Friday, July 29, 2011

ആത്മാവിന്റെ ആവലാതികള്‍.....

            ന്നും പതിവ് പോലെ  അലയുകയായിരുന്നു. അപ്പോഴാണ്‌ വഴിയില്‍ കിടന്ന പഴയ പത്രത്തിന്റെ  ഒരു പേജ് കണ്ണില്‍ പെട്ടത്... ഒരു കൌതുകത്തിന് അതെടുത്തു വായിക്കാമെന്ന് കരുതി..പത്രം വായിച്ചിട്ട് കാലം കുറെ ആയെന്നെ...ഊഹം തെറ്റിയില്ല...നമ്മുടെ പേജ് തന്നെ...പണ്ട് ആരൊക്കെ നൂറടിച്ചു ..ആരൊക്കെ ഫിഫ്ടി അടിച്ചു എന്ന് നോക്കിയിരുന്ന  പേജ് ..ഇന്നും അതൊക്കെ തന്നെയുള്ളൂ...ഒരു പുതുമയുമില്ല...മറുപുറം നോക്കി.... 
      ''അപകടത്തില്‍ പെട്ട് കൊമയിലായ യുവാവിന്റെ അവയവങ്ങള്‍ ദാനം ചെയ്തു ബന്ധുക്കള്‍ മാതൃകയാവുന്നു''...
      അപകടത്തെ തുടര്‍ന്ന് ജീവിതത്തിലേക്ക് തിരിച്ചു വരാനാവാത്ത വിതത്തില്‍ മരണം കാത്തു കഴിയുന്ന യുവാവിന്റെയും ബന്ധുക്കളുടെയും കുറിച്ചുള്ള ഒരു റിപ്പോര്‍ട്ട്‌ ആയിരുന്നു അത്...  ഒരു കദന കഥ  ...ചുമ്മാ കണ്ണോടിച്ചപ്പോള്‍ പേര് കണ്ടു  ...എന്റെ പേര്  തന്നെ... മുഴുവന്‍ വായിച്ചപ്പോള്‍ ശരിക്ക് ഞെട്ടി... അത് എന്നെ കുറിച്ചുള്ള റിപ്പോര്‍ട്ട്‌ ആയിരുന്നു...  പാവം എന്റെ വീട്ടുകാര്‍, ഈ പുണ്യം കൊണ്ടെങ്കിലും എനിക്ക് മോക്ഷം കിട്ടട്ടെ എന്ന് കരുതി കാണും... ഞാനായിട്ട് എനിക്ക് വേണ്ടി ഒന്നും ചെയ്തില്ലല്ലോ...

                   ചിന്തകള്‍ കാട് കയറാന്‍ തുടങ്ങി. ചുമ്മാതല്ല ഞാന്‍ ഇങ്ങനെ ഗതി കിട്ടാതെ അലയേണ്ടി വരുന്നത്. എന്റെ ശരീര ഭാഗങ്ങള്‍ ഭൂമിയില്‍ ജീവിക്കുകയല്ലേ. എങ്ങനെയെങ്കിലും എന്റെ ശരീര ഭാഗങ്ങള്‍ എവിടെയാണ് ജീവിക്കുന്നു എന്ന് കണ്ടെത്താന്‍ കഴിഞ്ഞാല്‍ പതുക്കെ അവരുടെ കൂടെ നിഴല്‍ പോലെ കൂടാം. ..ഇനിയും ജീവിക്കാന്‍ ഒരു അവസരം കിട്ടുകയാണെങ്കില്‍ അത് ഞാനായിട്ട് എന്തിനാണ് നശിപ്പിക്കുന്നത്. എങ്ങനെയെങ്കിലും അവരെ കണ്ടെത്തിയാല്‍ അവര്‍ എന്നെ കൂടെ കൂട്ടും  എന്നുറപ്പില്ല...എന്നാലും ...അവരെ കണ്ടെത്താന്‍ തന്നെ തീരുമാനിച്ചു....

