Thursday, October 6, 2011

കഥ തുടരുന്നു...


             രാത്രി ഏറെയായിട്ടും പള്ളിയില്‍ നിന്നും ആരും പിരിഞ്ഞു പോയില്ല. പതിവിനു വിപരീതമായി പിന്നെയും ആളുകള്‍ വന്നു കൊണ്ടിരുന്നു. മരിച്ചു പോയവരുടെ ആത്മ ശാന്തിക്ക് വേണ്ടി എന്തോ പ്രത്യേക പ്രാര്‍ത്ഥന നടക്കുകയാണ്. പ്രാര്‍ത്ഥന പുരോഗമിക്കുന്നതിനു അനുസരിച്ച് ശബ്ദം കൂടി കൂടി വന്നു. ശബ്ദം അസഹനിയമായപ്പോള്‍ പള്ളിക്കാട്ടില്‍ നിന്നും മുഹമ്മദ്‌ പതിയെ എഴുന്നേറ്റു.   കൂടെയുള്ളവരെ ഉണര്‍ത്താതെ പതുക്കെ നടന്നു. ചുടല വളവില്‍ അയ്യപ്പന്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.

''ഇതാരാ പുതിയ ആള്‍.. മുന്‍പ് ഇവിടെ കണ്ടിട്ടില്ലല്ലോ...?''.
''ഇത് തോമ , പുതിയ ആളാണ്‌... '' അയ്യപ്പന്‍ കൂടെയുള്ളവനെ തൊട്ടു പറഞ്ഞു...

              മൂന്നു പേരും കൂടി നേരെ പോയത് കടല്‍ കരയിലെക്കായിരുന്നു...  കാലുറച്ച കാലം മുതല്‍ ഓടിനടന്ന , കാമിനിയെ കാത്തിരുന്ന, കാലം മാറിയപ്പോള്‍ വലയും തുഴയുമായി നടന്ന,  കരയില്‍ കാത്തിരിന്നവരുടെ കണ്ണീര്‍ നനഞ്ഞ , കാലനായി ഓടി നടന്നു രക്തം വാര്‍ന്നു തളര്‍ന്നു വീണ, ആ പഴയ തീരം. ...... പഴയ ഓര്‍മ്മകള്‍ അയവിറക്കി അങ്ങനെ ഇരുന്നു.

''ഓര്‍മയില്ലേ ഈ തീരം...?''

''എങ്ങനെ മറക്കാനാ മുഹമ്മദ്‌ .... വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതുപോലെ ഒരു ദിവസമല്ലേ അവസാനമായി നമ്മള്‍ ഇവിടെ വന്നത്... നമ്മുടെ വിവരമില്ലായ്മയും, മറ്റു ചിലരുടെ കുബുദ്ധിയും കാരണം അന്ന് മതത്തിന്റെ പേരില്‍ ഇവിടെ എത്ര ജീവനാണ് പൊലിഞ്ഞത്..  കയ്യും കാലും നഷ്ടപ്പെട്ട് മരിച്ചു ജീവിക്കുന്നവര്‍ വേറെയും..''  അയ്യപ്പന്‍ പറഞ്ഞു.

'' ഇപ്പൊ ഒക്കെ ശരിയായിക്കാണും... ജനങ്ങള്‍ക്കൊക്കെ  തിരിച്ചറിവ് ഉണ്ടായിക്കാണും ... ജാതിയും മതവും ദൈവവുമൊക്കെ അവനവന്റെ ഉള്ളിലാണെന്നും, അത് മറ്റുള്ളവന്റെ നെഞ്ചില്‍ പ്രയോഗിക്കാനുള്ളതല്ലെന്നും  എല്ലാവരും മനസ്സിലാക്കിയിട്ടുണ്ടാവും, നമ്മുടെ നാടൊക്കെ നാന്നായിട്ടുണ്ടാവും .അല്ലെ അയ്യപ്പാ......?''  ..മുഹമ്മദ്‌ ചോതിച്ചു.

'' എവിടെ നന്നാവാന്‍ ,.. ഇപ്പോഴും ഉണ്ട് ജാതിപ്പോരും പള്ളി തര്‍ക്കങ്ങളും....  ...'' തോമയാണ് മറുപടി പറഞ്ഞത്...

''ഈ  ജനങ്ങള്‍ക്ക്‌ എന്താ ഭ്രാന്ത് ആണോ...?.. അവര്‍ എന്തിനാ മതത്തിന്റെ പേരില്‍ തമ്മില്‍ തല്ലുന്നത് ..'' മുഹമ്മദ്‌ ആരോടെന്നില്ലാതെ പറഞ്ഞു..
''അപ്പോള്‍ നിങ്ങള്‍ക്ക് ഭ്രാന്ത് ആയിരുന്നോ...?..  അല്ല.. നിങ്ങളും കുറെ വെട്ടാനും കുത്താനും പോയിട്ടുണ്ടല്ലോ...?.. ''
'' അയ്യപ്പാ... അതൊക്കെ ഒരു തരം ഭ്രാന്ത് ആണെന്ന് എനിക്ക് ഇവിടെ എത്തിയപ്പോഴല്ലെ മനസിലായത്..., നമ്മളൊക്കെ തമ്മില്‍ തല്ലി മരിച്ചിട്ട് ഇപ്പൊ എന്ത് നേടി... ? വീട്ടുകാരുടെ കണ്ണീരും നാട്ടുകാരുടെ ശാപവുമല്ലാതെ ?.... തമ്മില്‍ കൊലവിളിച്ചു നടന്ന നമ്മള്‍ ഇവിടെ സുഹൃത്തുക്കള്‍ ...  ഈ തിച്ചരിവ് നമുക്ക് പണ്ടേ ഉണ്ടായിരുന്നെങ്കില്‍ ഒരു പക്ഷെ....'' മുഹമ്മദ്‌ പറഞ്ഞു നിറുത്തി..

