Monday, September 5, 2011

കഥയില്ലാത്തൊരു കഥ...

        രമണിയമ്മേ.......   രമണിയമ്മേ.......   റസിയാത്ത  നീട്ടി വിളിച്ചു......
വിളി കേട്ടു രമണിയമ്മ കതകു തുറന്നു വെളിയില്‍ വന്നു.... ''ആരാത് ...റസിയാത്തയോ,  രണ്ടീസായി ഈ വഴിക്ക് കാണഞ്ഞപ്പോള്‍ സുഖമില്ലായിമ  വല്ലതും ആണോന്നു ഞാന്‍ ശങ്കിച്ചു,  ആട്ടെ എവിടെയായിരുന്നു രണ്ടീസം''..?
         രമണിയമ്മയുടെ അയല്‍വാസിയാണ് റസിയാത്ത.  രണ്ടു വീട്ടിലാണ് താമസമെങ്കിലും ഒരു വീട്ടിലെ അംഗങ്ങളെ  പോലെയാണ് ഇരുവരും . കുശലം ചോതിച്ചു കൊണ്ട് രമണിയമ്മ അടുക്കള കോലായിലെ അരമതിലില്‍ ഇരുന്നു.  കൂടെ റസിയാത്തയും മതിലിന്റെ ഒരറ്റത്ത് ഇരുന്നു,
         ''എന്‍റെ രമണിയമ്മേ.. .. എന്നും ഉള്ള അസുഖങ്ങളൊക്കെ തന്നെ ഉള്ളൂ.. പുതുതായി ഒന്നും ഇല്ല,   എന്റെ കുട്ടി സുഹറാനെ പെണ്ണ് കാണാന്‍ ഒരു കൂട്ടര്‍ ഇന്ന് വരും നാളെ വരൂന്നും പറഞ്ഞു രണ്ടീസായി കാത്തിരിക്കണ്, ഓര് വരുമ്പോള്‍ ഞാന്‍ അവിടെ ഇല്ലാതിരിക്കുന്നത് ശരിയല്ലല്ലോന്നു കരുതി രണ്ടീസായി പുറതെക്കിറങ്ങിയതേ  ഇല്ല..''
        ''പെണ്‍ കുട്ട്യോളൊക്കെ എത്ര പെട്ടെന്നാ വളരുന്നത്, സുഹറ മോള് ഈ തൊടിയില്‍ ഓടി കളിക്കണതു ഇപ്പോഴും
   എന്‍റെ കണ്ണീന്ന് മറഞ്ഞിട്ടില്ല...  ആട്ടെ എന്നിട്ട് സുഹറാനെ അവര്‍ക്ക് ഇഷ്ടപെട്ടോ...''..? രമണിയമ്മ ചോതിച്ചു...