         ഒരു പാടൊന്നും അലയേണ്ടി വന്നില്ല...ഞാനെന്റെ കണ്ണായ കണ്ണിനെ കണ്ടെത്തി...എന്റെ കണ്ണിന്റെ മട്ടും ഭാവവും കണ്ടു ഞാന്‍ ഞെട്ടി തരിച്ചു പോയി.. .എന്നും മദ്യത്തില്‍ ചാലിച്ച് ... ചുവന്നു തുടുത്ത ചാമ്പക്ക പോലെ ഭംഗിയാക്കി ഞാന്‍ കൊണ്ട് നടന്ന എന്റെ കണ്ണ് ഇന്ന് വെള്ളാരം കല്ല്‌ പോലെ വെളുത്ത്‌ കോലം കെട്ട് പോയിരിക്കുന്നു... പണ്ട്   പെണ്‍കുട്ടികളെ കാണുമ്പോള്‍ ഒരു കണ്ണടച്ച് മറു കണ്ണുകൊണ്ട് ഒരു നോട്ടം ഉണ്ടായിരുന്നു...  ആരെയും വെറുതെ വിടാറില്ല. എല്ലാത്തിനും എന്റെ കൂടെ നില്കാറുള്ള എന്റെ കണ്ണ് ഇന്നെന്നെ കണ്ട ഭാവം നടിക്കുന്നില്ല.. മാത്രമല്ല ഇത്തിരി അഹങ്കാരവും ആ കണ്ണില്‍ ഞാന്‍ കണ്ടു... 


എന്തിനാ ഇത്ര അഹങ്കാരം ..?.. എന്നെ പോലെ പുക വലിച്ചു കറുത്ത് തുടുത്ത ആണത്തമുള്ള ചുണ്ട് ഇല്ല അവന്... മയക്കു മരുന്ന് കുത്തിവച്ചു ഞാന്‍ ഇടയ്ക്കിടെ നിന്നെ സ്വര്‍ഗത്തില്‍ കൊണ്ട് പോകാറുണ്ട്... അവന്‍ അതും ചെയ്യുന്നില്ല...എന്നിട് ഇപ്പൊ...എന്നെ വേണ്ട ...??  എനിക്ക് ചോതിക്കാതിരിക്കാനായില്ല......


.'' കണ്ണില്ലാതിരുന്നപ്പോള്‍ പോലും ഇവനെ ജീവന് തുല്യം സ്നേഹിച്ച ഒരു പെണ്ണ് ഉണ്ട്  ...അവള്‍ സുന്ദരിയൊന്നും അല്ല...  എന്നാല്‍ അവളുടെ ആ നല്ല മനസ്സ് ..അതില്‍ ഞാന്‍ മറ്റെന്തിനെകാളും ഭംഗി കാണുന്നു.. എന്നിലൂടെ ഇവന്‍ അവളെ സ്നേഹത്തോടെ നോക്കുമ്പോള്‍ ..സ്നേഹം ചാലിച്ച അവളുടെ പുഞ്ചിരിയില്‍ ഈ ഭൂമിയിലെ സ്വര്‍ഗം  ഞാന്‍ കാണുന്നു..  സ്ത്രീകളോടുള്ള ഇവന്റെ പെരുമാറ്റത്തില്‍ നിന്ന് ആണത്തം എന്താണെന്നു ഇന്ന് ഞാനറിയുന്നു....''.. കണ്ണിന്റെ ഈ മറുപടി കേട്ട്‌ എനിക്കൊരു കാര്യം ഉറപ്പായി. ഇവിടെ നിന്നിട് കാര്യമില്ല. ഇവന്റെ കൂടെ കൂടി കണ്ണിന്റെ മനസ്സ് മാറിയിരിക്കുന്നു.     മാത്രമല്ല ഇന്ന് എന്റെ കണ്ണ് ശരിയായ സ്വര്‍ഗത്തിലാണ്....