           '' അത് ശരിയാ.. ജാതിയും മതവും എന്നല്ല..... ഒരു തരത്തിലുമുള്ള  വേര്‍തിരിവും ഇവിടെയില്ല... എല്ലാവരും ആത്മാക്കള്‍... മതത്തിനു വേണ്ടി മരിച്ചാല്‍ സ്വര്‍ഗത്തിലാണെന്ന് പ്രസംഗിച്ചു നടന്നവരും, മതത്തിനു വേണ്ടി തമ്മില്‍ തല്ലാന്‍ പ്രോത്സാഹിപ്പിച്ചവരും , അല്ലാത്തവരും , ഒരു മതത്തിലും ഇല്ലാത്തവരും , എല്ലാവരും ഇവിടെ ഒരു പോലെ... പിന്നെന്തിനായിരുന്നു ഭൂമിയില്‍ മതങ്ങളെയും ദൈവങ്ങളെയും ഉണ്ടാക്കിയത്...?  എന്തിനായിരുന്നു ജനങ്ങള്‍കിടയില്‍ വേര്‍തിരിവ് ഉണ്ടാക്കിയത്..?  എന്തിനായിരുന്നു ജാതിയുടെ പേരില്‍ ജനങ്ങളെ തമ്മില്‍ തല്ലിച്ചത്....?.. ''

        ''ആരോട്  ചോതിക്കാനാണ് തോമാ .... ആര്‍ക്കും അറിയില്ല.....  ജനിച്ചു വീഴുന്ന നിമിഷം  മുതല്‍  ഓരോരുത്തരെയും മതത്തിന്റെയും നിറത്തിന്റെയും പേരില്‍ വേര്‍തിരിക്കുന്നു... വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും മത - ജാതി ചിന്തകള്‍ പലതരത്തില്‍ അവരില്‍ കുത്തി നിറക്കുന്നു...  എങ്ങനെ ഉറങ്ങണം, എങ്ങനെ ഉണ്ണണം, എങ്ങനെ നടക്കണം, എങ്ങനെ കിടക്കണം, എങ്ങനെ ചിരിക്കണം, എങ്ങനെ ഉണരണം, എവിടെ ഇരിക്കണം, എന്ത് ചിന്തിക്കണം ... എന്ന് തീരുമാനിക്കുന്നത് മാത്രമല്ല ... .. പേറെടുക്കുന്നതും  പേര് വിളിക്കുന്നതും വരെ മതത്തിന്റെയും വര്‍ഗത്തിന്റെയും അടിസ്ഥാനത്തിലാണ്.... ''..  മുഹമ്മദ്‌ പറഞ്ഞു..

''അതേയ് നമ്മള്‍ ഇവിടെ ഇരുന്നു സംസാരിച്ചിട്ടു എന്താ കാര്യം.... നമ്മുടെ ജീവിതം നമ്മള്‍ നശിപ്പിച്ചു, ഇനി ബാക്കിയുള്ളവര്‍ക്ക് വേണ്ടി  നമുക്ക് എന്ത് ചെയ്യാന്‍ പറ്റും .... ഇതിലൊന്നും ഒരു കാര്യവുമില്ലെന്ന്  നമുക്ക് എല്ലാവരോടും പോയി പറഞ്ഞാലോ...?''

             ''എന്തോന്ന് പറയാനാണ് തോമേ   .... ജീവിതാവസാനം വരെ ജീവിതത്തിന്റെ വില ആരും തിരിച്ചറിയില്ല ...  മരണാസന്ന സമയത്ത് മാത്രമാണ് എല്ലാവരും ജീവിതത്തെ വിലയിരുത്തുന്നത്  ..   എന്താണ് ശരി എന്താണ് തെറ്റെന്നു  നല്ല കാലത്ത് ആരും ചിന്തിക്കുന്നില്ല... ചെയ്തു കൂട്ടിയ കാര്യങ്ങളോര്‍ത്തു അവസാന നാളുകളില്‍ സങ്കടപ്പെടുക,  ഒരു ജന്മം കൂടി കിട്ടിയിരുന്നെങ്കില്‍ ജീവിതം കുറച്ചുകൂടി നല്ല  രീതിയില്‍  ആക്കാമായിരുന്നു എന്നുള്ള  ചിന്തകള്‍, ഇതൊക്കെ പ്രകൃതി നിയമമാണ്... അത് എന്നും അങ്ങനെ തന്നെ ആയിരിക്കും..  മാത്രമല്ല ,നമ്മള്‍ ആത്മാക്കള്‍ പറയുന്നത് അവര്‍ക്ക് കേള്‍ക്കാന്‍ പറ്റുമോ..?.. പറ്റുമായിരുന്നെങ്കില്‍ ഭൂമി തന്നെയാണ് യഥാര്‍ത്ഥ സ്വര്‍ഗം എന്ന് എല്ലാരും മനസിലാക്കുമായിരുന്നില്ലേ..?..   മരിച്ചു പോയവരുടെ  വാക്കുകള്‍ കേള്‍ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍  ഈ ജനങ്ങള്‍  എന്നെ നന്നായേനെ... ''

