Friday, July 29, 2011

ആത്മാവിന്റെ ആവലാതികള്‍.....

            ന്നും പതിവ് പോലെ  അലയുകയായിരുന്നു. അപ്പോഴാണ്‌ വഴിയില്‍ കിടന്ന പഴയ പത്രത്തിന്റെ  ഒരു പേജ് കണ്ണില്‍ പെട്ടത്... ഒരു കൌതുകത്തിന് അതെടുത്തു വായിക്കാമെന്ന് കരുതി..പത്രം വായിച്ചിട്ട് കാലം കുറെ ആയെന്നെ...ഊഹം തെറ്റിയില്ല...നമ്മുടെ പേജ് തന്നെ...പണ്ട് ആരൊക്കെ നൂറടിച്ചു ..ആരൊക്കെ ഫിഫ്ടി അടിച്ചു എന്ന് നോക്കിയിരുന്ന  പേജ് ..ഇന്നും അതൊക്കെ തന്നെയുള്ളൂ...ഒരു പുതുമയുമില്ല...മറുപുറം നോക്കി.... 
      ''അപകടത്തില്‍ പെട്ട് കൊമയിലായ യുവാവിന്റെ അവയവങ്ങള്‍ ദാനം ചെയ്തു ബന്ധുക്കള്‍ മാതൃകയാവുന്നു''...
      അപകടത്തെ തുടര്‍ന്ന് ജീവിതത്തിലേക്ക് തിരിച്ചു വരാനാവാത്ത വിതത്തില്‍ മരണം കാത്തു കഴിയുന്ന യുവാവിന്റെയും ബന്ധുക്കളുടെയും കുറിച്ചുള്ള ഒരു റിപ്പോര്‍ട്ട്‌ ആയിരുന്നു അത്...  ഒരു കദന കഥ  ...ചുമ്മാ കണ്ണോടിച്ചപ്പോള്‍ പേര് കണ്ടു  ...എന്റെ പേര്  തന്നെ... മുഴുവന്‍ വായിച്ചപ്പോള്‍ ശരിക്ക് ഞെട്ടി... അത് എന്നെ കുറിച്ചുള്ള റിപ്പോര്‍ട്ട്‌ ആയിരുന്നു...  പാവം എന്റെ വീട്ടുകാര്‍, ഈ പുണ്യം കൊണ്ടെങ്കിലും എനിക്ക് മോക്ഷം കിട്ടട്ടെ എന്ന് കരുതി കാണും... ഞാനായിട്ട് എനിക്ക് വേണ്ടി ഒന്നും ചെയ്തില്ലല്ലോ...

                   ചിന്തകള്‍ കാട് കയറാന്‍ തുടങ്ങി. ചുമ്മാതല്ല ഞാന്‍ ഇങ്ങനെ ഗതി കിട്ടാതെ അലയേണ്ടി വരുന്നത്. എന്റെ ശരീര ഭാഗങ്ങള്‍ ഭൂമിയില്‍ ജീവിക്കുകയല്ലേ. എങ്ങനെയെങ്കിലും എന്റെ ശരീര ഭാഗങ്ങള്‍ എവിടെയാണ് ജീവിക്കുന്നു എന്ന് കണ്ടെത്താന്‍ കഴിഞ്ഞാല്‍ പതുക്കെ അവരുടെ കൂടെ നിഴല്‍ പോലെ കൂടാം. ..ഇനിയും ജീവിക്കാന്‍ ഒരു അവസരം കിട്ടുകയാണെങ്കില്‍ അത് ഞാനായിട്ട് എന്തിനാണ് നശിപ്പിക്കുന്നത്. എങ്ങനെയെങ്കിലും അവരെ കണ്ടെത്തിയാല്‍ അവര്‍ എന്നെ കൂടെ കൂട്ടും  എന്നുറപ്പില്ല...എന്നാലും ...അവരെ കണ്ടെത്താന്‍ തന്നെ തീരുമാനിച്ചു....

