Tuesday, November 1, 2011

മല്ലൂസിന്റെ കൂടെ ഒരു രാത്രി യാത്ര..


               ശ്വന്ത്പൂര്‍ - കണ്ണൂര്‍ എക്സ്പ്രസ്സ്‌ ബംഗ്ലൂര്‍ സെന്‍ട്രല്‍  റെയില്‍വേ സ്റ്റേഷനില്‍ നിന്നും പുറപ്പെടുകയാണെന്ന അവസാന അറിയിപ്പും വന്നു.  പാതാള വഴിയിലൂടെ ഒരു തരത്തില്‍ ഓടി എട്ടാമത്തെ പ്ലാറ്റ്ഫോമും കടന്നു. ഒന്‍പതില്‍ നിന്നും നീങ്ങി തുടങ്ങിയ ട്രെയിനില്‍ സാഹസികമായി കയറിപറ്റി. കാലുകുത്താന്‍ ഇടമില്ലാത്ത തിരക്ക്, പാന്‍ മസാലയുടെയും വിയര്‍പ്പിന്റെയും വൃത്തികെട്ട മണം കംബാര്‍ട്ട്മെന്റില്‍ നിറഞ്ഞു നിന്നു . ചുമലില്‍ തൂങ്ങുന്ന ബാഗ്‌ എവിടെയെങ്കിലും ഇറക്കി വച്ചില്ലെങ്കില്‍ നടുവിനേറ്റ വളവു പിന്നെ നീര്‍ക്കാന്‍ കഴിഞ്ഞെന്നു വരില്ല. തിരക്കിനിയടയിലൂടെ പലരുടെയും കാലില്‍ ചവിട്ടി മുന്നോട്ടു നീങ്ങി. പലരും കണ്ണുരുട്ടി കാണിക്കുന്നുണ്ട്. ചിലര്‍ എന്തൊക്കെയോ പറയുന്നുണ്ട് . അവരുടെ ഭാഷ കന്നഡ ആയതു കൊണ്ടും , ഞാന്‍ മാന്യനായ ഒരു മലയാളി ആയതു കൊണ്ടും ഒന്നും തിരിച്ചു പറയാന്‍ നിന്നില്ല. ഇനി എന്തേലും പറഞ്ഞാല്‍ തന്നെ , എന്റെ തടി കേടാകും എന്നല്ലാതെ വേറൊന്നും സംഭവിക്കാന്‍ പോണില്ല എന്നെനിക്കു നന്നായി അറിയാം..  ബെര്‍ത്തില്‍ കിടക്കുന്ന ഒരുത്തന്റെ കാല്‍ക്കല്‍ ബാഗ് തിരുകി കയറ്റി. അവന്‍ തലയുയര്‍ത്തി കന്നടയില്‍ എന്തോ പറഞ്ഞു. '' ഡേയ്.. ജാസ്തി മാതാട് ബേഡാ'' ...  ഏതോ സിനിമയില്‍ കേട്ട ഡയലോഗ് എന്റെ ഉള്ളില്‍ നിന്നും അവനെ ലക്ഷ്യമാക്കി വന്നെങ്കിലും  ന്യുട്ടണ്‍ സാറിന്റെ പ്രതിപ്രവര്‍തന സിദ്ധാന്തം അറിയുന്നത് കൊണ്ടാണെന്ന് തോന്നുന്നു,  പറയാന്‍ വന്നത് വായില്‍ തങ്ങി നിന്നു എന്ന് മാത്രമല്ല പകരം പുറത്തു വന്നത് യാചന ഭാവത്തിലുള്ള ഒരു ചിരിയും. ആ ചിരിയില്‍ അവന്‍ തണുത്തു. ''പോടാ പുല്ലേ '' എന്ന് മനസ്സില്‍ പറഞ്ഞു ഞാന്‍  പിന്നെയും ഇഴഞ്ഞും തുഴഞ്ഞും കുറച്ചുകൂടി മുന്നോട്ടു പോയി. കാഴ്ചയില്‍ മലയാളികള്‍ ആണെന്ന് തോന്നിയ കുറെ ചേട്ടന്മാര്‍ ഇരിക്കുന്ന രണ്ടു സീറ്റുകളുടെ ഇടയിലേക്ക് കയറി നിന്നു.

                ''എന്താ പേര്, എവിടെ പോകുന്നു, എവിടെയാ പണി , ശമ്പളം കൊള്ളാമോ, എത്രവരെ പഠിച്ചു, അത് പഠിക്കണം, ഇത് പഠിക്കണം,അവിടെ പഠിക്കണം , ഇവിടെ പഠിക്കണം, പഠിച്ചിട്ടൊന്നും ഒരു കാര്യവുമില്ല'' ... തുടങ്ങി മലയാളികളുടെ സ്ഥിരം ഡയലോഗുകള്‍ എന്റെ നേരെ വന്നു കൊണ്ടിരുന്നു... ആദ്യം ആദ്യം ഒറ്റവാക്കിലും അല്ലെങ്കില്‍ ഒരു മൂളലിലും ഉത്തരം പറഞ്ഞ ഞാന്‍ പിന്നെ പിന്നെ കേള്‍ക്കാത്തത് പോലെ പുറം തിരിഞ്ഞു നിന്നു. അതിനു ഫലമുണ്ടായി... അവരുടെ ചര്‍ച്ച വഴിമാറി കാവ്യ മാധവന്റെ രണ്ടാം കെട്ടും , നയന്‍സിന്റെ ഒന്നാം കെട്ടും, ഐശര്യയുടെ പ്രസവവും  കഴിഞ്ഞു  കേരളവും കേന്ദ്രവും വിട്ടു അങ്ങ് ഇറാക്കിലും അഫ്ഗാനിസ്ഥാനിലും അമേരിക്കയിലും വരെ എത്തി. ''ഒബാമ അങ്ങനെ ചെയ്തത് ശരിയായില്ല, ബുഷ്‌ ഇങ്ങനെ പറഞ്ഞത് ശരിയായില്ല, പാകിസ്ഥാനില്‍ ആ നിയമം കൊണ്ട് വരണം, ചൈനയില്‍ വികസനം ഇല്ല, ജപ്പാന്‍ ഇനി തിരിച്ചു വരില്ല'', തുടങ്ങി  ഓരോരുത്തരും അവരവരുടെ യുക്തിക്കനുസരിച്ച് അഭിപ്രായം പറഞ്ഞു കൊണ്ടിരുന്നു. ലോകത്തുള്ള സകല പ്രശ്നങ്ങള്‍ക്കും പരിഹാരം നമ്മള്‍ മലയാളികളുടെ പക്കല്‍ ഉണ്ടല്ലോ..  ''ഓ  പിന്നെ ... അവനവന്റെ വീടുകളിലെയും നാട്ടിലെയും ചിന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയാത്ത നമ്മള്‍ ആണ് ഒബാമയുടെയും ഉസാമയുടെയും ചെവിയില്‍ വേദമോതുന്നത്''.. ഞാന്‍ ആത്മഗതിച്ചു.