        '' അങ്ങനെ പറഞ്ഞു ഒഴിയല്ലേ അയ്യപ്പാ.... പ്രത്യേകിച്ചു നിറമോ രൂപമോ ഒന്നുമില്ലെങ്കിലും ചിലരുടെയെങ്കിലും ചിന്തകളെ സ്വാധീനിക്കാന്‍ നമുക്കു കഴിഞ്ഞേക്കും. അതു വഴി കുറച്ചുപേരുടെയെങ്കിലും ചിന്തകള്‍ക്ക് വെളിച്ചമാകാന്‍ കഴിയുമെങ്കില്‍... '' തോമ പറഞ്ഞു നിറുത്തി.. 

''അതെ.. നമുക്ക് എങ്ങനെയെങ്കിലും ശ്രമിച്ചു നോക്കാം... നമുക്ക് പറ്റിയ തെറ്റ് ഇനിയുള്ളവര്‍ക്ക് ഉണ്ടാവരുത്.. മതത്തിന്റെ പേരില്‍ ഇനിയൊരു രക്ത ചോരിച്ചില്‍ ഉണ്ടാവരുത്, ഇനി ഒരു ആരാധനാലയവും ആയുധ പുരകള്‍ ആവരുത്..   ഇതിന്റെ പേരില്‍ ഇനി ഒരു കുടുംബവും അനാഥമാകരുത് , ഒരു അമ്മയുടെയും കണ്ണീര്‍ ഈ  മണ്ണില്‍ വീഴരുത് ,  '' മുഹമ്മദിന്റെ അഭിപ്രായത്തോടെ എല്ലാരും യോജിച്ചു...
....................................................
                 മൂന്നുപേരും കൂടി ഒരു പാട് അലഞ്ഞു ...  ജന നേതാക്കളെയും  മത മേലാളന്മാരെയും കാണുകയായിരുന്നു ലക്ഷ്യം. ... പക്ഷെ എല്ലാവരും തിരക്കിലായിരുന്നു... ചിലര്‍ കോടികള്‍ മുടക്കി പള്ളികളും അമ്പലങ്ങളും  പണിയുന്നതിന്റെ തിരക്കിലായിരുന്നു..... ചിലരാകട്ടെ പണിത പള്ളിയുടെ മേല്‍ അവകാശം സ്ഥാപിക്കുന്നതിന് വേണ്ടി സമരം ചെയ്യുന്ന തിരക്കിലായിരുന്നു...  ചിലര്‍ വിശ്വാസത്തെ വിറ്റു കാശുണ്ടാക്കാനുള്ള തന്ത്രം മെനയുന്ന തിരക്കിലായിരുന്നപ്പോള്‍.. വേറെ ചിലരാകട്ടെ വിശ്വാസത്തിന്റെ പേരും പറഞ്ഞു  പാവങ്ങളെ കൊല്ലാനുള്ള വഴി ആലോചിക്കുകയായിരുന്നു..  .. മറ്റു ചിലര്‍ താന്‍ തന്നെയാണ്  ദൈവമെന്നു സ്വയം പ്രഖ്യാപിച്ചു,  ബാക്കിയുള്ളവരെ വിഡ്ഢികളാക്കി കൊണ്ടിരുന്നു.. .. ഒന്നുമറിയാത്ത പാവങ്ങള്‍ തെരുവില്‍ മരിച്ചു കൊണ്ടിരുന്നു....  കുടുംബങ്ങള്‍ പിന്നെയും അനാഥമായി കൊണ്ടിരുന്നു.. എങ്ങനെ ശ്രമിച്ചു നോക്കിയിട്ടും പ്രയോജനമുണ്ടായില്ല..... അല്ലെങ്കിലും ആത്മാക്കളുടെ ആവലാതികള്‍ ആര് കേള്‍ക്കാനാണ്‌..   നിരാശയോടെ മൂന്നുപേരും മടങ്ങി... കൂടെ കുറെ പുതുമുഖങ്ങളും ഉണ്ടായിരുന്നു..  ചിന്നിചിതറിയ ശരീരത്തില്‍ നിന്നും ജാതിയുടെയും മതത്തിന്റെയും കെട്ടുകള്‍ പൊട്ടിച്ചു സ്വതന്ത്രരായ പുതുമുഖങ്ങള്‍.. ജീവിച്ചു കൊതി തീരുന്നതിനു മുന്‍പേ , എന്തിനു വേണ്ടി താന്‍ കൊല്ലപ്പെട്ടു എന്നുപോലും അറിയാതെ..