      റസിയാത്ത ഒരു ദീര്‍ഗ ശ്വാസത്തോടെ തുടര്‍ന്നു..       ''ഇങ്ങക്ക് അറിയില്ലേ രമണിയമ്മേ.. .. ഇതീപ്പോ ആദ്യായിട്ടല്ലല്ലോ ഓളെ പെണ്ണ് കാണാന്‍ വരുന്നത്, എത്ര കൂട്ടര്‍ ഇതീന്റെ മുന്നേ വന്നു, കാണാന്‍ ചേലുണ്ട്, പഠിപ്പിനും കുറവില്ല,,. ഇതുവരെ വന്നോര്‍ക്കെല്ലാം  പെണ്ണിനെ ഇഷ്ടപ്പെട്ടു, പക്ഷെ വന്നോര്‍ക്കൊന്നും   പെണ്ണിനെ  മാത്രം പോരല്ലോ,  ഞമ്മളെ കൊണ്ട് കൊടുക്കാന്‍ പറ്റുന്നതിനു ഒരു കണക്കില്ലേ..''
        ''റസിയാത്ത വിഷമിക്കേണ്ട, .. ഏതേലും സാധു കുടുംബതീന്നു ആരേലും വന്നു അവളെ കൊണ്ട് പോകും, അഞ്ചിന്റെ പൈസ സ്ത്രീധനം ഇല്ലാതെ അവളെ കെട്ടാന്‍ ആള് വരും..'' റസിയാത്താനെ സമാദാനിപ്പിക്കനെന്ന വണ്ണം രമണിയമ്മ പറഞ്ഞു.
        ''എന്‍റെ രമണിയമ്മേ..  ഈ ഒരു കാര്യത്തില്‍ പാവപെട്ടൊനും പണക്കാരനും ഒക്കെ കണക്കാ.... എന്റെ കുട്ടീടെ കാര്യം തന്നെ നോക്ക്.. ഓളെ പെണ്ണ് കാണാന്‍ വന്നതില്‍ മീന്‍കാരനും, ഇറച്ചി വെട്ടുകാരനും, മുസ്ലിയാരും, ഇസ്കൂള്‍ മാഷും, പ്യൂണും,  ... ഒക്കെ ഉണ്ടായിരുന്നു. പെണ്ണിന്റെ ചന്ദം കണ്ടു ആലോചനയുമായി വന്നോരും ഉണ്ട്.  എല്ലാര്‍ക്കും വേണ്ടത് പണ്ടവും പണവും വസ്തുവുമോക്കെയാണ്.. നാല് അക്ഷരം അറിയാത്തവനും വേണം നാല് ഏക്കര്‍ റബ്ബര്‍ തോട്ടം.. ഒന്ന് കെട്ടിയോനും , ഒരു കുട്ടിയുളോനും വേണം അയിന്പതു പവനും അഞ്ചു ലക്ഷം ഉറുപ്യയും.. സ്ത്രീദനം ഒന്നും വേണ്ട പെണ്ണിനെ മാത്രം മതീന്നും പറഞ്ഞു വന്നോനു കല്യാണ ചിലവിനു നാല് ലക്ഷം  വേണം പോലും... ഇതും സ്ത്രീധനവും തമ്മില്‍ എന്താ വ്യത്യാസം..?''''..      ... റസിയാത്ത പറഞ്ഞു നിറുത്തി...
              '''കാണാന്‍ ചന്ദമുണ്ടായിട്ടും പടിപ്പുണ്ടായിട്ടൊന്നും ഇക്കാലത്ത് കാര്യമില്ല, ഒരു പെണ്‍ കുട്ടി ഉണ്ടായാല്‍ മനുഷ്യന്‍ വലഞ്ഞു പോകും, ഇട്ടു മൂടാന്‍ മാത്രം സ്വത്ത്‌ ആണ് എല്ലാര്‍ക്കും വേണ്ടത്..'''' രമണിയമ്മ പറഞ്ഞു...