                            ലോകത്തുള്ള  സകല പ്രശ്നങ്ങളും പരിഹരിച്ചു ,മറ്റു ഭരണാധികാരികള്‍ക്ക് വേണ്ട ഉപദേശങ്ങളും നല്‍കി  മലയാളി മാമന്മാര്‍ ഇന്ത്യയില്‍ തന്നെ തിരിച്ച് എത്തി. ഇത്തവണ പിടിച്ചത് പാവം അണ്ണന്മാരുടെ കഴുത്തിനാണ്. കേരളത്തിന്‌ പുറത്തുള്ളവര്‍ എല്ലാം നമ്മുടെ അണ്ണന്‍മാരാണല്ലോ...   വൃത്തിയില്ലാത്തവര്‍, വിവരമില്ലാത്തവര്‍, വിദ്യാഭ്യാസമില്ലാത്തവര്‍ ,കള്ളന്മാര്‍, വെറും സംശയത്തിന്റെ പേരില്‍ ആള്‍ക്കാരെ തല്ലി കൊല്ലുന്നവര്‍ , പണിയെടുക്കുന്ന പൈസ മുഴുവന്‍ മദ്യപിച്ചു കളയും, വീട് നോക്കില്ല, ഭാര്യയേയും മക്കളെയും ഉപദ്രവിക്കും , തുടങ്ങി ലോകത്തുള്ള സകല വൃത്തികേടുകളും അവരുടെ തലയില്‍ കെട്ടിവച്ചു. ഒരുമാതിരി കേരള പോലീസിന്റെ സ്വഭാവം. .. ..'' അല്ല... ഇവന്മാരല്ലേ നേരത്തെ പറഞ്ഞത് പഠിച്ചിട്ടൊന്നും ഒരു കാര്യമില്ലെന്ന്, ഇപ്പൊ പറയുന്നു അണ്ണന്മാര്‍ക്ക് വിദ്യഭ്യാസമില്ലെന്നു.. നാലക്ഷരം പഠിച്ചത് കൊണ്ടാണല്ലോ മലയാളികള്‍ക്ക് കേരളത്തില്‍ തൊഴിലില്ലാതായത്, അത് കൊണ്ടാണല്ലോ നാട്ടിലുള്ള പണി അണ്ണന്മാര്‍ക്ക് കൊടുത്തിട്ട് അന്യ നാട്ടില്‍ പോയി കഷ്ടപെടെണ്ടി വന്നത്. ...  ?അല്ല സാറന്മാരെ.. കഷ്ടപ്പെട്ട് സമ്പാദിച്ച പണം വല്ല മണി ചൈനിലും , ഫ്ലാറ്റ് തട്ടിപ്പിലും കൊണ്ട് പോയി കലക്കുന്നതിനേക്കാള്‍ എന്ത് കൊണ്ടും നല്ലത് സ്വന്തം കരള്‍ കലക്കുന്നത് തന്നെയല്ലേ..? നാട്ടിലുള്ള സകല സ്ത്രീകളെയും ഉപദ്രവിക്കുന്നതിനേക്കാള്‍ നല്ലതല്ലേ സ്വന്തം പോണ്ടാട്ടിയെ ഉപദ്രവിക്കുന്നത്...?  പിന്നെ ആള്‍ക്കാരെ തല്ലി കൊല്ലുന്ന കാര്യത്തില്‍ നമ്മള്‍ അടുത്ത് തന്നെ കംപ്ലീറ്റ് സാക്ഷരത നേടില്ലേ...?''  ഇതൊക്കെ ആയിരുന്നു എന്റെ സംശയം... ഞാനെന്തായാലും ചോതിക്കാന്‍ പോയില്ല... ചോതിച്ചാല്‍ ചിലപ്പോള്‍ അവര്‍ എന്നെ തല്ലി കൊന്നാലോ...? .. ഒരു കാര്യത്തില്‍ അണ്ണന്മാര്‍ക്ക് നൂറില്‍ നൂറു മാര്‍ക്ക് കൊടുത്തു നമ്മുടെ മാമന്മാര്‍., അവരുടെ അദ്വാനത്തിന്റെ കാര്യത്തില്‍ , ചെറിയ കൂലിക്ക് എല്ല് മുറിയെ പണിയെടുത്തോളും ,  പണിയില്‍ തട്ടിപ്പില്ല.. എല്ലാര്‍ക്കും ഒരേ അഭിപ്രായം.. വീട് പണിക്കും പറമ്പിലെ പണിക്കും  അണ്ണന്മാരെ മതി.  ..."അല്ലെങ്കിലും തട്ടിപ്പിന്റെ ആശാന്മാര്‍ നമ്മളല്ലേ മാഷേ"....... എന്ന് ഞാന്‍ ...ചോതിച്ചില്ല...