56 comments:

 1. എനിക്ക് പറയാന്‍ വാക്കുകള്‍ എല്ലാ...
  സുന്ധരഭാവയില്‍ ഇനിയും പൂക്കള്‍ വിടരുന്നതും കാത്തു എവിടെ ഞാനുണ്ടാവും......

  ReplyDelete
 2. ഒറ്റ വീര്‍പ്പിനു വായിച്ചു തീര്‍ത്തു ,,ഒരു പാട് ചിന്തകളെയും ചോദ്യങ്ങളെയും വായനക്കാരിലേക്കിട്ടു കൊടുത്ത നല്ല ഒന്നാം തരം കഥ !!
  -------------------------------------------
  ആശംസകള്‍ !!

  ReplyDelete
 3. ശരിയാ, കഥ തുടരുന്നു... അതു തുടര്‍ന്നു കൊണ്ടിരിക്കുകയും ചെയ്യും ! പലര്‍ക്കും തിരിച്ചറിവ് ഉണ്ടാകുമ്പോഴേക്കും വല്ലാതെ വൈകിയിരിക്കും...

  ചിന്തിപ്പിക്കുന്ന കഥ‌... ഇഷ്ടായി .

  ReplyDelete
 4. വര്‍ത്തമാന കാല യാഥാര്‍ത്യങ്ങള്‍ പറയുന്നുണ്ട് നിങ്ങളുടെ സൃഷ്ടി....ഭാവുകങ്ങള്‍.....

  ReplyDelete
 5. മതവും ജാതിയും തമ്മിൽത്തല്ലലുമൊക്കെ ഇല്ലാത്തൊരു കാലം, ലോകാവസാനത്തിന് മുൻപ് പ്രതീക്ഷിക്കാമോ?

  ReplyDelete
 6. ചിന്താത്മകമായ പോസ്റ്റ്..!
  എത്രയൊക്കെ പറഞ്ഞാലും കുറെയെങ്കിലും ആ ചിന്ത നമ്മളില്‍ പലരിലും ഉറങ്ങിക്കിടപ്പുണ്ട്..!
  വിശ്വാസം നല്ലതാണ്. അത് കൂടി അന്ധരാകാതിരിക്കട്ടെ..!!
  ആശംസകള്‍..!

  ReplyDelete
 7. ഇവിടെ തിരിച്ചറിവ് ഇനി ആര്‍ക്കെങ്കിലും ഉണ്ടായാലും അത് ഇല്ലാതാക്കും ഇത് കലികാലമാ ഏതായാലും നല്ല ഒരു സന്ദേശം സമൂഹത്തിനു നല്‍കുന്ന പോസ്റ്റ് ആശംസകള്‍ സഹോദരാ ........

  ReplyDelete
 8. മയക്കുന്ന കറുപ്പിനപ്പുറത്തുള്ളതാണ്
  മതമെന്നു കണ്ടെത്തിയാലേ മനുഷ്യന്റെ മദത്തിനറുതിയാവൂ. ദൈവത്തിന്റെ അവകാശങ്ങള്‍ വകവെച്ചു കൊടുക്കുന്നതുപോലെ തന്നെ പ്രധാനമാണ് സൃഷ്ടികളുടെ അവകാശങ്ങള്‍ വകവെച്ചു കൊടുക്കലും.
  മനുഷ്യനെ മനുഷ്യനാക്കാനുള്ളതാണ് മതം. യഥാര്‍ഥ മതവിശ്വാസികള്‍ മനുഷ്യസ്നേഹികളും വിശ്വമാനവികതയുടെ വക്താക്കളുമായി മാറുന്നത് സര്‍വസ്വം ദൈവത്തിലര്‍പ്പിച്ച് നിഷ്കാമകര്‍മികളായി ജീവിക്കാന്‍ സന്നദ്ധരാവുന്നതുകൊണ്ടാണ്. മതം ഒരു പ്രശ്നവും നേരിടുന്നില്ല. പ്രശ്നം നേരിടുന്നത് മനുഷ്യനാണ്. അതിന്റെ അന്തിമ പരിഹാരം മതനിഷ്ഠമായ ജീവിതവുമാണ്.ചിന്താര്‍ഹമായ കുറിപ്പിനു നന്ദി

  ReplyDelete
 9. nice work!
  welcome to my blog
  nilaambari.blogspot.com
  if u like it join and support me

  ReplyDelete
 10. eniku othiri ishttayi kadhu.. iniyum ithupolathe orupaadu kathakal eazthuthan daivam anugrahikatte..

  ReplyDelete
 11. അവസാനിക്കാതെ നീളുന്ന ഈ കഥയുടെ അവസാനമെന്കിലും ഒരു തിരിച്ചറിവ് ഉണ്ടാകുമോ?
  നന്നായി എഴുതി.
  ഭാവുകങ്ങള്‍

  ReplyDelete
 12. നല്ല കഥ... തിരിച്ചറിവിന്റെ പുതുവഴികള്‍... ആശംസകള്‍...

