത്ര ഓടിയാലും നമുക്ക് കൂടെയെത്താന്‍ ആവില്ല,ലോകം മുഴുക്കെ അവരുടെ വിരല്‍തുമ്പിലാണു.എത്രയെന്നു വെച്ചാ നമ്മള്‍ നിയന്ത്രിക്കുക,അതിനൊക്കെ ഒരു പരിധിയുണ്ട്. ആരു ആരെ കുറ്റം പറയും അല്ലേ...

  ReplyDelete
 68. കഥയുടെ ആരംഭത്തിലൊന്നും പ്രതീക്ഷിക്കാത്ത അവസാനമായിരുന്നു. അല്പം കൂടി തിരുത്തിയൊക്കെ എഴുതിയിരുന്നെങ്കില്‍ കുറച്ചൂടെ നന്നാക്കാരുന്നു.. കുഴപ്പമില്ല...ഇനിയും എഴുതൂ...

  ReplyDelete
 69. രണ്ടു ധ്രുവങ്ങളിലൂടെയുള്ള കഥയുടെ സങ്കലനം നന്നായി
  ഒന്നുകൂടി മനസ്സവച്ച് എഴുതിയിരുന്നുവെങ്കില്‍ ഇത് ഒന്നാന്തരത്തിലോന്നാംതരം ആകുമായിരുന്നു.
  എഴുതുക
  വീണ്ടും എഴുതുക
  ആശംസകള്‍

  ReplyDelete
 70. ആരെയും പേരെടുത്തു പറയുന്നില്ല... വായിച്ചു അഭിപ്രായം അറിയിച്ച വര്‍ക്കും , അറിയിക്കാതവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി..

  ReplyDelete
 71. കൊള്ളാം, ചിരിപ്പികുവാനും ചിന്തിപ്പിക്കുവാനും കഴിഞ്ഞു ...നല്ല രസം ഉണ്ട്

  ReplyDelete
 72. ആദ്യമായിട്ടാണിവിടെ...കഥ എനിക്കിഷ്ടായി...ഇനിയും ഒരുപാട് എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു...

  ReplyDelete
 73. കുറച്ചു മുമ്പ് "Kalpakanchery Chronicles "‍ ഇല്‍ സലാമിന്റെ ഒരു കഥ വായിച്ചിരുന്നു. മുത്തച്ചന്‍ പേരക്കുട്ടിയുടെ കൃഷി താല്പര്യങ്ങള്‍ കണ്ടു സംതൃപ്തനായി. ഒടുവില്‍ മുത്തച്ചനെ അവന്‍ തന്‍റെ കൃഷിസ്ഥലം കാണാന്‍ ക്ഷണിച്ചത് കമ്പ്യൂട്ടര്‍ലേക്കായിരുന്നു. അവിടെ അവന്‍ പണിത ഫാംവില്ല കണ്ടു മുത്തച്ചന്‍ നിരാശവാനാകുന്നതാണ് കഥ.


  >>>അങ്ങിനെയൊരു ദിവസമാണ് തന്‍റെ കൃഷിയിലും, കൃഷിപരിപാലനത്തിലുമൊക്കെയുള്ള ചാതുര്യം മുത്തശ്ശനിപ്പോള്‍ തന്നെ കാണിച്ചു തരാം എന്ന് പറഞ്ഞു വൃദ്ധനെ പേരമകന്‍ ഒരു കസേരയില്‍ പിടിച്ചിരുത്തിയത്. മുത്തശ്ശന് പക്ഷെ ഒരു പിടിയും കിട്ടുന്നില്ലായിരുന്നു. ചെറുക്കന്‍ മൗസ് ക്ലിക്ക് ചെയ്ത്, ചെയ്ത് ഫേസ് ബുക്കിലെ തന്‍റെ ഫാംവിലെയിലേക്ക് പ്രാവേശിക്കുകയായിരുന്നു. അതായിരുന്നു അവന്‍റെ തലമുറയുടെ ഉത്തരാധുനിക കൃഷിയിടങ്ങള്‍.<<<< http://kalpakenchery.blogspot.com/2011/06/blog-post_10.html

  താങ്കളുടെ ഈ കഥ ഏതാണ് അതിനോട് അടുത്ത് വരുന്നു. കുട്ടികള്‍ എന്തും പഠിക്കുന്നത് നമ്മുടെ ജീവിത പരിസരങ്ങളില്‍ നിന്നാണ്. പുതിയ വാക്കുകള്‍, രീതികള്‍, നീതി ശാസ്ത്രം, ചിന്താഗതി എല്ലാം അവര്‍ കാഴ്ച്ചവട്ടത്തു നിന്നും രൂപപ്പെടുത്തി എടുക്കുന്നു എന്ന സന്ദേശം ഈ രണ്ടു കഥകളും പറയുന്നു. അവതരണം നന്നായി. ആശയവും

  ReplyDelete
  Replies
  1. ആ ബ്ലോഗ്ഗ് പരിച്ചയപെടുതിയത്തിനു നന്ദി... കഥ ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം...

