Friday, September 16, 2011

ചിരിയുടെ വില...

''' ബോസ്സിനെയും കമ്പനിയേയും പറ്റിച്ചു പണിയെടുക്കാതെ ചാറ്റിങ്ങും ചീറ്റിങ്ങുമായി സമയം പാഴാക്കുന്ന ഒരു കൂട്ടം ആള്‍ക്കാരുടെ കൂട്ടായിമയാണ് ഫേസ് ബുക്ക്‌..'''
                കൂട്ടുകാരന്‍റെ സ്റ്റാറ്റസ് അപ്ഡേറ്റ് വായിച്ചു ലൈക്‌ അടിച്ചു, ഫേസ് ബുക്കില്‍ ഇരുന്നു കൊണ്ടാണ് ആ മഹാന്‍ ഫേസ് ബുക്കിനെ  കുറ്റം പറയുന്നത്.. കമ്മന്റ്  അടിക്കണോ... എന്ത് കമെന്റും..? അവന്‍ പറഞ്ഞത് സത്യമാണ്, അപ്പൊ എതിര്‍ത്ത് കമന്റാന്‍ പറ്റില്ല. അപ്പൊ കമ്മന്റ് വേണ്ട.. ചുമ്മാ കമന്റടിച്ചു പോകാന്‍ എന്നെ കിട്ടില്ല... മറ്റുള്ളവരുടെ പോസ്റ്റിനെ കുത്തി കീറി പോസ്റ്റ്‌ മോര്‍ട്ടം നടത്തി അതിലെ കുറ്റം കണ്ടു പിടിച്ചു , അതിനെ എതിര്‍ത്ത് കമന്റിട്ടു വാക് പയറ്റ് നടത്താനാണ് എനിക്കിഷ്ടം, അതിനു മാത്രമാണ് ഞാന്‍ ഫേസ് ബുക്കില്‍ വരുന്നത് തന്നെ.. എന്നും ആരെയെങ്കിലും വട്ടു പിടിപ്പിക്കണം, അല്ലാതെ കിടന്നാല്‍ ഉറക്കം വരില്ലന്നെ, .. എന്നും ഏതെങ്കിലും ഒരു സുഹൃത്ത് എന്‍റെ ഇര ആവാറുണ്ട്, ഇന്നും ആരെയെങ്കിലും കിട്ടും, കിട്ടാതിരിക്കില്ല. അവരില്ലാതെ എനിക്കെന്താഘോഷം.....അല്ലെ... 
          ഓരോരുത്തരുടെയും വാള്‍ പോസ്റ്റുകള്‍ ചിക്കി ചികഞ്ഞു നടക്കുന്നതിനിടയിലാണ് ആത്മാര്‍ത്ഥ സുഹൃത്തിന്റെ പോസ്റ്റിങ്ങ്‌ കണ്ണില്‍ പെട്ടത്...
          '''ജീവിതം നമ്മെ കരയാന്‍ പഠിപ്പിച്ചു, ചിരിക്കാനും.. പക്ഷെ കരയേണ്ടി വരുംമ്പഴല്ലാതെ ചിരിയുടെ വില ആരും അറിയുന്നില്ല...'''
വായിച്ചു, ലൈക്‌ അടിച്ചു. ഒരിക്കല്‍ കൂടി വായിച്ചു, എന്നിട്ട് താഴെ കമന്റിട്ടു... '''എന്താണ് ചിരിയുടെ വില..?''''
അധികം കാത്തു നിന്നില്ല, പോസ്റ്റ്‌ ഇട്ട  സഹോദരന്റെ മറുപടി കിട്ടി... '''ചിരിയുടെ വില കൂട്ടി നോക്കാന്‍ പറ്റില്ല, അതായത് വില മതിക്കാനാവതതാണ്'''.
         ഓഹോ.. അങ്ങനെയാണോ... ആരാ പറഞ്ഞത് വില മതിക്കനാവതതാണെന്നു ... എവിടെയോ കണ്ട ഒരു വാചകം ഞാന്‍ കോപ്പിയടിച്ചു കമന്റി...