         ''ഇതൊന്നും കാണാന്‍ നിക്കാതെ എന്റെ മൂസാക്ക അങ്ങ് പോയി.. എന്നെയും മോളെയും തനിച്ചാക്കി.      മൂപ്പര്‍  ഉണ്ടായിരുന്നെങ്കില്‍ എന്തേലും വഴി  കാണുമായിരുന്നു..'''  റസിയാത്ത ആരോടെന്നില്ലാതെ പറഞ്ഞു..
       രമണിയമ്മ എഴുന്നേറ്റു റസിയാത്തയുടെ അടുത്തേക്ക് നീങ്ങി ഇരുന്നു... ''റസിയാത്തെ.. ഞാനൊരു കാര്യം പറഞ്ഞോട്ടെ..?''
       റസിയാത്ത ആകാംഷയോടെ രമണിയമ്മയെ നോക്കി.. രമണിയമ്മ തുടര്‍ന്നു.. ''' എന്റെ മോനും കെട്ടു പ്രായം ആയി , പെണ്ണ് നോക്കാന്‍ തുടങ്ങീല്ലാന്നെ ഉള്ളൂ... എനിക്ക് ഈ പ്രായത്തില്‍ ഒരു തുണയും ആവശ്യമാണ്.. വിരോധമില്ലെങ്കില്‍ നിന്‍റെ സുഹറ കുട്ടിയെ ഇങ്ങട് തന്നേക്ക്‌.. അഞ്ചിന്റെ പൈസയോ പൊന്നോ ഒന്നും വേണ്ട.. സന്തോഷത്തോടെ കയ്യ് പിടിച്ചു തന്നാല്‍ മാത്രം മതി... '''
    ''അതീപ്പോ, രാജേഷും അവളും, അതെങ്ങനെ ശരിയാവും രമണിയമ്മേ '' റസിയാതാക്ക്  എന്ത് പറയണമെന്നറിയാതെ ആയി...
      '''അതിനെ കുറിച്ചൊന്നും റസിയാത്ത വേവലാതിപെടേണ്ട, അവന്‍ എന്റെ മോനല്ലേ.. എന്റെ ഇഷ്ടമാണ് അവന്റെം ഇഷ്ടം, മാത്രവുമല്ല സുഹറാനെ അവനു ചെറുപ്പം മുതലേ അറിയുന്നതല്ലേ,, തങ്ക കുടം പോലത്തെ അവളെ ആര്‍ക്കാ ഇഷ്ടപെടാതത്,  ഈ വീട്ടിലാവുമ്പോള്‍ അവള്‍ എന്നും റസിയാതയുടെ കണ്മുന്നില്‍ തന്നെ ഉണ്ടല്ലോ... ''''.....
      ''അതല്ല രമണിയമ്മേ ..... നമ്മുടെ സമുദായക്കാരും പള്ളിക്കാരും ...? .. , ..അതാ ഇന്റെ പേടി...'''....  റസിയാത്ത പറഞ്ഞു..
രമണിയമ്മയുടെ സ്വരം  കടുത്തു..           .. '''' ഇത് സഖാവ് ദേവന്‍റെ വീട് ആണ്, ഇവിടെയുള്ളത് സഖാവിന്റെ ഭാര്യയും മകനും ആണ്.... ഒരു സമുദായക്കാരും ഈ വീടിന്‍റെ പടി ചവിട്ടാന്‍ ദൈര്യപ്പെടില്ല, എനിക്കും എന്റെ മോനും നിങ്ങള്‍ ഒരാളുടെ സമ്മതം മാത്രം മതി..''''
        '''എനിക്ക് സന്തോഷമേ ഉള്ളൂ.. എന്‍റെ സുഹറ എന്നും എന്‍റെ കണ്മുന്നില്‍ ഉണ്ടാവുക എന്നതില്‍ കൂടുതല്‍ ഒരു ഭാഗ്യം എനിക്ക് ഈ ജന്മം കിട്ടാനില്ല.. എന്നാലും.. '''