   Delete
 74. ഓരോരോ കാലത്തും വിവിധ വാക്കുകള്‍ രംഗപ്രവേശം ചെയ്തിരുന്നു.പീഡനം പക്ഷെ നിലവിലുള്ള ഒരു വാക്ക് മാധ്യമങ്ങളിലൂടെ 'ജനകീയമായതാണ്'!.കഥ നന്നായി

  ReplyDelete
 75. വളരെ സീരിയസ് ആയി വായിച്ചു തുടങ്ങി എങ്കിലും അവസാനം ചിരിചു പോയി
  പണ്ട് ഞാനും ഇങ്ങനെ ഒരുപാടു ഡൌട്ട് ചോയ്ചിട്ടുണ്ട്...
  ഒരു കല്യാണ പന്തലില്‍ മുഴുവന്‍ ബലാല്‍സംഗം എന്നാണെന്ന് ചോയ്ച്ചു നടന്നു അമ്മേം അച്ഛനേം നാണം കെടുതീടുണ്ട്

  ReplyDelete
 76. വായിച്ചു.ഇഷ്ടപ്പെട്ടു.
  കാലോചിതമായ രചന.
  ആശംസകളോടെ,
  സി.വി.തങ്കപ്പന്‍

  ReplyDelete
 77. നേരത്തെ ഇവിടെ വന്നിരുന്നെങ്കിലും ജോയിന്‍ ചെയ്യാന്‍ മറന്നുപോയി.

  ReplyDelete
 78. " ഇപ്പൊ എല്ലാരും ഇങ്ങനെയാ കൊല്ലുന്നത്.."ഒന്നും പറയാനില്ല ഷ്ടാ .. അടിപൊളി ..! സൂപ്പര്‍ ...!!

  ReplyDelete
 79. HRIDAYAM NIRANJA XMAS, PUTHUVALSARA AASHAMSAKAL.............

  ReplyDelete
 80. ജനരറേഷന്‍ ഗാപ് എന്നാ പേരാണ് എനിക്കേറ്റവും ഇഷ്ടമായത് ..... നന്നായി എഴുതി വീണ്ടും വരാം ....

  ReplyDelete
 81. നാണം മറക്കാന്‍ നാണിക്കുന്നവര്‍ (മൂന്നാം ഭാഗം)
  ഈ പോസ്റ്റ്‌ അറിയിക്കാനുള്ള ശ്രമം
  ലിങ്ക് ഇട്ടതു താല്‍പര്യ മില്ലെങ്കില്‍ ദയവു ചെയ്തു ഡിലിറ്റ് ചെയ്യുക.

  ReplyDelete
 82. താങ്ങളുടെ പോസ്റ്റിനെ പിന്നീട് കീറിമുറിക്കാമെന്നു വിചാരിക്കുന്നു.പിന്നെ കാണാം .ആശംസകൾ.

  ReplyDelete
 83. എന്താ ..... പുതിയ പോസ്റ്റ്‌ വരാത്തത് . പുതുവര്‍ഷാശംസകള്‍ .....

  ReplyDelete
  Replies
  1. സുഹൃത്തെ കുറച്ചു തിരക്കാണ്... അതാ വൈകുന്നത്... ഈ സ്നേഹത്തിന് നന്ദി...

   Delete
 84. വന്നത് ലേറ്റായി...

  മുകളിൽ കമന്റുകളിൽ പറയാനുള്ളതൊക്കെ എല്ലാരും പറഞ്ഞിട്ടുണ്ടല്ലോ...

  ആശംസകൾ..!!

  ReplyDelete
 85. കഥ വളരെ നന്നായി.

  ReplyDelete
 86. കഥ ഇഷ്ടപ്പെട്ടു..ഇനിയും ഒരുപാട് എഴുതാൻ കഴിയട്ടെ..