             '''ചിരി വില കുറഞ്ഞതും, വളരെ സുലഭമായി എവിടെ നിന്നും കിട്ടുന്നതുമായ  സംഭവമാണ്, എന്നാല്‍ കണ്ണീര്‍ അപൂര്‍വമായേ കാണാന്‍ പറ്റുകയുള്ളൂ... അത് എല്ലാവര്‍ക്കും കാണാന്‍ കഴിഞ്ഞെന്നു വരില്ല.. ചിരിയേക്കാള്‍ വില എന്ത് കൊണ്ടും കണ്ണീരിനാണ്.'''
          സുഹൃത്ത് എന്നെക്കാള്‍ വലിയ വാശിക്കാരനാണ്‌... ഉടന്‍ മറുപടി വന്നു.. ''' ചിരി വില കുറഞ്ഞ സംഭവം ..?? നിനക്ക് ചിരിയുടെ വില അറിയാത്തത് കൊണ്ടാണ് നീ ഇങ്ങനെ പറയുന്നത്..''' ഞാനാരാ മോന്‍, ഞാനും തിരിച്ചു കമന്റിട്ടു.. ''' ചിരിക്കു വിലയുണ്ട്‌ , പക്ഷെ അത് ചിരിക്കുന്നവന്റെ വില പോലെയിരിക്കും.. പക്ഷെ കണ്ണ് നീര്‍ അങ്ങനെയല്ല.. '''  ..........  എന്റെ പ്രതീക്ഷക്കു വിപരീതമായി എനിക്ക് മറുപടിയുമായി വന്നത് മറ്റൊരു സുഹൃത്ത് ആയിരുന്നു..       അവന്‍ എഴിതിയത് .....
  ..''' കണ്ണീരിന്റെ വിലയും കരയുന്നവന്റെ വില പോലെയിരിക്കും...'''
ഇപ്പൊ എനിക്ക് എതിര്‍ കക്ഷികള്‍ രണ്ടായി, വിട്ടു കൊടുക്കാന്‍ ഞാനും വിട്ടു തരാന്‍ അവരും ഒരുക്കമല്ല.. ചിരി വിലമതിക്കാനാവതതാണെന്നു അവരും അതല്ലെന്ന് തെളിയിക്കാന്‍ ഞാനും... പിന്നെ എന്തൊക്കെ കമെന്റിട്ടെന്നു എനിക്ക് തന്നെ അറിയില്ല....
             കലര്‍പേതുമില്ലാതെ പല്ലില്ലാ മോണ കാട്ടി ഇളിക്കുന്ന കുഞ്ഞു പൈതലിന്റെ ചിരി അവര്‍ വിഷയമാക്കിയപ്പോള്‍ , നെഞ്ചിന്‍ കൂട് മുന്നോട്ടു തള്ളി എല്ല് കോലത്തില്‍ ആയ സോമാലിയന്‍ കുഞ്ഞുങ്ങളുടെ കണ്ണീരെടുതിട്ടു ഞാന്‍,...... ആ കണ്ണീരില്‍ ഒലിച്ചു പോകാത്ത ചിരിയുണ്ടോ...?
             ബാല്യ കാല സഖിയുടെ മധുരമൂറുന്ന കള്ള ചിരിയുമായി അവര്‍ വന്നപ്പോള്‍ , പ്രണയ കാല സഖിയുടെ വഞ്ചന ഒളിപ്പിച്ച പഞ്ചാര ചിരിയെടുത്തു ഞാന്‍ പ്രതിരോധം തീര്‍ത്തു ........   ഈ ചിരിയുടെ വേദന അറിയാത്തവരുണ്ടോ..?
             പൂമുഖ വാതില്‍ക്കല്‍ പുഞ്ചിരി തൂകുന്ന പൂന്തികളെ കൊണ്ട് വന്നപ്പോള്‍ , പിന്‍ വാതില്‍ തുറന്നിടാറുള്ള പതിവ്രതകളുടെ പുഞ്ചിരി എടുത്തു ഞാന്‍ തിരിച്ചടിച്ചു........  ആട്ടിന്‍ തോലണിഞ്ഞ ചെന്നായകളെ അറിയില്ലേ.....?