  ReplyDelete
 13. കുടുംബങ്ങള്‍ പിന്നെയും അനാഥമായി കൊണ്ടിരുന്നു.. എങ്ങനെ ശ്രമിച്ചു നോക്കിയിട്ടും പ്രയോജനമുണ്ടായില്ല..... അല്ലെങ്കിലും ആത്മാക്കളുടെ ആവലാതികള്‍ ആര് കേള്‍ക്കാനാണ്‌...

  എങ്കിലും കുറച്ചു പെര്ങ്കിലും ശ്രമിക്കുന്നു... ആശംസകള്‍...

  ReplyDelete
 14. എന്താണ് ശരി എന്താണ് തെറ്റെന്നു നല്ല കാലത്ത് ആരും ചിന്തിക്കുന്നില്ല... ചെയ്തു കൂട്ടിയ കാര്യങ്ങളോര്‍ത്തു അവസാന നാളുകളില്‍ സങ്കടപ്പെടുക.....ഇതാണ് നടന്നു വരുന്നത് കാള പെറ്റെന്നു കേട്ടാല്‍ ഉടന്‍ കയറെടുക്കുന്ന മനുഷ്യര്‍ ...എന്നാണ് ഇവര്‍ക്ക്‌ തിരിച്ചറിവുണ്ടാവുക...എഴുത്ത് ഇഷ്ടായി ..

  ReplyDelete
 15. @Harilal Narendra
  @faisalbabu
  @Lipi Ranju
  @ഇസ്മയില്‍ അത്തോളി അത്തോളിക്കഥകള്‍
  @പടാര്‍ബ്ലോഗ്‌, റിജോ
  @പ്രഭന്‍ ക്യഷ്ണന്‍
  @കൊമ്പന്‍
  @എം.അഷ്റഫ്.
  @ARUN RIYAS
  @arifshanzzs
  @ഇസ്മായില്‍ കുറുമ്പടി (തണല്‍)
  @Arunlal Mathew || ലുട്ടുമോന്‍
  @kochumol(കുങ്കുമം)

  വന്നതിനും വായിച്ചു അഭിപ്രായം അറിയിച്ചതിനും പിന്നെ ഈ സ്നേഹത്തിനും പിന്തുണക്കും ഒരായിരം നന്ദി....

  ReplyDelete
 16. @മരണത്തിന് എന്നും ഒരു അര്‍ഥം മാത്രമേ ഉള്ളു എന്നും ...ദൈവം എന്നൊരാള്‍ ഉണ്ടെങ്കില്‍ അത് ഒരിക്കലും പക്ഷപാതി ആവില്ല എന്ന് അവര്‍ തിരിച്ചറിയുക ആവോ ??? കഥ നന്നായിട്ടുണ്ട് നാലു പേരെ എങ്കിലും തിരുത്തി ചിന്തിപ്പിക്കാന്‍ താങ്കള്‍ക് കഴിഞ്ഞേക്കും

  ReplyDelete
 17. This comment has been removed by the author.

  ReplyDelete
 18. തിരിച്ചറിവ് ഇനി ആര്‍ക്കെങ്കിലും ഉണ്ടായാലും എല്ലാരും കൂടി അത് ഇല്ലാതാക്കും, ഇത് കലികാലമാ. ഏതായാലും നല്ല ഒരു സന്ദേശം സമൂഹത്തിനു നല്‍കുന്ന പോസ്റ്റ്. ഞാൻ ഇനിയും വരും ഇതിലുള്ള സന്ദേശം മനസ്സിൽ ഊട്ടിയുറപ്പിക്കാൻ,ഇപ്പോൾ ഉറക്കാഞ്ഞിട്ടല്ല, പക്ഷെ എനിക്ക് ഇനിയും വായിക്കണം.

  ReplyDelete
 19. @സാമൂസ് -Samus
  @sarath sankar
  @മണ്ടൂസന്‍...............
  വന്നതിനും വായിച്ചു അഭിപ്രായം അറിയിച്ചതിനും പിന്നെ ഈ സ്നേഹത്തിനും പിന്തുണക്കും ഒരായിരം നന്ദി....

  ReplyDelete
 20. നല്ല പോസ്റ്റ്‌ .. ഓമനത്വം തുളുമ്പുന്ന കുഞ്ഞുങ്ങളുടെ ചിത്രവും ...!
  എവിടെ നിന്ന് കിട്ടി ഈ ഫോട്ടോ ?

  ReplyDelete
 21. ആത്മാക്കളുടെ ആവലാതികൾ....മനുഷ്യനൊന്നു ചെവി കൊടുത്തിരുന്നെങ്കിൽ......

  ReplyDelete
 22. നല്ല നല്ല സന്ദേശങ്ങളില്‍ കൂടി ഇനിയും കഥ തുടരട്ടെ...
  ആശംസകള്‍.

  ReplyDelete
 23. പലരുടെയും ഉള്ളിലെ അലട്ടുന്ന ചിന്തകളാണ് ഇതില്‍ പങ്ക് വെച്ചിരിക്കുന്നത്.
  നന്നായി.

  ReplyDelete
 24. @സ്വന്തം സുഹൃത്ത്
  @സീത*
  @മനോജ് കെ.ഭാസ്കര്‍
  @mayflowers

  വന്നതിനും വായിച്ചു അഭിപ്രായം അറിയിച്ചതിനും പിന്നെ ഈ സ്നേഹത്തിനും പിന്തുണക്കും ഒരായിരം നന്ദി....