                                ട്രെയിന്‍ മൈസൂരും കഴിഞ്ഞു ഓടി കൊണ്ടിരുന്നു. തിരക്കല്‍പം കുറഞ്ഞപ്പോള്‍ മാമന്മാരുടെ ഇടയില്‍ എനിക്കും കിട്ടി ഒരു സീറ്റ്. പലരും നിന്നും ഇരുന്നും ഉറങ്ങാന്‍ തുടങ്ങിയിരുന്നു. നിന്നു തളര്‍ന്ന എന്റെ തല അടുത്തിരിക്കുന്നവന്റെ ചുമലിലേക്ക് ചായാന്‍ തുടങ്ങിയപ്പോഴാണ് ടോയിലെറ്റില്‍ പോയ ഒരു ചേട്ടന്‍  പുതിയ ഒരു വിഷയവുമായി തിരിച്ച് വന്നത് . ട്രെയിനിലെ ടോയിലെറ്റില്‍ കയറിയാല്‍ രവി വര്‍മയും, ഹുസ്സൈനും, വയലാറുമൊക്കെ ആയി മാറുന്ന അസുഖം....  കക്കൂസ് സാഹിത്യം...  നരമ്പ് രോഗികള്‍ , ഇവന്മാരുടെ വീട്ടിലൊന്നും അമ്മയും പെങ്ങളും ഇല്ലേ, ഇതെഴുതന്നത് കൊണ്ട് ഇവന്മാര്‍ക്ക് എന്ത് സുഖമാണ് കിട്ടുന്നത്, അങ്ങനെ പോയി ചര്‍ച്ച.... ''.. ഉം ..അവിടെ ഒരു ലൈക്ക്  ബട്ടണും , ഒരു കമന്റ്‌ ബോക്സും കൂടി വച്ചിരുന്നെങ്കില്‍ കാണാമായിരുന്നു പൂരം.. കമന്റ്‌ കൊണ്ട് ടോയ്ലറ്റ്  മാത്രമല്ല, ട്രയിനിലെ കംപ്ലീറ്റ് ചുമരും നിറഞ്ഞിട്ടുണ്ടാവും..''.  എന്റെ ആത്മഗതം ആത്മഗതമായി തന്നെ വച്ചു....  ഈ പ്രശ്നം പരിഹരിക്കാന്‍ വേണ്ട നിര്‍ദേശം നമ്മുടെ മലയാളി മാമന്മാര്‍ ഇന്ത്യന്‍ റയില്‍വേക്ക് കയ്‌മാറുന്നത്  വരെ കാത്തുനില്‍ക്കാതെ ഞാന്‍ ഉറങ്ങിയിരുന്നു... 


വാല്‍കഷ്ണം അഥവാ കല്ല്‌ വച്ച നുണ :...: ഇരുട്ടിനെ കീറി മുറിച്ചു , ചൂളം വിളിച്ചു കൊണ്ട് ട്രെയിന്‍ മുന്നോട്ടു ഓടികൊണ്ടിരുന്നു..  എല്ലാവരും നല്ല ഉറക്കിലായിരുന്നു. നമ്മുടെ ടോയിലെറ്റ് വിഷയം കൊണ്ടുവന്ന ചേട്ടന്‍  പതിയെ എഴുന്നേറ്റു ടോയിലെറ്റിലേക്ക് നടന്നു. മൊബൈല്‍ എടുത്തു , സ്ത്രീകളുടെ പേരില്‍ അവിടെ എഴുതി കണ്ട നമ്പറിലേക്ക് ഡയല്‍ ചെയ്തു..  ''ഹല്ലോ, ".........." അല്ലെ...''  ..മറുപടിയായി  ഘന ഗംഭീരമായ പുരുഷ ശബ്ദത്തില്‍ നല്ല പച്ചമലയാളം.. ശബ്ദവും ഭാഷ ജ്ഞാനവും നല്ല പരിചയം ....  പക്ഷെ എവിടെയാണെന്ന് ഒരു പിടിയില്ല... ആ ..ഏതവനെങ്കിലും ആകട്ടെ..  മുഖത്തെ ചമ്മല്‍ ഭാവം മാറ്റി, മാന്യ മലയാളി ഭാവം ഫിറ്റു ചെയ്തു ഒന്നും സംഭവിക്കാത്തത് പോലെ തിരിച്ചു സീറ്റില്‍ വന്നിരുന്നു... അപ്പോള്‍ കൂട്ടത്തിലുള്ള ഒരുത്തന്‍ തല ചൊറിഞ്ഞു കൊണ്ട് പിറുപിറുക്കുന്നു ......'' ഏതു കള്ള പന്നിയാണ് ഈ പാതിരയ്ക്ക്....  മനുഷ്യന്റെ ഉറക്കം കളയാന്‍.... ''..........

75 comments:

  1. എല്ലാ മലയാളികളെയും പോലെ എനിക്കും ഒരാഗ്രഹം ഉണ്ടായിരുന്നു.
    അധികം ജോലിയൊന്നുമില്ലാതെ മോശമാല്ലാത്ത ശമ്പളം കിട്ടുന്ന ഒരു ജോലി.
    അത് കൊണ്ട് തന്നെ പഠനത്തിന്റെയും പ്രവാസത്തിന്റെയും ഇടയില്‍ വീണു കിട്ടിയ ഒരു വര്‍ഷത്തില്‍ ഞാനുമയച്ചു ഒരു പി എസ് സി അപേക്ഷ.
    പൊതു വിറ്റ്‌ഞാനതിന്റെ എ ബി സി ഡി ..അറിയില്ലെങ്കിലും , അടുത്തിരിക്കുന്നവന്റെ ഭാഗ്യം കൊണ്ടോ മറ്റോ കിട്ടിപോയാലോ..
    ബംഗ്ലൂരിലെ ഒരു വെള്ളിയാഴ്ച ഡ്യുട്ടി കഴിഞ്ഞു , മജെസ്ടിക് സ്റ്റേഷനില്‍ നിന്നും രാത്രി വണ്ടിക്കു ഞാന്‍ പുറപ്പെട്ടു.. ശനിയാഴ്ച നടക്കുന്ന പി എസ് സി എഴുതാന്‍, കാസര്‍ഗോഡ്‌ ഏതോ ഒരു സ്കൂളും ലക്ഷ്യമാക്കി...