             വാത്സല്യ നിധിയായ പിതാവിന്റെ വാത്സല്യം ചാലിച്ച ചിരിക്കെതിരെ ,  മകളെ വിറ്റും കൂട്ടികൊടുത്തും  കാശാക്കുന്ന പിതാവിന്റെ കച്ചവട ചിരി എനിക്ക് ധാരാളമായിരുന്നു.......  അല്ലെന്നു പറയാനാവുമോ... ആര്‍ക്കെങ്കിലും ...?
             സ്നേഹ നിധിയായ മക്കളുടെ സ്നേഹം ചാലിച്ച ചിരി മറച്ചു പിടിക്കാന്‍  , മാതാപിതാക്കളുടെ നെഞ്ചില്‍ കഠാര ഇറക്കുന്ന മക്കളുടെ മൃഗീയമായ ചിരി എടുത്തിടെണ്ടി വന്നു എനിക്ക്...... അങ്ങനെയുള്ള മക്കളെ അറിയില്ലേ ....?
             കണ്ണില്‍ നോക്കി പഠിപ്പിക്കുന്ന അദ്യാപകരുടെ നിഷ്കളങ്കമായ ചിരിയെ തോല്‍പ്പിക്കാന്‍ , നെഞ്ചില്‍ നോക്കി പഠിപ്പിക്കുന്ന അദ്യാപകരുടെ കോപ്പിലെ ചിരി ഉള്ളപ്പോള്‍ വേറെന്തു വേണം, എനിക്ക്........  അനുഭവം കണ്മുന്നില്‍ ഉള്ളതല്ലേ .....?
             ജനങ്ങളെ നോക്കി വിനീതനായി കയ്യ് കൂപ്പി, രാഷ്ട്രീയക്കാരന്റെ വലിയ വായിലെ, ആളെ പറ്റിക്കാനുള്ള ചിരിയെ , അടുത്തിടെ ഇറങ്ങിയ പത്ര വാര്‍ത്തകള്‍ കൊണ്ട് ഞാന്‍ മറച്ചു പിടിച്ചു.......  ഞമ്മളൊക്കെ അവരുടെ ഇരകളല്ലേ..... ?
             ആത്മാര്‍ത്ഥ സുഹൃത്തുക്കളുടെ ആത്മാര്‍ഥമായ ചിരി വിഷയമായപ്പോള്‍ , മറുപടിയായി... ഉവ്വ..ഉവ്വ... എന്ന് തിലകന്‍ സ്റ്റൈലില്‍ എഴുതി ഹി..ഹി ... എന്നു കൂടി എഴുതി ഞാന്‍.....  ഞാന്‍ അവന്‍റെ ആത്മാര്‍ത്ഥ സുഹൃത്ത് അല്ലെ...... ?
        ആ മറുപടിയില്‍ ഞാന്‍ ചിരിച്ച ഒരുമാതിരി മറ്റേ ചിരി എന്റെ എതിരാളി സുഹൃത്തിന് കാണാന്‍ കഴിഞ്ഞെന്നു തോന്നുന്നു... എനിക്ക് മറുപടി കിട്ടിയില്ല...
അടുത്ത കമെന്റും ഞാന്‍ തന്നെ എഴുതി..''' ഇനിയെങ്കിലും പറയൂ, സുഹൃത്തെ .. എന്താണ് ചിരിയുടെ വിലയെന്ന്..??...''' മറുപടിയില്ലെന്നു മാത്രമല്ല വലിയ വായില്‍ ഹ..ഹഹ...എന്ന് ചിരിക്കാറുള്ള എന്റെ കൂട്ടുകാരന്‍ അപ്പോഴേക്ക് ഓഫ്‌ലൈനില്‍  ആയിരുന്നു.....