.........................................................................................................................................................................................................................................
             ''അറിഞ്ഞില്ലേ... നമ്മടെ മൂസക്കാടെ മോളെ രമണിയമ്മേടെ മോന്‍ കെട്ടാന്‍ പോണു.. ''.. വാര്‍ത്ത പരക്കാന്‍ അധികം സമയം വേണ്ടി വന്നില്ല,  നാല്‍കവലയിലും നാട്ടുമൂലകളിലും ചൂടുപിടിച്ച ചര്‍ച്ചകള്‍ നടന്നു.. ചിലര്‍ അനുകൂലിച്ചു , മറ്റു ചിലര്‍ മൂക്കത്ത് വിരല്‍ വച്ച്.. പള്ളി കമ്മിറ്റിക്കാരും മുസ്ലിയാരും രഹസ്യ യോഗം ചേര്‍ന്നു, എല്ലാവരും കൂടി   റസിയാത്തയുടെ വീട് വരെ പോകാന്‍ തീരുമാനമായി.. നാട്ടിലെ കാരണവന്‍മാരും, പള്ളിക്കാരും, റസിയാത്തയുടെ വീട്ടില്‍ എത്തി. ക്ഷണിക്കപ്പെട്ടതനുസരിച്ചു രാജേഷും കൃത്യ സമയത്ത് തന്നെ എത്തി,. ...
           മുസ്ലിയാര്‍ എഴുന്നേറ്റു നിന്ന്... പറഞ്ഞു.. ''' ഇത് ഞമ്മളുടെ സമുദായത്തിനെ ബാധിക്കുന്ന  പ്രശ്നമാണ്, അത് കൊണ്ട് ഇങ്ങനെ ഒരു കല്യാണം ഇബടെ നടക്കാന്‍  ഞമ്മള്‍ സമ്മതിക്കൂല ....'''
        ''' ഒരു പാവം പെണ്‍കുട്ടിക്ക് ഒരു ജീവിതം ഉണ്ടാവുന്നത് തട്ടി കളയാനാണോ നിങ്ങള്‍ സമുദായവും മതവുമൊക്കെ  ഉണ്ടാക്കി വച്ചത്...''  രാജേഷിനു ചോതിക്കാതിരിക്കാനായില്ല...
''' സമുദായത്തെ കുറിച്ചൊന്നും നീ ഞമ്മളെ പഠിപ്പിക്കേണ്ട.., സമുദായത്തിലെ കുട്ട്യോളുടെ കാര്യം നോക്കാന്‍ സമുദായത്തില്‍ ആളുണ്ട്, ''' മുസ്ലിയാരും   വിടുന്ന ഭാവമില്ല...
           ''' ..എന്നിട്ട് എവിടെ നിങ്ങളുടെ സമുദായക്കാര്‍,  ..സ്ത്രീധനത്തിന്റെ പേരില്‍ പുര നിറഞ്ഞു നില്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ട ഒരുപാട് സുഹറമാരുണ്ട് ഈ നാട്ടില്‍, ഒരാളെയെങ്കിലും നിങ്ങള്‍ക്ക് സഹായിക്കാന്‍ പറ്റിയിട്ടുണ്ടോ..?.. ഈ കല്യാണം മുടക്കാന്‍ നടക്കുന്ന സമയത്ത് ഈ നാട്ടിലെ പ്രായമായ പെണ്‍കുട്ടികള്‍ക്ക് വേണ്ടി സമുദായത്തിന് എന്ത് ചെയ്യാന്‍ കഴിയുമെന്ന് ആലോചിക്കണം..  