  ReplyDelete
 25. ചിന്തിപ്പിക്കുന്ന കഥ‌ .എഴുത്ത് ഇഷ്ടായി ... ആശംസകള്‍...:)

  ReplyDelete
 26. തിരിച്ചറിവുകള്‍ തിരിച്ചറിയപ്പെടാന്‍ വൈകുന്നതാണ് മനുഷ്യനെ തെറ്റിലേക്ക് നയിക്കുന്നത് !!!

  ReplyDelete
 27. നന്നായി നല്ല ചിന്തകള്‍ ..എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി ...........

  ReplyDelete
 28. നമ്മള്‍ എല്ലാ കാര്യത്തിലും അറിവുല്ലവരാണന്നു സ്വയംഅഹങ്കരിച്ചു നടക്കുന്നതിന്റെ ഉത്തമ ഉദാരഹരണമാണ് ഇതുപോലുള്ള പരസ്പ്പര സന്ഘട്ടനങ്ങള്‍ നടക്കുന്നത്.ഒരുപാട് കുടുമ്പങ്ങള്‍ ഇന്നു കണ്ണീരില്‍ ജീവിക്കുന്നു.ഒരു പക്ഷെ ചിലര്‍ അതൊക്കെ തിരിച്ചറിഞ്ഞു വരുപോളെക്കും അവര്‍ക്ക് പലതുംനഷ്ട്ടപെട്ടിരിക്കും,നാമോന്നനെന്നുള്ള തിരിച്ചറിവാണ് നമുക്ക് വേണ്ടത്......ഇനിയെങ്കിലും നമുക്ക് പ്രതീക്ഷിക്കാം അല്ലെ?

  ReplyDelete
 29. ഒരുപാട് ചിന്തിക്കാന്‍ ,ഒരുപാട് മനസ്സിലാക്കാന്‍ ഉതകുന്ന ഒരാശയം.നല്ല ശൈലിയില്‍ എഴുതി.അഭിനന്ദനങ്ങള്‍ .

  ReplyDelete
 30. നന്നായി എഴുതി. എഴുത്തിലെ പക്വതക്ക് ഒരുദാഹരണം നോക്കൂ.

  >> '' അയ്യപ്പാ... അതൊക്കെ ഒരു തരം ഭ്രാന്ത് ആണെന്ന് എനിക്ക് ഇവിടെ എത്തിയപ്പോഴല്ലെ മനസിലായത്..., നമ്മളൊക്കെ തമ്മില്‍ തല്ലി മരിച്ചിട്ട് ഇപ്പൊ എന്ത് നേടി... ? വീട്ടുകാരുടെ കണ്ണീരും നാട്ടുകാരുടെ ശാപവുമല്ലാതെ ?.... തമ്മില്‍ കൊലവിളിച്ചു നടന്ന നമ്മള്‍ ഇവിടെ സുഹൃത്തുക്കള്‍ ... ഈ തിച്ചരിവ് നമുക്ക് പണ്ടേ ഉണ്ടായിരുന്നെങ്കില്‍ ഒരു പക്ഷെ....'' <<

  ഇനിയും എഴുതാന്‍ കഴിയട്ടെ. വരികളില്‍ ശക്തിയുണ്ട് നാട്ടുകാരാ.

  ReplyDelete
 31. @K@nn(())raan*കണ്ണൂരാന്‍!

  ഇത് വരെ കമ്മന്റ് കാണാഞ്ഞപ്പോള്‍ ഞാന്‍ കരുതി കണ്ണൂരാന് എന്റെ ഈ പോസ്റ്റ്‌ ഇഷ്ടമായി കാണില്ല എന്ന്..കാരണം ഞാന്‍ ആദ്യമേ പുതിയ പോസ്റ്റ്‌ ഉണ്ടെന്നു നിങ്ങളോടെ പറഞ്ഞിരുന്നു... എന്തായാലും ഇന്ന് കിട്ടി...സമാദാനം... പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷം... ഒരായിരം നന്ദി...

  ReplyDelete
 32. എന്റെ ബ്ലോഗില്‍ വന്നതിനാല്‍ ഞാന്‍ ഇവിടെ എത്തി . എന്താണ് പുതിയ പോസ്റ്റുകള്‍ ഇടുമ്പോള്‍ ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യാത്തത് . ഇത് പോലെ എഴുതി വെച്ചാല്‍ എനിക്കിവിടെ സ്ഥിരം തങ്ങേണ്ടി വരും . ശരിക്കും ഒരു ശ്മശാനത്തില്‍ തുടങ്ങുന്ന കഥ സാമൂഹ്യ വ്യവസ്ഥിതി പടുത്തുയര്‍ത്തിയ നാറുന്ന ചിത്രങ്ങളിലൂടെ നീങ്ങുമ്പോള്‍ ശരിക്കും തമ്മിലടിക്കുന്ന ഇന്നത്തെ സമൂഹത്തിനെ ഇരുത്തി ചിന്തിപ്പിക്കും . നന്നായി എഴുതി .. ആശംസകള്‍
  (ഇനി പോസ്റ്റ്‌ ഇടുമ്പോള്‍ എനോക്കൊരു മെയില്‍ ... അത് മറക്കണ്ട )