............. രണ്ടു മണിക്കൂര്‍ എങ്ങനെ തീര്‍ന്നെന്നു അറിയില്ല, ആ രണ്ടു മണിക്കൂറില്‍ ഉള്ളവന്റെ ചിരിയും ഇല്ലാത്തവന്റെ ചിരിയും തമ്മില്‍ തമ്മില്‍ കടിച്ചു കീറി, വിശപ്പിന്റെ ചിരിയും കുടവയറിന്റെ ചിരിയും തമ്മില്‍ ഏറ്റുമുട്ടി.. പുഞ്ചിരിയില്‍ ഒളിപ്പിച്ച കാപട്യവും കണ്ണീരില്‍ കുതിര്‍ത്ത പുഞ്ചിരിയും തമ്മില്‍ മല്‍പിടുത്തം നടന്നു.... ആരും ജയിക്കാത്ത എന്നാല്‍ ആരും തോല്‍ക്കാത്ത തെരുവുയുദ്ധം...
എന്തിനും ഏതിനും തര്‍ക്കിക്കുന്ന എന്‍റെ സ്ഥിരം അസുഖം മനസ്സിലാക്കിയട്ടാണെന്നു തോന്നുന്നു, എതിരാളികള്‍ പിന്നെ ലൈനില്‍ വന്നില്ല,  ഞാനും രക്ഷപ്പെട്ടു, ഉത്തരം കിട്ടാത്ത ഈ ചര്‍ച്ച നീട്ടുന്നതില്‍ കാര്യമില്ല,  എന്നാലും എനിക്ക് ഉത്തരം മുട്ടിയില്ലല്ലോ എന്ന സന്തോഷത്തില്‍ ലോഗൌട്ട് ചെയ്തു, സിസ്റ്റം ഓഫാക്കി ഞാന്‍ എഴുന്നേറ്റു... ഇനിയാണ് കുളിയും ബാക്കി കാര്യങ്ങളും, അത് കഴിഞ്ഞു വല്ലതും അകത്താക്കി കിടന്നുറക്കം.... നമ്മുടെ ഒരു ദിവസം ഖലാസ്..
 നടുവും തടവിക്കൊണ്ട് പതുക്കെ മുറി വിട്ടിറങ്ങി, ആരെയും കാണുന്നില്ല,, എല്ലാം ഉറങ്ങിയോ..?.. ഞാന്‍ ലിവിംഗ് റൂമില്‍ എത്തി, ആ കാഴ്ച കണ്ടു ഞാന്‍ ഞെട്ടി...അമ്മയും ,പെങ്ങളും, കുട്ടികളും.. എന്തിനധികം .. അയലത്തെ വീട്ടിലെ തരുണീമണികളും  , തള്ളയും .. എല്ലാം കൂടിയിരുന്നു കൂട്ട കരച്ചിലും, മൂക്ക് പിഴിച്ചിലും..  ദൈവമേ ഞാനറിയാതെ എന്ത് അനര്‍ത്ഥമാണ് ഇവിടെ നടന്നത്...  കാര്യമറിയാതെ അമ്പരന്നു നിന്ന എനിക്ക് ടിവിയില്‍ ഓടികൊണ്ടിരുന്ന മെഗാ സീരിയല്‍ കണ്ടപ്പോള്‍ കാര്യം പിടി കിട്ടി...
             ഒന്നും മിണ്ടാതെ തല താഴ്ത്തി തിരികെ മുറിയിലേക്ക് നടന്നു, ഓഫാക്കി വച്ച സിസ്റ്റം എടുത്തു ഓണാക്കി ... ആരും ലൈനില്‍ ഇല്ല... സുഹൃത്തിന്റെ പോസ്റ്റ്‌ തപ്പിയെടുത്തു... എന്നിട്ട് അവസാന കമന്റിട്ടു... .
          '''കണ്ണീരിന്റെ വില ഇടിഞ്ഞത് ഞാനറിഞ്ഞില്ല സുഹൃത്തെ... വെള്ളത്തേക്കാള്‍ സുലഭമായി കിട്ടുന്ന സാധനമാണ് അത്.... നിങ്ങള്‍ പറഞ്ഞതാണ് ശരി..ചിരി വിലമതിക്കാനാവതതാണ്.... ശുഭ രാത്രി...''' 



