Saturday, August 20, 2011

എന്‍റെ നഷ്ട സ്വപ്നം ....

        ഇന്നലെ ഉറക്കത്തിലും  കര്‍ത്താവ്‌ തമ്പുരാന്‍ എന്‍റെ അടുത്ത് വന്നു. ഇന്നലെ മാത്രമല്ല, എന്നും വരാറുണ്ട് .  ഞങ്ങള്‍ ഓരോ കാര്യങ്ങളും കഥകളും  പറഞ്ഞു അങ്ങനെ ഇരിക്കും  .. ചിലപ്പോള്‍ ഗൗരവമായ  കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.. ചിലപ്പോള്‍ ഒരുമിച്ചു പാട്ട് പാടും...   ഒരിക്കല്‍ കടിച്ചാല്‍ പൊട്ടാത്ത സംഗതികള്‍ ഉള്ള പാട്ട്  ഞാന്‍ പാടിയപ്പോള്‍ പുള്ളിക്കാരന്‍ ചോതിച്ചു...  ''നീ സന്തോഷ്‌ പണ്ടിറ്റിനു പഠിക്കുന്നുണ്ടോ''..  എന്ന്.  കഴിഞ്ഞ ദിവസം കര്‍ത്താവ്‌ എനിക്ക് ഒരു ഓഫര്‍ തന്നു. അറബി കഥകളിലൊക്കെ കാണുന്നത് പോലെ എനിക്കിഷ്ടമുള്ള വരം ചോതിക്കാനുള്ള അവസരം. വിശ്വാസം വരാത്ത പോലെ നിന്ന എന്നോട് കര്‍ത്താവ്‌ പറഞ്ഞു... ''കാര്യമായിട്ട് പറഞ്ഞതാണ്...  ചോതിച്ചോളൂ...''  കളി പറഞ്ഞതല്ലെന്നു മനസിലായപ്പോള്‍  .. തമാശ വിട്ട് ഞാന്‍ ചോതിക്കാന്‍ തീരുമാനിച്ചു... ഒരു പാട് കാലമായി മനസ്സിലുണ്ടായിരുന്ന ആഗ്രഹം ചോതിച്ചു...


            '''എനിക്ക് ഒരിക്കല്‍ കൂടി ആ പഴയ കുഞ്ഞു കുട്ടി ആകണം. നിറയെ പൂക്കളും  ചെടികളും ഉള്ള പഴയ മുറ്റത്ത്‌ എനിക്ക് ഓടി കളിക്കണം...  പേര മരത്തില്‍ കയറി ഇരുന്നു കുരങ്ങനെ പോലെ പേരക്ക പറിച്ചു കടിച്ചു തിന്നണം. ഉപ്പു ശോടി കളിക്കണം. അയലത്തെ പിള്ളേരുടെ കൂടെ മരം പിടിച്ചു കളിയും കണ്ണ് പൊത്തി കളിയും കളിക്കണം.  വെളിച്ചങ്ങയില്‍ ഈര്‍കില്‍ കുത്തി കറക്കി കളിക്കണം. .. കോലും വടിയും, കൊത്തം കല്ലും  കളിക്കണം.  ചിരട്ടയില്‍ ചോറും കറിയും വച്ച് കളിക്കണം.  മുറ്റത്തെ ചളിവെള്ളത്തില്‍ ചാടി കരയും കുളവും കളിക്കണം.. പ്ലാസ്റ്റിക്‌ കുപ്പി മുറിച്ചു വണ്ടിയാക്കി   എല്ലാവരെയും പിന്നില്‍ വരിവരിയായി നിറുത്തി വിലസണം..  വണ്ടിയില്‍ കേറാതവനോട് വഴക്ക് പിടിക്കണം  .. എല്ലാം കഴിഞ്ഞു തൊടിയിലെ കുളത്തില്‍ ചാടി കാക്ക കളിച്ചു രസിക്കണം.. ''''  ...........ഒന്ന് നിറുത്തി ..വിദൂരതയില്‍ നിന്ന് കണ്ണെടുത്ത്‌ കര്‍ത്താവിനെ ഒന്ന് നോക്കി..