  ReplyDelete
 33. "എന്റെ പടച്ചവന്‍ അവനെന്റെ സ്വകാര്യമായ അഹങ്കാരമാണ്"

  ReplyDelete
 34. കുബുദ്ദിയും(കുബുദ്ധി)ഗട്ടത്തിലും(ഘട്ടത്തിലും)പ്രക്ക്യാപിച്ചു(പ്രഖ്യാപിച്ചു)ചില അക്ഷരത്തെറ്റുകൾ കണ്ടപ്പോൾ എടുത്തെഴുതിയെന്നേയുള്ളൂ...ചിന്ത നന്നായി ...എല്ലാ ഭാവുകങ്ങളും..ഇതിനു സമാനമായി എന്റെ ഒരു കഥ" വാത്മീകം" 'ആരഭി' ബ്ലോഗിലുണ്ട് വായിച്ച് നോക്കുക..........

  ReplyDelete
 35. @ചന്തു നായർ .... വിലയേറിയ അഭിപ്രായത്തിനു നന്ദി..

  അക്ഷര തെറ്റ് തിരുത്തിയിട്ടുണ്ട്...
  @നാമൂസ് .... നന്ദി.. അതാണ്‌ എല്ലാവരുടെയും അഹങ്കാരം..
  @വേണുഗോപാല്‍... ഈ സ്നേഹത്തിന് നന്ദി..


  @ആറങ്ങോട്ടുകര മുഹമ്മദ്‌
  @ഇടശ്ശേരിക്കാരന്(വെടിവട്ടം)
  @ഒരു കുഞ്ഞുമയില്‍പീലി
  @chillujalakangal

  എല്ലാ പ്രിയ സുഹൃത്തുക്കള്‍ക്ക് നന്ദി...

  @anamika....ആദ്യ വരവില്‍ തന്നെ ബ്ലോഗ്ഗ് ആകെ ഇളക്കി മറിച്ചു..അല്ലെ..... ഒരായിരം നന്ദി..

  ReplyDelete
 36. എത്താന്‍ ഇത്തിരി വൈകി.
  പക്ഷെ നല്ലൊരു കഥ വായിച്ചു.
  മരണാനന്തര ചിന്തയായി തിരിച്ചറിവിനെ പരിചയപ്പെടുത്തിയത് ആണ് ഈ കഥയുടെ ഭംഗിയും പുതുമയും.
  നല്ല കഥയ്ക്ക് അഭിനന്ദനങ്ങള്‍

  ReplyDelete
 37. വേണുവേട്ടന്‍ പറഞ്ഞതുപോലെ എന്റെ ബ്ലോഗില്‍ വന്ന ലിങ്കില്‍ നിന്നാണ് ഇവിടെ എത്തിയത്. അല്ലെങ്കില്‍ ഞാന്‍ ഈ നല്ല പോസ്റ്റ് കാണുകയോ വായിക്കുകയോ ചെയ്യുമായിരുന്നില്ല.ഇനി പോസ്റ്റിടുമ്പോള്‍ മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യൂ. അപ്പോള്‍ അറിയാനും വായിക്കാനും പറ്റും.

  ഇരുളിലാണ്ട നമ്മുടെ കാലത്തിന് ആവശ്യമായ വെളിച്ചത്തിന്റെ സന്ദേശമാണ് താങ്കള്‍ നല്‍കിയത്.

  ആശംസകള്‍....

  ReplyDelete
 38. ഒട്ടേറെ പേര്‍ പറഞ്ഞ വിഷയമെങ്കിലും വ്യത്യസ്തതയുണ്ട്

  ReplyDelete
 39. ഈ പോസ്റ്റിനെ കുറിച്ച് ഇരിപ്പിടത്തില്‍ ഉണ്ട്ട്ടോ...
  മെയില്‍ അഡ്രസ്‌ അറിയാത്തത് കൊണ്ടാണ് ഇവിടെ പറഞ്ഞത്.

  ReplyDelete
 40. മഹത്തായ സന്ദേശം ഉള്‍ക്കൊള്ളുന്ന കഥ.
  "മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു.... മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു... മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി മണ്ണ് പങ്കു വെച്ചു... മനസ് പങ്കു വെച്ചു... "
  എന്ന വയലാറിന്റെ വരികള്‍ ആണ് ഓര്‍മ വരുന്നത്.
  വളരെ ഭംഗിയായ രചന. ചിത്രവും അവസരോചിതമായി.

  ReplyDelete
 41. വീണ്ടും വീണ്ടും ആവര്‍ത്തിച്ചു പറയേണ്ട കാര്യം തന്നെയാണ് ഇത്. രചനയില്‍ ആവര്‍ത്തനം ഒഴിവാക്കി ഭംഗിയായി പറഞ്ഞു. നിങ്ങള്‍ക്ക് വ്യത്യസ്തമായ ഒരു ക്രാഫ്റ്റ്‌ ഉണ്ട്. സംരക്ഷിക്കുക. " സ്വാര്‍ത്ഥന്" കമ്മന്റിടാന്‍ പറ്റാത്തതില്‍ ഖേദിക്കുന്നു. ആ പിഴവ് തിരുത്തി.