                     ബാക്കിയുള്ള  ശരീര ഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള എന്റെ തിരച്ചില്‍ വെറുതെയായി.. എനിക്ക് കണ്ടെത്താനായില്ല...  എന്റെ ജീവിത രീതി കൊണ്ട് ചിലപ്പോള്‍ അവയൊക്കെ എന്റെ കൂടെ തന്നെ നശിച്ചു കാണും..  ആകെയുണ്ടായിരുന്ന കണ്ണ് എന്നെ ചതിച്ചു...  എല്ലാ പ്രതീക്ഷയും നശിച്ച ഞാന്‍ നിരാശനായി നടന്നു...  എങ്ങോട്ടെന്നില്ലാതെ ....അപ്പോഴാണ്‌ ഒരു പെണ്ണിന്റെ ചിരി കേട്ടത് ..ആ ഭാഗത്തെക്ക് നോക്കി. .ഒരു പെണ്ണ് എല്ലാം മറന്നു ചിരിക്കുന്നു... പഴയ സ്വഭാവം കൊണ്ടാണോ എന്നറിയില്ല. .ഒന്ന് കൂടി നോക്കി .ഒരു മിന്നല്‍ എന്റെ തലയിലൂടെ പോയി ..ഇത് അവളല്ലേ..  എന്നെ സ്നേഹിച്ചിരുന്നവള്‍. ഇവള്‍ക്  ഇങ്ങനെ ചിരിക്കാനൊക്കെ കഴിയുന്നോ.. എന്റടുത്തു വരുമ്പോഴൊക്കെ എന്തിനാ ഇങ്ങനെ നശിക്കുന്നത് എന്ന് പറഞ്ഞു കണ്ണീരോഴുക്കുന്നവള്‍..  അന്ന് ഇവളുടെ കണ്ണീര്‍ ഞാന്‍ ചിരിച്ചു തള്ളി ... അവളുടെ ഇഷ്ടം കണ്ടില്ലെന്നു നടിച്ചു  . ഒരിക്കല്‍ പോലും ഇവള്‍ ഇങ്ങനെ ചിരിച്ചു കണ്ടിട്ടില്ല... കണ്ണ് കയ്യ്  വിട്ട വേദന ഞാന്‍ മറന്നു... ചിലപ്പോള്‍ ഇവള്‍ എന്നെ കൂടെ കൂട്ടിയാലോ...... 


            അവളുടെ മാറ്റത്തിന്റെ കാരണം ഞാന്‍ അന്വേഷിച്ചു...   എന്റെ മരണ ശേഷം കല്യാണമേ വേണ്ട എന്നവള്‍ പറഞ്ഞുവത്രേ .. അത്രമാത്രം അവള്‍ എന്നെ സ്നേഹിച്ചിരുന്നെന്നു ഇന്നാണ് ഞാന്‍ അറിയുന്നത്...  .വീട്ടുകാര് നിര്‍ബന്ദിച്ചു എല്ലാം അറിയുന്ന ഒരാളുടെ കൂടെ കെട്ടിച്ചു വിട്ടതാണ്. ..അവന്റെ ആത്മാര്‍ഥമായ സ്നേഹത്തിനു മുന്നില്‍ അവള്‍ ഇന്ന് എല്ലാം മറന്നു സന്തോഷത്തോടെ ജീവിക്കുന്നു....  .എനിക്കിവിടെയും സ്ഥാനമില്ലെന്ന് ഞാനറിഞ്ഞു..

 ജീവിച്ചിരിക്കുമ്പോള്‍ ഞാനറിയാതെ പോയ കണ്ണിന്റെയും എന്റെ പെണ്ണിന്റെയും മറ്റു പലതിന്റെയും വില ഇന്ന് ഞാനറിയുന്നു...  സ്നേഹത്തിന്റെ ശക്തി എന്താണെന്ന് ഇന്ന് ഞാനറിയുന്നു...  എന്റെ ജീവിതം എത്ര വൃത്തികെട്ടതായിരുന്നെന്നും ഇന്ന് ഞാന്‍ അറിയുന്നു..  ഈ തിരിച്ചറിവ് കൊണ്ടൊന്നും ഇനി കാര്യമില്ലെന്നും ഞാന്‍ തിരിച്ചറിയുന്നു..എന്റെ ആത്മാവിനു നിത്യ ശാന്തി നേര്‍ന്നു കൊണ്ട്..
ഞാന്‍ പിന്നെയും നടന്നു എങ്ങോട്ടെന്നില്ലാതെ, ഗതി കിട്ടാതെ .....

53 comments:

 1. നഷ്ടപെടുമ്പോള്‍ മാത്രമാണ് നാം അതിന്റെ വില മനസ്സിലാകുക

  ReplyDelete
 2. നഷ്ടങ്ങള്‍ തിരിച്ചു കിട്ടില്ലല്ലോ.... കിട്ടിയിരുന്നെങ്കില്‍ !!

  ReplyDelete
 3. ആത്മാവിന്റെ അലവലാതികള്‍ എന്നാണ് ഞാന്‍ ആദ്യം വായിച്ചതു... ഹി..ഹി

  കണ്ണില്ലാതിരുന്നപ്പോള്‍ പോലും ഇവനെ ജീവന് തുല്യം സ്നേഹിച്ച ഒരു പെണ്ണ് ഉണ്ട് ...അവള്‍ സുന്ദരിയൊന്നും അല്ല... എന്നാല്‍ അവളുടെ ആ നല്ല മനസ്സ് ..അതില്‍ ഞാന്‍ മറ്റെന്തിനെകാളും ഭംഗി കാണുന്നു....എന്നിലൂടെ ഇവന്‍ അവളെ സ്നേഹത്തോടെ നോക്കുമ്പോള്‍ ..സ്നേഹം ചാലിച്ച അവളുടെ പുഞ്ചിരിയില്‍ ഈ ഭൂമിയിലെ സ്വര്‍ഗം ഞാന്‍ കാണുന്നു.. സ്ത്രീകളോടുള്ള ഇവന്റെ പെരുമാറ്റത്തില്‍ നിന്ന് ആണത്തം എന്താണെന്നു ഇന്ന് ഞാനറിയുന്നു....''