    ReplyDelete
  2. ഗോള്ളാം ഗോള്ളാം കന്നഡ ഗോത്തില്വാ.... ആ എന്നാണോ...
    മല്ലൂന്റെ വാല് ഒരിക്കലും നിവരില്ല.... :P

    ReplyDelete
  3. ഹ ഹ എതു പബ്ലിക് ടോയിലെറ്റില്‍ പോയാലും മലയാളികളുടെ കലാവിരുത് കാണാം.അവസാനം വിതച്ചവന്‍ തന്നെ കൊയ്തുഅല്ലെ :-)

    ReplyDelete
  4. വാല്‍ക്കഷ്ണത്തില്‍ എല്ലാം ഉണ്ട്. യാത്രാ വിവരണം ഗംഭീരം.

    ReplyDelete
  5. ജാസ്തി മാത്താടാതെ മിണ്ടാതിരുന്നു ആത്മഗതങ്ങള്‍ നടത്തിയത് നന്നായി... :)
    പോസ്റ്റ്‌ ഇഷ്ടായി... (യശ്വന്തപുരത്ത് രണ്ടു വര്‍ഷം ഞാനുമുണ്ടായിരുന്നുട്ടോ.. )

    ReplyDelete
  6. നന്നായി ട്ടോ.
    ട്രെയിനിന്റെ കുലുക്കവും കത്തിയടിയുടെ മുഴക്കവും നര്‍മ്മത്തിന്റെ ഇമ്പവും ഒക്കെയായി രസകരമായ യാത്ര.
    ഒരു രീതിയില്‍ പറഞ്ഞാല്‍ നല്ല രസമാണ് ഇങ്ങിനെ യാത്ര ചെയ്യാന്‍ .
    പോസ്റ്റ്‌ ഇഷ്ടായി

    ReplyDelete
  7. നല്ല പോസ്റ്റ്... നല്ല ഒഴുക്കോടെ വായിച്ചുതീര്‍ത്തു. ആദ്യ പാരഗ്രാഫ് വായിക്കുംബോള്‍ ഒരു കഥ വായിക്കുന്ന സുഖം, നല്ല വരികള്‍. പിന്നീടത് അനുഭവങ്ങളായി തന്നെ തോന്നി. ആശംസകള്‍

    ReplyDelete
  8. നന്നായി, സര്‍വ്വ പുച്ഛം മലയാളിയുടെ അടയാളമാണ് ആരെക്കുറിച്ചും നല്ലത് രണ്ടു വാക്ക് പറയില്ല. എല്ലാവര്‍ക്കും കുറ്റം. ആ വാല്‍കഷണം നന്നായി പിടിച്ചു. സംഗതി ഹൈപ്പോതെറ്റിക് ആണെങ്കിലും, ആ പറഞ്ഞയാള്‍ തന്നെയാകും അതെഴുതിയിട്ടുണ്ടാവുക.

    ReplyDelete
  9. ഇക്ക...ഈ സ്നേഹത്തിനു നന്ദി...
    വാല്‍കഷ്ണം ഞാന്‍ വെറുതെ എഴുതിയതാണെങ്കിലും, പലരും പറഞ്ഞു കേട്ടിട്ടുണ്ട് അതൊക്കെ ആണുങ്ങളുടെ തന്നെ മൊബൈല്‍ . നന്ബരുകലാണ്.. പെണ്ണിന്റെ പേര് മാത്രമേ ഉള്ളൂ എന്ന്...

    ReplyDelete
  10. അതൊക്കെ ഒരു രോഗലക്ഷണമല്ലേ മാഷേ ? എന്തായാലും വിതച്ചവൻ തന്നെ കൊയ്തു എന്ന് പറയാൻ പറ്റില്ല. അത് കൂട്ടുകാരെ പറ്റിക്കാനുള്ള എല്ലാ പകൽമാന്യന്മാരുടെയും സ്ഥിരം പരിപാടിയാ.

    ReplyDelete
  11. കുറിക്ക് കൊള്ളുന്ന നർമ്മ...നന്നായി പറഞ്ഞു.. ആ ട്രയിനിൽ ഉണ്ടായിരുന്നതു പോലെ തോന്നി..

    ReplyDelete
  12. @മണ്ടൂസന്‍ .... നന്ദി ട്ടോ....ഇത് രോഗ ലക്ഷണമല്ല...രോഗം തന്നെയല്ലേ...

    @ഷബീര്‍ - തിരിച്ചിലാന്‍
    @ചെറുവാടി
    @Lipi Ranju
    @Akbar
    @ഇടശ്ശേരിക്കാരന്(വെടിവട്ടം)
    @Arunlal Mathew || ലുട്ടുമോന്‍

    പോസ്റ്റ്‌ ഇഷ്ടായി എന്നറിഞ്ഞതില്‍ സന്തോഷം... ഈ സ്നേഹത്തിനും പിന്തുണക്കും ഒരായിരം നന്ദി...

    ReplyDelete
  13. രസകരമായ ട്രെയിൻ യാത്ര.

    ReplyDelete
  14. ചിന്തിക്കേണ്ട വിഷയത്തെ ചിരിയിലൂടെ പറഞ്ഞു വളരെ നന്നായിരിക്കുന്നു അഭിനന്ദനങ്ങള്‍

    ReplyDelete
  15. ഖാദു,
    രസിപ്പിച്ചു, ഓര്‍മിപ്പിച്ചു, ചിരിപ്പിച്ചു.... ഒപ്പം ഇതൊക്കെ അനുഭവിച്ച എന്നെ അല്പം വേദനിപ്പിച്ചു.
    ഉന്നത നിലവാരം ഉള്ള ഒരു രചന വായ്ച്ച സന്തോഷം.
    ഇതു പോലുള്ളത് ഇനിയും പോരട്ടെ. ഒരു ലിങ്ക് താരമോ പോസ്ടുംപോള്‍?