  ReplyDelete
 42. അഭിനന്ദനങ്ങള്‍.. ഹൃദ്യമായ പോസ്റ്റ്‌..

  ReplyDelete
 43. നല്ല പോസ്റ്റ്.. divide & rule എന്ന ഇംഗ്ലീഷുകാര്‍ തുടങ്ങിവച്ച ആ രീതിയുടെ പിന്നാലെയാണ് നാം ഇപ്പോളും. പല നിഗൂഢ ശക്തികളും അവര്‍ക്ക് മുതലെടുക്കാന്‍ വേണ്ടി ഇങ്ങനെ അന്തെങ്കിലും പേര് പറഞ്ഞ് നമ്മളെ വിഭജിച്ചുനിര്‍ത്തികൊണ്ടിരിക്കും. ഇന്ത്യയില്‍ അത് മതത്തിന്റെ പേരിലാണെങ്കില്‍ പക്കിസ്ഥനില്‍ സുന്നി - ഷിയ എന്ന പേരിലും, ശ്രീലങ്കയില്‍ സിംഹള - തമിഴ് എന്ന പേരിലും. മനുഷ്യവികാരങ്ങള്‍ വ്രണപ്പെടുത്തി തമ്മിലടിപ്പിക്കുന്ന ഇത്തരക്കാരെ നാം കല്ലെറിഞ്ഞ് ഓടിക്കുകയാണ് വേണ്ടത്.

  ReplyDelete
 44. നല്ല കഥ ........... ഇനിയും എഴുതൂ .......ആശംസകള്‍

  ReplyDelete
 45. @ചെറുവാടി
  @Pradeep Kumar
  @Manoraj
  @Shukoor
  @പൊട്ടന്‍
  @Jefu Jailaf
  @ഷബീര്‍ - തിരിച്ചിലാന്‍
  @അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ

  വായിച്ചു അഭിപ്രായം അറിയിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി...

  @Lipi Ranju .... ഇരിപ്പിടത്തില്‍ പരിചയപെടുതിയത്തിനു പ്രത്യേകം നന്ദി..

  ReplyDelete
 46. പരസ്പരം വെട്ടിമരിക്കുമ്പോൾ ആരോർക്കുന്നു അതൊക്കെ. ഈ കഥയിങ്ങനെ തുടർന്നുകൊണ്ടേയിരിക്കും.

  ReplyDelete
 47. @Typist | എഴുത്തുകാരി..... സുഹൃത്തെ ഈ വരവിനു നന്ദി...

  ReplyDelete
 48. കാദറിന്‌റെ രചനകളില്‍ ഞാന്‍ വായിച്ചിട്ടുള്ളതില്‍ മികച്ചതാണെ ഈ ലേഖനം. വ്യക്തമായ സന്ദേശം നല്‍കുന്നുമുണ്‌ട്‌. വിവേകം വികാരത്തിന്‌ വഴിപ്പെടാതിരുന്നാല്‍ എല്ലാം ഒരു പരിധിവരെ ശരിയാവും. ആത്മാക്കളുടെ നൊമ്പരങ്ങളടങ്ങിയ ഈ രചന മികവ്‌ പുലര്‍ത്തി. അഭിനന്ദനങ്ങള്‍ !

  ReplyDelete
  Replies
  1. നന്ദി സുഹൃത്തെ..ഈ വരവിനും വായനക്കും....

   Delete
 49. …നന്നായിരുന്നു…. അറിവും സംസ്ക്കാരവും കൂടിയപ്പോഴാണെന്നു തോന്നുന്നു…. മനുഷ്യൻ കൂടുതൽ വെടക്കായത്

  …പഴയ തലമുറയുടെ സഹകരണവും സ്നേഹവും തീരെയില്ലാതെ സ്വാർത്ഥത നിറഞ്ഞ പുതിയ തലമുറ എല്ലാ മതങ്ങളിലും വ്യാപിച്ചു..എന്റേത് ശരി, നിന്റേത് തെറ്റ് എന്ന സ്വാർത്ഥ ചിന്ത!.വിദ്യകൊണ്ട് പ്രബുദ്ധരാകുക എന്ന മഹത് വചനത്തിൽ വെള്ളം ചേർത്ത് വിദ്യ കൊണ്ട് ജീവിക്കുക അത് പരസ്പരം തമ്മിലടിപ്പിച്ചായാലും എന്നായിരിക്കുന്നു ചില പുതിയ മത നായകന്മാർക്ക്..! കലികാലം!
  നന്നായി പറഞ്ഞതിന് അഭിനന്ദനങ്ങൾ !

  ReplyDelete
  Replies
  1. ഈ പിന്തുണയ്ക്ക് നന്ദി ട്ടോ...

   Delete
 50. അഭിനന്ദനങ്ങൾ...
  നല്ലൊരു ബോധവൽക്കരണമാണല്ലോ ഇതിൽ കൂടെ നടത്തിയിരിക്കുന്നത്

  ReplyDelete

മിണ്ടിയാല്‍ സന്തോഷം... :)