  തിരിച്ചറിവുകള്‍ !!!

  ReplyDelete
 4. ആത്മാവിനും ആവലാതികള്‍? കൊള്ളാം നന്നായിട്ടുണ്ട്.നല്ല അവതരണ ശൈലി.

  ReplyDelete
 5. ജീവിച്ചിരിക്കുമ്പോള്‍ ഞാനറിയാതെ പോയ കണ്ണിന്റെയും എന്റെ പെണ്ണിന്റെയും മറ്റു പലതിന്റെയും വില ഇന്ന് ഞാനറിയുന്നു... സ്നേഹത്തിന്റെ ശക്തി എന്താണെന്ന് ഇന്ന് ഞാനറിയുന്നു...

  ReplyDelete
 6. സംഭവിച്ചതും നല്ലതിന് സംഭവിച്ചുകൊണ്ടിരിക്കുന്നതും നല്ലതിന് നഷ്ട്ടപ്പെതിനെയോര്‍ത്തു നീയെന്തിനു ദുക്കിക്കുന്നു.(ഗീത വചനം)അവതരണ ശൈലി ഇഷ്ട്ടായി

  ReplyDelete
 7. ഒരു തിരിച്ചറിവിന്റെ കഥ. പലതിന്റെയും വില നാം മനസ്സിലാക്കുന്നത് നഷ്ടമായതിനു ശേഷം മാത്രമാണ്...നന്നായി അവതരിപ്പിച്ചു.

  ReplyDelete
 8. കൊമ്പന്‍
  Arunlal Mathew || ലുട്ടുമോന്‍
  anamika
  സുരഭിലം
  Shibu Kumar Anad
  ഇടശ്ശേരിക്കാരന്(വെടിവട്ടം)
  Vipin K Manatt (വേനൽപക്ഷി)

  എന്റെ ആദ്യത്തെ കഥയാണ്‌... ആരും ശ്രദ്ടിക്കാതെ പോയി... വൈകി കിട്ടിയ ഈ കമന്റ്സ് ഇരട്ടി മധുരം..

  എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി...

  ReplyDelete
  Replies
  1. ഒരു പ്രത്യേക അനുഭവം കിട്ടിയതുപോലെ
   നന്ദി ഈ സന്ദേശത്തിന്

   Delete
 9. ഈ കഥയാകും താങ്കള്‍ ഉദ്ദേശിച്ചത് എന്ന് കരുതുന്നു ... സാമ്യത ഞാന്‍ മനസിലാക്കുന്നു ... പക്ഷെ എന്റെ കഥയിലൂടെ ഞാന്‍ കൊടുക്കാന്‍ ഉദ്ദേശിച്ച മെസ്സേജ് ആത്മാവില്ലാത്ത അവസ്ഥ ആണ് നല്ലത് എന്നാണ് .. ഒരാളുടെ ഒരു സ്വപ്നത്തിലൂടെ ... അത് കൊണ്ടാനവസാനം അയാളെ കൊണ്ട് വീണ്ടും ഉറങ്ങുന്നതിനു മുന്‍പ് അങ്ങനെ പരയിക്കുന്നതും ....എന്തായാലും ഈ കഥ എനിക്കും ഇഷ്ടപ്പെട്ടു ...

  ReplyDelete
 10. കൊള്ളാം കാദറേ ആദ്യ കഥ......... ഇഷ്ടമായി ... ആശംസകള്‍

  ReplyDelete
 11. നഷ്ടപ്പെടുന്ന പലതും നമുക്ക് തിരിച്ചു ലഭിക്കുകയില്ല
  അത് നഷ്ടപ്പെട്ടത് തന്നെ
  നന്നായിരിക്കുന്നു
  ആശംസകള്‍

  ReplyDelete
 12. ഒരു തിരിച്ചു പോക്ക് എന്തുകൊണ്ടും നല്ലത് തന്നെ,ആത്മവിശകലനത്തിനുള്ള മനസ്സ് നല്ലത് തന്നെ.....