31 comments:

  1. “ചിരികൊണ്ടു പൊതിയും മൌനദു:ഖങ്ങള്‍ ചിലരുടെ സമ്പാദ്യം..!”
    ഈ ചിരി ചിന്തകള്‍ നന്നായി...!
    ആശംസകള്‍..!

    ReplyDelete
  2. ഞാനിപ്പോള്‍ എന്താ പറയുക ചിരിക്കണോ? കരയണോ?
    രണ്ടായാലും എന്റെ ചിരിയിലും കണ്ണ് നീരിലും കാപ്ദ്യമുന്ദ്

    ReplyDelete
  3. njan ishtappetttu... yeere...
    chiri chindakal...
    amaizing...
    The way of speak story...

    ReplyDelete
  4. നന്ദി,,
    എന്‍റെ കുളക്കഥകള്‍ മുഴുവന്‍ വായിച്ച് ഇത്രേം നല്ല അഭിപ്രായങ്ങള്‍ പറഞ്ഞതിന്..
    ഇപ്പോള്‍ പോകുന്നു.
    വായിക്കാന്‍ വീണ്ടും വരും.

    ReplyDelete
  5. @പ്രഭന്‍ ക്യഷ്ണന്‍..... നന്ദി ....
    @കൊമ്പന്‍... നന്ദി...എല്ലാവരുടെ ചിരിയിലും കണ്ണുനീരിലും കാപദ്യമുണ്ട് ..അല്ലെ...
    @praveen mash.... ചിരിക്ക് നന്ദി.....
    @Harilal Narendra.... നന്ദി സുഹൃത്തെ....വീണ്ടും വരനെ...
    @~ex-pravasini* ... നന്ദി... വന്നെക്കണേ വീണ്ടും...

    ReplyDelete
  6. എന്തൊക്കെ പറഞ്ഞാലും ഇത് വായിച്ചപ്പോള്‍ എനിക്ക് ചിരിക്കാനാ തോന്നിയത് ,, അവസാന പന്‍ജ്ജ് അടി പൊളി ''('കണ്ണീരിന്റെ വില ഇടിഞ്ഞത് ഞാനറിഞ്ഞില്ല സുഹൃത്തെ")
    വന്ന സ്ഥിധിക്ക് ഒന്ന് ഫോളോ ചെയ്തു പോയേക്കാം ,, നല്ല പോസ്റ്റുകള്‍ മിസ്സാകരുതല്ലോ!!!

    ReplyDelete
  7. :) :(
    ഇപ്പൊ തുല്യമായില്ലെ ഹ ഹ ങീ ങീ

    ReplyDelete
  8. ഇത് അസ്സലായി ... കണ്ണീരിന്റെയും ചിരിയുടെയും വില ഒരുപോലെ ഇടിഞ്ഞു!

    ReplyDelete
  9. @ഇന്‍ഡ്യാഹെറിറ്റേജ്‌:
    @faisalbabu
    @Lipi Ranju.......... വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.... കൂടെ കൂടിയതിനും...ഒരായിരം നന്ദി...

    ReplyDelete
  10. ചിരിയുടെ കണ്ണീരിനാണ് ഏറ്റവും വിലയുള്ളത് !