സ്ത്രീധനത്തിനും കല്യാണ ധൂര്‍ത്തിനും എതിരെ നിങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞാല്‍ അതായിരിക്കും നിങ്ങളുടെ പടച്ചോന് ഏറ്റവും ഇഷ്ടം. പാവപ്പെട്ടവന്റെയും യതീം മക്കളുടെയും കണ്ണീരു തുടക്കാനാണ് എല്ലാ മതവും സമുദായവും  പഠിപ്പിക്കുന്നത്,  ഒരാളെയും കരയിക്കാന്‍ ഒരു മതവും ഒരു ഗ്രന്ഥത്തിലും പറഞ്ഞിട്ടില്ല ...'''' രാജേഷിന്റെ ശബ്ദം ഉയര്‍ന്നു.
     ''' ആ ... നിര്‍ത്ത്.. നിര്‍ത്ത്.. പ്രസംഗത്തില്‍ ഇയ്യ്‌ വല്യ സഖാവ് ആണെന്ന് ഞമ്മക്കറിയാം, നിന്‍റെ പ്രസംഗം കേള്‍ക്കാനല്ല ഞമ്മള്‍ വന്നത്. ഞമ്മളുടെ സമുദായത്തിലെ കുട്ടിയെ അന്യജാതിക്കാരന്റെ  കൂടെ പറഞ്ഞു വിടാന്‍ ഞമ്മള്‍ തയ്യാറല്ല. '''      പള്ളി കമ്മിറ്റിയിലെ കാരണവര്‍ ഇടപെട്ടു.
ആ പറഞ്ഞത് രാജേഷിനു രസിച്ചില്ല. അവന്‍ രോഷത്തോടെ എഴുന്നേറ്റു...    ''' അതെ ഞാന്‍ സഖാവ് തന്നെയാണ്, പ്രസംഗത്തില്‍ മാത്രമല്ല ജീവിതത്തിലും ... ജാതിയും മതവും ഇല്ലാതെ മനുഷ്യനെ മനുഷ്യനായി കാണാന്‍ പഠിപ്പിച്ച ഒരു വലിയ സഖാവിന്റെ മകനാണ് ഞാന്‍. അന്യ ജാതിക്കരനെന്നു എന്നെ വിളിക്കേണ്ട, ഒരു ജാതിയും മതവും ഇല്ലാത്തവനാണ് ഞാന്‍.  ഒരു കാര്യം കൂടി ഞാന്‍ പറഞ്ഞേക്കാം.. എനിക്ക് എന്റെ അമ്മയുടെയും ഈ ഉമ്മയുടെയും മോളുടെയും സമ്മതം മാത്രമേ വേണ്ടു.. അതെനിക്ക് കിട്ടി കഴിഞ്ഞു, ഇനി പള്ളിക്കാരല്ല പട്ടാളക്കാര്‍ ഇറങ്ങിയാലും , എന്റെ തീരുമാനത്തില്‍ മാറ്റമുണ്ടാകില്ല. '''          രാജേഷിന്റെ സ്വരം വെല്ലുവിളിയുടെതായി....
                  ''''റസിയാ... ഈ പുരേന്നു ഒരാളുടെ മയ്യിത്ത്‌ പോലും പള്ളിക്കാട്ടില്‍ കേറ്റാന്‍ ഞമ്മള്‍ സമ്മതിക്കില്ല, നീയ്യ്‌ അനുഭവിക്കും ഇതിനൊക്കെ,  ഓര്‍ത്തോ ഇയ്യ്‌, ''''  ഇത്രയും പറഞ്ഞു മുസ്ലിയാര്‍ എഴുന്നേറ്റു,  എന്നിട്ട് ബാക്കിയുള്ളവരോടായി പറഞ്ഞു ..''   പോന്നോളിന്‍ എല്ലാരും,..  ഓള് ഓളെ  ഇഷ്ടം പോലെ ചെയ്യട്ടെ...'''