  ReplyDelete
 13. ശരിയാണ്. തിരിച്ചറിവുകള്‍ സംഭവിക്കുംബഴേക്കും ഏറെ വൈകിയിരിക്കും.! കൊള്ളാം.

  ReplyDelete
 14. ഖാദൂ .. നാം നമ്മെ തിരിഞ്ഞൊന്നു നോക്കുമ്പൊള്‍
  നമ്മുടെ സ്പന്ധനം നിലച്ചിരിക്കും എങ്കിലും
  നമ്മുക്കുള്ള ചിലതൊക്കെ നമ്മൂടെതല്ലാത്ത
  മനസ്സിന്റെ നിയന്ത്രണത്തിലിരിക്കുമ്പൊള്‍
  നാം വ്യത്യാസമറിയുന്നു , വേദനിക്കുന്നു ..
  അറിയേണ്ട നിമിഷത്തില്‍ അറിയാതെ
  പൊകുന്നതാവാം ഈകലിയുഗ മനസ്സുകളുടെ
  തെറ്റ് .. അല്ലേ ? നല്ല ത്രെഡ് കേട്ടൊ ..
  ആശയം വിപുലപെടുത്തീ വലിയൊരു ലൊകം
  സൃഷ്ടിക്കാനുതകുന്നത് .. ഒന്നു ചിന്തിക്കുവാന്‍
  പുതു തലമുറ ഇനിയെന്നു പഠിക്കുമോ എന്തൊ ..
  ഉള്ളിലേ ചിലതിലൂടെ പുറമയുടെ ചിന്തകള്‍
  ആത്മാവിന്റെ രോദനങ്ങള്‍ .. നന്നായി കേട്ടൊ എഴുത്ത് ..
  അക്ഷരതെറ്റ് ഇടക്ക് വന്നുപൊയെങ്കിലും സഖേ
  ഇഷ്ടമായീ .. ഈ ആശയവും , വരികളും ..

  ReplyDelete
 15. ആദ്യ കഥയാണെങ്കിലും സംഗതി ഉഷാറായിട്ടുണ്‌ട്‌. തന്‌റെ അവയവങ്ങള്‍ സന്തോഷത്തോടെ ജീവിക്കുന്നുണ്‌ടല്ലോ ആത്മാവെ. അത്‌ കണ്‌ട്‌ സന്തോഷിക്കൂ... പെണ്ണ്‍ സന്തോഷത്തോടെ കഴിയുന്നു എന്ന് പറയുമ്പോള്‍ അത്‌ വായനക്കാരുടെ ഉള്ളില്‍ ഒരു ചെറിയ നീറ്റലുണ്‌ടാക്കുന്നു എന്ന് പറയാതെ വയ്യ... ആശംസകള്‍ കൂട്ടുകാരാ.. ഇതേ പ്രമേയം തന്നെയല്ലെ മറ്റെ കഥയിലും ത്രെഡായി ഉപയോഗിച്ചിരിക്കുന്നെ... വ്യ്ത്യസ്ഥ മതസ്ഥരുടെ ആത്മാക്കള്‍ തമ്മിലുള്ള സംഭാഷണത്തിലും...

  ReplyDelete
 16. വായിച്ച് തരിച്ചിരിയ്ക്കാണ്‍ ഞാന്‍...
  ആത്മാക്കള്‍ ചുറ്റിപറ്റി കറങ്ങും പോലെ ...
  നൊമ്പരവും പറഞ്ഞറിയിയ്ക്കാനാവാത്ത ഒരു തരം വികാരവും വായനയ്ക്കു ശേഷവും അവശേഷിപ്പിയ്ക്കുന്നു..
  ആശംസകള്‍ ട്ടൊ...നല്ല എഴുത്ത്.