    ReplyDelete
  16. വാല്‍കഷ്ണം അഥവാ കല്ല്‌ വച്ച നുണ .........വളരെ നന്നായി...ഇതാണു ശരാശരി മലയാളി...............

    ReplyDelete
  17. ഇതാണ് ചില മലയാളികളുടെ മുഖം മൂടികള്‍ ... വാക്കില്‍ മാന്യതയും പ്രവര്‍ത്തനം തരം താഴ്ന്നതും .... യാത്രകള്‍ക്കിടയില്‍ സമാനമായ ഒത്തിരി അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് ...അതെല്ലാം ഒരു വേള ഓര്‍ത്തു പോയി ... നന്നായി എഴുതി
    ആശംസകളോടെ ...... (തുഞ്ചാണി)

    ReplyDelete
  18. എല്ലാര്ക്കും ഉണ്ട് ..ഇത്തരം യാത്രാ വിവരണം ....എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി .....

    ReplyDelete
  19. ആരോടെങ്കിലും ദേഷ്യം ഉണ്ടെങ്കില്‍ അവനോടുള്ള പക തീര്‍ക്കാന്‍ പറ്റിയ ഏറ്റവും നല്ല പരിപാടി ഇങ്ങനെ മൊബൈല്‍ നമ്പരുകള്‍ എഴുതി ഇടുകയാനെന്നത് എത്ര ശരി.
    നല്ല ഒഴുക്കുള്ള രചന.. രസമായി തന്ന വായിച്ചു. മുഖമൂടികളെ പൊളിച്ച്ച്ചടുക്കിയല്ലേ.. അഭിനന്ദനങ്ങള്‍..

    ReplyDelete
  20. സത്യം പറഞ്ഞാല്‍ ഇത്പറഞ്ഞ രീതിയോട് അസൂയ തോന്നുന്നു.
    നല്ല ഒഴുക്കും അസാധാരണ ശൈലിയും.

    കീബോര്‍ഡ്‌ വെച്ച്, ദാ കണ്ണൂരാന്‍ കീഴടങ്ങുന്നു!

    ReplyDelete
  21. "ലോകത്തുള്ള സകല പ്രശ്നങ്ങള്‍ക്കും പരിഹാരം നമ്മള്‍ മലയാളികളുടെ പക്കല്‍ ഉണ്ടല്ലോ.. :)"
    പോസ്റ്റും പോസ്റ്റിലെ തകര്‍പ്പന്‍ വിവരണങ്ങളും ഒത്തിരി ഇഷ്ടപ്പെട്ടു..
    എല്ലാ ആശംസകളും..!

    ReplyDelete
  22. ഇഷ്ടായി,, ഈ നര്‍മ്മം കലര്‍ന്ന രചന.. നല്ല ഒഴുക്കുള്ള പറച്ചില്‍.. ആശംസകള്‍...

    ReplyDelete
  23. @Typist | എഴുത്തുകാരി
    @കൊമ്പന്‍
    @പൊട്ടന്‍
    @ചന്തു നായർ
    @വേണുഗോപാല്‍
    @സാമൂസ് -Samus
    @ഒരു കുഞ്ഞുമയില്‍പീലി

    അഭിപ്രായം അറിയിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി...

    ReplyDelete
  24. ലോകത്തുള്ള സകല പ്രശ്നങ്ങള്‍ക്കും പരിഹാരം നമ്മള്‍ മലയാളികളുടെ പക്കല്‍ ഉണ്ടല്ലോ..
    അത് സത്യം...
    പോസ്റ്റ്‌ ഇഷ്ടപ്പെട്ടു

    ReplyDelete
  25. @Jefu Jailaf....... നന്ദി ട്ടോ..
    ദേഷ്യം ഉള്ളവര്‍ മാത്രമല്ല , പലരും സ്വന്തം നമ്പര്‍ തന്നെ എഴുതുന്നുണ്ട്...

    @K@nn(())raan*കണ്ണൂരാന്‍!
    കണ്ണൂരാന്‍ ..കമ്മന്റ് വായിച്ചു എന്റെ രോമാങ്ങളൊക്കെ എണീറ്റ്‌ നിക്കുന്നു.. രോമാഞ്ചം കൊണ്ടേ...ഇതൊരു അവാര്‍ഡ്‌ ആയി ഏറ്റുവാങ്ങുന്നു.. നന്ദി..

    @സ്വന്തം സുഹൃത്ത്
    @ഇലഞ്ഞിപൂക്കള്‍

    ഈ വരവിനും അഭിപ്രായത്തിനും നന്ദി ട്ടോ...

    ReplyDelete
  26. വിഭിന്നമായ സംസ്കാരങ്ങളിലൂടെ കുതിക്കുന്ന തീവണ്ടിയും വിഭിന്ന വിഷയങ്ങള്‍ ചിന്തയില്‍ പകര്‍ത്തിയ വിവരണവും.വളരെ നന്നായി.

    ReplyDelete
  27. യാത്രാ വിവരണം കൊള്ളാം. വല്‍ക്കഷ്ണവും സൂപ്പര്‍. അഭിനന്ദനങ്ങള്‍..

    ReplyDelete
  28. ഒരു കഥ പോലെ മനോഹരമായി തോന്നി ഈ യാത്രാനുഭവം. സ്വന്തം കുറ്റവും കുറവും വിസ്മരിച്ച് അന്യനെ വിമര്‍ശിക്കുന്ന മലയാളിയുടെ സ്വഭാവത്തെ കുറിക്കു കൊള്ളുന്ന നര്‍മ്മത്തിലൂടെ അവതരിപ്പിച്ചു.