         ഒരു പാടൊന്നും അലയേണ്ടി വന്നില്ല...ഞാനെന്റെ കണ്ണായ കണ്ണിനെ കണ്ടെത്തി...എന്റെ കണ്ണിന്റെ മട്ടും ഭാവവും കണ്ടു ഞാന്‍ ഞെട്ടി തരിച്ചു പോയി.. .എന്നും മദ്യത്തില്‍ ചാലിച്ച് ... ചുവന്നു തുടുത്ത ചാമ്പക്ക പോലെ ഭംഗിയാക്കി ഞാന്‍ കൊണ്ട് നടന്ന എന്റെ കണ്ണ് ഇന്ന് വെള്ളാരം കല്ല്‌ പോലെ വെളുത്ത്‌ കോലം കെട്ട് പോയിരിക്കുന്നു... പണ്ട്   പെണ്‍കുട്ടികളെ കാണുമ്പോള്‍ ഒരു കണ്ണടച്ച് മറു കണ്ണുകൊണ്ട് ഒരു നോട്ടം ഉണ്ടായിരുന്നു...  ആരെയും വെറുതെ വിടാറില്ല. എല്ലാത്തിനും എന്റെ കൂടെ നില്കാറുള്ള എന്റെ കണ്ണ് ഇന്നെന്നെ കണ്ട ഭാവം നടിക്കുന്നില്ല.. മാത്രമല്ല ഇത്തിരി അഹങ്കാരവും ആ കണ്ണില്‍ ഞാന്‍ കണ്ടു... 


എന്തിനാ ഇത്ര അഹങ്കാരം ..?.. എന്നെ പോലെ പുക വലിച്ചു കറുത്ത് തുടുത്ത ആണത്തമുള്ള ചുണ്ട് ഇല്ല അവന്... മയക്കു മരുന്ന് കുത്തിവച്ചു ഞാന്‍ ഇടയ്ക്കിടെ നിന്നെ സ്വര്‍ഗത്തില്‍ കൊണ്ട് പോകാറുണ്ട്... അവന്‍ അതും ചെയ്യുന്നില്ല...എന്നിട് ഇപ്പൊ...എന്നെ വേണ്ട ...??  എനിക്ക് ചോതിക്കാതിരിക്കാനായില്ല......


.'' കണ്ണില്ലാതിരുന്നപ്പോള്‍ പോലും ഇവനെ ജീവന് തുല്യം സ്നേഹിച്ച ഒരു പെണ്ണ് ഉണ്ട്  ...അവള്‍ സുന്ദരിയൊന്നും അല്ല...  എന്നാല്‍ അവളുടെ ആ നല്ല മനസ്സ് ..അതില്‍ ഞാന്‍ മറ്റെന്തിനെകാളും ഭംഗി കാണുന്നു.. എന്നിലൂടെ ഇവന്‍ അവളെ സ്നേഹത്തോടെ നോക്കുമ്പോള്‍ ..സ്നേഹം ചാലിച്ച അവളുടെ പുഞ്ചിരിയില്‍ ഈ ഭൂമിയിലെ സ്വര്‍ഗം  ഞാന്‍ കാണുന്നു..  സ്ത്രീകളോടുള്ള ഇവന്റെ പെരുമാറ്റത്തില്‍ നിന്ന് ആണത്തം എന്താണെന്നു ഇന്ന് ഞാനറിയുന്നു....''.. കണ്ണിന്റെ ഈ മറുപടി കേട്ട്‌ എനിക്കൊരു കാര്യം ഉറപ്പായി. ഇവിടെ നിന്നിട് കാര്യമില്ല. ഇവന്റെ കൂടെ കൂടി കണ്ണിന്റെ മനസ്സ് മാറിയിരിക്കുന്നു.     മാത്രമല്ല ഇന്ന് എന്റെ കണ്ണ് ശരിയായ സ്വര്‍ഗത്തിലാണ്....


                     ബാക്കിയുള്ള  ശരീര ഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള എന്റെ തിരച്ചില്‍ വെറുതെയായി.. എനിക്ക് കണ്ടെത്താനായില്ല...  എന്റെ ജീവിത രീതി കൊണ്ട് ചിലപ്പോള്‍ അവയൊക്കെ എന്റെ കൂടെ തന്നെ നശിച്ചു കാണും..  ആകെയുണ്ടായിരുന്ന കണ്ണ് എന്നെ ചതിച്ചു...  എല്ലാ പ്രതീക്ഷയും നശിച്ച ഞാന്‍ നിരാശനായി നടന്നു...  എങ്ങോട്ടെന്നില്ലാതെ ....അപ്പോഴാണ്‌ ഒരു പെണ്ണിന്റെ ചിരി കേട്ടത് ..ആ ഭാഗത്തെക്ക് നോക്കി. .ഒരു പെണ്ണ് എല്ലാം മറന്നു ചിരിക്കുന്നു... പഴയ സ്വഭാവം കൊണ്ടാണോ എന്നറിയില്ല. .ഒന്ന് കൂടി നോക്കി .ഒരു മിന്നല്‍ എന്റെ തലയിലൂടെ പോയി ..ഇത് അവളല്ലേ..  എന്നെ സ്നേഹിച്ചിരുന്നവള്‍. ഇവള്‍ക്  ഇങ്ങനെ ചിരിക്കാനൊക്കെ കഴിയുന്നോ.. എന്റടുത്തു വരുമ്പോഴൊക്കെ എന്തിനാ ഇങ്ങനെ നശിക്കുന്നത് എന്ന് പറഞ്ഞു കണ്ണീരോഴുക്കുന്നവള്‍..  അന്ന് ഇവളുടെ കണ്ണീര്‍ ഞാന്‍ ചിരിച്ചു തള്ളി ... അവളുടെ ഇഷ്ടം കണ്ടില്ലെന്നു നടിച്ചു  . ഒരിക്കല്‍ പോലും ഇവള്‍ ഇങ്ങനെ ചിരിച്ചു കണ്ടിട്ടില്ല... കണ്ണ് കയ്യ്  വിട്ട വേദന ഞാന്‍ മറന്നു... ചിലപ്പോള്‍ ഇവള്‍ എന്നെ കൂടെ കൂട്ടിയാലോ...... 