  ReplyDelete
 87. എന്റെ പോന്നു സുഹൃത്തേ,മാപ്പ്....!കാര്യമെന്തെന്നു പറയേണ്ടല്ലോ .ഞാന്‍ ഇവിടെ ആദ്യമെന്നു കണ്ടപ്പോള്‍ ഈ പരിചിതമുഖം ഞാന്‍ എങ്ങിനെ മറന്നുവന്നത് എന്നെത്തന്നെ അത്ഭുതപ്പെടുത്തുന്നു.അറിയാതെ വന്ന വീഴ്ചയാണ്.ക്ഷമിക്കണേ ..
  കഥ ആശയസമ്പുഷ്ടമാണ്.ഇതിനു ശേഷം പിന്നീട് ഒന്നും എഴുതിയിട്ടില്ലേ ?ഇനി ഇന്ഷാ അല്ലാഹ് ഞാന്‍ മറക്കില്ല ട്ടോ .സ്നേഹാശംസകളോടെ ...

  ReplyDelete
  Replies
  1. എന്റെ മാഷേ ഇങ്ങനെ ഒരു മാപ്പ് പറച്ചിലിന്റെ ആവശ്യം ഉണ്ടോ... എപ്പോഴായാലും വന്നല്ലോ... സന്തോഷം... ഒരായിരം നന്ദി..

   Delete
 88. വായിച്ചു അഭിപ്രായം അറിയിച്ച വര്‍ക്കും , അറിയിക്കാതവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി..

  ReplyDelete
 89. കഥ നന്നായിരിക്കുന്നു. ആശംസകള്‍.

  ReplyDelete
 90. നല്ല കഥ, നല്ല അവതരണം എനിക്ക് ഇങ്ങനത്തെ കഥകളെഴുതാൻ വല്ല്യെ പിടിയില്ലാത്തതോണ്ട എന്റെ മനസ്സിലും ഇതിന്റെ വേറൊരു വേർഷൻ തീമുള്ള ഒരു ത്രെഡ് ഉണ്ട്. ഇത് വായിച്ച് കഴിഞ്ഞപ്പോൾ ഞാൻ കൂടുതൽ ഉത്തേജിതനായി. ഞാൻ ഇനി അതെഴുതാൻ ശ്രമിക്കും, ട്ടോ. ഞാൻ ഇത് മുൻപ് വായിച്ച് കമന്റിയതായിട്ടാ എന്റെ ഓർമ്മ. പക്ഷെ കമന്റ് കാനുന്നില്ല. അപ്പോൾ ഞാൻ വീണ്ടും വായിച്ചു, കമന്റി. നന്നായിരിക്കുന്നു, ആശംസകൾ.

  ReplyDelete
  Replies
  1. നന്ദി സുഹൃത്തെ... ഈ സ്നേഹത്തിനും പിന്തുണക്കും....

   Delete
 91. അടിപൊളി ..നന്നായിടുണ്ട് ,എനിക്കു നന്നായി ഇഷ്ട്ടപ്പെട്ടു കഥ .....ആശംസകള്‍

  ReplyDelete
 92. ഖാദുവിന് കഥചൊല്ലൌന്നതിന്റെ മർമ്മം അറിയാം കേട്ടൊ ഭായ്.
  നമ്മുടെ നാട് പീഡിതവ്യവസായം തളർച്ചുവളർന്ന ഭൂമിയായി മാറിയത് എങ്ങീനെയെന്നാണ് നമ്മളെല്ലാം ഇനി മനസ്സിലാക്കേണ്ട കാര്യങ്ങൾ...

  ReplyDelete
 93. ആ അച്ഛന്റ്റെ ഒരു കഷ്ടപ്പാടേ...
  നന്നായിരിക്കുന്നു ..

  ReplyDelete
 94. ''അച്ഛാ...അച്ഛാ...പീഡിപ്പിച്ചു കൊല്ലുക എന്ന് പറഞ്ഞാല്‍.. എങ്ങെനെയാ കൊല്ലുന്നെ.... ...?

  പാവം അച്ഛന്‍!

  ReplyDelete
 95. ഇവിടെ ആദ്യമായാണ്.
  കാലികപ്രാധാന്യമുള്ള വിഷയം നന്നായി ഇഷ്ടപ്പെട്ടു.
  ഇന്നിന്റെ തലമുറ ചെകുത്താനും കടലിനുമിടയിലാണ്, മുന്‍ തലമുറകളില്‍ നിന്നും ഉള്‍കൊണ്ടവക്കും ഇന്നിന്റെ തലമുറയുടെ വേഗത്തിനൊപ്പവും നില്‍ക്കാന്‍ വല്ലാതെ പ്രയത്നിക്കുന്നു.