    ReplyDelete
  29. നട്ടപ്പാതിരായ്ക്ക് ടോയ് ലറ്റിലേക്ക് ക്യാമറതിരിച്ച് ഉറങ്ങാതെ കാത്തിരുന്ന കശ്മലാ..! നിന്നെ സമ്മദിക്കണം..!!

    ട്രെയിന്‍ യാത്ര അസ്സലായിരിക്ക്ണ്..!
    യാത്രതുടരട്ടെ..!
    ആശംസകളോടെ..പുലരി

    ReplyDelete
  30. കൊള്ളാം നല്ല യാത്ര.. ആ വാല്‍കഷണം നന്നായി പിടിച്ചൂട്ടോ ...എവിടെ ആയാലെന്ടാ ലൈക്കും,കമന്റും ഉണ്ടോ അതാണ്‌ നോട്ടം അല്ലെ

    ReplyDelete
  31. മല്ലൂസ്, വില്ലന്‍ റോളില്‍ അല്ലെ.. വാല്‍ക്കഷ്ണം വളരെ ഇഷ്ടപ്പെട്ടു. മൊത്തത്തില്‍ പോസ്റ്റിനു നല്ല ഒരു ഒഴുക്കുണ്ട്. ചില അക്ഷര പിശാചുക്കള്‍ മുഴച്ചു നില്‍ക്കുന്നതോഴിച്ചാല്‍ സംഗതി ഗംഭീരം.

    ReplyDelete
  32. മലയാളികളുടെ ജാടയും, പുച്ഛവും, ഹിപ്പോക്രസിയുമൊക്കെ കുറഞ്ഞ വാക്കുകളില്‍, ഏകാഗ്രമായ വായനാനുഭവം തന്നുകൊണ്ട് എത്ര എളുപ്പത്തില്‍ വലിച്ചു പുറത്തിട്ട് നിങ്ങള്‍ കൈകൊട്ടിച്ചിരിക്കുന്നു.... വാല്‍ക്കഷണവും കഴിഞ്ഞ് നിങ്ങളുടെ തന്നെ ആ കമന്റ് - "എല്ലാ മലയാളികളെയും പോലെ എനിക്കും ഒരാഗ്രഹം ഉണ്ടായിരുന്നു.
    അധികം ജോലിയൊന്നുമില്ലാതെ മോശമാല്ലാത്ത ശമ്പളം കിട്ടുന്ന ഒരു ജോലി.!!!"

    ഇതു കൂടി ആയപ്പോള്‍. മികച്ച ഒരു പോസ്റ്റ് എന്ന് നിസംശയം പറയാം...

    ReplyDelete
  33. @ആറങ്ങോട്ടുകര മുഹമ്മദ്‌
    @എം.അഷ്റഫ്.
    @Vipin K Manatt (വേനൽപക്ഷി)
    @പ്രഭന്‍ ക്യഷ്ണന്‍
    @kochumol(കുങ്കുമം)
    @Shukoor
    @Pradeep Kumar

    എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി... ഈ സ്നേഹത്തിനും പിന്തുണക്കും...

    ReplyDelete
  34. സ്വന്തം പ്രശ്നത്തിന് പരിഹാരം കാണാതെ നാട്ടിലെ സകലമാന പ്രശ്നങ്ങള്‍ക്കും വാചകമടിയിലൂടെ പരിഹാരം കാണാന്‍ ശ്രമിക്കുന്ന നമ്മളുള്‍പ്പെടുന്ന മലയാളി സമൂഹത്തിനിട്ട് ഒരു കൊട്ട്. ഇഷ്ടപ്പെട്ടു മല്ലൂ അഭിനന്ദനങ്ങല്‍.......

    ReplyDelete
  35. ഓർമ്മകളിലേക്കുള്ള യാത്ര..
    ഒരു എക്സ് ബാംഗ്ലൂർ നിവാസി...

    സസ്നേഹം,
    പഥികൻ

    ReplyDelete
  36. "ട്രെയിനിലെ ടോയിലെറ്റില്‍ കയറിയാല്‍ രവി വര്‍മയും, ഹുസ്സൈനും, വയലാറുമൊക്കെ ആയി മാറുന്ന അസുഖം"

    ഹ!
    അതിനു ചില്ലറ മരുന്നൊന്നും പോരാ...
    ഇതുപോലെ നല്ല തെരണ്ടി വാല്‍ തന്നെവേണം!

    Congrats!

    ReplyDelete
  37. ഈ യാത്രാവിവരണം, പ്രത്യേകിച്ച് വാല്‍കഷ്ണം, വളരെ ഇഷ്ടപ്പെട്ടു. സ്വയം ആശ്വസിക്കുന്ന മനോരോഗികളെ കുറിച്ചാണല്ലോ വിവരണം. സമാനമായ ഒരു പോസ്റ്റ്‌ എന്‍റെ ബ്ലോഗ്ഗിലുണ്ട്. സദയം ഒന്ന് കണ്ണോടിക്കുമോ?
    "ഒരു ട്വീറ്റ്"
    http://surumah.blogspot.com/2011/05/blog-post_17.html

    ReplyDelete
  38. വാല്‍ക്കഴ്ണം തന്നെ വയറു നിറച്ചു. അതെ, എല്ലാ പ്രശ്നങ്ങള്‍ ക്കും പരിഹാരം മലയാളിയുടെ കയ്യിലുണ്ട്, സ്വന്തം പ്രശ്നങ്ങള്‍ക്കൊഴിച്ച്!

    ReplyDelete
  39. I am unfamiliar to you...but I like your writing..keep rocking.....nice yaar

    ReplyDelete
  40. This comment has been removed by the author.

    ReplyDelete
  41. ഇഷ്ടമായി ഈ ട്രെയിന്‍ യാത്ര...

    ReplyDelete
  42. കലക്കിട്ടാ............................... വീണ്ടും വരാം ..... സസ്നേഹം ......