           ''നിന്റെ ഈ ആഗ്രഹം നടക്കില്ല... വേറെ വല്ലതും ആവശ്യപ്പെടാം...'' ഒരു നിമിഷം പോലും ആലോചിക്കാതെ കര്‍ത്താവ്‌ മറുപടി പറഞ്ഞു. ഞാനെന്തെങ്കിലും പറയുന്നതിന് മുന്‍പേ കര്‍ത്താവ്‌ തുടര്‍ന്നു...   ''നീ പറഞ്ഞ പേരയും , ചെടിയും ,മരവും ഒന്നും ഇന്നവിടെ ഇല്ല. അവിടെ മുഴുവന്‍ ഇന്ന് റബ്ബര്‍ മരങ്ങള്‍ മാത്രമേ ഉള്ളൂ..   പറമ്പിലെ കുളം ഇന്ന് മാലിന്യ കുളമാണ്..  പിന്നെ അവിടുത്തെ പുതു തലമുറ കുട്ടികള്‍ വീടിന്റെ വെളിയില്‍ ഇറങ്ങാത്തവര്‍ ആണ്. വീഡിയോ ഗെയിം ഉം ഓണ്‍ലൈന്‍ ഗെയിം ഉം ആണ് അവര്‍ക്ക് അറിയുന്ന കളികള്‍... ചോറും കറിയും വച്ച് കളിക്കാനൊന്നും അവരെ കിട്ടില്ല... . വെളിച്ചങ്ങ എന്താണെന്നോ ... കണ്ണ് പൊത്തി കളി എന്താണെന്നോ അവര്‍ക്കറിയില്ല... ''...
                '' ഇനി പറയൂ... നിനക്കവിടെ പോകണോ ??..'' കര്‍ത്താവ്‌ എന്നോടായി ചോതിച്ചു...
            ''''വേണ്ട.. എന്നാല്‍ എനിക്കെന്റെ സ്കൂള്‍ ജീവിതം ഒരിക്കല്‍ കൂടി തന്നു കൂടെ...'' ഞാന്‍ ചോതിച്ചു.  കര്‍ത്താവ്‌ ഒന്നും മിണ്ടിയില്ല... ഞാന്‍ പിന്നെയും പറഞ്ഞു കൊണ്ടിരുന്നു.....   ''വയല്‍ വരമ്പിലൂടെ നടന്നു എനിക്കാ സ്കൂളില്‍ പോകണം.  വയലില്‍ കണ്ണ് മാത്രം വെളിയില്‍ കാട്ടി നില്‍ക്കുന്ന തവളകളെ കല്ലെറിയണം.  വഴിവക്കിലുള്ള കാടുകളോടും മരങ്ങളോടും കിന്നാരം പറഞ്ഞു സ്ഥിരമായി വൈകി  വരുന്ന ആ പഴയ കുട്ടിയാവണം .   വഴിയിലുള്ള തോട്ടിലിറങ്ങി കാലു കൊണ്ട് തട്ടി പരല്‍ മീനിനെ പിടിച്ചു കുപ്പിയിലാക്കണം.  തോട്ടിലെ തെങ്ങ് പാലത്തില്‍ കയറി നിന്ന് താഴേക്കു മൂത്രമൊഴിക്കണം.. വഴിയിലുള്ള എല്ലാ പുളിമരത്തിന്റെ കീഴിലും എനിക്ക് പോകണം.. നെല്ലിക്ക മരത്തിലും മാവിലും കല്ലെറിയണം.. നെല്ലിക്ക തിന്നു വഴി വക്കിലുള്ള വീട്ടില്‍ കയറി വെള്ളം കുടിക്കണം. ഹോം വര്‍ക്ക്‌ ചെയ്യാതെ പോകണം... എന്നിട്ട്  ശിക്ഷയായി ബെഞ്ചില്‍ കയറി നില്‍ക്കണം ... ആകാശം കാണിക്കാതെ മയില്‍ പീലി പുസ്തകത്തില്‍ വെക്കണം.. ആകാശം കാണിച്ചാല്‍ മയില്‍ പീലി പ്രസവിക്കില്ല... '''' ...
              ഞാന്‍ കര്‍ത്താവിനെ നോക്കി...  കര്‍ത്താവ്‌ ശ്രദ്ദയോടെ എന്നെ കേള്‍ക്കുകയായിരുന്നു ..... കര്‍ത്താവിന്റെ താത്പര്യം കണ്ടപ്പോള്‍ ഞാന്‍ പിന്നെയും തുടര്‍ന്നു...  ''' ചെറുപ്പത്തില്‍ , വലിയ ആളുകള്‍  ചിരിച്ചും കളിച്ചും പോകുമ്പോള്‍ .. പെട്ടെന്ന് വലുതാകണമെന്നും.. എന്നാല്‍ ഈ പുസ്തകങ്ങള്‍ വലിച്ചെറിഞ്ഞ് അവരെ പോലെ ആരെയും പേടിക്കാതെ നടക്കാമെന്ന് സ്വപ്നം കണ്ടിരുന്നു... സത്യം പറയാമല്ലോ എന്‍റെ കര്‍ത്താവേ... ഇന്നുള്ള ഈ പ്രാരബ്ദങ്ങളും  ബുദ്ദിമുട്ടുകളും കാണുമ്പോള്‍ ഒരിക്കലും വലുതാകാതിരുന്നെങ്കില്‍ എന്ന് തോന്നുന്നു... ''
             '' ..   വലുതാകണം എന്നത് പ്രകൃതി നിയമമല്ലേ.. വേണ്ടാന്ന് വെക്കാന്‍ കര്‍ത്താവിനു പോലും  പറ്റില്ലല്ലോ...'' കര്‍ത്താവ്‌ ചിരിച്ചു കൊണ്ട് പറഞ്ഞു..