  ആശംസകള്‍.............

  ReplyDelete
 96. ഞാന്‍ ഇതില്‍ മുംബ് ഈ പോസ്റ്റിനു ഒരു കമെന്റ് ഇട്ടിരുന്നു .. ഇന്ന് ഇങ്ങോട്ട് വെറുതെ എതിനോക്കിയതാണ്, പക്ഷെ പഴയ എന്റെ കമെന്റ് കാണുന്നില്ല .. ഏതായാലും നന്നായി അവതരിപ്പിച്ചു ... പീഡനവും എത്തിനോക്കലും എപ്പോള്‍ ഫാഷന്‍ ആണല്ലോ .. ഭാവുകങ്ങള്‍

  ReplyDelete
 97. ഒരു ചെറിയ ത്രെഡില്‍ നിന്ന് ഒരു കഥ മെനഞ്ഞെടുത്തിരിക്കുന്നു .....നന്നായിരിക്കുന്നു ....ആനുകാലികമായ കഥ വളരെ ലളിതമായി പറഞ്ഞു പക്ഷെ പറയാനുള്ളത് വളരെ ശക്തമായ ഭാഷയില്‍ പറഞ്ഞു നോക്കു ..ഇതിലും നന്നാവും

  ReplyDelete
 98. അടുത്ത തലമുറ ഉപയോഗിക്കുന്ന വാക്കുകൾ ഇതൊക്കെയായിരിക്കാം, അങ്ങനെയാവാതിരിക്കട്ടെ. കഥയെഴുതിത്തന്നപ്പോൾ ഈ മോനും കൊടുത്തോ നല്ല ഒരു പേന? നന്നായി എഴുതി.ഭാവുകങ്ങൾ...

  ReplyDelete
 99. എല്ലാ പ്രിയ സുഹൃത്തുക്കള്‍ക്കും നന്ദി...നന്ദി...നന്ദി...
  ഈ സ്നേഹത്തിനു... ഈ പിന്തുണയ്ക്ക്‌....

  ReplyDelete
 100. ഖാദൂ .. ഭംഗിയുള്ള രചന ..
  ഇന്നിന്റെയും ഇന്നലെയുടെയും
  മനസ്സിന്റെ മാറ്റമുള്ള വരികള്‍ ..
  നിഷ്കളങ്കതയുടെ മുകളിലും
  ഇന്നിന്റെ നിറം പടര്‍ന്ന് പിടിച്ചിരിക്കുന്നു ..
  അച്ഛനില്‍ നിന്നും ബാല്യത്തിലേക്കുള്ള
  രവിയുടെ മടക്കവും അതിന്റെ വഴിയും
  ഭംഗിയായ് അവതരിപ്പിച്ചൂ ..
  ഇനിയും വരുമീ വഴിയില്‍ .. എഴുതുക , ആശംസ്കള്‍ സഖേ ..

  ReplyDelete
 101. ഇന്ന്‍ ഓരോ അച്ഛന്‍റെയും അമ്മയുടെയും നെഞ്ചിലെ കനലാണിത്....
  ലളിതമായ്‌ സുന്ദരമായ്‌ പറഞ്ഞിരിക്കുന്നു കഥ.
  ഭാവുകങ്ങള്‍ സുഹൃത്തേ....

  ReplyDelete
  Replies
  1. കുഞ്ഞുങ്ങളുടെ മനസ്സില്‍ ഇത് പോലുള്ള വിചാരങ്ങള്‍ കയറുകയാണല്ലോ എന്നോര്‍ക്കുമ്പോള്‍ നെഞ്ചിലൊരാളല്‍..

   Delete
 102. നന്നായിരിക്കുന്നു. ആശംസകൾ

  ReplyDelete
 103. സമകാലികം .ഒപ്പം ഹൃദയസ്പര്‍ശിയായ വിവരണം .മകന്‍റെ മുന്നില്‍ വാക്കുകളില്ലാതെ പതറുന്ന ഒരച്ഛന്റെ നിസ്സാഹായത വളരെ സുന്ദരമായി പറഞ്ഞു .ആശംസകള്‍ .

  ReplyDelete

മിണ്ടിയാല്‍ സന്തോഷം... :)