    ReplyDelete
  43. വളരെ രസകരമായ യാത്രയും അവതരണവും.
    യാത്രയിലെ ബോറടി മാറ്റാന്‍ ചര്‍ച്ചയിലെ വിഷയങ്ങള്‍ എന്ത് എന്നത് ഒരു വിഷയമല്ല. സ്വന്തം വീട്ടിലെ കാര്യം മാത്രം പറയില്ല എന്ന് മാത്രം.

    ReplyDelete
  44. @മനോജ് കെ.ഭാസ്കര്‍
    @പഥികൻ
    @jayanEvoor
    @Vp Ahmed
    @ചീരാമുളക്
    @Athira
    @NIMJAS
    @വഴിയോരകാഴ്ചകള്‍....
    @ഇസ്മായില്‍ കുറുമ്പടി (തണല്‍)


    അഭിപ്രായം അറിയിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി...

    ReplyDelete
  45. നല്ല കൊട്ട് ആയിരുന്നു. ഭംഗിയായി എഴുതി ആശംസകൾ.

    ReplyDelete
  46. എനിക്കിഷ്ടായത് ആ വാല്‍ക്കഷ്ണം ആണ് ,നന്നായി ,ഭാഷയും വളരെ മികച്ചതാണെന്ന് പറയാതെ വയ്യ

    ReplyDelete
  47. Nalla avatharanam..train yaathrayude rasam kedaathe nokki avasaanam vareyum.. Aashamsakal

    ReplyDelete
  48. നല്ല അവതരണരീതി.

    ReplyDelete
  49. കല്ലു വച്ച നുണ കലക്കി.
    നല്ല എഴുത്ത്.
    ഭാവുകങ്ങള്‍.

    ReplyDelete
  50. ഇങ്ങനെയുള്ള അഭിപ്രായങ്ങള്‍ കേള്‍ക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം യാത്രകളാണ് .

    ReplyDelete
  51. @Echmukutty
    @സിയാഫ് അബ്ദുള്‍ഖാദര്‍
    @പരപ്പനാടന്‍.
    @MINI.M.B
    @Manoj vengola
    @Hashiq
    @the man to walk with
    @കുസുമം ആര്‍ പുന്നപ്ര..............

    വായിച്ചു അഭിപ്രായം അറിയിച്ച പ്രിയ സുഹൃത്തുക്കള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി..
    @

    ReplyDelete
  52. കൊള്ളാം..യാത്ര വിവരണം ...നല്ല എഴുതു ..

    ReplyDelete
  53. എത്താന്‍ കുറച്ചു വൈകിപ്പോയി......ഒരു നല്ല യാത്രക്കാരന് നല്ല എഴുത്തുകാരനാവാന്‍ കഴിയും എന്നതിന് താങ്കളുടെ രചന സാക്ഷി......എവിടെയോ ചില അച്ചടിപ്പൂതങ്ങള്‍ പല്ലിളിക്കുന്നത് കണ്ടു.....തിരക്കിട്ട് ടൈപ്പ് ചെയ്തപ്പോള്‍ കയറിക്കൂടിയതാകാം........വീണ്ടും കാണാം നമുക്ക്........

    ReplyDelete
  54. ഞാന്‍ യാത്ര എന്നൊക്കെ കണ്ടപ്പോള്‍ ഏതെങ്കിലും ഒരു നല്ല സൌന്ദര്യമേറിയ സ്ഥലവും അതിനേക്കാള്‍ സൌന്ദര്യമേറിയ വിവരണവുമൊക്കെ പ്രതീക്ഷിച്ച വായിച്ചു തുടങ്ങിയത് തുടക്കം വായിച്ചപ്പോലും ഞാന്‍ കരുതി ഇനി ട്രെയില്‍ നിന്നും പുറത്തേക്കു നോക്കിയുള്ള കാഴ്ചകളെ കുറിച്ച് ആകുമെന്ന് ..പക്ഷെ അവിടെന്നും പോയപ്പോള്‍ അല്ലെ ലോക ബഡായിയും പറഞ്ഞു കൊണ്ട് ഉള്ള യാത്രയാണെന്ന് .. അവസാനം ടോയിലറ്റിന്റെ സൌന്ദര്യത്തില്‍ പോസ്ട് അവസാനിപ്പിച്ചു കുറെ പുളിച്ച തെറിയോടെ... ഏതായാലും പോസ്ട് ഉഗ്രന്‍ നര്‍മ്മത്തിലൂടെ മലയാളികളുടെ മര്‍മ്മം നോക്കി കൊടുത്തു .. ആശംസകള്‍..

    ReplyDelete
  55. പോസ്റ്റിനെക്കാള്‍ ഇഷ്ട്ടമായത് അവസാനം കൊടുത്ത വാല്‍ക്കഷണമാണ് !! അവതരണ ശൈലി ഏറെ രസകരം !! അഭിനന്ദനങ്ങള്‍...

    ReplyDelete
  56. വായിക്കാന്‍ വൈകിയതില്‍ ഖേദിക്കുന്നു... നല്ല പോസ്റ്റ്‌ കൂടെ നല്ലൊരു വാല്‍ കഷ്ന്നവും ....

    ReplyDelete
  57. @(പേര് പിന്നെ പറയാം)

    സീരിയസ് ആയിട്ട് തന്നെയാണ് മുഴുവന്‍ എഴുതിയത്... വാല്‍കഷ്ണം തമാശയായി തോന്നുമെന്കിലും പലരുടെയും അനുഭവമാണ്... അവിടെ കാണുന്ന മൊബൈല്‍ നമ്പരുകള്‍ ആണുങ്ങള്ടെതാണ്...

    @Pradeep paima
    @ഇസ്മയില്‍
    @ഉമ്മു അമ്മാര്‍
    @faisalbabu
    @ഷുക്കൂര്‍ കിളിയന്തിരിക്കാല്‍


    ഇഷ്ടപെട്ടു എന്നറിഞ്ഞതില്‍ സന്തോഷം... നന്ദി...നന്ദി...