  ReplyDelete
 17. നേരത്തെ വായിച്ചിരുന്നു. കമ്മന്റ് വൈകി.
  ഒരു വ്യത്യസ്തത ആഖ്യാനത്തില്‍ കൊണ്ട് വരാന്‍ കഴിഞ്ഞിട്ടുണ്ട് .
  ആത്മാവിന്റെ അലച്ചില്‍.
  നന്നായി ട്ടോ കഥ.
  ആശംസകള്‍

  ReplyDelete
 18. നന്നായിരിയ്ക്കുന്നു...നന്നായി പറഞ്ഞിരിയ്ക്കുന്നു....
  അവയവങ്ങള്‍ ഭൂമിയില്‍ ഓരോ ശരീരങ്ങളില്‍ ജീവിച്ചിരിയ്ക്കുന്നു എന്ന കാരണത്താലാണ് ആത്മാവിനു ഗതി കിട്ടാത്തത് എന്ന വരി വേണ്ടായിരുന്നു.അല്ലെങ്കില്‍ അതവിടെ തന്നെ നിറുത്തിയിട്ട്‌ അവസാനം, തന്റെ ചെയ്തികളുടെ ഫലമായാണ് തനിയ്ക്ക് ഗതി കിട്ടാത്തത് എന്ന് ആത്മാവ് തിരിച്ചറിയുന്നതായി എഴുതിയാലും മതി. എന്റെ തോന്നലാണ് കേട്ടോ-പരിഭവം തോന്നരുത്.

  ReplyDelete
 19. c.v.thankappan,chullikattil.blogspot.comJan 31, 2012 10:39 PM

  മരിച്ചാലെ വിലയറിയൂ!എന്നു കേട്ടിട്ടില്ലേ?
  ആത്മാവ് പരോളിലിറങ്ങി ജീവിതത്തില്‍ ചെയ്തുകൂട്ടിയ പ്രവൃത്തികളില്‍
  പരിതപിച്ചു് വിടകൊള്ളുന്നത് നന്നായി പ്രതിപാദിച്ചിരിക്കുന്നു ആത്മാവിന്‍റെ
  ആവലാതികളില്‍.,.
  അവിടവിടെ അക്ഷരത്തെറ്റുകളുണ്ട്.ശ്രദ്ധിക്കുക!
  ആശംസകളോടെ,
  സി.വി.തങ്കപ്പന്‍

  ReplyDelete
 20. സങ്കൽ‌പ്പങ്ങൾFeb 1, 2012 09:23 PM

  ആത്മാവ് ആളുപുലിതന്നെ..ഹ്.ഹഹ

  ReplyDelete
 21. ജൂലായ് മാസത്തില്‍ വന്ന പോസ്റ്റ് ആണെങ്കിലും , ആത്മാവ് പോലെ അരൂപിയായി ഇടക്ക് ഇവിടെ വന്ന് പോവാറുള്ള ഞാന്‍ ഇതു കണ്ടിരുന്നില്ല....

  വ്യത്യസ്ഥമായ ഒരു വിഷയം - എഴുതിയ രീതി ഇഷ്ടപ്പെട്ടു.

  ReplyDelete
 22. നന്നായി പറഞ്ഞല്ലോ..!
  ഇഷ്ടായി.. ആശംസകള്‍..!

  ReplyDelete
 23. തിരിച്ചറിവ് കിട്ടാന്‍ ഇത്രയും വയ്കി പോയല്ലോ ...അതാ ഒരു വെഷമം .....

  ReplyDelete
 24. നല്ല കഥയായിട്ടുണ്ട് സിയാഫ്. നഷ്ടപ്പെടുമ്പോൾ മാത്രമാണ് നാം എല്ലാറ്റിന്റേയും വില മനസ്സിലാക്കുന്നത്. അതാണ് നമ്മുടെ കുഴപ്പവും. പക്ഷെ അങ്ങിനെ ഒന്നുമൊന്നും നഷ്ടപ്പെടാതിരിക്കട്ടെ. ആശംസകൾ. ആ അനാമികയുടെ കമൻറ്റ് എന്നെ വല്ലാതെ ചിരിപ്പിച്ചൂ ട്ടോ.

  ReplyDelete
 25. തിരിച്ചരിവുകളെ ഓര്‍മ്മപ്പെടുത്തുന്ന കഥ.. നന്നായിട്ടുണ്ട് , ആശംസകള്‍

  ReplyDelete
 26. വ്യതയ്സ്ഥമാ‍യിഅവതരിപ്പിച്ചു,അല്പം രസകരമായും..ആത്മാവിന്റെ യാത്ര..അതീന്ദ്രീയ കാര്യങ്ങളെകുറിച്ച് ഭാവനയില്‍ കൊണ്ടുവരുമ്പോള്‍ പോലും നാം മനസ്സിലാക്കിയതില്‍ നിന്നും അല്പം പോലും മുന്നോട്ട് പോകുന്നില്ല.