            അവളുടെ മാറ്റത്തിന്റെ കാരണം ഞാന്‍ അന്വേഷിച്ചു...   എന്റെ മരണ ശേഷം കല്യാണമേ വേണ്ട എന്നവള്‍ പറഞ്ഞുവത്രേ .. അത്രമാത്രം അവള്‍ എന്നെ സ്നേഹിച്ചിരുന്നെന്നു ഇന്നാണ് ഞാന്‍ അറിയുന്നത്...  .വീട്ടുകാര് നിര്‍ബന്ദിച്ചു എല്ലാം അറിയുന്ന ഒരാളുടെ കൂടെ കെട്ടിച്ചു വിട്ടതാണ്. ..അവന്റെ ആത്മാര്‍ഥമായ സ്നേഹത്തിനു മുന്നില്‍ അവള്‍ ഇന്ന് എല്ലാം മറന്നു സന്തോഷത്തോടെ ജീവിക്കുന്നു....  .എനിക്കിവിടെയും സ്ഥാനമില്ലെന്ന് ഞാനറിഞ്ഞു..

 ജീവിച്ചിരിക്കുമ്പോള്‍ ഞാനറിയാതെ പോയ കണ്ണിന്റെയും എന്റെ പെണ്ണിന്റെയും മറ്റു പലതിന്റെയും വില ഇന്ന് ഞാനറിയുന്നു...  സ്നേഹത്തിന്റെ ശക്തി എന്താണെന്ന് ഇന്ന് ഞാനറിയുന്നു...  എന്റെ ജീവിതം എത്ര വൃത്തികെട്ടതായിരുന്നെന്നും ഇന്ന് ഞാന്‍ അറിയുന്നു..  ഈ തിരിച്ചറിവ് കൊണ്ടൊന്നും ഇനി കാര്യമില്ലെന്നും ഞാന്‍ തിരിച്ചറിയുന്നു..എന്റെ ആത്മാവിനു നിത്യ ശാന്തി നേര്‍ന്നു കൊണ്ട്..
ഞാന്‍ പിന്നെയും നടന്നു എങ്ങോട്ടെന്നില്ലാതെ, ഗതി കിട്ടാതെ .....

Wednesday, July 27, 2011

ഇവരുടെ കണ്ണുനീര്‍ നമ്മുടെത് കൂടിയാവണം..