    ReplyDelete
  58. കൊച്ചുമുതലാളി ഇവിടെ ആദ്യാമായാണ്...
    എഞ്ചോയ്ഡ് ഇറ്റ്!
    മലയാളികളുടെ അടക്കിവെച്ച ലൈംഗികതയുടെ ചിത്രാവിഷ്ക്കാരങ്ങളാണ് പൊതുകക്കൂസുകളിലും, മൂത്രപ്പുരകളിലും കാണുന്ന പോര്‍ട്രെയിറ്റുകള്‍.. രവിവര്‍മ്മമ്മാരും, ഹുസൈന്മാരും തങ്ങളുടെ കാ‍മം കക്കൂസ് രചനകളായി വരച്ച് തീര്‍ക്കുമ്പോള്‍.. അതിനെ ലൈക്കടിയ്ക്കുന്ന ആസ്വാദകവൃന്തം ഈ രണ്ടുകൂട്ടരും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ മാനസികവൈകല്യമുള്ളവരല്ലേ.. നന്നായി വാല്‍ കഷ്ണം അഥവ കല്ലുവെച്ച നുണ!

    ReplyDelete
  59. നന്നായിരിക്കുന്നു സുഖമുള്ള ഒരു വായന രസമുള്ള വാക്കുകള്‍ വളരെ ഇഷ്ടമായി ഈ പോസ്റ്റ്‌ ....ആശംസകള്‍

    ReplyDelete
  60. നല്ല പോസ്റ്റ്... നല്ല ഒഴുക്കോടെ വായിച്ചുതീര്‍ത്തു.ആശംസകള്‍

    ReplyDelete
  61. @കൊച്ചുമുതലാളി
    @ പുണ്യവാളന്‍
    @Mohiyudheen MP


    പ്രിയ സുഹൃത്തുക്കള്‍ക്ക് നന്ദി... ഇനിയും കാണാം...

    ReplyDelete
  62. ആ ..ഏതവനെങ്കിലും ആകട്ടെ.. മുഖത്തെ ചമ്മല്‍ ഭാവം മാറ്റി, മാന്യ മലയാളി ഭാവം ഫിറ്റു ചെയ്തു ഒന്നും സംഭവിക്കാത്തത് പോലെ തിരിച്ചു സീറ്റില്‍ വന്നിരുന്നു... അപ്പോള്‍ കൂട്ടത്തിലുള്ള ഒരുത്തന്‍ തല ചൊറിഞ്ഞു കൊണ്ട് പിറുപിറുക്കുന്നു ......'' ഏതു കള്ള പന്നിയാണ് ഈ പാതിരയ്ക്ക്.... മനുഷ്യന്റെ ഉറക്കം കളയാന്‍.... ''..........

    ---------------------

    നന്നായിരുന്നു യാത്രാവിവരണം..!..

    മേൽ എഴുതിയ വാക്കുകൾ കണ്ടപ്പോൾ മുതൽ ഒരു സംശയം....ചോദിച്ചോട്ടേ…?...തല പുകയ്ക്കയൊന്നും വേണ്ട…കൂടിയാലോചിക്കുകയോ ആരോടെങ്കിലും വിളിച്ചു ചോദിക്കയോ വേണ്ട…ചിന്ന വിഷയമാണ്…. പക്ഷെ മനസ്സിൽ കറക്കി കുത്തി ഏതാണെന്നു തീരുമാനിക്കുന്നതിനേക്കാൾ നല്ലത് ഈമെയിൽ ദൂരത്ത് ആളുള്ളപ്പോൾ ചോദിക്കുന്നതല്ലെ?..ആളു ദൂരത്തായ സ്ഥിതിക്ക് കൈ നീട്ടി അടിക്കയോ ദേഷ്യപ്പെടുകയോ ഇല്ല എന്ന ഒരു ധൈര്യം..!

    അപ്പോൾ സംശയം - "ഇതിൽ ഏതാണ് താങ്കൾ?"

    -----
    bhaavukanngaL

    ReplyDelete
    Replies
    1. താങ്കള്‍ വിളിച്ചപ്പോള്‍ ചീത്ത പറഞ്ഞത് ഞാനായിരുന്നു...

      വായിച്ചു, ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം...

      Delete
  63. ചിരിപ്പിച്ചു..:)

    ReplyDelete
  64. നർമ്മം വിതച്ച നല്ല യാത്ര...!


    ഇനി വാലിനൊരു തല
    മല്ലുവിന് മല്ലു എന്നും പാര എന്നറിയില്ലേ ഖാദു

    ReplyDelete
  65. അവിടെ ഒരു ലൈക്ക് ബട്ടണും , ഒരു കമന്റ്‌ ബോക്സും കൂടി വച്ചിരുന്നെങ്കില്‍ കാണാമായിരുന്നു പൂരം..
    കലക്കി സുഹൃത്തേ... ഒത്തിരി ഇഷ്ടായി.
    വാല്‍ക്കഷ്ണവും ഹാസ്യത്തില്‍ ആറാടി.
    .

    ReplyDelete
  66. ‘യാത്രയിലെ ചിന്തകൾ...’ വളരെ നല്ലതായി. രസാവഹമായ എഴുത്ത്....

    ReplyDelete
  67. ‘യാത്രയിലെ ചിന്തകൾ...’ വളരെ നല്ലതായി. രസാവഹമായ എഴുത്ത്....

    ReplyDelete
  68. ernakulam - guruvayoor train yatrayil chila anubavangal ormavarunnu...

    nandi suhurthe...

    e pavatinte blog visit cheyyumallo?
    http://heraldgoodearth.blogspot.com
    http://echirikavitakal.blogspot.com

    ReplyDelete
  69. എല്ലാര്‍ക്കും നന്ദി..

    ReplyDelete

മിണ്ടിയാല്‍ സന്തോഷം... :)