    ReplyDelete
  11. തുടക്കം വായിച്ചപ്പോള്‍ മറ്റെവിടെക്കോ ആണ് കഥ പോകുന്നതെന്ന് കരുതി..
    ചെറിയ ഒരു അനുഭവം പറഞ്ഞു .. തമാശ രൂപത്തില്‍ ..
    പക്ഷെ ഒരുപാടു കാര്യങ്ങളും പറഞ്ഞു.. അത് കൊണ്ട് തന്നെ എഴുത്തിന്റെ
    സ്റ്റൈല്‍ ഇഷ്ടപ്പെട്ടു... ആശംസകള്‍

    ReplyDelete
  12. വിലയൊന്നും അറിയില്ലെങ്കിലും ഈ പോസ്റ്റ് വായിച്ച് കുറെ ചിരിച്ചു.. അസ്സലായിട്ടുണ്ട് അവതരണം...

    ReplyDelete
  13. തുടക്കവും ഒടുക്കവും കൊള്ളാം.
    ചിരിപ്പിക്കാന്‍ കഴിയുന്നുണ്ടല്ലോ നാട്ടുകാരാ.

    ആശംസകള്‍

    ReplyDelete
  14. ഇതെന്താ ഇവിടെ ചിരിയുടെയും കരച്ചിലിന്റെയും സംസ്ഥാന സമ്മേളനമോ?
    കൊള്ളാം..

    ReplyDelete
  15. @ഇസ്മായില്‍ ഇക്ക....
    @യാത്രക്കാരന്‍
    @ഇലഞ്ഞിപൂക്കള്‍
    @K@nn(())raan*കണ്ണൂരാന്‍!
    @mayflowers.......................
    .........വന്നതിനും വായിച്ചു അഭിപ്രായം പറഞ്ഞതിനും നന്ദി..

    ReplyDelete
  16. ചിരിയുടെ വില ചിരിക്കുന്നവന്റെ വില പോലെ ഇരിക്കും... കരച്ചിലിന്റെ വിലയും അങ്ങന തന്നെ... ഖാദുവിനു എന്‍റെ ആശംസ്സകള്‍............

    ReplyDelete
  17. 'കണ്ണീരിന്റെ വില ഇടിഞ്ഞത് ഞാനറിഞ്ഞില്ല സുഹൃത്തെ... വെള്ളത്തേക്കാള്‍ സുലഭമായി കിട്ടുന്ന സാധനമാണ് അത്....
    നിങ്ങള്‍ പറഞ്ഞതാണ് ശരി..

    "ചിരി വിലമതിക്കാനാവതതാണ്...."

    ReplyDelete
  18. ഇതുവരെ ഇങ്ങോട്ടേക്കു വരാത്തതില്‍ എനിക്ക് കരച്ചില്‍ വരുന്നു, :) ഈ ലേഖനം ഒത്തിരി ഇഷ്ട്ടമായി സുഹൃത്തെ..
    ചിരിkku ഒരാളെ വേദനിപ്പിക്കാന്‍ കഴിയും..അമ്മാതിരി ചിരിയേക്കാള്‍ നല്ലത് കണ്ണീര്‍ തന്നെയാണ്..

    ReplyDelete
  19. ചിരിയുടെ വില കിലോ 10!!

    ReplyDelete
  20. Brilliant! (ചില സ്ഥലത്ത് ഇംഗ്ലീഷ് വാക്കുകൾക്ക് സമാനമായ ‘ഇമ്പാക്ട്’ ഉള്ള മലയാളം വാക്കുകൾ കിട്ടൂല്ല!)

    ReplyDelete
  21. @Harilal Narendra... സുഹൃത്തെ നന്ദി...

    @Arunlal Mathew || ലുട്ടുമോന്‍...അതെ ചിരി വിലമാതിക്കനാവതതാണ്..നന്ദി ട്ടോ..

    @Jazmikkutty... ഇപ്പൊ വന്നല്ലോ...സന്തോഷം... അമ്മാതിരി ചിരി വേണ്ട.. അതാ നല്ലത്..നന്ദി ട്ടോ...

    @anamika.... എന്റെ ചിരിക്ക് പത്തു പോര..ട്ടോ..നന്ദി..

    @uNdaMPoRii...... അത് ശരിയാ... നന്ദി ട്ടോ..