             ''ഒന്നിനെ കുറിച്ചും ചിന്തിക്കാതെ, ഓണവും വിഷുവും ക്രിസ്മസും എല്ലാം ഒരു പോലെ ആഘോഷിക്കാന്‍ അന്നത്തെ പോലെ ഇന്ന് കഴിയുന്നില്ല കര്‍ത്താവേ... ആഘോഷം മാത്രമല്ല ..ഓരോ ദിവസവും  പുലരുന്നത് പുതിയ പുതിയ പ്രശ്നങ്ങളും ആയാണ് ..  അന്നത്തെ പോലെ  മന:സമാദാനം   അനുഭവിക്കാന്‍ എനിക്ക് ഒന്ന് കൂടി അവസരം തന്നു കൂടെ...  ഒരിക്കല്‍ കൂടി ഒന്നും അറിയാതെ കളിച്ചും ചിരിച്ചും നടക്കാന്‍ ഒരു അവസരം... ''  .. ഞാന്‍ പറഞ്ഞു നിറുത്തി. കര്‍ത്താവ്‌ എഴുന്നേറ്റു എന്റടുത്തു വന്നു നിന്നു..
            ''''നീ ഈ പറഞ്ഞെതെല്ലാം നിന്റെ മാത്രമല്ല എല്ലാവരുടെയും ആഗ്രഹമാണ്.. ഒരിക്കലും നടക്കില്ലെന്ന് അറിഞ്ഞിട്ടും എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കിട്ടുന്ന , എന്നാല്‍ ഒരാള്‍ക്കും  ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു സുവര്‍ണ കാലമാണ് അത്.  എന്തെങ്കിലും  വഴിയുണ്ടായിരുന്നെങ്കില്‍  എല്ലാവരും  ആ കാലത്തേക്ക് മടങ്ങി പോകുമായിരുന്നു. ''''.......... ഈ ആഗ്രഹവും നടക്കില്ലെന്ന് എനിക്കുറപ്പായി.
              എന്‍റെ സങ്കടം കണ്ടിട്ടെന്ന പോലെ കര്‍ത്താവ്‌ തുടര്‍ന്നു...  ''...'' എന്താണ്  ജീവിതം ??.. .. മറ്റുള്ളവരുടെ സഹായത്തോടെയുള്ള ശൈശവം , മധുരിക്കുന്ന   ബാല്യം... മറക്കാന്‍ കഴിയാത്ത പഠന കാലം... ചോര തിളപ്പിന്റെ യവ്വനം ... കടമ്പകള്‍ നിറഞ്ഞ മദ്യ വയസ്സ്... നിര്‍ജീവമായ വാര്‍ദക്ക്യം....            . ഇത് എല്ലാവര്‍ക്കും പറഞ്ഞിട്ടുള്ളതാണ്.. ആരാലും മാറ്റാന്‍ കഴിയാത്തതും ഒരിക്കല്‍ ആടിയ വേഷം പിന്നീടു  സാദ്യമാകാതതുമായ നാടകമാണ് ജീവിതം.''''........ .......................................................................
....................................................................................................................................
....................................................................................
             ഞാന്‍ ഒന്നും മിണ്ടിയില്ല... കര്‍ത്താവും മിണ്ടാതെ നിന്നു... ഇത്തരം മൗനം ഞങ്ങള്‍ക്കിടയില്‍  ഇതുവരെ ഉണ്ടായിരുന്നില്ല...  ഈ സാഹചര്യം ഒഴിവാക്കാന്‍ വിഷയം മാറ്റിയെ പറ്റൂ.. ഞാന്‍ വിഷയത്തിനായി പരതുന്നതിനിടയില്‍ കര്‍ത്താവ്‌ അപ്രത്യക്ഷനായി ... പെട്ടെന്ന് തന്നെ തിരിച്ചെത്തി..  ആ വേഷം കണ്ടു ഞാന്‍ അമ്പരന്നു ..ഞങ്ങളുടെ മൗനം ചിരിക്കു വഴിമാറി.... റൌണ്ട് നെക്ക് ടി ഷര്‍ട്ടും ഇപ്പൊ വീഴും എന്ന് പറയുന്ന ലോ വേസ്റ്റ് ജീന്‍സും.  കയ്യില്‍ കുരിശിനു പകരം മൊബൈല്‍ ഫോണ്‍.... അതില്‍ നിന്നും ഒരു പാട്ടും... ആ പാട്ട് ഇതായിരുന്നു......
                                ''''''' ......ആസ്വദിക്കുക  ജീവിതം  ആസ്വദിക്കുക  യൌവനം.......  
                                          ആനന്ദിക്കുക  ജീവിതം  ആനന്ദിക്കുക  യൌവനം.......
                   ആദിയും  പാടിയും  തീര്‍ത്താട്ടെ  നിന്റെ  മനസ്സിനുള്ളിലെ  ദുക്ഖങ്ങള്‍.......