21 comments:

  1. ഇഷ്ട്ടപ്പെട്ടു .......ഞാനും കൂടെ കൂടി ..........

    ReplyDelete
  2. നന്ദി......ജബ്ബാര്‍ ഇക്ക...

    ReplyDelete
  3. കഥയില്ലാത്ത കഥ കടുപ്പത്തിലാണല്ലോ...............നന്നായി..................

    ReplyDelete
  4. praveen mash.........നന്ദി... മാഷേ...നന്ദി....
    ഇസ്മയില്‍ അത്തോളി........... കഥയല്ല....ഇതല്ലേ ജീവിതം... അതാ കടുപ്പം....വന്നതിനും വായിച്ചു അഭിപ്രായം പറഞ്ഞതിനും നന്ദി...

    ReplyDelete
  5. നന്നായി... ഇതന്നെയാ വേണ്ടെ.... ബാക്കി വരുന്നിടത്ത് വച്ച് കാണാം... അല്ല പിന്നെ...

    ReplyDelete
  6. എനിക്ക് ഇതു കഥയയിട്ടല്ല അവനുഭാവപ്പെട്ടത്‌ ,മതത്തിന്റെ പേരുംപറഞ്ഞു പരസ്പ്പരം തമ്മിലടിക്കവര്‍ക്കെങ്കിലും ഇതുവായിച്ചു നന്മയിലേക്ക് വരാന്‍കഴിയട്ടെ.ഇതു അവര്‍ക്ക് നല്ലൊരു മെസ്സേജുആണ് .അവതരിപ്പിച്ച വിഷയം എഴുത്തുകാരന്‍ വായക്കാരില്‍ എത്തിക്കാന്‍ പറ്റിഎന്ന് തോനുന്നു എനിക്ക് പെരുത്തിഷ്ട്ടായി ഒരു മായാവി പിന്നാലെ കുടുന്നുണ്ട്

    ReplyDelete
  7. @Arunlal Mathew || ലുട്ടുമോന്‍
    @ഇടശ്ശേരിക്കാരന്(വെടിവട്ടം)

    നന്ദി സ്നേഹിതരെ..
    വൈകി കിട്ടിയ കമന്റിനു ഇരട്ടി സന്തോഷം...

    ReplyDelete
  8. മിശ്ര വിവാഹത്തിന്‍റെ ആളാണല്ലേ?

    ReplyDelete
  9. നല്ല ത്രെഡ് ..അതിനു ഒരു ബിഗ്‌ ഹായ് ...എഴുത്തില്‍ ശ്രദ്ധിക്കണം ...ചെറിയ വലിച്ചില്‍ തോന്നി ആക്ഷര തെറ്റും ....
    ഭാവുകങ്ങള്‍ ...അല്പം കൂടി നന്നാക്കാമായിരുന്നു ..ട്ടോ

    ReplyDelete
  10. ഒരുപാടു റസിയമാരും, രമണിയമ്മമാമാരും രാജേഷ്മാരും ഇനിയും ഉണ്ടാവട്ടെ !!

    ReplyDelete
  11. കൊള്ളാം അങ്ങനെ ഒരു അടിപൊളി മിശ്രവിവാഹം നടന്നൂ ......ഇനി എന്തായി തീരുമോ ആവോ ആര്‍ക്കറിയാം ....വരാനുള്ളത് വഴിയില്‍ താങ്ങില്ലാല്ലോ ..വരുന്നിടത്തുവച്ച്ച്ചു കാണാം അല്ലെ......

    ReplyDelete
  12. @kochumol(കുങ്കുമം) .....
    അതാ ഞാനും കഥ അവിടെ നിറുത്തിയത്.. ഇനി അവരായി അവരുടെ പാടായി... നമ്മളില്ലേ..
    .
    സുഹൃത്തെ..വിലയേറിയ അഭിപ്രായത്തിനു നന്ദി..

    ReplyDelete
  13. പാവപ്പെട്ടവന്റെയും യതീം മക്കളുടെയും കണ്ണീരു തുടക്കാനാണ് എല്ലാ മതവും സമുദായവും പഠിപ്പിക്കുന്നത്, ഒരാളെയും കരയിക്കാന്‍ ഒരു മതവും ഒരു ഗ്രന്ഥത്തിലും പറഞ്ഞിട്ടില്ല.ath aarum manasilaakkunnillaayennu maathram...naannaayittund abdu...aasamsakal

    ReplyDelete
  14. @Arif Zain
    @Pradeep paima
    @anamika


    ഈ സ്നേഹത്തിനും പിന്തുണക്കും നന്ദി...

    ReplyDelete
  15. mathamethaayaalum..manushyan nannaayaal mathi.....nannaayittund abdu....aasamsakal...

    ReplyDelete
  16. njaanoru kshankkathu vittittundu ente gmail ....nokkikkollu kettoo

    ReplyDelete
  17. സ്ത്രീധനതിന്ടെ പേരില്‍ ക്രൂശിക്കപെടുന്ന പെണ്ണ് .
    ഒടുക്കം ജീവിത ആദര്‍ശം വരെ ഹോമിക്ക പെടേണ്ടി വരുന്നു

    ReplyDelete
  18. കഥയില്ലാത്ത കഥയിലെ കഥ കൊള്ളാം......ഭാവുകങ്ങൾ

    ReplyDelete

മിണ്ടിയാല്‍ സന്തോഷം... :)