  ReplyDelete
 27. നന്നായി അവതരിപ്പിച്ചു,
  ആശയവും അതിലെ സന്ദേശവും അഭിനന്ദനമര്‍ഹിക്കുന്നു.
  ചില സ്വപ്നങ്ങള്‍ ഇങ്ങനൊക്കെ സംഭവിച്ചിട്ടുണ്ടാകാം ആര്‍ക്കെങ്കിലും.

  ReplyDelete
 28. നന്നായി പറഞ്ഞു കഥ. ആവലാതയില്ല. തുടരണം. അഭിനന്ദനങ്ങള്‍..

  ReplyDelete
 29. ഖാദൂ ആദ്യം തന്നെ വ്യത്യസ്തമായ ഒരു ചിന്തയ്ക് ആശംസകള്‍ ... വളരെ നന്നായിട്ടുണ്ട്... അവതരണവും മികച്ചത് തന്നെ ... കഥ തുടങ്ങിയ രീതി ആണ് ഇതിന്റെ highlight എന്ന് പറഞ്ഞാല്‍ തെറ്റില്ല ...
  ഇനിയും എഴുതുക ... ആശംസകള്‍

  ReplyDelete
 30. കഥ വളരെ വളരെ നന്നായിടുണ്ട് ..കണ്ണിന്റെയും പെണ്ണിന്റെയും കാര്യം മാത്രമേ പറഞ്ഞുള്ളൂ ..... അതിലൂടെ മനുഷ്യന്റെ മുഴുവന്‍ കാര്യങ്ങളും ചൂണ്ടി കാണിച്ചു ....ആശംസകള്‍

  ReplyDelete
 31. ആത്മാവിന്റെ ആവലാതികള്‍, ഒരു തിരിച്ചറിവാണ്.അവതരണം നന്നായിരുന്നു.ആശംസകളോടെ .......

  ReplyDelete
 32. ഈ വ്യത്യസ്തമായ കഥ ഇഷ്ടായി...കഥ പറഞ്ഞ രീതിയും പുതുമയുള്ളതായിരുന്നു..ആശംസകള്‍ ഖദു ഭായ്

  ReplyDelete
 33. ആരറിയാന്‍, ആത്മാവിന്റെ ഈ ആവലാതികള്‍..?! നഷടപെടും വരെ ഒന്നിന്റെയും വിലയറിയില്ല നാം.. കണ്ണായ കണ്ണിന്റെയും, സ്നേഹിച്ച പെണ്ണിന്റെയും ഒന്നും... നഷ്ടപെടാതെയും, നഷ്ടപ്പെടുത്താതെയും ഇരിക്കട്ടെ.. സ്വയം നഷ്ടമാവാതെയും....

  ReplyDelete
 34. ഖാദു..വായിക്കാന്‍ അല്‍പ്പം വൈകി ,,കൊള്ളാം കേട്ടോ ഈ അത്മാവിന്റെ അലച്ചില്‍ ,,നല്ല അവതരണ ശൈലി, ബോറടി തീരെയില്ല അതാണ്‌ കഥാകാരന്റെ വിജയവും ..ആശംസകള്‍ ....
  ########################################################################
  (പടച്ച റബ്ബേ എന്റ ആത്മാവ് ഇത് പോലെ ഒരു സഞ്ചാരം നടത്തിയാല്‍ ......വെറുതെ ഓരോന്ന് പറഞ്ഞു മനുഷ്യനെ പേടിപ്പിക്കുന്നു ....ന്റെ പഹയാ അന്നെ ഞാന്‍ കാണട്ടെ ..)

  ReplyDelete
 35. ഖാദൂ;
  ആത്മാവുകളെ കുറിച്ച് ബഷീര്‍ മേച്ചേരി എഴുതിയ ഒരു കഥയുണ്ട് ,അത് വായിച്ചു മത്തടിചിരികുകയാ ഞാന്‍ ,ഖാ ദുവിന്റെ പോസ്റ്റ്‌ ഒന്നും കാണാനില്ലല്ലോ എന്ന് കരുതിയിരിക്കുംപോള്‍ ഇതാ പഴയത് വീണ്ടും ,,കമന്റില്‍ മണ്ട്ദൂസന്‍ എന്നെ ശരിക്ക് ചിരിപ്പിച്ചു ,അവന്‍ കാരണം ഖാദു കഷ്ടപ്പെട്ട് എഴുതിയ കഥയുടെ ക്രെഡിറ്റ്‌ എനിക്ക് ,പോട്ടെ ,അതല്ലേ അവനെ മണ്ടൂസന്‍ എന്ന് വിളിക്കുന്നെ ..