              കുമിള  പോലുള്ള  ജീവിതത്തില്‍  ഇന്ന്  സങ്കടപ്പെടുവാന്‍  നേരമില്ല......'''''''''''''''

8 comments:

  1. ഒരിക്കല്‍ കൂടി ആ പഴയ കുഞ്ഞു കുട്ടി ആകണം......നടക്കാത്ത ഒരു മണ്ടന്‍ സ്വപനം

    ReplyDelete
  2. ഒരു കുറി കൂടി ചെരുപ്പമാകുവാന്‍ കൊതിക്കുന്നെ അല്ല ചെറുപ്പമാവുന്നു

    ReplyDelete
  3. ഇതൊക്കെ ഇവിടെ എഴുതിവെച്ച് ആരറിയാന്‍ എന്നും ചോദിച്ചിരുന്നാല്‍ ആരും അറിയാന്‍ പോകുന്നില്ല , നാലാള് അറിയണേല്‍ ഷെയര്‍ ചെയ്യണം..ഷെയര്‍ ..

    ReplyDelete
  4. പഞ്ചാരകുട്ടന്‍-malarvadiclub
    കൊമ്പന്‍
    സിദ്ധീക്ക.........നന്ദി...
    .വന്നതിനും അഭിപ്രായം പറഞ്ഞതിനും...ഒരായിരം നന്ദി....നിങ്ങളാണ് ആദ്യമായി ഇവിടെ വന്ന ഇരുത്തം വന്ന ബ്ലോഗ്ഗെര്മാര്‍.... എനിക്ക് സന്തോഷമായി....
    (((പിന്നെ സിദീക്ക് ഇക്ക....എങ്ങനെയാണ് ഷെയര്‍ ചെയ്യേണ്ടത്‌..ഒന്ന് പറഞ്ഞു തരുമോ...ഞാന്‍ ഈ വഴിയില്‍ പുതിയ ആളാണ്‌...)))

    ReplyDelete
  5. ഒരിക്കല്‍ കൂടി ബാല്യത്തിലേക്ക് മടങ്ങാന്‍ കൊതിക്കാത്തവരായി ആരുണ്ട്..ഒരിക്കലും സാധ്യമാകില്ലെന്ന് അറിയാമെങ്കില്‍ പോലും.
    നന്നായി എഴുതി...അവസാനം ചിരിപ്പിക്കുകയും ചെയ്തു.:)

    ReplyDelete
  6. @Vipin K Manatt..... ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം.. നന്ദി..

    ((( സത്യം പറഞ്ഞാല്‍ ക്ലൈമാക്സ്‌ എനിക്ക് ഇഷ്ടപെട്ടില്ല.. ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുക എന്നാ അവസ്ഥ .. കഥ വഴി മുട്ടിയപ്പോള്‍ മുന്നില്‍ തെളിഞ്ഞ വഴി... പോസ്ടിടാനുള്ള തിരക്ക് കൊണ്ട് ഇങ്ങനെ തീര്‍ത്തു...))

    ReplyDelete
  7. enikkumundu ee swabhaavam...idakku ente ezhuthukal enikishtapedaarilla ....bakkiyulloru sahikkatte ale? ha ha

    ReplyDelete

മിണ്ടിയാല്‍ സന്തോഷം... :)