    ReplyDelete
  22. ചിരിയും കരച്ചിലും കൊള്ളാം .... നന്നായി എഴുതി
    വരികളില്‍ ഒന്ന് രണ്ടു അക്ഷര തെറ്റ് ഒഴിച്ചാല്‍
    നല്ല ജഗല്‍ പോസ്റ്റ്‌ .... (തുഞ്ചാണി)

    ReplyDelete
  23. പലവിധം ചിരികള്‍ ..ഇതൊരു വല്ലാത്ത ചിരി ആയല്ലോ ..നിക്ക് ചിരിക്കാന്‍ വയ്യേ ....ചിരിച്ചു ചിരിച്ചു ഞാന്‍ കരഞ്ഞു ......നന്നായിട്ടുണ്ട്...

    ReplyDelete
  24. @വേണുഗോപാല്‍
    @kochumol(കുങ്കുമം)

    ഈ സ്നേഹത്തിന് നന്ദി ട്ടോ....

    ReplyDelete
  25. കരയുമ്പോൾ ചിരിയുടെ വില കൂടുതലാകും.
    ചിരിയ്ക്കുമ്പോൾ കണ്ണീരിനെ ആരും ഓർക്കാറില്ല.

    പോസ്റ്റ് ഇഷ്ടപ്പെട്ടു.

    ReplyDelete
  26. വായിക്കാന്‍ വിട്ടു പോയതും വായിക്കപ്പെടെണ്ടതും ഒരു പാട് ഇവിടെ ഉണ്ട്.
    ചിലതൊക്കെ വായിച്ചു.
    വര്‍ഷാവസാനതിന്റെ തിരക്കുകള്‍ ഉള്ളത് കൊണ്ട് ഇനിയും ബാക്കി തന്നെ.
    സ്നേഹാംശംസകള്‍ അറിയിക്കുന്നു

    ReplyDelete
  27. സ്റ്റോക്ക് എക്സ്ചേഞ്ചിലെ ഓഹരി വിലയൊക്കെ കുത്തനെ ഇടിഞ്ഞൂത്രേ.ഇനി അതിനിടയിൽ പെട്ടെങ്ങാനുമാകുമോ ചിരിയുടേയും കരച്ചിലിന്റേയും വില ഇടിഞ്ഞത്... അതോ സ്വർണ്ണത്തിന്റെ....!... ഇനിയാരോടാണ്‌ ചോദിക്കേണ്ടത്... ?

    കൊള്ളാം നന്നായിരുന്നു.. പോസ്റ്റ്.. ഭാവുകങ്ങൾ നേരുന്നു

    ReplyDelete
  28. ഖാദു, എന്ന എഴുത്തുകാരന്‍റെ കഴിവ് സൂക്ഷ്മനിരീക്ഷണങ്ങള്‍ ആണ്. ഒരു പഴുതിനും ഇടകൊടുക്കാതെ തന്റെ ചിന്തകള്‍ വ്യക്തമായി സ്ഥാപിച്ചെടുക്കാനുള്ള ബുദ്ധിയും ഭാഷയും ഉണ്ട്. എല്ലാരും കാണുന്നിടത്ത് നിന്ന് ആരും കാണാത്ത കാര്യങ്ങളുമായും, എല്ലാരും പറഞ്ഞതില്‍ പറയാതെ പോയതുമായി കടന്നുവരുന്ന ഈ എഴുത്തുകാരന്‍റെ ഓരോ പോസ്റ്റും വായന അര്‍ഹിക്കുന്നതാണ്.

    ReplyDelete
    Replies
    1. വൈകിയുള്ള വായനക്കും ഈ സ്നേഹത്തിനും നന്ദി ട്ടോ...

      Delete
  29. നല്ല കണ്ടെത്തലുകളാണല്ലോ ഈ വിലയിടിച്ചലുകൾ
    ഈ അവതരണം ഇഷ്ട്ടപ്പെട്ടു കേട്ടൊ ഖാദു

    ReplyDelete

മിണ്ടിയാല്‍ സന്തോഷം... :)