ന്നത്തെ ന്യൂസ്‌ പേപ്പറില്‍ വന്ന ഒരു ഫോട്ടോ....ഞാനറിയാതെ എന്റെ കണ്ണുകള്‍ നിറഞ്ഞു....
ഒന്നും സംസാരിക്കാന്‍ പറ്റാത്ത ഒരു അവസ്ഥ.....തൊണ്ടയില്‍ എന്തോ കുരുങ്ങി കിടക്കുന്നു....
.ജീവിതത്തില്‍ സന്തോഷവും സങ്കടവും തന്ന ഒരു പാട്  നിമിഷങ്ങള്‍ മനസ്സില്‍ മിന്നി മറഞ്ഞു.....
സ്നേഹത്തെ കുറിച്ച് നമ്മള്‍ ഒരുപാട് സംസാരിക്കുന്നു ..വാ തോരാതെ ............അതും
സത്യമായ സ്നേഹത്തിന്റെ വില അറിയാതെ.... ദുക്കതെ  കുറിച്ചോര്‍ത്തു ദുക്കിക്കുന്നു....
സത്യത്തില്‍ നമ്മളൊക്കെ അനുഭവിക്കുന്ന ദുക്കങ്ങള്‍ ഒരു ദുക്കമാണോ.....വീടുകാര്‍ വഴക്ക് പറഞ്ഞാല്‍
അല്ലെങ്കില്‍...പരീക്ഷയില്‍ തോറ്റാല്‍ ...ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്ന കുഞ്ഞു മക്കള്‍....കണ്ടിട്ട്
ചിരിക്കാതെ പോയ കൂടുകാരിയെ ഓര്‍ത്തു വിലപിക്കുന്നു....ഒരിക്കല്‍ പോലും തമ്മില്‍ കണ്ടിട്ടില്ലാത്ത
ഏതോ പെണ്ണിന് വേണ്ടി മരിക്കാന്‍ പോലും തയ്യാറാകുന്നു....
ഒരിക്കലെങ്കിലും ഒന്നോര്‍ത്തു നോകിയിടുണ്ടോ....ഇങ്ങനെയുള്ളവരെ കുറിച്ച്.....ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ
ജീവന്റെ പാതി നഷ്ടപെട്ടവരെ കുറിച്ച്.....അച്ഛാ ..എന്ന് വിളിക്കനവുന്നതിനു മുമ്പേ  അച്ഛനെ നഷ്ടപെട്ടവരെ കുറിച്ച്....
കുടുംബം പച്ചപിടിച്ചു വരുമ്പഴേക് ..കുടുംബ നാഥനെ നഷ്ടപെട്ടവരെ കുറിച്ച്......ജീവന് തുല്യം സ്നേഹിച്ച മകന്‍ അല്ലെങ്കില്‍
കുഞ്ഞു നാളില്‍ തോളിലേറ്റിയ ..കരയുമ്പോള്‍ കണ്ണുനീര്‍ തുടച്ചു തന്ന....പോന്നു സഹോദരനെ നഷ്ടപെട്ടവരെ കുറിച്ച്..... 
വരാമെന്ന് പറഞ്ഞു പോയ....അത് പണക്കാരനായാലും പട്ടാളക്കരനയാലും...പ്രവാസിയായാലും....പട്ടിണികാരനയാലും..
.ചലനമറ്റു തിരിച്ചു വരുന്നതിനെ കുറിച്ച്........
ഉണ്ടെന്നു ഞാനടക്കമുല്ലവര്ക് നെഞ്ചില്‍ കയ്യ് വച്ച് പറയാന്‍ കഴിയുമോ......??????....ഇല്ല......
രാജ്യത്തിന് വേണ്ടി ജീവന്‍ കൊടുത്ത ഭര്‍ത്താവിന്റെ ഓര്‍മയില്‍ അഭിമാനത്തോടെ... സന്തോഷത്തോടെ ജീവിക്കണോ....അതോ...
ജീവിതത്തില്‍ ഒറ്റക്കായ വേദനയോടെ ജീവിക്കണോ...? സഹായധനമായ ലക്ഷങ്ങള്‍ ഉറക്കമില്ലാത്ത രാത്രികള്‍ക് പകരമാകുമോ....?
സ്വന്തന വാക്കുകള്‍ കണ്ണീരണിഞ്ഞ പകലുകല്ക് പകരമാകുമോ...?.എന്തായിരിക്കും അവരുടെ മാനസികാവസ്ഥ.........
അവരുടെ അവസ്ഥ നമുക്കാനെങ്കിലോ എന്ന്....എന്നെങ്കിലും ആലോജിചിടുണ്ടോ.....??? 
......മര്ഭൂമിയില്‍ നിന്ന് അല്ലെങ്കില്‍ മഞ്ഞുറഞ്ഞ മലനിരകളില്‍ നിന്ന്....വര്‍ഷങ്ങള്‍ കൂടുമ്പോള്‍ വീണു കിട്ടിയ ഇടവേളകളില്‍
കൂടെ കഴിഞ്ഞ ഇത്തിരി നാളുകള്‍ ..നെയ്ത് കൂടിയ ഒത്തിരി സ്വോപ്നങ്ങള്‍....നല്ല ഓര്‍മ്മകള്‍....ഇവയൊക്കെ ഇവരുടെ 
മുന്നോടുള്ള ജീവിതത്തിനു ഉര്‍ജമാവട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം....... ഇവരുടെ കണ്ണുനീര്‍ നമ്മുടെത് കൂടിയാവണം....ഈ കണ്ണുനീര്‍ നമുക്ക് വേണ്ടിയായിരുന്നില്ലേ......