  ReplyDelete
 36. പഴയതാണെങ്കിലും കാലികപ്രധാന്യമുള്ള വിഷയം.. നന്നായി ഇഷ്ടപ്പെട്ടു.

  ReplyDelete
 37. ഹലോ
  കന്നിക്ക ഥ തന്നെ കലക്കി
  പിന്നെത്തെ കഥയുടെ
  കാര്യം പിന്നെ പറയേണ്ടതുണ്ടോ
  എല്ല ഭാവുകങ്ങളും നേരുന്നു
  എഴുതുക വീണ്ടും വീണ്ടും :-)

  ReplyDelete
 38. ആദ്യ കഥ ഇഷ്ടായി ..ആശംസകള്‍ സുഹൃത്തെ ...

  ReplyDelete
 39. വളരെ വൈകിയാണ് പലതും തിരിച്ചറിയുന്നത് അല്ലെങ്കില്‍ തിരിച്ചറിയാന്‍ ശ്രമിക്കുന്നത്.
  ആദ്യ കഥ എന്ന് വായിക്കുമ്പോള്‍ തോന്നുന്നില്ല.
  ആശംസകള്‍.

  ReplyDelete
 40. തന്നെ തിരഞ്ഞുള്ള ആതാമാവിന്റെ യാത്ര, നല്ല കഥയായി അവതരിപ്പിച്ചു, ജീവിച്ചിരുന്നപോള്‍ നല്ലതൊന്നും ചെയ്തില്ലെങ്കിലും അവയവങ്ങള്‍ ദാനം ചെയ്തു ആത്മ നിര്‍വൃതി കൊള്ളുന്നു.

  വൈകിയെങ്കിലും ആശംസകള്‍, തുടര്‍ന്നും എഴുതുക..

  ReplyDelete
 41. ഗതികിട്ടാ പ്രേതങ്ങളാകുന്നതിനു മുന്‍പ്‌ ഇതൊന്നും ആരും പഠിക്കാന്‍ പോകുന്നില്ല

  ReplyDelete
 42. ചത്തപ്പഴെങ്കിലും നല്ലബുദ്ധി വന്നല്ലോ..!!
  വ്യത്യസ്ത രീതിയിലുടെയുള്ള അവതരമ്മ് ഭംഗിയായി..

  ReplyDelete
 43. മനോഹരമായി പറഞ്ഞു...ഇതിവൃത്തം പുതിയത് തന്നെ...ആശംസകള്‍...

  ReplyDelete
 44. പരിചിതമായ ഒരു വാർത്തയിൽ നിന്നും കിട്ടിയ ത്രെഡ് വ്യത്യസ്തമായ രീതിയിൽ ഉപയോഗിച്ചിരിക്കുന്നു. ഏഴുത്ത് നന്നായി.

  ആശംസകൾ
  satheeshharipad.blogspot.com

  ReplyDelete
 45. ഖാദുവിന്റെ ഖ്യാതികള്‍ !
  ഡേയ്, ഞെട്ടിച്ചു കേട്ടോ!

  ReplyDelete
 46. ആദ്യ കഥ ആരും കാണാതെ പോയെന്ന സങ്കടം മാറി... പ്രിയ സ്നേഹിതര്‍ക്കു നന്ദി...

  ReplyDelete
 47. ഖാദു...
  ഇപ്പോഴാണിവിടെ എത്തിയത്...
  കഥ കൊള്ളാമല്ലോ......
  വളരെ വേറിട്ട ചിന്താഗതിയിൽ നിന്നും ഉണ്ടായ കഥയ്ക്കും അതേ വ്യത്യസ്ഥതയുണ്ട്....നിലവാരവും
  നന്നായിരിക്കുന്നു..ഇനിയും നല്ല കഥകൾ തൂലികയിൽ നിന്നും ഉണ്ടാവട്ടെ

  ReplyDelete
 48. വ്യത്യസ്തമായ ചിന്തയും നല്ല അവതരണവും.
  താങ്കളുടെ രചനകളില്‍ ഉള്ള മൌലീകതയാണ്, എന്നെ ഏറ്റവും ആകര്‍ഷിക്കുന്നതും എന്റെ പ്രിയപ്പെട്ട എഴുത്തുകാരില്‍ ഒരാളാക്കുന്നതും. താങ്കളുടെ കരുത്തും അതാണ്‌.,ആശംസകള്‍ ഖാദു.

  ReplyDelete

മിണ്ടിയാല്‍ സന്തോഷം... :)